Skip to main content

ഒരു വീട്ടമ്മയുടെ കൊറോണ കാലത്തെ ഡയറി കുറിപ്പുകൾ പാർട്ട്‌ 05

ലോക്കഡോൺ തുടങ്ങിയപ്പോൾ, ആദ്യം ഒരു അങ്കലാപ്പ് ഒക്കെ തോന്നിയെങ്കിലും, പിന്നീട് ഭയാനകം ആയ പ്ലാനിങ് ആണ് ഞാൻ നടത്തിയത് 🤓...

ഹോ ഇഷ്ടം പോലെ സമയം... എന്തോ ചെയ്യും, 🥳 എല്ലാ ദിവസവും യൂട്യൂബിൽ വീഡിയോസ് ചെയ്താലോ? ('വളരും തോറും തളരുന്ന' ഒരു യൂട്യൂബർ 🥵 എന്ന നിലയിൽ, ഈ ഏരിയ ഒന്ന് പൊടി തട്ടി എടുക്കാം, ഡെയിലി വ്ലോഗ്സ് ഒക്കെ ഇപ്പോൾ നല്ല മാർക്കറ്റ് ആണ് ), 10-12 വർഷമായി വാങ്ങി കൂട്ടിയ പുസ്‌തകങ്ങൾ ഒക്കെ വായിച്ചു തീർക്കാം, പുതിയതായി വെപ്രാളപ്പെട്ട് വാങ്ങിയ എംബ്രോയിഡറി മെഷീൻന്റെ മെക്കാനിസം പഠിച്ചെടുക്കാം, ബോട്ടിൽആർട്ട്‌, ഗ്ലാസ്‌ പെയിന്റിംഗ്, അക്രിലിക് പെയിന്റിംഗ്, ക്ലേ മോഡലിംഗ് എന്ന് വേണ്ട, സാധനസാമഗ്രികൾ വാങ്ങിച്ചിട്ടു, കൈവെയ്ക്കാൻ പറ്റാത്ത, ഒരു നീണ്ട നിര തന്നെ ഉണ്ട്, എവിടെ തുടങ്ങും എന്ന് ഒരു കൺഫ്യൂഷൻ 🙄 മാത്രേ ഉള്ളു...

കുപ്പീം ചായവും ബ്രഷും ഒക്കെ എടുത്തോണ്ട് വരുമ്പോൾ, എന്റെ രണ്ടു പിള്ളാര്‌ ഉള്ളത് , ഞാനും വരുന്നു, എനിക്കും വേണം എന്നൊക്കെ പറഞ്ഞു അലമ്പാവുമോ എന്തോ ?? 🥴

അല്ലേ വേണ്ട... art വിടാം.. പിള്ളാര്‌ തലകുത്തി വെച്ചേക്കുന്ന, ഈ വീടൊക്കെ 🏡 ഒന്ന് അടുക്കി പെറുക്കി വെയ്ക്കാം... ഒരാവേശത്തിനു വാങ്ങിയ 4-5 indoor plants 🍀🌳🌵🌷🥀 ഒക്കെ കരിഞ്ഞുണങ്ങി മുറ്റത്തിരുപ്പുണ്ട്, ഒന്ന് പൊടിതട്ടി, കുറച്ചു വെള്ളോം, വളോം ഒക്കെ കൊടുത്തു, tv ടെ സൈഡിലും, മേശപ്പുറത്തൊക്കെ കൊണ്ട് വെച്ചാലോ? വീടിനു ഒരു ലുക്കൊക്കെ വരട്ടെ...😇.. അതീന്നു ഇനി വല്ല പല്ലിയോ, പച്ചില പാമ്പോ ഇഴഞ്ഞു വരുമോ.... വാവ സുരേഷിനെ ഒക്കെ വിളിച്ചാൽ ഇപ്പോൾ വരുമോ എന്തോ....? വേണ്ട റിസ്ക് എടുക്കേണ്ട...

ഹോ, ഓരോരുത്തരുടെ വീടിനു അകം 🏠 കണ്ടാൽ കൊതി വരും (നമ്മുടെ യൂട്യൂബിൽ, ചില Day in my life വീഡിയോസ് ഒക്കെ കാണണം🥺, അതൊക്കെ കാണുമ്പോൾ, എനിക്ക്, എന്നെ തന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും 🤧 ), എന്തൊരു അടുക്കും ചിട്ടയും...സിനിമേൽ ഒക്കെ കാണുന്ന പോലെ... എപ്പോഴും Neat & Clean, സത്യത്തിൽ അവരിത് എങ്ങനെ ആണോ മൈന്റൈൻ ചെയ്യുന്നേ...? അവിടെ ജോലിക്കാർ ഉള്ളത് കൊണ്ടാണോ അതോ, അവർ നമ്മുടെ '24 നോർത്ത് കാതം' സിനിമയിലെ ഫഹദിനെ പോലെ അത്രയ്ക്ക് വൃത്തിക്കാരാണോ? 🙄.. അതോ ഇനി എന്നെ പോലെ വീഡിയോ ഫോക്കസ് ചെയ്യുന്ന ഏരിയ മാത്രം വൃത്തി ആക്കി വെയ്ക്കുന്ന ടെക്നോളജി വെല്ലോം ആണോ 🤔 എന്നാലും അതിനും ഒരു പരിധി ഒക്കെ ഇല്ലേ.. 😏

എന്തായാലും കൊള്ളാം, ഇവിടെയാണേൽ ... അങ്ങോട്ട്‌ തൂത്തിടേണ്ട താമസം..., ചപ്പും ചവറും🤦‍♀️ എവിടുന്നാണോ എന്തോ വന്നു കേറുന്നത്.... അതെങ്ങനെ beauty സെൻസ് ഉണ്ടോ ആർക്കേലും....? പിള്ളാര്‌ വളർന്നു വെളിവുണ്ടാകുന്ന വരെ, ഇതിലൊന്നും തൊടാതിരിക്കുന്നതാണ് നമ്മുടെ, മനസ്സിന്റെയും, ശരീരത്തിന്റെയും ആരോഗ്യത്തിന് നല്ലത്.... 💥💥💥വെറുതെ വായിട്ടലച്ചു കുറച്ചു ശബ്ദം വേസ്റ്റ് ആക്കാം എന്നെ ഉള്ളു... 💥💥

അപ്പോൾ പ്രേത്യേകിച്ചു, നമ്മൾ ഉദ്ദേശിക്കുന്ന, ഒരു പണിയും ചെയ്യാൻ പറ്റില്ല... എന്നാ പിന്നെ പിള്ളേർക്കൊക്കെ variety ഫുഡ്‌ ഉണ്ടാക്കി കൊടുത്താലോ....? 🥪🍕🥘🍲🍿🍚🍜🎂 കേക്ക്, മിൽക്ക് ഷേക്ക്‌, പിസ്സ, ഐസ്ക്രീം,നെയ്യപ്പം, പാൽകേക്ക്, ഗുലാബ് ജാമുൻ.. പിന്നെ ഇപ്പോൾ എന്തോ, വായിൽകൊള്ളാത്ത പേരുള്ള, ഒരു കയ്പക്ക കോഫി ഉണ്ടല്ലോ, 🍺ഡാൽഗോന യോ ഡോൽഗോന യോ... ? യൂട്യൂബിൽ ഒക്കെ ഓരോ വീഡിയോ അങ്ങ് ഉണ്ടാക്കി തള്ളുവല്ലേ, ഓരോരുത്തര്...

ഞാനും ചെയ്യും , എന്നിട്ടു ഓരോന്നും ഉണ്ടാക്കി fb യിലും ഇൻസ്റ്റയിലും, വാട്സ്ആപ്പ് ഇലും, യൂട്യുബിലും ഒക്കെ പോസ്റ്റണം.... അടിപൊളി... ഹോ എനിക്ക് വയ്യ, ഞാനൊരു സംഭവം തന്നെ...😁😁 അല്ല... ഇതൊക്കെ ഞാൻ തന്നെ ഉണ്ടാക്കണ്ടേ...🤔🤔🤔 hmm... വലിയ മെനകെടായിരിക്കും അല്ലെ... നെയ്യും, ബട്ടറും... പൊടിയും.. പാത്രമൊക്കെ വൃത്തിയാക്കണം... അടുക്കള ഒരു പരുവം ആകും.... 😒 'രണ്ടു മണിക്കൂർ കൊണ്ട് ഉണ്ടാക്കുന്നത് 2മിനിറ്റ് കൊണ്ട് കാലിയാകും', പിന്നെ കുറ്റവും കുറവും വേറെ... വേണ്ട വേണ്ട.. ഒരു ത്രില്ല് ഇല്ല... നമ്മുക്ക് ബേക്കറി ഐറ്റംസ് മതി....

എന്തിനാ വെറുതെ ഓരോ വയ്യാവേലി ഒക്കെ എടുത്തു തലയിൽ വെയ്ക്കുന്നേ... ഇതു വരെ റെസ്റ്റില്ലാതെ നടന്ന എനിക്ക് ദൈവമായിട്ടു കൊണ്ട് തന്ന ഒരു അവസരമാണ്.... ഇരുപത്തിയൊന്നോ, നാല്പതോ.... എത്രയായാലും... മാക്സിമം കിടന്നു ഉറങ്ങി റസ്റ്റ്‌ എടുക്കണം 🤒.... ഇല്ലേ അങ്ങോട്ട്‌ മുകിലോട്ടു ചെല്ലുമ്പോൾ, പുള്ളി ചോദിക്കും ഇത്രേം നല്ല ഒരു ചാൻസ് തന്നിട്ട്, നീ വിട്ടു കളഞ്ഞല്ലോടി എന്ന്... അതിനു അവസരം ഉണ്ടാക്കരുത്‌... 😴😴😴

ദൈവമേ ലോക്കഡോൺ ഇളവുകൾ, ഒക്കെ വന്നു തുടങ്ങി.... ultimate productive പ്ലാനിങ് ഒക്കെ തുടങ്ങിയതാ .... പണ്ട് 5:45 -6നു എണീറ്റിരുന്നു ഞാനാണ് , ഇപ്പോൾ 7 മണിക്ക് എണിറ്റു, ഉറക്കം കാരണം, വീണ്ടും അലാറം വെച്ചു കിടന്നു, അത് കേൾക്കാതെ, ഏതാണ്ട് 9:45-10 നു ആണ് എണീക്കുന്നേ ... അതൊന്നു തിരിച്ചു 6:30ക്ക് എങ്കിലും ആക്കി തരണേ.. അല്ലേൽ വീട്ടുകാർ എന്നെ കവളം മടലിനു തല്ലും... ഉറപ്പാ....

സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തണം എന്നാണ് പണ്ടുള്ളവർ പറഞ്ഞേക്കുന്നത്... അതിനാൽ ഇനി കാണാൻ പറ്റുമെന്നു തോന്നുന്നില്ല.. വിഷയം തീർന്നു എന്നും വേണമെങ്കിൽ പറയാം... തുടർന്നും ഏതേലും രീതിയിൽ, 'എഴുതിമുട്ടാം' ✍️✍️✍️ എന്ന് പ്രതീക്ഷിക്കുന്നു. ഈ ഡയറി കുറിപ്പുകൾ, നിങ്ങളിൽ ഒരു ചെറു പുഞ്ചിരി വിടർത്താൻ സാധിച്ചു എങ്കിൽ ഞാൻ ഹാപ്പി ആയി കേട്ടോ... പ്രോത്സാഹിപ്പിച്ചതിനു നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.. 🙏🙏🙏

ദീപ ജോൺ
#lockdown #lockdown2020 #coronalockdown #coronalockdowndiariesofahomemaker




Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...