Skip to main content

Posts

Showing posts from April, 2020

തൂമ്പയ്ക്കു എടുക്കേണ്ടത്, സൂചിയിൽ തീർന്നു.... 😅

എനിക്ക് പറ്റിയ വണ്ടി  അപകടങ്ങളെ പറ്റി  പറയുവാണേൽ.. ടു വീലറിൽ  അങ്ങനെ വലിയ അപകടങ്ങൾ ഒന്നും പറ്റിയതായി ഓർക്കുന്നില്ല... എല്ലാരേം പോലെ ചെറിയ ഒരസലും,  സൈഡ് ചരിഞ്ഞു വീഴലും... അതായതു... ഒരു TT  യിൽ ഒതുങ്ങി  നിന്ന കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ.... കാറിൽ... tvm ടു alpy ബിജു ഇല്ലാണ്ട്  4-5 പ്രാവശ്യം,  അമ്മേനേം,  അന്നകുട്ടിയെയും ഒക്കെ കൂട്ടി, ഓടിച്ചു പോയിട്ടുണ്ട്,  പോകേണ്ടി വന്നിട്ടുണ്ട് എന്നതാണ്,  അതിനേക്കാളും ബിജു,  എനിക്ക് വണ്ടി തന്നു വിടാൻ ധൈര്യം കാണിച്ചിട്ടുണ്ട് എന്നതും വേറെ കാര്യം.... അങ്ങനെ  ഒരു പ്രാവശ്യം.. അചാച്ചിയുടെ അമ്മച്ചി (വല്യമ്മച്ചി ) മരിച്ച സമയത്തു ഞാൻ വീട്ടുകാരേം,  കൂട്ടി പോയ ഒരു  സമയം... ഒരു അപകടം പറ്റിയതാണ് എടുത്തു പറയത്തക്ക ഒരെണ്ണം.... അന്ന് അന്നയ്ക്ക് കഷ്ടിച്ച് 1.5-2 വയസ്സ് കാണും....  അന്ന് ഇങ്ങു തിരുവന്തപുരം  തൊട്ട്...ഹൈവേ- റോഡ് മൊത്തം ടാറിങ് പണിയാ... വണ്ടികൾ എല്ലാം  ഇഴഞ്ഞു നീങ്ങുവാന്... ഫസ്റ്റ് ഇലും  സെക്കന്റ്‌ ഇലും ഒടിച്ചു...  കാലൊക്കെ ഒരു പരുവം ആയി.... എല്ലാരും മുഷിഞ്ഞു 3 മണിക്കൂർ കൊണ്ട് എത്തേണ്ടിടത്തു... 4 മണിക്കൂർ ആയിട്ടും പകുതി വഴി പോലും ആയില്ല.... കായകുളം കഴിഞ്ഞപ്

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

അമ്മയെന്ന സത്യം....

ഞാൻ കേട്ട കുറച്ചു കാര്യങ്ങൾ പറയാം. ഇംഗ്ലീഷ് അറിയില്ല എന്നത് കൊണ്ട് എന്നെ മക്കൾ വില വെക്കുന്നില്ല..., പഠിക്കുന്നില്ലേ/ എന്താ പഠിക്കുന്നത് എന്നോ മറ്റോ, എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ അമ്മ എന്തിനാ ഇവിടെ നിൽക്കുന്നെ, അമ്മ എന്തറിഞ്ഞിട്ടാണ് എന്ന് ചോദിക്കും എന്ന്... എന്നോട് ഒന്ന് രണ്ടു അമ്മമാർ പറഞ്ഞു കരഞ്ഞ ഒരു കാര്യം ആണിത്.... ഞാൻ ഞങളുടെ ജീവിതത്തിലെ ഒരു കാര്യം പറയാം.. എന്റെ അമ്മച്ചിക്കും ആചാച്ചിക്കും വലിയ വിദ്യാഭ്യാസം ഒന്നും ഉള്ളവർ അല്ല... അവരുടെ സഹോദരങ്ങളുടെ മുന്നിൽ എപ്പോഴും അവർ ഉഴപ്പന്മാരും ഉഴപ്പികളും, ബുദ്ധിയില്ലാത്തവരും, ഒന്നിനും കൊള്ളാത്തവരും ഒക്കെ ആയിരുന്നു... അതുകൊണ്ട് തന്നെ തങ്ങളെ കൊണ്ട് പറ്റാത്തത്, തങ്ങളുടെ മക്കളെ കൊണ്ട് നേടിയെടുക്കണം എന്നൊരു വാശി അവർക്കുണ്ടായിരുന്നു, അവർക്കെന്നു വെച്ചാൽ എന്റെ അമ്മച്ചിക്ക് ...  😍 എന്റെ അചാച്ചി ഞങ്ങളെ പഠന കാര്യത്തിന് ഒരിക്കലും വഴക്ക് പറഞ്ഞിരുന്നില്ല... കാര്യം..., അതിലൊന്നുമല്ല കാര്യം എന്ന് വിശ്വസിക്കുന്ന ഒരാളായിരുന്നു അചാച്ചി ... വിദ്യാഭ്യാസത്തെകാളും, പരിശ്രമം കൈമുതൽ ആക്കിയ ആളാണ് അചാച്ചി... അതുകൊണ്ട്.. അവിടുന്ന് ഒരു തരത്തിലും, ഒരു ഭീഷിണി പഠിത്തക

