Skip to main content

Posts

Showing posts from 2020

ഒരു നല്ല കാര്യം നടന്നിട്ട് ഇന്നേക്ക് 5വർഷം

ജോലി നഷ്ടപ്പെട്ടു ഇനിയെന്ത് എന്ന് ആലോചിച്ചു തേരാ പാരാ നടക്കുന്ന 2015 കാലഘട്ടം (ഒരു സ്ഥിരം സംഭാഷണം ഓഫ് ദി ഇയർ ) ഇപ്പോൾ എന്ത് ചെയ്യുന്നു... ഇപ്പോൾ ബിസിനെസ്സ് ആണ് ( എന്ത് ബിസിനെസ്സ്..☹️ തേരാ പാര നടക്കുന്നു അത്രതന്നെ...) അല്ല ടെക്നോപാർക്കിൽ പോകുന്നുണ്ടായിരുന്നല്ലോ....? ജോലി എന്തോ ഉണ്ടായിരുന്നല്ലോ? ഹ്മ്മ് അതു ഞാൻ  നിർത്തിയിട്ടു കുറച്ചു നാളായി.....(ജോലി ഉണ്ടായിരുന്ന സമയത്തു കുഞ്ഞിനെ ആര് നോക്കും എന്നതായിരുന്നു ചോദ്യം ) ശോ നല്ല ശമ്പളം അല്ലാരുന്നോ? പിന്നെ എന്താ ജോലി കളഞ്ഞത്....? ഹോ അതു മടുത്തു, എനിക്ക് ശരിയാവാത്തില്ല അതാ...ഭയങ്കര സ്ട്രെസ് ആണ്... ( ജോലി കളയാനോ ഞാനോ?, എന്നെ പിരിച്ചു വിട്ടതാണ് ഹേ.... ഇനി അതെങ്ങാനും പറഞ്ഞാൽ, അതിന്റെ ഹിസ്റ്ററി കുത്തി പുറത്തിടുന്നവരെ ഇവർ  ഇവിടെ തന്നെ  കാണും ...) വേറെ ഒന്നും നോക്കുന്നില്ലേ? ഇല്ല ഇപ്പോൾ ബിസിനെസ്സ് ആണ്... എന്ത് ബിസിനെസ്സ് ആണ്? അങ്ങനെ ഒന്നുമില്ല പല ബിസിനസ്സും ഉണ്ട്.... അല്ല ആന്റി ടെ മോൾടെ ഡെലിവറി  കഴിഞ്ഞു, ഇവിടുണ്ടോ അതോ പോയോ....കുഞ്ഞ് സുഖം ആയിരിക്കുന്നോ? (വേഗം വിഷയം വഴി തിരിച്ചു വിടാം അല്ലേൽ ഇന്ന്  എന്റെ തല തിന്നു തീർക്കും ) --------   --------   -------

നിങ്ങൾക്കും പറ്റും ♥️

 ഇന്നീ ബ്രൈഡൽ ഗൗൺ ചെയ്തു ഇട്ടതിനു ശേഷം, എന്റെ അതേ ഫീൽഡിൽ ഉള്ള മിക്കവരും വിളിച്ചു.... ഇങ്ങനെയൊക്കെ നമ്മുക്കും, ചെയ്യാനൊക്കും അല്ലേ? എന്ന  രീതിയിൽ സംസാരിച്ചു.... എന്റെയും ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു കുഞ്ഞുങ്ങളുടെ ഡ്രെസ്സിൽ നിന്നും വലിയവരുടെ ഏരിയയിലേക്ക് ഒരു 'NEXT STEP'. പക്ഷെ പേടിയാരുന്നു...ശെരിയാകുമോ, തെറ്റിപോകുമോ എന്നൊക്കെ.... ഒത്തിരി ആലോചിച്ചാണ്, ഒരു ഉറച്ച തീരുമാനം എടുത്തത്... എന്തായാലും ചെയ്യണം എന്നുറപ്പിച്ചു.... നമ്മൾ തീരുമാനം എടുത്താൽ മാത്രം പോരല്ലോ ഒരു തുടക്കം കിട്ടണമല്ലോ....? ദൈവനിശ്ചയം...  ഞാൻ എന്റെ  ഭാഗം ക്ലിയർ ആയി define ചെയ്തു തീരുമാനം എടുത്ത പിറ്റേ ആഴ്ച enquiry വരുന്നു... കുറച്ചു നാളിനുള്ളിൽ ഓർഡർ confirm ഉം ആയി... വലിയവരുടെ ഏരിയയിലേക്കുള്ള എൻട്രി തന്നെ ഒരു വെഡിങ് ഗൗൺ കിട്ടുക എന്നത് തീർച്ചയായും ദൈവാനുഗ്രഹം ആയി തന്നെ ഞാൻ കാണുന്നു. ഏതാണ്ട് 80 മണിക്കൂർ ന്റെ വർക്ക്‌ .... ഇന്നിതു തീർത്തു കൊടുത്തു.... കസ്റ്റമർ, വിചാരിച്ചതിലും നന്നായി എന്ന്  സന്തോഷമായി  പറയുന്നത് വരെ ഒരു സമാധാനവും ഇല്ലാരുന്നു എനിക്കു .... രണ്ടു പേരെ ഞാൻ എടുത്തു പറയേണ്ടതായി ഉണ്ട്.... ഇതു ഭംഗിയാക്കുന്നതിന

നമ്മൾ സ്ത്രീകൾ തന്നെ അല്ലേ മാറേണ്ടത്....?

  എന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം...  ആറിലോ എഴിലോ പഠിക്കുന്ന സമയം,  വീട്ടിൽ പാട്ടൊക്കെ ഹൈ വോളിയത്തിൽ വെച്ചു ചാടിത്തുള്ളി നടക്കുന്ന എന്നെ അമ്മച്ചി ഇടയ്ക്കിടയ്ക്ക് ഉപദേശിക്കും... പെൺകുട്ടികൾ നടക്കുമ്പോൾ ഭൂമി അറിയാൻ പാടില്ല എന്ന്...  ഉച്ചത്തിൽ കൂവുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നത് നല്ല പെൺകുട്ടികളുടെ ലക്ഷണം അല്ല....   ഇങ്ങനെയൊക്കെ അമ്മ പറഞ്ഞെങ്കിലും,  അങ്ങനെ കർശനമായി ഒരു നിയമവോ, ആണപെൺ വേർതിരിവോ വീട്ടിൽ  ഇല്ലായിരുന്നു,  ഇതൊന്നും അടിച്ചേല്പിക്കാൻ അമ്മ ശ്രമിച്ചിട്ടുമില്ല.... അമ്മയുടെ അമ്മയും മറ്റും പറഞ്ഞത്,  എന്നോട് പറഞ്ഞിരുന്നു എന്നു മാത്രം....  അതുപോലെ പെൺകുട്ടികൾ കാലുമേൽ കാല് കേറ്റി വെയ്ക്കരുത്,  അടക്കം വേണം ഒതുക്കം വേണം എന്നീ വക ഡയലോഗ് കൾ ആന്റി മാരുടെ വകയും ഉണ്ടായിരുന്നു....  ഒന്ന് ആലോചിച്ചു നോക്കിക്കേ..... ഈ 'കുലസ്ത്രീ ' പാരമ്പര്യം സ്ത്രീകളുടെ മനസ്സിൽ കുത്തി വെയ്ക്കുന്നത് സ്ത്രീകൾ തന്നെ അല്ലേ?   എന്റെ അപ്പനും അമ്മയും അൽപ്പസ്വൽപ്പം     പുരോഗമന വാദികൾ ആയിരുന്നെകിലും,  ( അമ്മ നല്ല രീതിയിൽ എനിക്കു സപ്പോർട്ട് തന്നിരുന്നു...  വണ്ടി പഠിക്കാൻ,  ആരേലും ഇങ്ങോട

