Skip to main content

തൊലികട്ടി ഉണ്ടാക്കി എടുക്കുന്ന വിധം 🤗

 


"Learn to accept anything that comes across your life... look around for any change,  that can be made to make the situation better...

But look for a change only after 'accepting what happened to you'....you will be positive in every aspect and that will definitely help you with executing the workarounds in a positive angle, even in future...

result..... you will have a peaceful life. "

ആദ്യത്തെ ജോലിയിൽ നിന്നും recession കാരണം പിരിച്ചു വിട്ടപ്പോൾ, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമായതു കൊണ്ട്, അത് എനിക്ക് അക്‌സെപ്റ്റ് ചെയ്യാൻ ഒത്തിരി ബുധിമുട്ട് ആയിരുന്നു... എന്റെ കോൺഫിഡൻസ്, എന്റെ കംഫർട്സോൺ എല്ലാം താറുമാറായി... പുറമെ bold ആയി ഒക്കെ act ചെയ്തെങ്കിലും... ഡിപ്രെഷന്റെ പടുകുഴിയിലേക്ക് ആണ് ഞാൻ വീണത്....

 വീട്ടിൽ ഫുള്ള് ടൈം കരച്ചിലും വിഷമവും മാത്രം... എങ്ങനെ ഇതു handle ചെയ്യണം എന്നൊരു പിടിയുമില്ല.... ഈ ജോലി ഉണ്ടായിട്ട് വേണ്ട കഞ്ഞി കുടിക്കാൻ ; പക്ഷെ 10കാശ് സ്വന്തമായി ഉണ്ടാക്കി കൈകാര്യം ചെയ്യുമ്പോൾ ഉള്ള ഒരു ആത്മവിശ്വാസവും 'അഹങ്കാരവും' ഒക്കെ ഉണ്ടല്ലോ... അതിനു ഇനി എന്ത് ചെയ്യും എന്നതായിരുന്നു എന്റെ പ്രശ്നം 😂....ഞങ്ങൾക്ക് 2മാസം വേറെ ജോലി കണ്ടുപിടിക്കാൻ സമയം ഉണ്ടായിരുന്നു (notice period)...

ഞാൻ നല്ല കഴിവുള്ള ആളായത് കൊണ്ട്🤭🤭... എന്റെ കൂടെ പിരിഞ്ഞുപോകേണ്ടിയിരുന്ന എല്ലാർക്കും വേറെ ജോലി കിട്ടിയിട്ടും, എനിക്ക് ഒരു ജോലിയും ശെരിയായില്ല😄🤨 ...

1-1.5മാസം കൊണ്ട് അവരെല്ലാം ഓഫീസിൽ നിന്നും ഇറങ്ങി... ജോലി കിട്ടുന്നവരെ എനിക്ക് അവിടെ നിൽക്കാമായിരുന്നു എങ്കിലും... സങ്കടം ഇങ്ങനെ തികട്ടി തികട്ടി വരുന്നത് കൊണ്ടും, അവിടെ നിൽക്കാൻ എന്റെ 'ദുരഭിമാനം' സമ്മതിക്കാത്തത് കൊണ്ടും... മറ്റുള്ളവരോടൊപ്പം ഞാനും ഇറങ്ങി....

എനിക്ക് സംഭവിച്ചത് അക്‌സെപ്റ്റ് ചെയ്യാൻ ഒക്കാത്തതു കൊണ്ടുതന്നെ... ആരേലും തമാശയ്ക്ക് പോലും എന്തേലും പറഞ്ഞാൽ, ഉടനെ അതിൽ കേറി പിടിച്ചു, 'ഇതു എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണെന്ന്'  പറഞ്ഞു അവരോടു തട്ടി കേറാനും, കരഞ്ഞു കൂവാനും മാത്രേ നേരം ഉണ്ടായിരുന്നുള്ളു....🥺🥺 ആകെ ഡിപ്രെസ്ഡ് ആയതു കൊണ്ട് ഒരു ലക്ഷ്യവും  ഇല്ലാതെ വിഷമിച്ചിരിക്കൽ മാത്രമായിരുന്നു എന്റെ പണി....സെന്റി എന്ന് പറഞ്ഞാൽ അമ്മാതിരി സെന്റി... എന്നെ, ഞാൻ തന്നെ വെറുത്തു പോയി... ഡിപ്രെഷന്റെ അങ്ങറ്റം... എന്റെ വീട്ടുകാരൊക്കെ എന്റെ സ്വഭാവം കൊണ്ട് മടുത്തു.... 🥴🥴

