Skip to main content

രണ്ടു പെൺകുട്ടികൾ വളർന്നു വരുകയാണ് എന്ന് ഓർമ വേണം, ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതിയോ ?

രണ്ടു പെൺകുട്ടികൾ   വളർന്നു  വരുകയാണ് എന്ന് ഓർമ വേണം,  ഇങ്ങനെ ഒക്കെ  ജീവിച്ചാൽ   മതിയോ ?

ഇതൊരു സ്ഥിരം കേൾവിയാണ് ....  വളർന്നു വരുന്ന കൊച്ചിന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത ടെൻഷൻ ആണ്‌ നാട്ടുകാർക്ക്‌..... ശരിക്കും നമ്മൾ ടെൻഷൻ അടിക്കേണ്ട കാര്യം ഉണ്ടോ?.....

Author , with her two daughters


ശരി എന്നാ ടെൻഷൻ അടിച്ചു കളയാം..., തലേ വെച്ചാൽ പേനരിക്കും (പേൻ ഒന്നും ഇക്കാലത്ത് മഷി ഇട്ടു നോക്കിയാൽ കാണില്ല... ഷാമ്പൂവിന്റെ അതിപ്രസരം കാരണം അവർ ഒക്കെ കെട്ടും ഭാണ്ടവും മുറുക്കി പോയി....) തറയിൽ വെച്ചാൽ ഉറുമ്പരിക്കും എന്ന് പറഞ്ഞു വളർത്താം ......

പഠിപ്പിക്കുമ്പോൾ അങ്ങ് കൊമ്പത്തെ പഠിത്തം .... വളർത്തുമ്പോൾ അവർ അല്ലാതെ ഈ ലോകത്ത് ആരും ശരിയല്ല എന്നാ മട്ടിൽ വളർത്താം .... കഞ്ഞി കുടിക്കാൻ ഇല്ലേലും പിള്ളേർ ഒന്നും അറിയണ്ട എന്ന് കരുതി ..., കടം മേടിച്ചു എങ്കിലും അവർക്കെന്താണോ വേണ്ടത് ... ബർഗരൊ , പിസ്സയോ , അങ്ങനെ സായിപ്പമാര് കഴി ക്കുന്നതോക്കെ  വാങ്ങി കൊടുക്കാം....

മുണ്ട് മുറുക്കി ഉടുത്തു , പിള്ളേരെ കെട്ടിക്കാനും , പഠിപ്പിക്കാനും ഒക്കെ തെണ്ടി നടക്കാം... അവസാനം അവരെ ഒരു വിധം എഞ്ചിനീയർ അല്ലേൽ ഡോക്ടർ ആക്കി എടുക്കും.... ( ഇപ്പോൾ ലോകത്തിൽ , പ്രത്യേകിച്ചു കേരളത്തിൽ , ഈ രണ്ടു ജോലി ചെയ്യുന്നവരെ മുട്ടിട്ട് ... നടക്കാൻ വയ്യാത്ത അവസ്ഥയാണ്‌... എല്ലാരും കൂടിയങ്ങ്‌ ഇടിച്ചു തള്ളി കയറിയെക്കുവല്ലേ  അങ്ങോട്ട്‌...)

അപ്പോൾ നമ്മൾ പറഞ്ഞു വന്നത്.... ജോലി ആയി... അത്യാവശ്യം കാശും ഒക്കെ തരമാക്കി , ഇനി പൈസ തികഞ്ഞിലേൽ , വേണേൽ ലോണ്‍ എടുക്കാം ... ( പ്രൈവറ്റ് ബാങ്കുകാർ ലോണ്‍ തരട്ടെ സർ , ലോണ്‍ തരട്ടെ  സർ ? എന്ന് പറഞ്ഞു പുറകെ നടക്കുന്ന കാലം ... സൊ അതിനു പ്രയാസം കാണില്ല , കല്യാണ ചിലവിനു എടുക്കുന്ന ലോണിനു , പെണ്ണും ചെറുക്കനേം ഈ ട്  നില്ക്കണോ എന്തോ ?)

