Skip to main content

Sex എഡ്യൂക്കേഷൻ

 ഈ അടുത്ത് ഒരു ബുക്ക്‌ വായിച്ചു... പകുതിയേ ആയുള്ളൂ... പക്ഷെ ഷെയർ ചെയ്യണം എന്നു തോന്നി... Online purchases ഇന്റെ കുത്തൊഴുക്കിൽ താമസിച്ചു പോയി കണ്ടെത്താൻ....



വാങ്ങിയത് mall of Travancore ഇലെ കറന്റ്‌ ബുക്സിൽ നിന്നും 


dcbooks ഇന്റെ "തൊട്ടിലിലെ വാവയെ തോട്ടീന്ന് കിട്ടിയതാ...?"  By ഡോ ഷിംന അസീസ്  & ഹബീബ് അഞ്ജു - ഒരു സമഗ്ര ലൈംഗീകത വിദ്യാഭ്യാസ പുസ്തകം


Sex education എന്നു കേൾക്കുമ്പോൾ തന്നെ നെറ്റിച്ചുളിക്കുന്നവരും, കാര്യങ്ങൾ വിഴുങ്ങുന്നവരും ആണ്, ഞാൻ ഉൾപ്പടെ ഉള്ള പലരും.. പിന്നെ പല തെറ്റിധാരണകളും ഉണ്ട്... അതെല്ലാം കഥ പോലെ വായിച്ചു പോകാവുന്ന ഈ ബുക്കിൽ നിന്നും മനസിലാക്കാം. നിങ്ങൾ ഒരു രക്ഷിതാവാണേൽ ഉറപ്പായും ഇത് വായിച്ചിരിക്കണം എന്നു ഞാൻ പറയും, ഒരിക്കലും ഒരു നഷ്ടം ആയിരിക്കില്ല.


Sex education എന്നാൽ ജനനം മുതൽ മരണം വരെ ഒരു വ്യക്തിയുടെ ജീവിതത്തിലെ, ഏതാണ്ട് എല്ലായിടത്തും സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം വിഷയങ്ങൾ ആണ്... നമ്മുടെ ഒക്കെ ചെറുപ്പത്തിൽ മിക്കവർക്കും ഇതൊക്കെ ഒന്നെങ്കിൽ കിട്ടിയിട്ടില്ല, അല്ലെങ്കിൽ കിട്ടിയത് അപൂർണം ആയിരുന്നു...അതിന്റെ ബുധിമുട്ടുകൾ പലരും പലരീതിയിലും അനുഭവിച്ചിട്ടും ഉണ്ടാകും....


എന്നാൽ ഈ കാലഘട്ടത്തിൽ നമ്മുടെ മക്കളുമായി നമ്മൾ ഈ വക വിഷയങ്ങൾ വളരെ ഓപ്പൺ ആയി സംസാരിക്കാൻ തയ്യാറാവണം... അത് അവർക്കും ഗുണം ചെയ്യും... പക്ഷെ അതിനു, നമ്മൾക്ക് ഇതിനെ പറ്റി വിവരം ഉണ്ടാവണം...


നമ്മൾ കുഞ്ഞിലേ കേൾക്കാത്ത എന്തോരം terms ആണ് ഇപ്പോൾ കേൾക്കുന്നത് .... Gender identity, sexual orientation... Sex ഉം gender ഉം തമ്മിൽ ഉള്ള വ്യത്യാസം... കുഞ്ഞുങ്ങൾ ഇതൊക്കെ നമ്മളോട് ചോദിക്കുമ്പോൾ, പോയിരുന്നു പഠിക്കു എന്നു പറഞ്ഞു ഓടിച്ചു വിടുകയല്ല വേണ്ടത്..... അവർക്കു വേണ്ടുന്ന അറിവ് നമ്മൾ കൊടുത്തില്ലേൽ വേറെ എവിടുന്നു കിട്ടും എന്നു ഊഹിച്ചു നോക്കുക...




സ്കൂളിൽ അയക്കുന്നുണ്ട്... ടീച്ചർ നോക്കിക്കോളും എന്നു കരുതരുത്... ടീച്ചർമാരും....നമ്മളെ പോലെ ഇതൊക്കെ സംസാരിക്കാൻ പ്രയാസപ്പെടുന്നവർ ആണ് ഏറെയും....പിന്നെ പഠിപ്പിക്കുന്നത് കഴിഞ്ഞു ഇതിനു സമയം വേണ്ടേ....


 നമ്മുടെ കുഞ്ഞുങ്ങളോട് ഏതു പ്രായത്തിൽ എന്തൊക്കെ സംസാരിക്കാം.. എങ്ങനെയൊക്കെ സംസാരിക്കണം... ഇതൊക്കെ നമ്മൾ അറിഞ്ഞിരിക്കണം... അച്ചനും അമ്മയും കുട്ടികൾക്ക് reachable ആയിരിക്കണം... ഒരാളുടെ മാത്രം ഉത്തരവാദിത്തം അല്ല parenting... പെണ്മക്കൾക്ക് അച്ഛന്റെ വകയും ആണ്മക്കൾക്ക് അമ്മയുടെ വകയും ഒരു ചാനൽ for കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കണം... തിരിച്ചു എന്തായാലും ഉണ്ടാകും എന്നു ഉറപ്പാക്കണം....


തെറ്റായ വഴിയിൽ അറിഞ്ഞു, Confused ആകുന്നതിനേക്കാൾ നല്ലതല്ലേ.. നിങ്ങളോട് ഓപ്പൺ ആയി ചോദിക്കാൻ ഒരു ചാനൽ ഇട്ടു വെയ്ക്കുന്നത്... തുറന്ന ചർച്ചകൾ കുഞ്ഞുങ്ങളും ആയി നടത്തുന്നത്....?


അപ്പോ നീട്ടുന്നില്ല... പറ്റുമെങ്കിൽ വാങ്ങുക വായിക്കുക... ബോർ അടിക്കില്ല... ഉറപ്പു ഞാൻ തരാം.... നല്ലൊരു സമൂഹം വാർത്തെടുക്കാം.... കുടുംബങ്ങളിൽ നിന്ന് തുടങ്ങാം.... 💕


ദീപ ജോൺ

22-ജൂലൈ -2022




Comments

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്