ഇത്തികണ്ണികളോടുള്ള നിലപാട്

 സ്കൂളിൽ വെച്ചു,  ഇത്തികണ്ണികളെ (parasites) പറ്റി പഠിച്ചത് ഓർമ്മ വരുന്നു ...  ടീച്ചർ അതു വിവരിക്കുമ്പോൾ ഞാൻ അതു മനസ്സിൽ കണ്ടത് ഇങ്ങനെ ആണ്.... സ്കൂൾ പ്ലേ ഗ്രൗണ്ടിലെ വലിയ മരത്തിനെ ചുറ്റി പടർന്നു കേറി പോകുന്ന ഇത്തികണ്ണികൾ ,  കുറച്ചു നാള് കഴിഞ്ഞു, അന്നദാതാവായ,  മരത്തിന്റെ നീര് ഊറ്റി കുടിച്ചു,  വളരുകയും,  പിന്നെ ഒരു ദാക്ഷണ്യവും ഇല്ലാണ്ട്,  അതിന്റെ നാശവും വരുത്തി വെച്ചിട്ട് അടുത്ത വടവൃക്ഷം തേടി പോകുന്ന... ഇത്തികണ്ണികൾ ...  പ്രകൃതിയിലെ ഈ ഒരു പരുപാടി,  പിന്നീട് ജീവിതത്തിൽ ഒരുപാടിടത്തു  കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്.... കോളേജ് കാലഘട്ടത്തിലും,  കോർപ്പറേറ്റ് ലൈഫ് ഇലും എല്ലാം കണ്ടിട്ടുണ്ട്....  വീട്ടിൽ ഇരുന്നു ഒരു ബുട്ടീക്ക് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ആദ്യത്തെ ഒരു സന്തോഷം... മുകളിൽ ആകാശം,  താഴെ ഭൂമി... പാര വെയ്ക്കാനോ, പണി തരാനോ  ആളുമില്ല,  ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല എന്നതായിരുന്നു.... കസ്റ്റമർ ഈസ്‌ ദി കിംഗ്,  അതുമതിയാരുന്നു....  അങ്ങനെ പതുക്കെ ബൂട്ടിക്കിൽ വർക്കുകൾ ഒക്കെ വന്നു തുടങ്ങി... ആ ഓണത്തിന്,  നിന്നു തിരിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ..... ജിമ്മിക്കി കമ്മൽ,   

സ്കൂൾ കാലം, ചില കയ്പ്പാർന്ന ഓർമ്മകൾ...

സ്കൂളിൽ പഠിക്കുന്ന സമയത്തു,  കെജി സെക്ഷനിൽ  ഒക്കെ,  പാട്ടിനും ഡാൻസിനും ഒക്കെ എന്നെ എടുത്തിരുന്നു.. പക്ഷെ ശാസ്ത്രീയമായി  പഠിക്കാൻ പറ്റാത്തത് കൊണ്ട്..🥺 വലുതായപ്പോൾ (എന്നുവെച്ചാൽ 7-8 ക്ലാസ്സൊക്കെ ആയപ്പോൾ ),  ശാസ്ത്രീയമായി പഠിച്ച,  മുദ്രകൾ ഒക്കെ അറിയാവുന്നവരെ ആയിരുന്നു  ഏതു പരിപാടികൾക്കും ടീച്ചേർസ് വിളിക്കുന്നത്‌...  ശാസ്ത്രീയമായി പഠിക്കാത്തതു എന്താണ് എന്ന് ചോദിക്കരുത്... അന്നൊന്നും സ്വന്തം മകൾ ഒരു വലിയ കലാകാരി ആണെന്ന തിരിച്ചറിവ്,  എന്റെ അചാച്ചിക്ക് ഇല്ലാണ്ട് പോയി...  അല്ലേൽ ശാസ്ത്രീയ സംഗീതം പഠിക്കണം എന്ന് പറഞ്ഞപ്പോൾ,  ചൂട് ചേമ്പ് എടുത്തു വായിൽ ഇട്ടാൽ മതി എന്ന് പറയുവോ?  🤭🥺🤪 നമ്മുക്ക്  ഷൈൻ ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെലും,  നമ്മുക്ക് കിട്ടുന്നത് വെല്ല പ്യൂൺ ആയി ടാബ്ളോയ്ക്കു നിൽക്കാനോ,  സ്റ്റേജ് നിറഞ്ഞു നിന്നു ഗ്രൂപ്പ്‌ സോങ് പാടുന്നതിനു ഇടയ്ക്ക് നിന്നു ചുണ്ട് അനക്കാനോ ഒക്കെ  ആയിരിക്കും...  ഇനി എങ്ങാനും വെല്ല ഡാൻസ് ഗ്രൂപ്പിലും സെലെക്ഷൻ കിട്ടിയാലോ,  ശാസ്ത്രീയ നൃത്തക്കാരുടെ മുദ്രകളുടെ ഒപ്പം നമ്മുക്ക് എത്താനൊക്കില്ല... അവർ പഠിപ്പിക്കുമ്പോൾ ആണേലും,  ഒരു പുച്ഛം ഫീൽ ചെയ്യും.... പിന്നെ അവർ തമ്മിൽ ഉ

ഇംഗ്ലീഷ് വിങ്ഗ്ലീഷ് : ഒരു കൊടും ഭീകരൻ

നമ്മുക്ക് കുറച്ചു ഇംഗ്ലീഷ് പഠിച്ചാലോ?  അല്ലേൽ വേണ്ട,  നമ്മക്ക് ഇംഗ്ലീഷിനെ പറ്റി പഠിച്ചാലോ?  സിമ്പിൾ ഇംഗ്ലീഷ്  ------------------------------ ഇംഗ്ലീഷ് എന്ന് പറയുന്നത് സിമ്പിൾ ആയി പറഞ്ഞാൽ നമ്മുടെ മലയാളഭാഷ  പോലെ നമ്മുടെ ആശയം എക്സ്പ്രസ്സ്‌ ചെയ്യാൻ ഉള്ള ഒരു ഭാഷ ആണ്.. പക്ഷെ നമ്മൾ എന്ത് കൊണ്ടോ ഇംഗ്ലീഷിനെ  കൊറച്ചു ഒന്ന് VIP ആക്കി വെച്ചേക്കുവാണ്.. ഇംഗ്ലീഷ് മീഡിയം സ്കൂൾ,  ഇംഗ്ലീഷ് സംസാരിക്കാൻ അറിയുക എന്നൊക്കെ പറഞ്ഞാൽ ഒരു ഭയ ഭക്തി ബഹുമാനം.. അല്ലേ...?  ഇംഗ്ലീഷ് ഒരു ഗ്ലോബൽ ലാംഗ്വേജ്  ആണ്,  അത് കൊണ്ട്,  ഇംഗ്ലീഷ് അറിഞ്ഞിരുന്നാൽ... ജോലിപരമായി,  നമ്മുക്ക് വേറെ രാജ്യത്തു/സംസ്ഥാനത്തു  ഉള്ളവരുമായിരുന്നു സംസാരിക്കണം  എങ്കിലോ, അല്ലേൽ വേറെ ഒരു രാജ്യത്തു പോയി താമസിക്കണം,  പഠിക്കണം എന്നൊക്കെ ഉണ്ടേല്,   കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും...   പക്ഷെ ഇംഗ്ലീഷ് അറിയില്ല എന്നത് കൊണ്ട് ഒരാൾ ലോക പരാജയം ഒന്നും ആവില്ല .... അറിഞ്ഞിരിക്കുന്നത് നല്ലതാണ് അത്രേയുള്ളൂ...  ഞാൻ ഇങ്ങനെ തട്ടിം മുട്ടിയും പോകുന്നു  --------------------------------------------------------- സ്കൂളിൽ ബാക്കി എല്ലാ വിഷയത്തിനും അത്യാവശ്യം നല്ല മാർക്കുണ്ടെ

