അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു തീരുമാനിക്കുന്നു.... എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ച
ഈ അടുത്ത് ഒരു ബുക്ക് വായിച്ചു... പകുതിയേ ആയുള്ളൂ... പക്ഷെ ഷെയർ ചെയ്യണം എന്നു തോന്നി... Online purchases ഇന്റെ കുത്തൊഴുക്കിൽ താമസിച്ചു പോയി കണ്ടെത്താൻ.... വാങ്ങിയത് mall of Travancore ഇലെ കറന്റ് ബുക്സിൽ നിന്നും dcbooks ഇന്റെ "തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ...?" By ഡോ ഷിംന അസീസ് & ഹബീബ് അഞ്ജു - ഒരു സമഗ്ര ലൈംഗീകത വിദ്യാഭ്യാസ പുസ്തകം Sex education എന്നു കേൾക്കുമ്പോൾ തന്നെ നെറ്റിച്ചുളിക്കുന്നവരും, കാര്യങ്ങൾ വിഴുങ്ങുന്നവരും ആണ്, ഞാൻ ഉൾപ്പടെ ഉള്ള പലരും.. പിന്നെ പല തെറ്റിധാരണകളും ഉണ്ട്... അതെല്ലാം കഥ പോലെ വായിച്ചു പോകാവുന്ന ഈ ബുക്കിൽ നിന്നും മനസിലാക്കാം. നിങ്ങൾ ഒരു രക്ഷിതാവാണേൽ ഉറപ്പായും ഇത് വായിച്ചിരിക്കണം എന്നു ഞാൻ പറയും, ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല. Sex education എന്നാൽ ജനനം മുതൽ മരണം വരെ ഒരു വ്യക്തിയുടെ ജീവിതത്തിലെ, ഏതാണ്ട് എല്ലായിടത്തും സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം വിഷയങ്ങൾ ആണ്... നമ്മുടെ ഒക്കെ ചെറുപ്പത്തിൽ മിക്കവർക്കും ഇതൊക്കെ ഒന്നെങ്കിൽ കിട്ടിയിട്ടില്ല, അല്ലെങ്കിൽ കിട്ടിയത് അപൂർണം ആയിരുന്നു...അതിന്റെ ബുധിമുട്ടുകൾ പലരും പലരീതിയിലും അനുഭവിച്ചിട്ടും ഉണ്ടാ