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 05

ലോക്കഡോൺ തുടങ്ങിയപ്പോൾ, ആദ്യം ഒരു അങ്കലാപ്പ് ഒക്കെ തോന്നിയെങ്കിലും, പിന്നീട് ഭയാനകം ആയ പ്ലാനിങ് ആണ് ഞാൻ നടത്തിയത്  🤓 ... ഹോ ഇഷ്ടം പോലെ സമയം... എന്തോ ചെയ്യും,  🥳  എല്ലാ ദിവസവും യൂട്യൂബിൽ വീഡിയോസ് ചെയ്താലോ? ('വളരും തോറും തളരുന്ന' ഒരു യൂട്യൂബർ  🥵  എന്ന നിലയിൽ, ഈ ഏരിയ ഒന്ന് പൊടി തട്ടി എടുക്കാം, ഡെയിലി വ്ലോഗ്സ് ഒക്കെ ഇപ്പോൾ നല്ല മാർക്കറ്റ് ആ ണ് ), 10-12 വർഷമായി വാങ്ങി കൂട്ടിയ പുസ്‌തകങ്ങൾ ഒക്കെ വായിച്ചു തീർക്കാം, പുതിയതായി വെപ്രാളപ്പെട്ട് വാങ്ങിയ എംബ്രോയിഡറി മെഷീൻന്റെ മെക്കാനിസം പഠിച്ചെടുക്കാം, ബോട്ടിൽആർട്ട്‌, ഗ്ലാസ്‌ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്ന് വേണ്ട, സാധനസാമഗ്രികൾ വാങ്ങിച്ചിട്ടു, കൈവെയ്ക്കാൻ പറ്റാത്ത, ഒരു നീണ്ട നിര തന്നെ ഉണ്ട്, എവിടെ തുടങ്ങും എന്ന് ഒരു കൺഫ്യൂഷൻ  🙄  മാത്രേ ഉള്ളു... കുപ്പീം ചായവും ബ്രഷും ഒക്കെ എടുത്തോണ്ട് വരുമ്പോൾ, എന്റെ രണ്ടു പിള്ളാര്‌ ഉള്ളത് , ഞാനും വരുന്നു, എനിക്കും വേണം എന്നൊക്കെ പറഞ്ഞു അലമ്പാവുമോ എന്തോ ??  🥴 അല്ലേ വേണ്ട... art വിടാം.. പിള്ളാര്‌ തലകുത്തി വെച്ചേക്കുന്ന, ഈ വീടൊക്കെ  🏡  ഒന്ന് അടുക്കി പെറുക്കി വെയ്ക്കാം... ഒരാവ

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 04

പണ്ടേ എന്നെ ജോലിയിൽ നിന്നൊക്കെ പിരിച്ചു വിട്ടത് എത്ര നന്നായി... ഇപ്പോ കണ്ടില്ലേ വർക്ക്‌ ഫ്രം ഹോം ആണത്രേ, വർക്ക്‌ ഫ്രം ഹോം... 😏  കെട്ടിയോൻ രാവിലെ എണിറ്റു പല്ലുതേച്ചു, ഒരു ലുങ്കിയും ഉടുത്തു ലാപ്‌ടോപ്പിന്  💻  മുന്നിൽ കുത്തിയിരുന്നാൽ.... പിന്നെ എണീക്കുന്നത്, ഏതാണ്ട് രാത്രി 12-1 മണി ആവുമ്പോഴാ...  🕛  പച്ചവെള്ളം പോലും വേണ്ട... ചോറുണ്ടില്ലേലും,  അച്ചപ്പം, ചിപ്സ്, മിസ്ച്ചർ, പിള്ളേരുടെ oreo, cream biscuit,  🍟 🍿 🍧 🍩  ഒക്കെ ലാപ്‌ടോപ്പിന് അടുത്ത് വെച്ച് തന്നെ, പാക്കറ്റിൽ നിന്നും ടിന്നിലേക്കു കേറാനുള്ള ഗ്യാപ് പോലും കിട്ടാതെ ചിലവായി പോകാറുണ്ട് എന്നത് വേറെ കാര്യം ... പിന്നെ ആകെ ഒരു ആശ്വാസം... എനിക്ക് പണിതരാൻ മാത്രം ഗ്യാപ് അദ്ദേഹത്തിനു 👻  (ഇത്തിരി ബഹുമാനം ഒക്കെ കൊടുത്തേക്കാം, ഈ വീട്ടിൽ, ആകെ ഉള്ള ഒരു അന്ന ദാതാവാണല്ലോ ) കിട്ടാറില്ല എന്നതാണ്...  😜 😜 😜 9 to 5, വാച്ച്  ⏳️  നോക്കി ജോലി ചെയ്തിരുന്ന, അനിയൻ, ഇപ്പോൾ ശനിയും ഞായറും പോലും 11-12 ആവാതെ മുറിയിൽ നിന്നു ഇറങ്ങുന്നില്ല എന്നാണ് അമ്മച്ചിയുടെ പരാതി... ഓസ്ട്രേലിയക്കാരി 👩‍ , അനിയത്തിയുടെ കാര്യത്തിൽ വ്യതാസം എന്താന്നു വെച്ചാൽ... അവിടെ ഹോസ്റ്റലിൽ

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 03

സാധാരണ രണ്ടു നാഴി വടിച്ചിട്ടാൽ പോലും വൈകിട്ടാകുമ്പോൾ, ഒരു പിടി ചോറെങ്കിലും മിച്ചം ഉണ്ടായിരുന്നിടത്താണ്... 3 നാഴി പോലും തികയുന്നില്ല... ചൂട് ആണോ, അതോ കൊറോണ വരുമെന്നുള്ള പേടിയാണോ ഈ തീറ്റയ്ക്കു പിന്നില്ലേ രഹസ്യം? 🤔 എന്നാ ഞാൻ വായ്ക്ക് രുചിയായിട്ടു ഉള്ള കറികൾ ഒന്നുമല്ല വെയ്ക്കുന്നത് പോലും (ഹേയ്, ചെലവ് കുറയ്ക്കാനുള്ള എന്റെ ഒരു strategy ആണ്... അത്രേയുള്ളൂ, അല്ലാതെ നിങ്ങള് വിചാരിക്കുന്ന പോലെ... ശ്ശെ... അങ്ങനെ അല്ല... )😓 വീട്ടിൽ ഉള്ളവരെ ഒക്കെ എങ്ങനെയും നിലയ്ക്ക് നിർത്താം... വൈകിട്ട് വൈകിട്ട്, എന്റെ അമ്മച്ചിയുടെ ഒരു phone വിളിയുണ്ട്...🥺 ആദ്യത്തെ ചോദ്യം തന്നെ ഇന്നെന്താ ഉണ്ടാക്കിയത് എന്നാ... രാവിലെ ബ്രെഡ് ആയിരുന്നു എന്ന് വല്ലോം പറഞ്ഞാൽ തീർന്നു...🍞🍞🍞 ശോ... ഈ ഒണക്ക റൊട്ടി ഒക്കെ തിന്നാൽ എന്താവാനാ... പാവം പിള്ളേരൊക്കെ ആകെ കഷ്ടപെടുവായിരിക്കും, നീ അതുങ്ങൾക്കു നേരെ ചൊവ്വേ വല്ലോം വെച്ചുണ്ടാക്കി കൊടുക്കെന്ന ഉപദേശം വേറെ... എന്നാ സ്വന്തം മോളല്ലേ... എടി നിനക്ക് എന്തുണ്ട്... ജോലി ഒക്കെ ചെയ്തു തളർന്നു ഇരിക്കുവാണോ... ങേഹേ... അതൊന്നും അല്ല വിഷയം..., ഞാൻ അടുക്കളയിൽ കയറുന്നുണ്ടോ അതാണ്... (അല്ല, എന്റെ ഒരു സ്