അതേയ് ...വേണ്ട...,  ബ്രോക്കർക്ക് കാശ് കൊടുക്കാൻ ഒന്നും പോയേക്കല്ലേ... ഇന്നത്തെ കാലത്ത് ഇത്തിരി മിടുക്കര് പിള്ളാർക്ക്  ഒക്കെ അവനവന്റെ ജിവിത പങ്കാളിയെ പറ്റി കുറച്ചു സങ്കല്പ്പങ്ങളൊക്കെ കാണും ( ഐ മീൻ ... ഡ്രീംസ്‌.. ) സൊ വെറുതെ കഷ്ടപ്പെടേണ്ട ... അവർ തന്നെ കൊണ്ട് വന്നോളും... 

ഹാ , ഇനി കല്യാണം അതങ്ങ് നടത്തി കൊടുത്തേര് ,ഇലേൽ ചാകാൻ നേരത്ത് ഒറ്റ ആൾക്കാർ അടുത്ത് ഉണ്ടാവില്ല... അല്ല ആരോരുമില്ലാതെ ആണ് അങ്ങേരു പോയത് എന്ന് നാട്ടുകാരെ കൊണ്ട് പറയിക്കേണ്ട എങ്കിൽ മതി ...

കല്യാണം നമ്മളായിട്ടു നടത്തി കൊടുത്താലും അവരായിട്ട്‌ നടത്തിയിട്ട് വന്നാലും കോഴി ക്ക് (ഇവിടെ മാതാപിതാക്കൾക്ക് ) കിടക്ക പൊറുതി ഉണ്ടാവില്ല...   എങ്ങനെ നടന്നാലും കുടുംബത്തില പ്രശനങ്ങൾ ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും സ്വാഭാവികം ആണെല്ലോ ...? അത് സോൾവ്‌ ചെയ്യുന്നതാണ്‌ നിങ്ങളുടെ അടുത്ത പണി .... 

ഹും പിന്നെയും ഉണ്ട് പണികൾ ..

നിങ്ങളുടെ മക്കളെ നിങ്ങള്ക്ക് നന്നായി കണ്ടു വളർത്താൻ പറ്റിയില്ല എന്നാ വിഷമം ഒന്നും വേണ്ട ..... നിങ്ങളുടെ മക്കളുടെ മക്കളെ നിങ്ങള്ക്ക് തന്നെയാണ് വളർത്താൻ തരാൻ പോകുന്നത് ...  പ്രത്യേകിച്ച് നിങ്ങളുടെ പെണ്‍കുട്ടികളുടെ മക്കളെ.... വിഷമിക്കണ്ട അതിനും സമയം വരും...

ഇത്രയും നിങ്ങളെ ഒന്ന് എന്റെർറ്റൈൻ ചെയ്യാൻ പറഞ്ഞതാ...ഇനി കാര്യത്തിലേക്കു കടക്കാം .....

കല്യാണം എന്ന മഹാസംഭവം മനസ്സില് വെച്ച് കൊണ്ട് പെണ്‍കുട്ടികളെ വളർത്തുമ്പോൾ , നമ്മൾ അവരുടെ വ്യക്തി വികാസത്തിനല്ല , മറിച്ചു ഒരു ഉത്തമ ഭാര്യ എങ്ങനെ ആയിരിക്കണം , ഒരു നല്ല വധു എങ്ങനെ ആയിരിക്കണം എന്നൊക്കെ ആയിരിക്കും ഊന്നൽ നല്കുന്നത്..... (ആ രീതിയിൽ ആൺമക്കളെ വളർത്തുന്നുണ്ടോ എന്നും കൂടി ഒന്ന് ചിന്തിക്കണേ ....)

അതും വേണം , ഇക്കാലത്തു അതിനു പ്രസക്തിയുണ്ട് .... ഇല്ലെന്ന് പറയുന്നില്ല .... രണ്ടു വഴക്കു കഴിയുമ്പോൾ , പെട്ടിയും തൂക്കി , സ്വന്തം വീട്ടിൽ പോകുന്നതാണിപ്പോഴത്തെ ഫാഷൻ ...എന്നാൽ രണ്ടു വ്യക്സ്തികൾ , അതും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്ന് വരുമ്പോൾ .... പ്രശ്നങ്ങൾ ഉണ്ടാകും ... അതിൽ നിന്ന് ഒളിച്ചോടാൻ അല്ല, അതെങ്ങനെ നേരിടാം എന്ന് പഠിപ്പിച്ചു വിടേണ്ടതും അത്യാവശ്യം ആണ് ..... അതുപോലെ ദേഹോപദ്രവം, തീരെ അങ്ങ് അടിച്ചമർത്തുക , സ്വാതന്ത്ര്യം നിഷേധിക്കുക എന്നീ കാര്യങ്ങൾ ഉണ്ടാകുമ്പോൾ ..തീരുമാനം എടുക്കാനും കൂടി പഠിപ്പിച്ചു വിടുക ...

പക്ഷെ നമ്മൾ മറന്നു പോകുന്ന ഒരു കാര്യം ഉണ്ട് ... പെണ്കുട്ടികളാണെലും , അവർക്കും വ്യക്തിത്വം ഉണ്ട്... ഇന്ന് ഒരുവിധം എല്ലാ മേഖലയിലും പുരുഷനോടൊപ്പം കഴിവ് തെളിയിക്കുന്നവർ ഉണ്ട് ... അത് പ്രധാനമായും സ്വന്തം വീട്ടിൽ നിന്ന് ലഭിക്കുന്ന സപ്പോർട്ടിനു ഒരു വലിയ പങ്കുണ്ട് ... സ്വന്തം വ്യക്തിത്വം എന്നത് ... ഒരു വീട്ടമ്മയായാലും , ഉദ്യോഗസ്ഥയായാലും ഒരു പോലെ തന്നെ ആണ് ... സ്വന്തമായി സമ്പാദിക്കുന്നില്ല , ഭർത്താവിനെ ആശ്രയിക്കുന്നു എന്നത് കൊണ്ട് ഇല്ലാണ്ട് പോവുന്ന ഒന്നല്ല അത് ... എവിടെ ആയാലും ആ വ്യക്തിത്വം കാത്തു സൂക്ഷിക്കാനും , അതിനു തക്ക രീതിയിൽ പെരുമാറാനും (തീരെ തറ ആവരുത് എന്നർത്ഥം ), അതിനു കോട്ടം തട്ടുന്ന ഒരു പെരുമാറ്റവും , ആരുടെ അടുത്തുനിന്നു വന്നാലും , വെച്ച് പൊറുപ്പിക്കാതിരിക്കാനും പഠിപ്പിക്കണം 

മറ്റൊരു വീട്ടിൽ പോകേണ്ടവൾ ആണ് , പെരുമാറേണ്ടവൾ ആണ് ,എന്ന് പഠിപ്പിക്കുന്നതിനോടൊപ്പം , അവളുടെ വ്യക്തിത്വ വികസനത്തിനും അൽപ്പം സമയം മാറ്റി വെയ്ക്കുക ... ഒരമ്മയുടെ വ്യക്തിത്വം , അവളുടെ മക്കളെ മോൾഡ് ചെയ്യുന്നതിൽ നല്ല പങ്ക്‌ വഹിക്കും ... അത് ആണായാലും പെണ്ണായാലും .. ഏറ്റവും കൂടുതൽ , അവർ കാണുന്നതും കഴിയുന്നതും അമ്മയോടൊപ്പം ആണ് ... മറ്റൊരു തലമുറയെ വളർത്തിയെടുക്കുന്ന 'അമ്മയ്ക്ക് , വിദ്യാഭാസം (ഇപ്പോഴത്തെ വിദ്യഭ്യാസം എന്നത് ജോലി നേടാനുള്ള മത്സരം/ ഒരു നേര്ച്ച പോലെ  ആയതിനാൽ അതിനെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല ) മാത്രം ഉണ്ടായിട്ടു കാര്യമില്ല ... വിവരം കൂടി വേണം ... അല്ലേൽ ഇനിയങ്ങോട്ടും , ഇപ്പോഴത്തെ പത്രം തുറന്നാൽ കാണുന്ന , വാർത്തകളിൽ മാറ്റം ഒന്നും ഉണ്ടാവാൻ പോകുന്നില്ല ...

