ഞാൻ കേട്ട കുറച്ചു കാര്യങ്ങൾ പറയാം. ഇംഗ്ലീഷ് അറിയില്ല എന്നത് കൊണ്ട് എന്നെ മക്കൾ വില വെക്കുന്നില്ല..., പഠിക്കുന്നില്ലേ/ എന്താ പഠിക്കുന്നത് എന്നോ മറ്റോ, എന്തെങ്കിലും ചോദിക്കാൻ ചെന്നാൽ അമ്മ എന്തിനാ ഇവിടെ നിൽക്കുന്നെ, അമ്മ എന്തറിഞ്ഞിട്ടാണ് എന്ന് ചോദിക്കും എന്ന്... എന്നോട് ഒന്ന് രണ്ടു അമ്മമാർ പറഞ്ഞു കരഞ്ഞ ഒരു കാര്യം ആണിത്....
ഞാൻ ഞങളുടെ ജീവിതത്തിലെ ഒരു കാര്യം പറയാം.. എന്റെ അമ്മച്ചിക്കും ആചാച്ചിക്കും വലിയ വിദ്യാഭ്യാസം ഒന്നും ഉള്ളവർ അല്ല... അവരുടെ സഹോദരങ്ങളുടെ മുന്നിൽ എപ്പോഴും അവർ ഉഴപ്പന്മാരും ഉഴപ്പികളും, ബുദ്ധിയില്ലാത്തവരും, ഒന്നിനും കൊള്ളാത്തവരും ഒക്കെ ആയിരുന്നു... അതുകൊണ്ട് തന്നെ തങ്ങളെ കൊണ്ട് പറ്റാത്തത്, തങ്ങളുടെ മക്കളെ കൊണ്ട് നേടിയെടുക്കണം എന്നൊരു വാശി അവർക്കുണ്ടായിരുന്നു, അവർക്കെന്നു വെച്ചാൽ എന്റെ അമ്മച്ചിക്ക് ... 😍
എന്റെ അചാച്ചി ഞങ്ങളെ പഠന കാര്യത്തിന് ഒരിക്കലും വഴക്ക് പറഞ്ഞിരുന്നില്ല... കാര്യം..., അതിലൊന്നുമല്ല കാര്യം എന്ന് വിശ്വസിക്കുന്ന ഒരാളായിരുന്നു അചാച്ചി ... വിദ്യാഭ്യാസത്തെകാളും, പരിശ്രമം കൈമുതൽ ആക്കിയ ആളാണ് അചാച്ചി... അതുകൊണ്ട്.. അവിടുന്ന് ഒരു തരത്തിലും, ഒരു ഭീഷിണി പഠിത്തകാര്യത്തിൽ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല... വട്ടപ്പൂജ്യം മേടിച്ചോണ്ടു ചെന്നാലും, കണ്ണും പൂട്ടി... ഒപ്പിട്ട് തരും...
പക്ഷെ നമ്മുടെ കോംപ്ലക്സ്കാരി ആയ അമ്മച്ചി നമ്മളെ പലവിധത്തിൽ, ആണ് ബ്ലാക്ക് മെയിൽ ചെയ്തോണ്ടിരുന്നത്... പ്രേത്യേകിച്ചു എന്നോട് വൻ ക്രൂരത ആണ് കാണിച്ചു കൊണ്ടിരുന്നത്...😉
അയല്പക്കത്തെയും കൂടേ പഠിക്കുന്തും ആയ കുട്ടികളുമായി ഉള്ള കോമ്പറ്റിഷൻ... ക്ലാസ്സിൽ 10ആമത്തെ റാങ്ക് ഇന് ഉള്ളിൽ നിൽക്കാൻ ഉള്ള ചരട് വലികൾ... ട്യൂഷൻ ഒന്നും താങ്ങാനുള്ള കെൽപ്പില്ലാത്തത് കൊണ്ട് lkg മുതൽ അമ്മച്ചി കച്ചകെട്ടി അങ്ങട് ഇറങ്ങി... 😎 മലയാളം ഇംഗ്ലീഷ് ഹിന്ദി മാത്സ്. എന്ന് വേണ്ട എല്ലാം പച്ചവെള്ളം പോലെ അമ്മച്ചി പഠിച്ചെടുത്തു... ഇങ്ങനെ പഠിച്ചിരുന്നേൽ അമ്മച്ചി എന്നേ എംബിബിസ് പാസായെനെ... 🤨
ഓരോ പരീക്ഷ കഴിഞ്ഞു വരുമ്പോഴും എന്ത് എഴുതി എന്ന് ഓർക്കുക ആണ് ഏറ്റവും വലിയ പരീക്ഷണം... 🤔 അതുകൊണ്ട് question പേപ്പറിൽ എഴുതിയിട്ടേ, answer ഞാൻ ആൻസർ ഷീറ്റിൽ എഴുത്തുവാരുന്നുള്ളായിരുന്ന
പഠിത്തം ഉഴപ്പിയാൽ ബുക്ക് വലിച്ചൊരൊറ്റ ഏറാണ് പുറകിലത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക്... നാലാം ക്ലാസ്സ് എത്തിയപ്പോൾ ആണ് അനിയത്തി (ദീപ്തി ) ഉണ്ടായത് ... അതോടെ അമ്മച്ചി എന്നെ തനിയെ പഠിക്കാൻ വിട്ടു... അപ്പോഴും ട്യൂഷൻ ഒന്നും ഇല്ല എന്ന് ഓർത്തോണം... 💪💪💪
പക്ഷെ പിനീട്... ഇമോഷണൽ ബ്ലാക്‌മെയിലിംഗ് ആയി... 🧐 എന്ത് കൊണ്ട് നമ്മൾ, പഠിക്കണം എന്നതിനെ പറ്റി... , അമ്മച്ചിക്ക് ഉണ്ടായ ദുരനുഭവങ്ങൾ , insult, എന്റെ മക്കൾക്ക് ഉണ്ടാകരുത്... sslc ക്ക് distinction, ഒരു ഡിഗ്രി, ഒരു ജോലി... ഇതൊക്കെ ഞങ്ങളെ ക്കാൾ ആഗ്രഹം അമ്മച്ചിക്കായിരുന്നു... അത് ഓരോരോ കഥകളും അനുഭവങ്ങളും ഒക്കെയായി അമ്മച്ചി ഞങ്ങളിൽ inject ചെയ്തു കൊണ്ടിരുന്നു.... 🤯 നമ്മൾക്ക് അത് അങ്ങനെ... രക്തത്തിൽ അലിഞ്ഞു പോയിരുന്നു...🤓 വാങ്ങാതെ തരമില്ല....
ഞങ്ങൾ മൂന്നു മക്കളുടെ ഫോക്കസും, അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ ഇരിക്കാൻ ...🧐 അമ്മച്ചിയുടെ ഈ ഒരു രീതി ഒത്തിരി സഹായിച്ചു എന്ന് വേണം പറയാൻ... അത് ഒരിക്കലും ഒരു പട്ടാള ചിട്ടയോ... ഹിറ്റ്ലർ ഭരണമോ ഒന്നും അല്ലായിരുന്നു കേട്ടോ...😉
ഞങളുടെ വീട്ടിൽ tv ഇറങ്ങിയ കാലം മുതൽ 1982 മുതൽ.. tv യും, കേബിൾ tv എന്ന പ്രസ്ഥാനം ഉണ്ടായ കാലം മുതൽ കേബിൾ tv യും ഉണ്ടായിരുന്നു... അത് കാണുന്നതിന് ഞങ്ങൾക്ക് യാതൊരു വിലക്കും ഉണ്ടായിരുന്നില്ല... കാർട്ടൂൺ ഉൾപ്പെടെ.... 💃💃💃
പഠിക്കു പഠിക്കു എന്ന് പറഞ്ഞു ഉള്ള അട്ടഹാസങ്ങളും ഉണ്ടായിരുന്നില്ല.... ഞാൻ ഈ പറഞ്ഞ ബുക്ക് വലിച്ചെറിയൽ ഒക്കെ വളരെ കുഞ്ഞു, അതായത് 3, 4 ക്ലാസ്സുകളിൽ, ഒക്കെ ആയിരിക്കുമ്പോൾ ഉള്ള കാര്യം ആണ്... അതിനു ശേഷം എല്ലാരും സ്വയം പര്യാപ്തർ ആയി ... 🤗🤗🤗
