Skip to main content

Posts

Showing posts from August, 2020

ഇത്തികണ്ണികളോടുള്ള നിലപാട്

 സ്കൂളിൽ വെച്ചു,  ഇത്തികണ്ണികളെ (parasites) പറ്റി പഠിച്ചത് ഓർമ്മ വരുന്നു ...  ടീച്ചർ അതു വിവരിക്കുമ്പോൾ ഞാൻ അതു മനസ്സിൽ കണ്ടത് ഇങ്ങനെ ആണ്.... സ്കൂൾ പ്ലേ ഗ്രൗണ്ടിലെ വലിയ മരത്തിനെ ചുറ്റി പടർന്നു കേറി പോകുന്ന ഇത്തികണ്ണികൾ ,  കുറച്ചു നാള് കഴിഞ്ഞു, അന്നദാതാവായ,  മരത്തിന്റെ നീര് ഊറ്റി കുടിച്ചു,  വളരുകയും,  പിന്നെ ഒരു ദാക്ഷണ്യവും ഇല്ലാണ്ട്,  അതിന്റെ നാശവും വരുത്തി വെച്ചിട്ട് അടുത്ത വടവൃക്ഷം തേടി പോകുന്ന... ഇത്തികണ്ണികൾ ...  പ്രകൃതിയിലെ ഈ ഒരു പരുപാടി,  പിന്നീട് ജീവിതത്തിൽ ഒരുപാടിടത്തു  കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്.... കോളേജ് കാലഘട്ടത്തിലും,  കോർപ്പറേറ്റ് ലൈഫ് ഇലും എല്ലാം കണ്ടിട്ടുണ്ട്....  വീട്ടിൽ ഇരുന്നു ഒരു ബുട്ടീക്ക് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ആദ്യത്തെ ഒരു സന്തോഷം... മുകളിൽ ആകാശം,  താഴെ ഭൂമി... പാര വെയ്ക്കാനോ, പണി തരാനോ  ആളുമില്ല,  ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല എന്നതായിരുന്നു.... കസ്റ്റമർ ഈസ്‌ ദി കിംഗ്,  അതുമതിയാരുന്നു....  അങ്ങനെ പതുക്കെ ബൂട്ടിക്കിൽ വർക്കുകൾ ഒക്കെ വന്നു തുടങ്ങി... ആ ഓണത്തിന്,  നിന്നു തിരിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ..... ജിമ്മിക്കി കമ്മൽ,