മക്കളെ വളർത്തുക എന്നാൽ... അത് ആണായാലും പെണ്ണായാലും  ,... സ്വന്തം കാലിൽ നില്ക്കാൻ പഠിക്കുന്നത് വരെ സപ്പോർട്ട് ചെയ്യണം എന്നതായിരിക്കണം നമ്മുടെ നയം .. ജോലി വേണോ , വേണ്ടയോ എന്നതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം ...സ്വന്തം വ്യക്തിത്വം , സ്വന്തമായി തീരുമാനം എടുക്കാനുള്ള കഴിവ് , ഒരു പ്രശ്നം വരുമ്പോൾ എങ്ങനെ നേരിടണം , തീരുമാനം എടുക്കണം , ആളുകളെ മനസിലാക്കാനുള്ള കഴിവ് , അവരുമായി ഇടപെടാനുള്ള കഴിവ് ,  ഇങ്ങനെ ഉള്ള കാര്യങ്ങൾക്കാണ്‌ അത്യാവശ്യം പ്രാധാന്യം കൊടുക്കേണ്ടത് .... അത്തരം സാഹചര്യം ഒന്നും നേരിടാനുള്ള വകതിരിവ് / അനുഭവങ്ങൾ ഇല്ലാണ്ട്  വളർത്തിയാൽ സമൂഹം അവരോടൊപ്പം അവരുടെ മാതാപിതാക്കളായ നമ്മളെ കൂടി ഇടയ്ക്കിടയ്ക്ക് സ്മരിക്കും എന്നും കൂടി ഓർക്കുക ....

അപ്പൊ നിങ്ങൾ പറയു , പെണ്മക്കൾ ഉള്ള മാതാപിതാക്കൾ , ടെൻഷൻ അടിക്കേണ്ടത് എന്തിനാണ് , നല്ല വിദ്യാഭ്യാസം കൊടുക്കാൻ , വകതിരിവ് ഉണ്ടാക്കിയെടുക്കാൻ , സ്വന്തം വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ , ഉറച്ച തീരുമാനങ്ങൾ എടുക്കാൻ , പ്രതിസന്ധികളെ തരണം ചെയ്യാൻ ... വീണിടത്തു നിന്ന് സ്വയം എണീക്കാൻ , ആളുകളെ മനസിലാക്കാൻ , നമ്മളെ ഉപയോഗിക്കുന്നവരെ മനസിലാക്കാൻ , അങ്ങനെ അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ, പഠിപ്പിച്ചു കൊടുക്കാൻ ഒക്കുമോ എന്നല്ലേ ....

ഇത് ആൺമക്കൾ ഉള്ളവർക്കും ബാധകമാണേ ... അപ്പൊ നമ്മുക്ക് ഒരുമിച്ചു ടെൻഷൻ അടിക്കാം .... തുടങ്ങുവല്ലേ ?

Deepa John
19-Jan-2020






Comments

  1. Good Deepa .Deepa paranjathu correct.Aarum ithonnum makkalkku paranju kodukkunnilla.makkale thiruthukayumilla.athaanu eettavum valiya thett

    ReplyDelete
  2. Oru relaxation ayi deepa good

    ReplyDelete
  3. ആഹാ കൊള്ളാല്ലോ. ബ്ലോഗ് ഉള്ളത് ഇപ്പഴാണല്ലോ അറിഞ്ഞേ. നല്ല രസണ്ടാരുന്നു ദീപ. ദീപ ശരിക്കും സംസാരിക്കുന്നത് കേട്ട പോലെ തോന്നി 🥰🥰🥰

    ReplyDelete
  4. Ankuttikalkk cheruthile thott karayan Padilla enn padipikkunnath thettan. Cherupathil ankuttikal karanjal parayum ni entha pennano enn. Cherupathilethott makkale (anayalum pennayalum) valarthunna chinthagathi an marendath.

    ReplyDelete
  5. Super Deepa.makkale valarthumbol last paranju nirthi yile atha vendathu.avarkku nammal onnum undakki kodukkenda.athinulla training matram koduthal mathi.ippozhathe kuttikalku arenkilum cheruthayi kaliyakkukayo vazhakku parayukayo cheythal sahikkan pattathe enthenkilum kadum kai cheyyukayanu.athu maranamenkil avare sukhavum dhukkavum ariyichu thanne valarthiyedukkuka.

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ...