Skip to main content

Posts

".... അപ്പോഴാ അതിന്റെ പുളി മനസിലായത് " ഒരു മെഴുകുതിരി നിർമാണ അപാരത...

 അങ്ങനെ ഇരുന്നപ്പോൾ ആണ്, എനിക്ക് candle മേക്കിങ് പഠിക്കണം എന്നൊരു ആഗ്രഹം.... എന്റെ അമ്മേടെ വാക്കുകളിൽ പറയുവാണേൽ - "തിന്നിട്ടു എല്ലിനിടയിൽ..... ഒന്നിലും ഉറച്ചു നിൽകത്തുമില്ല....." അമ്മ അങ്ങനെ പലതും പറയും... ഇന്ന് ഞാൻ മരിച്ചു പോയാൽ ഈ ആഗ്രഹങ്ങൾ ഒക്കെ സാധിക്കാതെ ആണല്ലോ പോയത് എന്നൊരു വിഷമം ഉണ്ടാവരുത്, യേത് ?....പെട്ടെന്ന് തന്നെ നമ്മുടെ ഗുരു- യൂട്യൂബിന്റെ ആഴങ്ങളിൽ മുങ്ങി തപ്പി... മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷിലും, എന്തിനു ഭാഷ അറിയാത്ത വീഡിയോകൾ വരെ കണ്ടു... ഇനി പ്രാക്ടിക്കൽസ്.... വീട്ടിലെ പാത്രങ്ങളും, പൊട്ടിയ മെഴുകുതിരിയും ഒക്കെ മതി ഒന്ന് experiement ചെയ്യാൻ, എന്നാലും അതല്ലലോ... എങ്ങനെ ആണിതിന്റെ കിടപ്പുവശം അറിയണമല്ലോ.... (അല്ല കുറച്ചു കാശു കൊണ്ട് കളഞ്ഞില്ലേൽ ഒരു സമാധാനവും ഇല്ല....) ചാലക്കകത്തു (i mean chala market), പണ്ട് തെണ്ടി തിരിഞ്ഞു നടന്നപ്പോൾ - സോപ്പ്, അകർബത്തി, candle മേക്കിങ്ങിന്റെ rawmaterials വിൽക്കുന്ന ഒരു wholesale ഷോപ്പ് കണ്ടുപിടിച്ചാരുന്നു... അവിടെ ഒന്ന് പോയി അന്വേഷിച്ചു.... 1000 രൂപയ്ക്ക് സംഭവങ്ങൾ ഒപ്പിച്ചു പോരാമെന്നു കരുതിയ ഞാൻ വണ്ടർ അടിച്ചു പോയി... " ...

ഹോട്ടൽ ആണെന്ന് കരുതി വീട്ടിൽ കയറിയ...

 കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി  അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്... ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്... എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്? ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല. ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guaran...

ഒരു സിമ്പിൾ പ്രൊജക്റ്റ്‌ മാനേജ്മെന്റ് എക്സാമ്പിൾ

  3 ആഴ്ച മുന്നേ ആണ് ഞാൻ യൂട്യൂബ് മെന്ററിങ് കോഴ്സ് അന്നൗൺസ് ചെയ്യുന്നത്. എന്റെ രീതി അങ്ങനെ ആണ് ആദ്യം ഡേറ്റ് തീരുമാനിക്കും, നാട്ടുകാരെ മൊത്തം അറിയിക്കും, പിന്നെ ആണ് പണി തുടങ്ങുക.🤗 ആ ആഴ്ച തന്നെ, 10-15 പേരോളം വിളിച്ചു താല്പര്യം അറിയിക്കുകയും ചെയ്തു. പക്ഷെ അതിന്റെ പണി തുടങ്ങാൻ പറ്റിയില്ല... ഓണത്തിന്റെ റെഡിമേഡ് ഡ്രെസ്സുകളുടെ വർക്ക്‌ ഉണ്ടായിരുന്നു. അതും ഇതുപോലെ പെട്ടെന്നൊരു ആവേശത്തിന് ഐഡിയ തോന്നി നടപ്പാക്കിയതാ... അതിന്റെ പുറകെ ഇരുന്നു ഓണം ഇങ്ങെത്തി...🥺 കോഴ്സിന്റെ കാര്യത്തിൽ ഒരു സ്റ്റെപ് പോലും എടുക്കാൻ പറ്റിയില്ല. പോരാത്തതിന്... ഓണത്തിനു മുന്നും, പിന്നും ഏതാണ്ട് ഒരാഴ്ചയായി...കടുത്ത മൈഗ്രൈനും... പറഞ്ഞ തീയതിയിൽ കോഴ്സ് കൊടുക്കാൻ ഒക്കില്ല എന്ന രീതിയായി..😲 ഓണം കഴിഞ്ഞു ഞായറാഴ്ച വൈകിട്ട് കൈയ്യിൽ കിട്ടിയ മരുന്നെല്ലാം എടുത്തു വിഴുങ്ങി, 23 മുതൽ 29 വരെ ഒരു 7 ദിവസത്തെ ടൈറ്റ് ഷെഡ്യൂൾ അങ്ങോട്ട്‌ ഉണ്ടാക്കി... 30,31 ബഫർ ടൈം... 23-26 സ്ക്രിപ്റ്റ് 27-29 ഷൂട്ട്‌ (parallel എഡിറ്റിംഗ് ) 30,31  എഡിറ്റിംഗ് ബാലൻസ് & ഷെഡ്യൂൾ ദി കോഴ്സ് n മെറ്റീരിയൽസ് യൂട്യൂബ് ചാനൽ തുടങ്ങാൻ ഉള്ള കാര്യങ്ങൾ ആണ്... ഞാൻ 3 വർ...

ഇതിനൊരു സംഘടനാ ഒന്നും ഇല്ലാത്തത് കൊണ്ട് നമ്മൾ പ്രതികരിച്ചേ പറ്റു...

 May be an eye opener to many. നമ്മൾ വലിയ തിരക്കുള്ള ഒരു ഹോസ്പിറ്റലിൽ പോകുവാണ്. 9:30യുടെ OP ക്ക്, അന്നേരം പോയാൽ 20-30 ആയിരിക്കും ടോക്കൺ ലഭിക്കുക, ഒരു 12 മണിയായാലും വിളിക്കില്ല. അതുകൊണ്ട് 8-8:30ക്ക് പോയി ടോക്കൺ എടുത്തു. ടോക്കൺ നമ്പർ 5. ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു ഡോക്ടർ ഓപ്പറേഷൻ തീയേറ്റർ ഇൽ ആണ് പയ്യെ വന്നാൽ മതി. കണക്കും തിയറിയും ഹിസ്റ്ററിയും ഒക്കെ മുഖവിലയ്ക്കെടുത്തു 12 മണിയായപ്പോൾ ചെന്നു . അന്നേരം ടോക്കൺ നമ്പർ 7.. ചെന്ന് നഴ്സിനോട് പറഞ്ഞു ടോക്കൺ 5. വിളിക്കാം മാറി നിൽക്കാൻ പറഞ്ഞു. മാറി നിന്നു... രണ്ടു പേര് കഴിഞ്ഞിട്ടും വിളിച്ചില്ല പോയി ചോദിച്ചു..വിളിക്കാം എന്നല്ലേ പറഞ്ഞേ.. നിങ്ങൾ ഇപ്പോൾ വന്നതല്ലേ ഉള്ളു എന്ന്.. അവിടെ നിന്നവർ എല്ലാം എന്നെ നോക്കുവാ... ഇവിൾക്കെന്താ വെപ്രാളം എന്ന മട്ടിൽ.... പിന്നേം പോയി മാറി നിന്നു... കഴിഞ്ഞ ആഴ്ച 10:30ക്ക് വന്നിട്ട് ഡോക്ടർ നെ  കണ്ടത് 01 മണിക്ക്, അന്നും ഡോക്ടർക്കു സർജറി ഉണ്ടായിരുന്നു ... ഒരു സർജറി യുടെ ഫോളോ അപ്പ്‌ ആണ്... അതുകൊണ്ട് ഡോക്ടറിനെ കണ്ടു പിന്നെ കുറേനേരം മരുന്ന് ഒഴിച്ച് ഇരുന്നു ക്ലീനിങ് പ്രോസസ്സ് ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോൾ 2:30. നാലു നേരം ഇൻസു...

വരട്ടെ മാറ്റങ്ങൾ ; സിനിമയിലൂടെ എങ്കിലും 💪

 Sara's എന്ന പടം കണ്ടു... വളരെ പുതുമ ഉള്ള ഒരു പ്രമേയം. ഒരു സ്ത്രീയുടെ സ്വപ്നം അച്ചീവ് ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന ഫാമിലി. പൊതുവെ നമ്മുടെ നാട്ടിൽ കണ്ടു വരാത്ത, ആളുകൾക്ക് ദഹിക്കാൻ പറ്റാതെ ഒരു കോൺസെപ്റ്. ഒരു പെൺകുട്ടി / സ്ത്രീ എന്നാൽ, അവരുടെ ജീവിത ലക്ഷ്യം തന്നെ, കല്യാണം കഴിച്ചു ഒരു കുടുംബം കെട്ടിപ്പെടുത്തണം, മക്കളും ഭർത്താവും വീടും മാത്രം ആണ് അവളുടെ ഫസ്റ്റ് പ്രയോറിറ്റി ആവേണ്ടത്, ഒരു ജോലി /ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നവൾമാരെല്ലാം സെൽഫിഷും, വില്ലൻ കഥാപാത്രങ്ങളുമായി ചിത്രീകരിച്ചു വന്ന സിനിമകൾ കണ്ടു വളർന്ന ഒരാളാണ് ഞാൻ... അതെന്നെ ഒത്തിരി ഇൻഫ്ലുൻസ് ചെയ്തിട്ടുണ്ട്... അത് കൊണ്ട് തന്നെ  ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ/ഇപ്പോഴും എന്റേതായ സന്തോഷം എന്ന നിലയിലേക്ക് എന്തേലും ചെയ്യാനായി തുടങ്ങുമ്പോൾ ആദ്യം ഞാൻ ആലോചിക്കുന്നത്, ഞാനീ എടുക്കുന്ന തീരുമാനം കൊണ്ട് എന്റെ ഫാമിലി, മക്കൾ, ഭർത്താവിന്റെ ഒക്കെ ഫീലിംഗ്സ് ഹെർട്ട് ആകുമോ എന്നാണ്... ഞാൻ കാണിക്കുന്നത് സെൽഫിഷ്നെസ്സ് ആണോ എന്നൊക്കെ ആണ്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും.... ഞാൻ കണ്ട സിനിമകൾ, സീരിയലുകൾ, എന്റെ ചുറ്റിലും നിന്നു മുതിർന്ന സ്ത്രീകൾ പറഞ്ഞ തന്ന ക...

സിസ്റ്റം മാറാൻ നോക്കിയിരിക്കേണ്ട ; നമ്മൾ ഓരോരുത്തരും ആണ് മാറേണ്ടത്

 വളർന്നു വരുന്ന പെണ്കുട്ടികളോടാണ് .... അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ത്രീധനമരണ വാർത്തകളുടെ അടിസ്ഥാനത്തിൽ , ഒരു സ്ത്രീ ഇൻഡിപെൻഡന്റ് ആവേണ്ടുന്നതിന്റെ ആവശ്യകത നിങ്ങൾ ഇനിയെങ്കിലും മനസിലാക്കണം. ഒരു പട്ടികുഞ്ഞിനെയോ പൂച്ചകുഞ്ഞിനെയോ നോക്കാൻ ഏൽപ്പിക്കുന്നത് പോലെ കൊടുത്തു വിടേണ്ട ഒരു വസ്തു അല്ല നിങ്ങൾ എന്ന് സ്വയം ബോധ്യപ്പെടണം. വിദ്യാഭ്യാസം നേടുക, സ്വന്തമായി ജീവിക്കാൻ പഠിക്കുക.. ആരേലും ഒക്കെ തങ്ങളെ നോക്കിക്കോളും എന്ന് പറഞ്ഞു മടി പിടിച്ചിരുന്നു പണി മേടിക്കരുത്.. അങ്ങനെ പറഞ്ഞു വളർത്തുന്ന സമൂഹം ഒരു വലിയ കുരുക്കിലേക്കാണ് നിങ്ങളെ തള്ളി വിടുന്നത്.... സ്വന്തം കണ്ണു തുറന്നു ചുറ്റും നോക്കുക, മനസിലാക്കുക. നിങ്ങൾ ഇൻഡിപെൻഡഡ് ആവുക  എന്നത് നിങ്ങളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും  സ്വയം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും; മറ്റാരും തന്നെ അതിൽ ഇടപെടാതിരിക്കാനും.   നിങ്ങളെ ഇൻഡിപെൻഡൻ ആവാൻ സഹായിക്കുന്ന  ചില ചിന്തകൾ ആണ് ചുവടെ     1. ഒരു പെൺകുട്ടി എന്ന നിലയിൽ നിങ്ങളുടെ ജീവിതലക്ഷ്യം വിവാഹം  കഴിച്ചു ഒരു നല്ല കുടുംബിനി ആവുക എന്നത് മാത്രം അല്ല. നമ്മുടെ ജീവിതത്തിൽ ഒരു ലക്ഷ്യം...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...