Skip to main content

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 04


പണ്ടേ എന്നെ ജോലിയിൽ നിന്നൊക്കെ പിരിച്ചു വിട്ടത് എത്ര നന്നായി... ഇപ്പോ കണ്ടില്ലേ വർക്ക്‌ ഫ്രം ഹോം ആണത്രേ, വർക്ക്‌ ഫ്രം ഹോം...😏 കെട്ടിയോൻ രാവിലെ എണിറ്റു പല്ലുതേച്ചു, ഒരു ലുങ്കിയും ഉടുത്തു ലാപ്‌ടോപ്പിന് 💻 മുന്നിൽ കുത്തിയിരുന്നാൽ.... പിന്നെ എണീക്കുന്നത്, ഏതാണ്ട് രാത്രി 12-1 മണി ആവുമ്പോഴാ... 🕛 പച്ചവെള്ളം പോലും വേണ്ട...

ചോറുണ്ടില്ലേലും, അച്ചപ്പം, ചിപ്സ്, മിസ്ച്ചർ, പിള്ളേരുടെ oreo, cream biscuit, 🍟🍿🍧🍩 ഒക്കെ ലാപ്‌ടോപ്പിന് അടുത്ത് വെച്ച് തന്നെ, പാക്കറ്റിൽ നിന്നും ടിന്നിലേക്കു കേറാനുള്ള ഗ്യാപ് പോലും കിട്ടാതെ ചിലവായി പോകാറുണ്ട് എന്നത് വേറെ കാര്യം ... പിന്നെ ആകെ ഒരു ആശ്വാസം... എനിക്ക് പണിതരാൻ മാത്രം ഗ്യാപ് അദ്ദേഹത്തിനു👻 (ഇത്തിരി ബഹുമാനം ഒക്കെ കൊടുത്തേക്കാം, ഈ വീട്ടിൽ, ആകെ ഉള്ള ഒരു അന്ന ദാതാവാണല്ലോ ) കിട്ടാറില്ല എന്നതാണ്... 😜😜😜

9 to 5, വാച്ച് ⏳️ നോക്കി ജോലി ചെയ്തിരുന്ന, അനിയൻ, ഇപ്പോൾ ശനിയും ഞായറും പോലും 11-12 ആവാതെ മുറിയിൽ നിന്നു ഇറങ്ങുന്നില്ല എന്നാണ് അമ്മച്ചിയുടെ പരാതി... ഓസ്ട്രേലിയക്കാരി👩‍, അനിയത്തിയുടെ കാര്യത്തിൽ വ്യതാസം എന്താന്നു വെച്ചാൽ... അവിടെ ഹോസ്റ്റലിൽ , അവൾ തന്നെ ഉണ്ടാക്കി കഴിക്കണം, പോരാണ്ടു ഓഫീസിലെ ജോലിയും ചെയ്യണം....ഇന്നലേം കൂടി അവൾ വിളിച്ചിരുന്നു, ഇത്തിരി മെന്റൽ ആണോന്നു സംശയം ഇല്ലാതില്ല....ഞാനിതിൽന്നൊക്കെ തലനാരിഴക്കാണ് രക്ഷപെട്ടത്.. IT ക്കാരാണെന്ന അഹങ്കാരം ആയിരുന്നു... ഇപ്പോൾ ഇത്തിരി മന: സുഖം ഇല്ലാതില്ല... 😁

അപ്പോൾ ഞാൻ ആലോചിക്കുവാരുന്നു...ഭാര്യയും ഭർത്താവും 👫 IT എംപ്ലോയീസ് ആയിരുന്നു എങ്കിൽ, വർക്ക്‌ ഫ്രം ഹോം ഉം, അടുക്കള പണിയും👩‍🍳, വീട്ടുജോലിയും👩‍🌾, റിവ്യൂ മീറ്റിങ്ങും, പിള്ളേരെ നോക്കലും എല്ലാം കൂടി ആകെ ജഗ പൊഗ🏋️‍♀️ ആയേനെ....ആ പിള്ളേരുടെ ഒരവസ്ഥ... ഒരു കൊലപാതകം വരെ ⚰️⚰️⚰️ നടക്കാനുള്ള എല്ലാ ചാൻസും ഉണ്ടായിരുന്നേനെ... പിന്നെ ഒരു ആത്മഹത്യയും... എന്റെ വീട്ടിൽ പ്രേത്യേകിച്ചും... അല്ല ഞാൻ എന്നെ പൊക്കി പറയുവാണെന്നു കരുതരുത്.... 🤗🤗🤗

എന്റെ കർത്താവെ, അല്ലേലും നിന്നെ മനസിലാക്കാൻ ഞാൻ എപ്പോഴും വൈകി പോകും.... ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ് അല്ലെ...? എന്റെ പിഴ എന്റെ പിഴ, എന്റെ വലിയ പിഴ... 🤦‍♀️🤦‍♀️🤦‍♀️

ങ്ഹാ.. ഇത്തിരി വിഷമിച്ചാൽ എന്താ... ഇവരൊക്കെ ഇങ്ങനെ ക്ഷ, ണ്ണ, ക്ക വരയ്ക്കുമ്പോൾ, നമുക്ക് ഇവിടെ കാലുമേ കാലും കേറ്റി ഇരിക്കാം... 🧘‍♀️ വൈകിട്ടാകുമ്പോൾ തന്ന, മൊഡ്യൂൾ തീർന്നോ, build ആയോ, status റിപ്പോർട്ട്‌ എന്തിയെ, എന്നൊന്നും ചോദിച്ചു ഒരാളും വിരട്ടാൻ വരില്ല... കൂടിവന്നാൽ വിശക്കുന്നു എന്ന് വല്ലോം പറയുമായിരിക്കും, അത് mind 🙅‍♀️ചെയ്യാതിരുന്നാൽ പോരെ... അല്ല, പിരിച്ചുവിടാൻ ഇത് ജോലി ഒന്നുമല്ലലോ.... ഇവിടെ ഞാൻ ആണ് ബോസ്സ്... My Boss... പിന്നല്ല... 😎😎😎 ഇതിൽ variations ഉള്ള വീടുകൾ ഉണ്ട് അത് ഞാൻ തത്കാലം മെൻഷൻ ചെയ്യുന്നില്ല... അവരോടു, നമ്മൾ ഒരു stand എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നെ പറയാനുള്ളു...🤐

പണ്ട് സ്കൂളിൽ പ്രൊഫെഷൻസ് പഠിക്കുമ്പോൾ, അമ്മേടെ ജോലി എന്താന്നു എഴുതാൻ പറഞ്ഞപ്പോൾ, ടീച്ചർ പറഞ്ഞു അമ്മയ്ക്ക് ജോലി ഒന്നും ഇല്ലേൽ housewife എന്ന് എഴുതിക്കോളാൻ... 🤔🤔🤔 ഞാൻ അത് മലയാളത്തിൽ translate (അത് പണ്ടേ ഉള്ള ശീലമാണ്, അർത്ഥം മനസിലാക്കിയേ എന്തും പഠിക്കു ) ചെയ്തപ്പോൾ 'വീട്ട് ഭാര്യ'... അയ്യേ !!! 🥺🥺🥺 അപ്പോൾ 'ഓഫീസ് ഭാര്യ' വേറെ ഉണ്ടോ...? 😲😲😲 എനിക്കെന്തോ അന്ന് തൊട്ട് ഈ house wife ന്നു പറയാൻ ഒരു ചമ്മലാണ് എന്തോ ഒരു വൃത്തികേട് പോലെ... പിന്നെ ഇപ്പോൾ ഒരു പുതിയ പേരുണ്ടല്ലോ homemaker... മറ്റേ sodamaker പോലെ...😁

അതുകൊള്ളാം അതിനു ഇച്ചിരി പൊലിമ ഒക്കെയുണ്ട്.. ഒരു തറവാടിത്തവും... അതുമതി... അപ്പോൾ പറഞ്ഞു വന്നത്, ഞാൻ ഒരു homemaker ആയതിൽ ഇപ്പോൾ കുറച്ചു അഹങ്കാരം ഉണ്ടെന്നു കൂട്ടിക്കോ😊, കാരണം sodamaker പോലെ (house അല്ല home... അതിനെ ഇംഗ്ലീഷ് പഠിക്കണം... മനസിലായില്ലേ പോയി ഗൂഗിൾ നോക്ക്... ) ഹോം ഉണ്ടാക്കുന്നതെ നമ്മൾ കാരണം ആണല്ലോ, ഏതു... 😉...

അപ്പോൾ നോക്കട്ടെ, വീണ്ടും കാണാൻ ഒക്കുമോ എന്ന്,
ദീപ ജോൺ
#lockdown #lockdown2020 #coronalockdown #coronalockdowndiariesofahomemaker




Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ...