Skip to main content

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 03

സാധാരണ രണ്ടു നാഴി വടിച്ചിട്ടാൽ പോലും വൈകിട്ടാകുമ്പോൾ, ഒരു പിടി ചോറെങ്കിലും മിച്ചം ഉണ്ടായിരുന്നിടത്താണ്... 3 നാഴി പോലും തികയുന്നില്ല... ചൂട് ആണോ, അതോ കൊറോണ വരുമെന്നുള്ള പേടിയാണോ ഈ തീറ്റയ്ക്കു പിന്നില്ലേ രഹസ്യം? 🤔 എന്നാ ഞാൻ വായ്ക്ക് രുചിയായിട്ടു ഉള്ള കറികൾ ഒന്നുമല്ല വെയ്ക്കുന്നത് പോലും (ഹേയ്, ചെലവ് കുറയ്ക്കാനുള്ള എന്റെ ഒരു strategy ആണ്... അത്രേയുള്ളൂ, അല്ലാതെ നിങ്ങള് വിചാരിക്കുന്ന പോലെ... ശ്ശെ... അങ്ങനെ അല്ല... )😓

വീട്ടിൽ ഉള്ളവരെ ഒക്കെ എങ്ങനെയും നിലയ്ക്ക് നിർത്താം... വൈകിട്ട് വൈകിട്ട്, എന്റെ അമ്മച്ചിയുടെ ഒരു phone വിളിയുണ്ട്...🥺 ആദ്യത്തെ ചോദ്യം തന്നെ ഇന്നെന്താ ഉണ്ടാക്കിയത് എന്നാ... രാവിലെ ബ്രെഡ് ആയിരുന്നു എന്ന് വല്ലോം പറഞ്ഞാൽ തീർന്നു...🍞🍞🍞 ശോ... ഈ ഒണക്ക റൊട്ടി ഒക്കെ തിന്നാൽ എന്താവാനാ... പാവം പിള്ളേരൊക്കെ ആകെ കഷ്ടപെടുവായിരിക്കും, നീ അതുങ്ങൾക്കു നേരെ ചൊവ്വേ വല്ലോം വെച്ചുണ്ടാക്കി കൊടുക്കെന്ന ഉപദേശം വേറെ... എന്നാ സ്വന്തം മോളല്ലേ... എടി നിനക്ക് എന്തുണ്ട്... ജോലി ഒക്കെ ചെയ്തു തളർന്നു ഇരിക്കുവാണോ... ങേഹേ... അതൊന്നും അല്ല വിഷയം..., ഞാൻ അടുക്കളയിൽ കയറുന്നുണ്ടോ അതാണ്... (അല്ല, എന്റെ ഒരു സ്വഭാവം വെച്ചു, ഇവിടുള്ളവർ പട്ടിണി കിടക്കാനുള്ള സാധ്യതയുണ്ട് എന്ന് അറിയാവുന്നതു കൊണ്ടായിരിക്കും എല്ലാ ദിവസവും ഇങ്ങനെ വരവ് വെയ്ക്കുന്നത് 😇😇😇)

അത് കഴിഞ്ഞു അവിടുത്തെ മെനു പറഞ്ഞങ്ങു കൊതിപ്പിക്കും🍲🥘🍱, ഇന്ന് ദോശയും ചമ്മന്തിയും, സാമ്പാറും (അഹങ്കാരം അല്ലാതെ എന്ത് പറയാൻ ), ഇന്നലെ ഇടിയപ്പവും മുട്ടകറിയും, പിന്നെ നാളെ ചപ്പാത്തി വേണോ യൂട്യൂബിൽ കണ്ട വീശു പൊറോട്ട വേണോ എന്ന ആലോചനയിൽ ആണ് പോലും.... ഞാൻ ഇവിടെ പിള്ളേരെ കൊണ്ട് പഴങ്കഞ്ഞി 🥣 കുടിപ്പിക്കാൻ പറ്റുമോ എന്ന ആലോചനയിൽ ആണ്... അതാവുമ്പോൾ പണി എളുപ്പമാണല്ലോ... പിന്നെ ഹെൽത്തി യും ട്രഡീഷനലും 😜😜 വെറൈറ്റി അല്ലെ....

പിന്നെ ഈ ഇടയായി... അവിടെ ചക്ക മരം 🌳, സോറി പ്ലാവ്... (പണ്ട് മാവും പ്ലാവും തമ്മിൽ എനിക്ക് മാറി പോകുമായിരുന്നു... ഒന്നാം ക്ലാസ്സിൽ മലയാളം പരീക്ഷ യ്ക്ക് ചക്ക ഉണ്ടാവുന്ന മരം ഞാൻ മാവ് എന്ന് എഴുതിയതിനു.. ഈ അമ്മച്ചി എന്നെ എന്തോരം വഴക്ക് പറഞ്ഞിരിക്കുന്നു ) ഉള്ളതിന്റെ അഹങ്കാരം അമ്മച്ചി കാണിച്ചു തുടങ്ങിയോ എന്ന് ഒരു സംശയം..

ഇന്നലെ ചക്ക പുഴുക്ക് വെച്ചു, ഇന്ന് ചക്ക അവിയൽ വെച്ചു, നാളെ ചക്കക്കുരു മെഴുക്കുപുരട്ടി ആണ്... അങ്ങനെ ഉള്ള ബഡായി ആണ് മുഴുവൻ... അചാച്ചിയുടെയും അനിയന്റെ യും ഒക്കെ അവസ്ഥ എന്തായോ എന്തോ?.... നീ വന്നിരുന്നേൽ... നല്ല പഴുത്ത ചക്ക ഇരിപ്പുണ്ട്, തന്നു വിടാമായിരുന്നു...ഇവിടെ ഞങ്ങൾക്ക് diabetes ആയതു കൊണ്ട് പഴുത്തത് മുഴുവൻ വെറുതെ പോകുവാ എന്നൊക്കെ പറഞ്ഞു കൊതിപ്പിക്കും.... 😋😋😋

അങ്ങനെ കെട്ടിയോനെ പറഞ്ഞു വിട്ടു ഒരു ചക്ക കൊണ്ട് വന്നു... കെട്ടിയോന് ചക്ക മുറിക്കാനും ചക്ക അരക്കു കളയാനും ഒക്കെ അറിയാവുന്നതു കൊണ്ട്... ഞാൻ രക്ഷപെട്ടു🤭🤭🤭, അതിപ്പോൾ ഹരിശ്രീ അശോകൻ പറയുന്ന പോലെ, എനിക്ക് തിന്നാൻ അല്ലെ അറിയൂ... 🤗🤗😇. പക്ഷെ കെട്ടിയോൻ, അതിബുദ്ധിമാൻ...., ഇരുന്ന ഇരുപ്പിൽ, അടർത്തിയത് മൊത്തം, ഞാൻ കാലിയാക്കും, എന്നറിയാവുന്ന കൊണ്ട്... പകുതി ചക്കയെ അടർത്തി തന്നൊള്ളു... ബാക്കി പകുതി, പിന്നെയാ അടർത്തിയത്...🤤

അതൊന്നു തീർന്നപ്പോൾ.. അമ്മച്ചി, ദേ പിന്നേം കൊതിപ്പിച്ചു കൊണ്ട് വിളിക്കാൻ തുടങ്ങി... രണ്ടു ചക്ക, back to back വീണിട്ടുണ്ട് ..., നീ വരുന്നുണ്ടോ? ഇല്ലേൽ.. അപ്പുറത്തെ വീട്ടുകാർക്ക് കൊടുക്കും എന്ന് ഭീഷണി...😈 ഇതിപ്പോൾ സ്വന്തം മരുമോനെ പോലീസ് നെ കൊണ്ട് പിടിപ്പിക്കാനുള്ള സൈക്കിൾ ഓടിക്കൽ മൂവ് ആണെന്നാണ് തോന്നുന്നത്.... 🤨

ചക്ക സീസൺ ആയപ്പോൾ, എന്തോ ഒരു ചൊല്ലുണ്ടല്ലോ, കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെ ആയല്ലോ ദൈവമേ... 🥵

യോഗമുണ്ടെൽ വീണ്ടും കാണാം
ദീപ ജോൺ
#lockdown #lockdown2020 #coronalockdown #coronalockdowndiariesofahomemaker

Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ...