കൊച്ചൌസേപ്പ് ചിറ്റില പള്ളി പറഞ്ഞ ഒരു കാര്യം ഓർമ വരുന്നു .... ആദ്യമായി ഒരു സെക്കന്റ് ഹാൻഡ് സ്കൂട്ടർ വാങ്ങിയപ്പോൾ ഉള്ള സന്തോഷം , ലക്ഷകണക്കിന് രൂപ കൊടുത്തു മേടിച്ച പുതിയ മോഡൽ ബെൻസ് കാർ വാങ്ങിയപ്പോൾ തോന്നിയില്ല എന്ന് .... എന്റെ അച്ഛൻ , ആദ്യമായി എനിക്ക് വാങ്ങി തന്ന സെക്കന്റ് ഹാൻഡ് സണ്ണി, എനിക്കൊരു വലിയ അനുഭവം ആയിരുന്നു... അതിൽ കയറിയാൽ, പിന്നെ ഞാൻ അതിൽ നിന്നും ഇറങ്ങുന്നത് , വലിയ പ്രയാസം ആയിരുന്നു ..... വളരെ കുഞ്ഞു വണ്ടി ആയിരുന്നത് കൊണ്ട് , മീൻ വണ്ടി എന്നൊക്കെ പറഞ്ഞു , എല്ലാവരും കളിയാക്കുമായിരുന്നു .... എന്നാലും എനിക്കത് , അക്കാലത്തെ പൾസർ ആയിരുന്നു..., പിന്നീട് എനിക്ക് അച്ഛൻ തന്നെ, ഒരു പുതിയ വണ്ടി , ഡിയോ , വാങ്ങിത്തന്നു .... സന്തോഷം ആയീ... എങ്കിലും സ്വർഗം കിട്ടിയ അനുഭവം സണ്ണി വാങ്ങിയപ്പോൾ തന്നെ ആയിരുന്നു.... ഇന്ന് ഞാൻ സ്വന്തം കാശ് കൊടുത്തു... അതും റെഡി കാശ് കൊടുത്തു.... 1.5 മാസം വൈറ്റിങ്ങ് പീരീഡ് ഒക്കെ കാത്തിരുന്നു , പുതിയ ഡിയോ , വാങ്ങി...... പക്ഷെ ഒരു സന്തോഷവും തോന്നിയില്ല എന്നതാണ് വാസ്തവം.... പത്തു - അറുപതു രൂപ കൊടുത്തു വാങ്ങിയ ഒരു സാധനത്തിനു ഒരു സന്തോഷവും തരാൻ ഒക