പിന്നെ ആണ് നമ്മുടെ ആയുധം നമ്മൾ എടുത്തത്... എഴുത്തു...☺️ വിഷമിച്ചിരിക്കുമ്പോൾ ബ്ലോഗ് ഒന്നും എഴുതാൻ ഒക്കില്ല കേട്ടോ... ഞാൻ പറഞ്ഞത് നമ്മുടെ ഡയറി /ജേർണൽ എഴുത്തിനെ കുറിച്ചാണ്....പിന്നെ നമ്മുടെ സെൽഫ് ഹെൽപ് ബുക്സ്...അതിൽ തന്നെ

 1. 'The Secret, by Rhonda Byrne' ഉം

 2. ' How to Stop Worrying and Start Living by Dale Carnegie' യും പിന്നെ

 3.  'Tough Times Never Last but Tough People Do, by Dr. Robert Schuller' യും ആണ് മെയിൻ താരങ്ങൾ ... മിക്കവർക്കും, ബുക്ക്‌ വായിച്ചു ഞാൻ മോട്ടിവേറ്റഡ് ആകും എന്ന് പറയുമ്പോൾ ചിരി ആണ് വരിക...

 പക്ഷെ എന്റെ കാര്യം അങ്ങനെ ആണ്...  ബുക്ക്‌ വായിക്കുക മാത്രമല്ല അതിലെ പോയിന്റ്സും എന്റെ ലൈഫ് ഇലെ കാര്യങ്ങളും തമ്മിൽ റിലേറ്റ് ചെയ്തു ചിന്തിക്കുകയും പോയ്ന്റ്സ് ഒക്കെ നോട്ട് ചെയ്തു വെയ്ക്കുകയും ചെയ്യും... അതിനെ പറ്റി ജേർണൽ എഴുതുകയും ചെയ്യും....ഇതിലൊക്കെ എന്റെ മെന്റർ കം അനിയത്തി ദീപ്തിക്കു വലിയ ഒരു പങ്കു ഉണ്ട് കേട്ടോ...😍

എന്താ സംഭവിച്ചത്...? എന്തിനാ വിഷമിക്കുന്നത്? വിഷമിക്കാൻ മാത്രം എന്താ പറ്റിയെ?  ഇനി എന്തൊക്കെ ആണ് എന്റെ മുന്നിലെ വഴികൾ...? ഈ നെഗറ്റിവിറ്റി നെ എങ്ങനെ മറികടക്കാം... എന്നൊക്കെ അങ്ങ് എഴുതി തകർക്കാൻ തുടങ്ങി .. ഞാൻ പറയുന്നത് മൊത്തം കേട്ടു... തിരിച്ചു ഒന്നും, ഇങ്ങോട്ട് ഉപദേശിച്ചു തളർത്താത്ത ഒരേ ഒരാള് എന്റെ ഡയറി ആണ് 😅...ആ ഡയറി ഒക്കെ ഇപ്പോഴും ഉണ്ട് എന്റെ കയ്യിൽ....

ഡയറി എഴുതിയും, കരഞ്ഞു തീർത്തും... ഞാൻ ഒരു 2-3ആയ്ച കൊണ്ട് സ്റ്റേബിൾ ആയി...💃💃💃

ഏറ്റവും വലിയ കാര്യം... എന്റെ അവസ്ഥ/എനിക്ക് സംഭവിച്ചത്, ഞാൻ അംഗീകരിച്ചു എന്നതാണ് .... കഴിഞ്ഞത് കഴിഞ്ഞു ഇനി എന്ത് എന്ന ചിന്തയിലേക്ക് ആ ഡയറി എഴുത്തു എന്നെ കൊണ്ട് വന്നു.... (പ്ലീസ് നോട്ട്, ഒരു 6ആം ക്ലാസ്സിൽ തുടങ്ങിയതാണീ ഡയറി എഴുത്തു... അന്നൊക്കെ പ്രധാന പ്രശ്നം അനിയത്തിയും ആയുള്ള അടി, ടീച്ചഴ്സിന്റെ പെരുമാറ്റം... അചാച്ചിയും അമ്മച്ചിയും ആയുള്ള വാക്ക് തർക്കങ്ങൾ ഒക്കെ ആയിരിക്കും🤫🤫🤫 )

അന്നേരം, ഒരു വഴിയിൽ കൂടി ഇന്റർവ്യൂ അറ്റൻഡ് ചെയ്യുണ്ട്, NET എഴുതി എടുക്കാൻ അപ്ലിക്കേഷൻ fill ചെയ്യുന്നു... കൂടാതെ Govt. സിവിൽ കോൺട്രാക്ടർ ലൈസൻസ് എടുക്കാനും ഒക്കെ ശ്രമിക്കുണ്ട്....ഏതു വഴി ആണ് എന്തേലും തുറന്നു കിട്ടുന്നത്  എന്ന് അറിയില്ലലോ...😉😋😛

ഞാൻ പോസിറ്റീവ് ആയപ്പോൾ പോസിറ്റീവ് ആയ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി.... ഇപ്പോൾ ജോലിക്ക് പോണില്ലേ/ജോലി ഒന്നും ഇല്ലേ എന്ന പതിവ് 'ചൊറിയൻ '😏😏 ചോദ്യങ്ങൾക്കു... "കുറച്ചു നാൾ ഒരു ബ്രേക്ക്‌ എടുക്കുവാന്" എന്ന് കോൺഫിഡൻസ് ഓടെ പറയാനും, ആർക്കും 'ജസ്റ്റിഫിക്കേഷൻ' കൊടുക്കേണ്ട ആവശ്യം ഇല്ലെന്നും ഉള്ള നിലയിൽ മൈൻഡ് ബാലൻസ്ഡ് ആയി നിർത്താനും ഒക്കെ പ്രാക്ടിസിൽ കൂടെ സാധിച്ചെടുത്തു... അതായതു ഞാൻ ഈ പറയുന്നതാണ് ശെരി എന്ന്,  'എന്നെ തന്നെ ഞാൻ പറഞ്ഞു വിശ്വസിപ്പിച്ചു'... ഒരു തരം visualization ... 

അതിനു മുൻപ് ആരു ചോദിച്ചാലും അവർ എന്ത് വിചാരിക്കും... എന്ത് കള്ളം പറയും, നാണക്കേടാണല്ലോ... ഇവർ എന്തിനാ ഇങ്ങനെ ഒക്കെ കുത്തി കുത്തി ചോദിക്കുന്നേ എന്ന ലൈൻ ആരുന്നു... അത് മാറി....💪💪💪

ഒട്ടും പ്രതീക്ഷിക്കാതെ ഇരുന്ന സമയത്തു... പഴയ ജോലിയെക്കാൾ ഉയർന്ന ശമ്പളവും പൊസിഷനും ഉള്ള ഒരു ജോലിയും റെഡി ആയി 💪💪💪 അത് മറ്റൊരു ദുരന്തം ആയിരുന്നു എങ്കിലും.... 🥵🥵🥵

അങ്ങനെ അവിടെ ജോയിൻ ചെയ്തു... ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും... 🥶അതുപോലെ രണ്ടാമത്തെ ജോലിക്ക് കേറിയപ്പോഴേ... അവിടുന്ന് എപ്പോ ഇറങ്ങേണ്ടി വന്നാലും, നമ്മൾ തയ്യാർ ആയിരിക്കണം എന്ന ചിന്തയായിരുന്നു.... അതുകൊണ്ട് കിട്ടിയ സാലറി മൊത്തത്തിൽ 'ഉറുമ്പ് അരിമണി കൂട്ടി വെയ്ക്കുന്നത് പോലെ ' സേവ് ചെയ്യാൻ തുടങ്ങി... Finacially sound ആയിരിക്കണം എന്നത് എന്റെ മെയിൻ അജണ്ട ആയിരുന്നു.... അത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നുണ്ട്....

കാരണം ഇനി IT യിൽ തന്നെ നിൽക്കുക എന്നെ സംബന്ധിച്ചിടത്തോളം റിസ്ക് ഉള്ള ഒരു കാര്യമാണ്... വിശ്വസിക്കാൻ ഒക്കില്ല.. പിരിച്ചുവിടൽ പോലുള്ള കാര്യങ്ങൾ ഇനിയും സംഭവിക്കാം... (കാരണം ഈ ഫീൽഡിൽ എനിക്ക് നല്ല കഴിവാണല്ലോ  😅) അതുകൊണ്ട് അങ്ങനെ സംഭവിച്ചാൽ atleast രണ്ടു വർഷം വരെ ലാവിഷ് ആയി പിടിച്ചു നിൽക്കാനുള്ള ഫണ്ട്‌ വേണം... ആദ്യത്തെ ജോലി പോയപ്പോൾ ഞാൻ അത്രേം prepared അല്ലാരുന്നു.... അവിടെ അങ്ങനെ 1-1.5വർഷം പോയി...

തുടക്കം മുതലേ അവിടെ ഒത്തിരി നാള് നമ്മുക്ക് പറ്റൂല എന്ന് മനസിലായി... കാരണം ജാംബവന്റെ കാലത്തുള്ള ടെക്‌നിക്‌സ് കൊണ്ട് IT കമ്പനി നടത്തുന്ന.... പ്രെഗ്നന്റ് ആയാൽ ലേഡീസിനെ പിരിച്ചു വിടുന്ന... ഒട്ടും പ്രൊഫഷണൽ അല്ലാത്ത🤧... ക്യാഷ് കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാത്ത കുറച്ചു പേര് തലപത്തിരുന്നു, ഒരു സ്കൂൾ നടത്തുന്ന പോലെ നടത്തുന്ന ഒരു IT സ്ഥാപനം... ശെരിക്കും പറഞ്ഞാൽ ഒരു 'വെള്ളരിക്കപട്ടണം കം ജയിൽ ' ...😲🧐

IT യുടെ എബിസിഡി അറിയാത്ത ആളുകൾ  ആയിരുന്നു ആ കമ്പനി മുതലാളികൾ....അവരുടെ ബാക്ക്ഗ്രൗണ്ട് എഡ്യൂക്കേഷണൽ ഇൻസ്ടിട്യൂഷൻസ് ആയിരുന്നു.... പക്ഷെ ഒത്തിരി കാശ് ടീംസ് ആയിരുന്നു.... അതുകൊണ്ട് ഒരു വഴിക്കു പോകുവല്ലേ ഇരിക്കട്ടെ ഒരു IT കമ്പനി എന്ന രീതിയിൽ ഉള്ള ഒരു സ്ഥാപനം ആയിരുന്നു അത്....അവരെ പറ്റിച്ചു ജീവിക്കുന്ന ഒരു CTO യും... ആ CTO യ്ക്ക് എതിരെ ഞാൻ നീങ്ങിയത് ആണ് എന്റെ IT career തന്നെ ഫുള്സ്റ്റോപ്പിൽ കൊണ്ട് ചെന്ന് എത്തിച്ചത്....🤕🤕🤕 ആളാവാൻ പോയി പണികിട്ടി 😂.

ഞാൻ അവിടെ project co-ordinator ആയിരുന്നു...2-3പ്രൊജക്ടസ് ഞാൻ മാനേജ് ചെയ്തിരുന്നു... അവിടെ ഉള്ള 10-15 പേര്, എന്നോട് ആണ് റിപ്പോർട്ട്‌ ചെയ്തിരുന്നത്....

അവിടുത്തെ ചില 'വെള്ളരിക്കപട്ടണം റൂൾസ്‌' ചോദ്യം ചെയ്യാൻ പോയത് അവിടുത്തെ CTO ക്ക് ഇഷ്ടപ്പെട്ടില്ല... എന്നെ അവിടെ ഇട്ടു പുകച്ചു പുറത്തു ചാടിക്കുക ആയിരുന്നു അവരുടെ ഉദ്ദേശം... അതിനു, ആദ്യം തന്നെ എന്റെ മൂന്നു പ്രൊജക്റ്റ്‌ ഉം, എന്റെ അടുത്തുനിന്നു നൈസ് ആയിട്ടു വലിച്ചു... വേറെ ഒരു cordinator നെ കൊണ്ട് വന്നു, അയാളെ ഏല്പിച്ചു... ഞാൻ വന്ന സമയത്തും ഇങ്ങനെ ഒരു പണി കാണിച്ചാണ്... അവർ എന്നെ ഈ പ്രൊജക്റ്റ്‌ ഒക്കെ ഏല്പിച്ചത്.... അന്നേരം ഉണ്ടായിരുന്നു രണ്ടു സീനിയർസും ഞാൻ വന്നതിന്റെ പിറ്റേ മാസം പേപ്പർ ഇട്ടു (പേപ്പർ ഇട്ടു എന്ന് പറഞ്ഞാൽ resign ചെയ്തു എന്നാണ് അർത്ഥം ).കാരണം അതുവരെ രാജാവായി വെച്ചോണ്ടിരുന്നിട്ടു... പെട്ടന്ന് പുതിയ വരുന്ന ഒരാൾക്ക് റിപ്പോർട്ട്‌ ചെയ്യേണ്ടി വരുന്നത് സീനിയർസിനു പിടിക്കുന്ന കാര്യമല്ലലോ യേത്....

അവർ വിചാരിച്ചതു...., ഈ വക താഴ്ത്തി കെട്ടൽ കാണിച്ചാൽ, ഞാൻ നാണം കേട്ടു അവിടെ നിന്ന് ഇറങ്ങി പോകും എന്ന്...പക്ഷെ ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ kk joseph.... 😎😇

ഞാൻ ആണേൽ, അതേ തരം എന്ന രീതിയിൽ.... അവിടെ തന്നെ ഒരു കൂസലും കൂടാതെ നിന്നു....😁 എനിക്ക് ഇപ്പോൾ പ്രതേകിച്ചു പണിയൊന്നും, ഇല്ല ആരെയും മാനേജ് ചെയ്യേണ്ട.... എന്നാലും ഞാൻ രാവിലേ പോകും... അവിടെ ഇരുന്നു (അവരുടെ ac യും, അവരുടെ ഇന്റർനെറ്റ്‌ ഉം യൂസ് ചെയ്തു .... ) എനിക്ക് വേണ്ടുന്ന കാര്യങ്ങൾ research ചെയ്യാനും future plans ചെയ്യാനും തുടങ്ങി......pmp സർട്ടിഫിക്കേഷൻ നു വേണ്ടി ഒക്കെ നന്നായി prepare ചെയ്യാൻ അപ്പോഴാണ് സമയം കിട്ടിയത്...

അന്ന് യൂട്യൂബിന്റെ സാധ്യതകളെ പറ്റി അറിഞ്ഞിരുന്നേൽ അപ്പോഴേ ഒരു ചാനൽ തുടങ്ങിയേനെ 😂....

രാത്രി 8ഇനും 9ഇനും ഇറങ്ങിയിരുന്ന ഞാൻ 5മുക്കാൽ -6ആകുമ്പോൾ ഇറങ്ങാനും തുടങ്ങി....

 അങ്ങനെ ആഴ്ചകൾ കഴിഞ്ഞും എനിക്ക് കുലുക്കം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ.... HR വിളിച്ചു, ഞാൻ ഇപ്പോൾ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു... ഞാൻ പറഞ്ഞു പ്രതേകിച്ചൊന്നും ഇല്ല... പണിയുണ്ടേൽ വിളിക്കും എന്ന് പ്രതീക്ഷിച്ചു ഇരിക്കുവാനെന്നു പറഞ്ഞു.... 🤗😄

അപ്പോൾ വിഷമം ഒക്കെ അഭിനയിച്ചു നമ്മുടെ HR ഞാൻ കേൾക്കാൻ തയ്യാറായി ഇരുന്ന ആ കാര്യം പറഞ്ഞു... "മാനേജ്മെന്റ് ഇന്റെ തീരുമാനം.. ഇനി ദീപയുടെ സർവീസ് ഇവിടെ ആവശ്യമില്ല.... ദീപ ഇനി മുതൽ ഓഫീസിൽ വരേണ്ട... 🤓🤓🤓"

ആ കമ്പനിയിൽ വലതുകാൽ വെച്ചു കേറിയപ്പോഴേ ഈ ഒരു ദിവസം എന്റെ മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ടുതന്നെ... പ്രതേകിച്ചു റിയാക്ഷൻ ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല.... പുള്ളി വിചാരിച്ചു... ഞാൻ അവിടെ നിന്നു കരഞ്ഞു കൂവും എന്ന്... അതാണ് അവിടുത്തെ ഒരു രീതി.... പക്ഷെ ഞാൻ പറഞ്ഞത് ഇത്രേം ആണ്...'അങ്ങനെ നിങ്ങൾക്ക് തോന്നുമ്പോൾ പറഞ്ഞു വിടാൻ ഒന്നും ഒക്കില്ല... ഞാൻ ഇപ്പോൾ resign ചെയ്താൽ നിങ്ങൾ  3months നോട്ടീസ് പീരിയഡ് കഴിഞ്ഞല്ലേ വിടു ? അതുപോലെ മൂന്നുമാസം നോട്ടീസ് പീരിയഡ് കഴിഞ്ഞേ ഞാൻ പോകാത്തൊള്ളൂ 😋🤗😁' 

(ഞാൻ ആലോചിച്ചത് ഇത്രേ ഉള്ളു 3 മാസം അവിടെ നിന്നാൽ ഏതാണ്ട് 2ലക്ഷം അടുപ്പിച്ചു ബാങ്ക് അക്കൗണ്ടിൽ വീഴും... 🤔🤭😎, നമ്മുടെ crisis ഫണ്ടിലേക്ക് അതൊരു മുതൽക്കൂട്ടല്ലേ... ചുമ്മാ കളയണോ.... വീട്ടിലോട്ടു, കരഞ്ഞു കൂവി പോയിട്ട് ഇപ്പോൾ പ്രതേകിച്ചു കാര്യമൊന്നും ഇല്ലലോ 😇)

HR ഒരക്ഷരം മിണ്ടിയില്ല... കാരണം ഇങ്ങനെ ഒരു സിറ്റുവേഷൻ നു വേണ്ടിയുള്ള സ്ക്രിപ്റ്റ് പുള്ളിടെ കയ്യിൽ ഇല്ലാരുന്നു എന്ന് തോന്നുന്നു ... ഞാൻ പിന്നെയും ഒരു മാസത്തോളം ഒരു ഉളുപ്പും ഇല്ലാതെ ഓഫീസിൽ പോയി... പിരിച്ചു വിട്ടതിന്റെ സന്തോഷത്തിൽ പിറ്റേ മാസം തന്നെ pOoja ഹോളിഡേയ്‌സിന് ബാംഗ്ലൂർക്കു ഒരു ഫ്ലൈറ്റും ബുക്ക്‌ ചെയ്തു... എന്റെ birthday യും, ഫാമിലി വെക്കേഷനും ആഘോഷിച്ചു തിരിച്ചു വന്നു 😂😂😂

ഒരു മാസം കഴിഞ്ഞപ്പോൾ HR വീണ്ടും വന്നു... (പുള്ളി എറണാകുളം ഓഫീസിൽ ആണ്, ചില വെള്ളിയാഴ്ചകളിൽ ആണ് തിരുവനന്തപുരം ഓഫീസിൽ വരുന്നേ ) 'ദീപ ദയവു ചെയ്തു ഇനി ഓഫീസിൽ വരരുത്... 🤪🤪🤪സാലറി ഒരു മുടക്കവും കൂടാതെ ബാങ്കിൽ വരും😝😝😝... ദീപ ഇവിടെ വന്നു വെറുതെ ഇരിക്കുന്നതു ബാക്കി ഉള്ള എംപ്ലോയീസ് ഇന് പ്രശ്നം ഉണ്ട്, അവർ കംപ്ലയിന്റ് ചെയ്തെന്നു 😅😅😅😅..."

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്... പിന്നെ പറയേണ്ടല്ലോ... നമ്മൾ double ഹാപ്പി... അതിനും കാരണം ഉണ്ട്... ആ രണ്ടു  മാസം, 15 പേരോളം ഉള്ള കമ്പനിയിൽ ആകെ 2-3 പേരാണ് എന്നോട് സംസാരിക്കുകയും, എന്തിനു, മുഖത്തു നോക്കി ചിരിക്കുക പോലും ചെയ്തത്😒🙄....

അങ്ങനെ ഒരു സിറ്റുവേഷൻ നിങ്ങൾ ഒന്ന് imagine ചെയ്തു നോക്കണം.... അതുവരെ മിണ്ടികൊണ്ടിരുന്നവർ ഒക്കെ അവഗണിക്കുന്ന, സംസാരിക്കാത്ത .... ഒരു സ്ഥലത്തു എല്ലാദിവസവും പോയി വെറുതെ ഇരിക്കുക എന്നത് 😴😴😴😒😒😒😷😷😷

മാനേജ്‌മെന്റിനെ പേടിച്ചിട്ടാവാം... അവിടെ നമ്മൾ എല്ലാരും എന്തൊക്കെ ആണ് ചെയ്യുന്നത് എന്ന് കാണാൻ  CCTV ഉണ്ടായിരുന്നു 😁.... അവിടെ എന്തേലും ബഹളം നടന്നാൽ, കൂട്ടം കൂടിയുള്ള ചർച്ച നടന്നാൽ, അപ്പോ തന്നെ ഫോൺ വരികയോ, പിറ്റേ പ്രാവശ്യത്തെ മീറ്റിംഗിൽ അത് പ്രതിഫലിക്കുകയോ ചെയ്യും.... 🤨

ഞാൻ ഇപ്പോൾ ഇതൊക്കെ ഇങ്ങനെ പറയുന്നു എങ്കിലും.... അന്നേരം ഒരു സപ്പോർട്ട് പോലും ഇല്ലാതെ പിടിച്ചു നിൽക്കുക എന്നത് നടന്നത്... ഞാൻ ആ സിറ്റുവേഷൻ expect ചെയ്തിരുന്നു... അത് accept ഉം ചെയ്തിരുന്നു എന്നത് കൊണ്ടാണ് ..💪💪💪

അങ്ങനെ ഒരു send off പോലും ഇല്ലാതെ ആ കമ്പനിയിൽ നിന്നും ഞാൻ പടിയിറങ്ങുകയാണ് സൂര്ത്തുക്കളെ....ബാക്കി ഉള്ള കഥകൾ ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്....അതുകൊണ്ട്  ഇത്രയുമേ, ഇന്ന് പറഞ്ഞു ബോർ അടിപിക്കുന്നുള്ളു.... 🤗😁

പറഞ്ഞു വന്നത് ഇതാണ്.. ഈ തൊലികട്ടി എന്ന സംഭവം അങ്ങനെ വെറുതെ ഉണ്ടായി വരത്തില്ല... ഇതുപോലെ ഓരോന്നു സംഭവിക്കുമ്പോൾ പടിപടിയായി വളർന്നു വരുന്ന ഒരു അനുഗ്രഹം ആണ്🤓🤓🤓.... ഇതിന്റെ അർത്ഥം ഞാൻ ഭയങ്കര പോസ്റ്റിവിറ്റി ഉള്ള ആളാണ് എന്നുമല്ല... ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടായാൽ ഞാൻ വിഷമിക്കും, കരയും, പൊട്ടിതെറിക്കും, വീട്ടുകാരെ തെറിവിളിക്കും... പക്ഷെ bounce back ചെയ്യുന്നതിന്റെ time കൂടി കൂടി വരുവാണ്....

അത് ആ പ്രശ്നം accept ചെയ്തു.. അടുത്ത് എന്ത് എന്നുള്ള ചിന്തകൾ കടന്നു വരുന്നത് കൊണ്ടാണ്....അത് വർഷങ്ങൾ കൊണ്ട് ഉണ്ടായി വന്ന ഒന്നാണ്....

നമ്മൾ പോസിറ്റീവ് ആയിരിക്കുമ്പോൾ,  നമ്മളിലേക്ക് വരുന്നതും പോസറ്റീവ് വൈബ്രേഷനുകൾ ആയിരിക്കും... നെഗറ്റീവ് ആകുമ്പോൾ നേരെ തിരിച്ചും... വളരെ ലൈറ്റ് ആയി ജീവിതത്തെ നോക്കി കാണണമെങ്കിൽ നെഗറ്റിവിറ്റി യുടെ അങ്ങേ അറ്റത്തു നിൽക്കുമ്പോൾ സാധിക്കില്ല... 

ഓരോ ചെറിയ തിരിച്ചടികളിലും പാഠം ഉൾകൊള്ളുക... അക്‌സെപ്റ് ചെയ്യുക... പ്രശ്നങ്ങളിൽ നിന്നുള്ള, ഒളിച്ചോട്ടം ഒരിക്കലും ഗുണം ചെയ്യില്ല.... 

ഒറ്റയടിക്ക് കൊണ്ട് വരാൻ പറ്റുന്ന മാറ്റം അല്ല,  പക്ഷെ പലതവണ ശ്രമിക്കുമ്പോൾ,  ആ ഒരു രീതിയിലേക്ക് നമ്മൾ എത്തിപ്പെടും...  

നമ്മൾ എത്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തെ മനസിലാക്കുക,  അക്‌സെപ്റ് ചെയ്യുക,  അംഗീകരിക്കുക എന്നതാണ് ആദ്യത്തെ പടി.... രണ്ടാമത്തേത് ഇനി ആ സാഹചര്യം മെച്ചപ്പെടുത്താൻ നമ്മുക്ക് എന്ത് ചെയ്യാനൊക്കും എന്നത് നോക്കണം....

പ്രതിസന്ധികൾ വരും, നമ്മൾ തളരുകയും ചെയ്യും... പക്ഷെ അവിടെ തന്നെ നിൽക്കാതെ മുന്നോട്ടു പോകാൻ... നമ്മൾ തന്നെ വിചാരിക്കണം... Miles to go before I sleep എന്നല്ലേ.....

അപ്പോൾ ഇനി പിന്നെ കാണാം.... തൊലിക്കട്ടി ഉണ്ടാക്കാനുള്ള കൂട്ട് മറക്കല്ലേ.....

ദീപ ജോൺ

6-March-2021


Comments

Post a Comment

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്