പ്രതീക്ഷകളും കുറ്റബോധവും : ഒരു 'ഹൗ ഓൾഡ് ആർ യു ' ചിന്ത

ഒത്തിരി സ്വപ്നങ്ങൾ മനസ്സിൽ വെച്ചാണ് ഒരു  പെൺകുട്ടി വളർന്നു വലുതാവുന്നതു... മോളെ നിനക്ക് എന്താവാൻ ആണ് ആഗ്രഹം എന്ന് ചോദിച്ചാൽ...  എനിക്ക് ടീച്ചർ,  പൈലറ്റ് തുടങ്ങി ഇന്ദിരാഗാന്ധി വരെ ആവണം എന്ന് പറഞ്ഞവർ ഉണ്ട്,  അതു ആയി തീർന്നവരും ഉണ്ട്... 🤗 പക്ഷെ മിക്കവാറും സ്ത്രീകൾ തങ്ങളുടെ സ്വപ്നം പാതി വഴിയിൽ ഉപേക്ഷിക്കും... എന്താ കാരണം എന്ന് അറിയുമോ....?  സമൂഹം സൃഷ്ടിക്കുന്ന ഒരു എക്ഷ്പെക്റ്റേഷൻ/പ്രതീക്ഷ ഉണ്ട്... അതു കുഞ്ഞിലേ മുതൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നാണ്... തന്റെ സ്വപ്‌നങ്ങൾ നേടാൻ കുതിക്കുന്ന നേരം ആ എക്ഷ്പെക്റ്റേഷൻ/പ്രതീക്ഷ അവരെ കുറ്റബോധത്തിലേക്കു തള്ളിവിടും,  പുറകിൽ നിന്നും പിടിച്ചു വലിക്കും ... അതിന്റെ കെട്ട്  പൊട്ടിച്ചാൽ അവർ സ്വപ്നത്തിലേക്ക് കുതിക്കും,  ബാക്കി ഉള്ളവർ പാതി വഴിയിൽ മടങ്ങി പോകും.... അതാണ് മിക്കവാറും  സംഭവിക്കുന്നത്.... 🥺 ഇനി എന്താണ്,  അല്ലേൽ എന്തൊക്കെ ആണ് ആ എക്ഷ്പെക്റ്റേഷൻസ്/പ്രതീക്ഷകൾ എന്ന് നോക്കാം... 😌 എത്ര വയ്യെങ്കിലും,  മറ്റു അത്യാവശ്യങ്ങൾ ഉണ്ടേലും രാവിലെ എണിറ്റു അടുക്കളയിൽ കേറുക /വീട്ടിലെ മറ്റു ബന്ധപ്പെട്ട ജോലികൾ  ചെയ്യുക/തീർക്കുക  എന്നത്... ഒരു  വീട്ടിലെ വീട്ടമ്മ യുടെ മാത

ഈ നരകത്തിൽ നിന്നു എന്നെ കര കേറ്റാൻ ആരുമില്ലേ

ആഗ്രഹങ്ങൾ ഒത്തിരി ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ,  എന്റെ ജീവിതം ഈ നരകത്തിൽ കിടന്നു തീരും എന്നാ തോന്നുന്നേ....   ഇന്ന് ഞാൻ പറയാൻ പോണേ...  self pitying നെ പറ്റി ആണ്...  എന്താണ് self pitying?  നിങ്ങൾക്ക് മനസിലാകുന്ന കുറച്ചു examples പറയാം.... 1. ഞാൻ എത്ര ശ്രമിച്ചാലും ഒരു ജോലിയും കിട്ടില്ല... 2. എന്റെ ജീവിതം ഇങ്ങനെ തന്നെയാ...   3. ഞാൻ എത്ര ശ്രമിച്ചാലും ഒരിടത്തും എത്തില്ല... 4.  പഠിക്കേണ്ട സമയത്തു ഞാൻ പഠിച്ചില്ല അതാണ് ഞാൻ ഇപ്പോൾ  അനുഭവിക്കുന്നത്...  5. എന്റെ അച്ഛനും അമ്മയും പഠിപ്പില്ലാത്തവരാ അതോണ്ട് എനിക്കും, എന്റെ മക്കൾക്കും ഒന്നും വലിയ തല ഉണ്ടാവില്ല...  6. ഏതു പ്രോജെക്ടിൽ,  അല്ലേൽ ഏതു ജോലിക്ക് കേറിയാലും എനിക്ക് പാരപ്പണിയാൻ ഒരാൾ കാണും പിന്നെ എങ്ങനെ ഞാൻ പച്ച പിടിക്കും...  7. വീട്ടുകാര്യവും,  മക്കടെ കാര്യവും,  ഭർത്താവിന്റെ കാര്യവും,  പ്രായമായ അപ്പന്റെ അമ്മയുടേം കാര്യം നോക്കി കഴിഞ്ഞു ഞാൻ എന്ത് ചെയ്യാനാ...?   ഈ  രീതിയിൽ  ,  സ്വയം ആയിട്ടുള്ള ഈ മാർക്കിടൽ ആണ് self pitying അല്ലേൽ feeling സോറി for yourself.... ഇതു എല്ലാവര്ക്കും കൂടിയും കുറഞ്ഞും കാണും.. ഈ പറയുന്ന എനിക്കും ഉണ്ട്... പക്ഷെ അത് നമ്മളെ,  നമ്

Ivory Throne: Chronicles of the House of Travancore

ഞാൻ വളർന്നത്,  തിരുവനന്തപുരത്തു ആയതു കൊണ്ട് തന്നെ,  ശ്രീ പദ്മനാഭസ്വാമിയും,  ശ്രീ പദ്മനാഭ ദാസനായ,  ശ്രീ ചിത്തിര തിരുനാൾനെയും കുറിച്ച് കാര്യമായി അറിയാൻ സാധിക്കുന്നതൊക്കെയും അറിയാൻ ശ്രമിക്കുമായിരുന്നു,  കുഞ്ഞിലേ മുതൽ... കാരണം മ്യൂസിയം, റെയിൽവേ സ്റ്റേഷൻ,  ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,   കനകകുന്നുകൊട്ടാരം,  അങ്ങനെ തിരുവന്തപുരത്തു എവിടെ തിരിഞ്ഞു നോക്കിയാലും... രാജകുടുംബത്തിന്റെ ഒരു കയ്യൊപ്പു,  കാണാമായിരുന്നു....   അതുകൊണ്ട് തന്നെ പതിയെ പതിയെ,  ഒരു തരം രാജഭക്തി എന്ന് വേണേൽ പറയാം.. എന്റെ ഉള്ളിൽ കൂടി കൂടി വന്നു... കന്യാകുമാരി പോകും വഴി ഉള്ള,  പദ്മനാഭപുരം കൊട്ടാരവും,  ഇവിടെ ഉള്ള കുതിരമാളികയിലും  ഒക്കെ പോകുമ്പോൾ,  അവിടുത്തെ ഗൈഡ്,  രാജാക്കന്മാരുടെ ജീവിത രീതിയും,  പിന്നെ ടെലിവിഷൻ/പത്രം എന്നിവയിൽ കൂടി ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളുടെ ലാളിത്യം ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ,  ആരാധന കൂടി കൂടി വന്നു...  സ്വതവേ സെൽഫ് ഹെല്പ്/മോട്ടിവേഷൻ  സ്റ്റൈൽ ബുക്കുകൾ വാങ്ങിക്കുന്ന ഞാൻ,  ദന്തസിംഹാസനം,  എന്ന മനു എസ് പിള്ളയുടെ 700 പേജോളം വരുന്ന ബുക്ക്‌ കണ്ടപാടെ വാങ്ങിയത്,  തിരുവിതാംകൂർ രാജാക്കന്മാര

കുറ്റം പറയുന്നവരോട് പോയി പണി നോക്കാൻ പറ | How to deal with negative criticism?