വലുതായ ശേഷം... പഠിപ്പിചില്ലേലും, പഠിക്കാൻ ഒക്കെ, പ്രയാസപെട്ടൊക്കെ ഇരിക്കുമ്പോൾ, ഓരോ കാര്യങ്ങൾ വന്നു അമ്മച്ചി ചോദിക്കും... എന്തുപറ്റി വിഷമിച്ചു ഇരിക്കുനത് എന്നൊക്കെ ...🥺 ഓർത്തോണം ഇംഗ്ലീഷ് അറിയാത്ത, സ്കൂൾ വിദ്യാഭ്യാസം കഷ്ടിച്ച് പൂർത്തിയാക്കിയ അമ്മച്ചിയോടു, ഡിഗ്രിക്ക് പഠിക്കുന്ന നമ്മൾ വിഷമം പറഞ്ഞു കഴിയുമ്പോൾ (അമ്മയ്ക്ക് മനസിലാവൂല എന്നൊരു ചിന്ത ഇതുവരെ നമ്മൾക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യം... എന്തിനു... ഇപ്പോൾ നമ്മുടെ, ഓഫീസിലെ ഒരു escalation process ഉണ്ടായാൽ പോലും അമ്മയോട് പറയും... അതാണ് ലൈൻ... 💪💪💪 )..., ഒരു നന്മ നിറഞ്ഞ മറിയവും, സ്വർഗ്ഗസ്ഥനായ പിതാവും, ത്രിത്വസ്തുതിയും, വിശ്വാസപ്രമാണവും ചൊല്ലി പ്രാർത്ഥിക്ക്... നിനക്ക് ഇതു പഠിച്ചെടുക്കാൻ പറ്റും.. എന്നും പറഞ്ഞേച്ചു പോകും.... അത് കഴിയുമ്പോൾ എവിടുന്നില്ലാത്ത ഒരു ഊർജം ആണ്... അതാണ് ഞങ്ങളുടെ അമ്മ ഞങ്ങള്ക്ക് തന്ന കോൺഫിഡൻസ്.... അതുപോലെ ഒക്കെ... എനിക്ക് എന്റെ മക്കൾക്ക് കൊടുക്കാൻ പറ്റുമോ എന്ന് doubt ആണ്... കാരണം അവർക്കു നമ്മളെ കാളും വിശ്വാസം ഗൂഗിൾ നെയും, വിക്കിപീഡിയ യെയും ആണ്....🙄🙄🙄, പക്ഷെ, ഞാൻ ആഗ്രഹിച്ചു പോകാറുണ്ട്...
ഇവിടെ അമ്മയുടെ വിദ്യാഭ്യാസമോ, സോഷ്യൽ സ്റ്റാറ്റസോ ഒന്നുമല്ല ഞങ്ങളെ അമ്മയുമായി അടുപ്പിച്ചു നിർത്തുന്നത്... ജീവിതം എന്താണ് എന്ന് പഠിപ്പിക്കുന്നതിലും, മക്കളുടെ മനസ്സ് അറിഞ്ഞു, അവരുമായി ഒരു കണക്ഷൻ ഇട്ടു വെയ്ക്കാനും അമ്മച്ചിക്ക് സാധിച്ചു എന്നതിലാണ്... അതൊരു പക്ഷെ ആ ഒരു ജനറേഷന്റെ ഒരു രീതി ആയിരുന്നിരിക്കാം...♥️
എന്നെ വിളിച്ച ആ അമ്മമാരെ പോലെ, വിദ്യാഭ്യാസം ഉണ്ടേൽ പോലും, മക്കളാൽ ചോദ്യം ചെയ്യപ്പെടാം എന്ന ആശങ്കയിൽ തന്നെയാണ് ഞാനും... അരമണിക്കൂർ എങ്കിൽ അരമണിക്കൂർ, മൊബൈൽ മാറ്റി വെച്ചു, അവരുമായി മനസ്സ് തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. എന്ന് ഞാനും മനസിലാക്കിയിരിക്കുന്നു....
അപ്പോൾ ഞാൻ പോട്ടെ ഒന്ന് പോയി മനസ്സ് തുറന്നു നോക്കട്ടെ.... 🥰🥰🥰
ദീപ ജോൺ
23-ഏപ്രിൽ -2020
Comments
Post a Comment