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 02

ഈ കൊറോണ, കോവിഡ് എന്നൊക്കെ, പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് സംശയം ഉണ്ടാരുന്നു ഇത് ചൈനക്കാരുടെ എന്തോ ഉടായിപ്പാണെന്നു...🤔 (kpac ലളിത പറയുന്ന ടോൺ ഒന്ന് സ്മരിക്കുക ) ഇടയ്ക്കു എപ്പോഴോ അങ്ങനെ ഏതോ fb പോസ്റ്റും കണ്ടു.. പിന്നെ രണ്ടു ദിവസത്തേക്ക് സോഷ്യൽ മീഡിയ മുഴുവൻ അരച്ച് കലക്കി ഞാൻ research ചെയ്യുവാരുന്നു ....🕵️‍♂️ ആരൊക്കെയോ പറഞ്ഞു വവ്വാൽ ആണെന്ന്, പിന്നെ പറഞ്ഞു മരപ്പട്ടി ആണെന്ന്...ഞാനും ഓർത്തു ഇതുവരെ ഇതുങ്ങളെ ഒക്കെ വെട്ടി വിഴുങ്ങികൊണ്ടിരുന്നിട്ടു 🍵 ഉണ്ടാവാത്ത വൈറസ് ഇതിപ്പോൾ എവിടുന്നാ പൊട്ടി പുറപ്പെട്ടെ??? അതിനിടയ്ക്ക് മനോരമയിൽ വന്ന Dr. ശിവ അയ്യാദുരൈയുടെ എന്തോ കണ്ടെത്തലും, ബിൽഗേറ്റ്സിനു ഇതിലുള്ള ബന്ധവും, അമേരിക്ക - ചൈന അടി , ജൈവായുധം, വാക്‌സിൻ എന്നൊക്കെ പറഞ്ഞു ലിങ്ക് ചെയ്ത, ഒരു ആർട്ടിക്കിൾ കൂടി കിട്ടിയപ്പോ 📝 പിന്നെ അതിന്റെ പുറകെ ആയി.... Research ചെയ്ത് ചെയ്ത്, ഓരോ പോസ്റ്റും വായിച്ചു വന്നപ്പോൾ... എന്തൊക്കെയാ? ഒരു ഹോളിവുഡ് മൂവിക്ക് ഉള്ള സ്കോപ്പ് ഉണ്ട്... alliens ഉം കൂടേ വരാനുള്ളൂ... ഞാൻ അതിനെ നമ്മുടെ ഒരു ബുദ്ധിയുടെ ലെവൽ🤓, ലൂസിഫർ മൂവിയിൽ ആദ്യം പറയുന്ന കുറച്ചു കാര്യങ്ങളും ആയി ലിങ്ക് ചെയ

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 01

കഴിഞ്ഞ 4-5 വർഷമായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന എനിക്ക് lockdown എന്ന അവസ്ഥ പ്രേത്യേകിച്ചു വലിയ വ്യത്യാസം ഒന്നും കൊണ്ട് വന്നതായി തോന്നുന്നില്ല... മിക്കവാറും വീട്ടമ്മ മാരുടെ സ്ഥിതിയും ഇത് തന്നെയാവും... അല്ലെ...? സീരിയൽ ഒന്നും പണ്ടേ കാണാത്തതു കൊണ്ട് (അങ്ങനെ നല്ല പിള്ള ചമയുന്നതൊന്നും അല്ല..., ഇവിടെ ഫുൾ ടൈം കാർട്ടൂൺ ആണ്, tv റിമോട്ട് കൈയിൽ കിട്ടുന്നത്, വാവിനും സംക്രാന്തിക്കും മാത്രമാണ്... പിന്നെ സീരിയൽ ഒക്കെ മുടങ്ങാതെ കണ്ടാലേ ഒരു ത്രില്ല് ഉള്ളു ) ആ വഴിക്കു സമയം പോകില്ല ... പിന്നെ അപ്പുറവും ഇപ്പുറവും ഉള്ള, അയല്പക്കത്തുകാരുമായി, ഞാൻ പണ്ടേ നല്ല ഇരുപ്പു വശത്തിലായതു കൊണ്ട്, മതിലിനപ്പുറത്ത്‌ നിന്നു കൊറോണ വരുമെന്ന് പേടിക്കേണ്ട... പക്ഷെ ന്യൂസ്‌ പേപ്പറിനും, tv ന്യൂസ്‌ ചാനലുകൾക്കും, അതീതമായി ന്യൂസുകൾ കിട്ടാനുള്ള ചാൻസും ഞാൻ കാണിച്ച ആ strategy കാരണം, നഷ്ടമായി... സാരമില്ല എന്റെ വീട്ടിലെ ന്യൂസ് പുറത്തു പോകുന്നില്ലലോ എന്ന് ആശ്വസിക്കാം 🤐 ആയതിനാൽ , അക്ഷരാർത്ഥത്തിൽ നാലു ചുവരുകൾക്കുള്ളിൽ ആണിപ്പോൾ എന്റെ സഞ്ചാരം... വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലും, ആർക്കും ധൃതി വെച്ചു എങ്ങോട്ടും പോകേണ്ട