നിങ്ങളുടെ അനിയത്തി അല്ലേൽ മകൾ, സാരി ഒക്കെ ഉടുത്തു ഒരു ഫങ്ക്ഷന് പോകാൻ റെഡി ആയി നിൽക്കുന്നു.. ഇനി അത് മാറാനോ,  വേറെ ഉടുക്കാനോ ഒന്നും സമയം ഇല്ല... പുള്ളിക്കാരി നല്ല കോണ്ഫിടെൻസിൽ ആണ്...  ആ സാരി വൃത്തികേടോ കുഴപ്പമോ ഒന്നും ഇല്ലേലും, അത്ര ചേർച്ച ഇല്ല അവൾക്ക്... അവൾ ചോദിക്കുന്നു, എങ്ങനെ ഉണ്ടെന്നു?  അപ്പോ നിങ്ങൾ എന്ത് പറയും...?  🤫 കുഴപ്പമൊന്നും ഇല്ലേൽ നന്നായിട്ടുണ്ട് എന്നല്ലേ പറയു... ശെരിക്കും അവിടെ നിങ്ങൾ കൊള്ളില്ല എന്ന അഭിപ്രായം പറഞ്ഞാൽ,  മാറ്റാൻ അവിടെ ഒരു അവസരം ഇല്ല... അതായതു സമയം ഇല്ല,  അപ്പോൾ അവളുടെ കോൺഫിഡൻസ് തകർക്കുന്ന ഒരു കാര്യവും ചെയ്യാതെ,  ഫങ്ക്ഷൻ കഴിഞ്ഞു വരുമ്പോൾ, ആ സാരി യുടെ ചേർച്ച കുറവിനെ പറ്റി പറയുന്നതല്ലേ നല്ലത്...? 🤗🤗🤗 ഇതു തന്നെ അല്ലേ സാധാരണ വേണ്ടപെട്ടവരോടുള്ള,  നമ്മുടെ മിക്കവരുടെയും പെരുമാറ്റം...?  'നോർമൽ' ആയ ആളുകൾ... വേണ്ടപ്പെട്ടവർ അല്ല,  ഈ സ്ഥാനത്തു എങ്കിലും ഇങ്ങനെ തന്നെ അഭിപ്രായം പറയും.... അല്ലേ? 😌 ഇനി വേറെ ഒരു കൂട്ടർ ഉണ്ട്...,  നമ്മൾ എന്ത് ചെയ്താലും,  കുറ്റം പറയുന്നവർ... അവരെ പറ്റി നമ്മൾ എന്താണ്‌ മനസിലാക്കേണ്ടത്?  😔 ഒരിക്കൽ പോലും നമ്മൊളൊടു ഒരു നല്ല വാക്ക് പറയാത

തത്തംപള്ളിയിലെ മൈലാഞ്ചി വേലിയും, പഞ്ചാര മണൽ കഥകളും....

അന്ന : അമ്മാ ഒരു കഥ പറയുമോ....  ഞാൻ : പോയി കിടന്നു ഉറങ്ങാൻ നോക്കെടി,  സമയം പത്തേമുക്കാലായി.... നാളെ സ്കൂളിൽ പോകേണ്ടേ...  അന്ന : പ്ലീസ്‌ അമ്മ ഒരു കുഞ്ഞി കഥ... പ്ലീസ്....  ആനി : പീസാമ്മ പീസാമ്മ ഒരു കദ...  ഞാൻ : ഹമ്മ് കഥയൊന്നുമില്ല... എന്റെ കുഞ്ഞിലത്തെ കാര്യങ്ങൾ മതിയോ...  അന്ന : ആ.. അതുമതി...  ഞാൻ : ഹമ്മ്...  പണ്ട് ഞങ്ങൾ  കുഞ്ഞായിരുന്നപ്പോ ആചാച്ചി വീട്ടിൽ പോകുന്ന കഥ പറഞ്ഞു തരാം... തത്തംപള്ളിയിൽ പോകുന്ന കഥ... കേട്ടോ...  അന്ന :ഹമ്മ്  ഞാൻ : അചാച്ചിയുടെ വീടിന്റെ മുന്നിൽ കൂടി ഒരു തോട് ഒഴുകുന്നുണ്ട് കേട്ടോ...  അന്ന : തോടോ,  എന്നു വെച്ചാൽ...  ഞാൻ : തോട് എന്നു വെച്ചാൽ കായലിന്റെ സ്മാൾ ബ്രാഞ്ച് മനസിലായോ... അന്ന : ആ ഓക്കേ...  ഞാൻ: ഹമ്മ് അപ്പോൾ തോട് മുന്നിലുള്ള കൊണ്ട്... പിള്ളേരൊക്കെ കളിക്കുമ്പോൾ തോട്ടിലോട്ടു പോകാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ട്... അന്ന് മതിലൊന്നുമല്ല.. വേലിയാണ്...  അന്ന : ഏഹ് വേലിയോ... വേലി ന്നു വെച്ചാൽ  ഞാൻ : ഡി വേലി ന്നു വെച്ചാൽ ഫെൻസ് മനസ്സിലായോ... അതു ചെടികൾ അല്ലേൽ കമ്പൊക്കെ കൊണ്ടുള്ള ഫെൻസ് ആണ്‌...  അന്ന : ഓഹോ...  ഞാൻ : ഹമ്മ് അപ്പൊ അന്നൊക്കെ... വീട്ടിലെ വേലി ഒക്കെ മൈലാഞ്ചി ചെടി കൊ