Skip to main content

Posts

Showing posts from May, 2021

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

നമ്മളെ വഴയതെറ്റിക്കുന്ന ഇത്തിരി കുഞ്ഞൻ...

നമ്മുടെ ഭൂരിഭാഗം സമയവും പോകുന്നത് എവിടെ ആണ് എന്ന് ചിന്തിച്ചിട്ടുണ്ടോ??? രാവിലെ അലാറം ഓഫ്‌ ആക്കാൻ ഫോൺ കയ്യിൽ എടുത്താൽ പിന്നെ കുളിക്കാൻ പോകുമ്പോഴോ, ചാർജ് തീരുമ്പോഴോ ആയിരിക്കും നമ്മൾ ഫോൺ താഴെ വെയ്ക്കുന്നത്... ചിന്തിച്ചിട്ടുണ്ടോ, ഈ ഇത്തിരികുഞ്ഞൻ ഫോൺ നമ്മുടെ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താനായി വഴി മുടക്കി നിൽക്കുന്ന ഒരു മെയിൻ വില്ലൻ ആണെന്ന്? ഈ അടുത്തു ഒരു ബുക്ക്‌ ഞാൻ വായിച്ചു - Deep Work by Cal Newport .... എങ്ങനെ ഇത്രേം ഡിസ്ട്രാക്ഷൻ ഉള്ള ഈ ലോകത്തു, ഫോക്കസ്ഡ് ആയി നമ്മുക്ക് വിജയം നേടാം എന്നതാണ് വിഷയം... പക്ഷെ അതിൽ സോഷ്യൽ മീഡിയ എന്ന് പറയുന്ന വില്ലൻ നമ്മുടെ ജീവിതത്തെ ഇപ്പോൾ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്...അതൊന്നു അനലൈസ് ചെയ്യാനൊക്കെ പറയുന്നുണ്ട്.... അങ്ങനെ ചിന്തിച്ചപ്പോൾ ശെരിയാണ്... ബോർ അടിക്കാൻ നമ്മൾ നമ്മളെ തന്നെ അനുവദിക്കുന്നില്ല... വാഷ് റൂമിൽ പോകുമ്പോൾ, മീറ്റിംഗിന് ഇരിക്കുമ്പോൾ, അടുക്കളയിൽ ജോലിക്ക് നിൽക്കുമ്പോൾ, സുഹൃത്തുമായി സംസാരിക്കുമ്പോൾ, പഠിക്കുമ്പോൾ, കുഞ്ഞുങ്ങളും ആയി ഇരിക്കുമ്പോൾ... ഒക്കെ നമ്മുടെ കൈയ്യിൽ ഫോൺ കാണും... ഒരു സെക്കന്റ്‌ ബോർ അടിക്കുന്നതായി തോന്നിയാൽ അപ്പോ ഫോൺ