Skip to main content

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️


അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു....

ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌....

പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന്തിനു അമ്മച്ചി പങ്കു വെച്ചപ്പോൾ...,  എനിക്ക് തരുന്നതിനേക്കാൾ ചിപ്സും കേക്കും ഒക്കെ,   അനിയത്തിക്കും അനിയനും കൊടുത്തതിനു,  അടിവെച്ച കാര്യം വരെ കാണും.... 😋😋😋

10 കഴിഞ്ഞപ്പോൾ അചാച്ചിയുടെ ഒഫീഷ്യൽ  ലെറ്റേഴ്സ് ഒക്കെ കൈകാര്യം ചെയ്യുന്ന ആളായി... ഇപ്പോഴും ഓർമയുണ്ട്... അചാച്ചി പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ ആക്കാൻ,  മലയാളം -ഇംഗ്ലീഷ് ഡിക്ഷണറി യുമായി ഞാനും അചാച്ചിയും കൂടി തല പുകച്ചിരുന്നത്.... (അന്ന് ഗൂഗിൾ ഒക്കെ ഉണ്ടോ ആവോ ,  തോണ്ടുന്ന  ഫോൺ എന്തായാലും ഇല്ല,  അതുറപ്പാ...  )

ഇപ്പോഴും എനിക്ക് നാലു ആൾക്കാരെ കണ്ടാൽ, നേരിട്ട്, സംസാരിക്കാൻ ഇത്തിരി പാടാണെലും; എഴുതാൻ  പറഞ്ഞാൽ (ഇംഗ്ലീഷേ ) എങ്ങനെ എങ്കിലും,  തട്ടി കൂട്ടി എടുക്കാൻ,   ആ ഒരു ട്രെയിനിങ് ആണ്‌ എന്റെ കൂട്ടു.... ഗൂഗിളും,  മൈക്രോസോഫ്ട് വേർഡും ഒക്കെ ഉണ്ടല്ലോ ഹെല്പ് ചെയ്യാൻ 😘

പിന്നെ വരുന്നു നമ്മുടെ IT ഇൻഡസ്ടറി യിലെ ജോലി... എന്തിനും ഏതിനും ഡോക്യൂമെന്റഷന് ആണ്‌ അവിടെ ... നമ്മുക്ക് അതൊരു പ്രശ്നം അല്ല,  വീട്ടിലെ ട്രെയിനിങ് ഒക്കെ ഉണ്ടല്ലോ 🤫...

പിന്നെ കുറച്ചു കൂടി കഴിവ് തെളിയിക്കാൻ പറ്റിയ ഒരു സംഭവം  ഉണ്ട്... അപ്പ്രൈസൽ... എന്താന്നോ... വർഷം തോറും... നമ്മുടെ സാലറി കൂട്ടി തരാം എന്ന് പറഞ്ഞു നടത്തുന്ന  ഒരു 'പൊറോട്ട നാടകം' 🤝

അന്നേരം,  ഒരു വർഷം നമ്മൾ ചെയ്ത കാര്യങ്ങൾ ഒക്കെ പൊലിപ്പിച്ചു നമ്മൾ തന്നെ എഴുതണം... (വെറുതെ ആണ്‌... എന്നാലും നമ്മക്ക് നമ്മളെ പൊക്കി പറയാൻ ഉള്ള ഒരു അവസരം... അത് വെറുതെ കളയരുതല്ലോ ) അന്നേരം... ചെറിയ കളം ഉള്ള പേപ്പർ ഒക്കെയാണ് ആദ്യം തരാറു... പിന്നെ ആണ്‌ സിസ്റ്റത്തിൽ എന്റർ ചെയ്യുന്ന രീതി വന്നത്..

അന്നേരം... ഞാൻ ഒരാളെ നോക്കി ചിരിച്ചാൽ,  അതുവരെ ഡെക്കറേഷൻ ഒക്കെ വെച്ചു എഴുതും... അതുകൊണ്ട് എന്താ... എക്സ്ട്രാ ഷീറ്റ് ഒക്കെ അറ്റാച്ച് ചെയ്താണ്,  എഴുതാറു... 🤭🤭🤭

അത് കഴിഞ്ഞാൽ അടുത്ത കലാപരിപാടി... അപ്പ്രൈസൽ മീറ്റിംഗ്... എന്താന്നല്ലേ... നമ്മൾ,  നമ്മളെ പൊക്കി പറഞ്ഞതൊന്നും,  ഒന്നുമല്ല... എന്ന് നമ്മളെ കൊണ്ട് തന്നെ പറയിപ്പിച്ചു.. നമ്മൾ ഈ കഴിഞ്ഞ വർഷം ഒന്നുമേ ചെയ്തിട്ടില്ല എന്ന് സ്ഥാപിച്ചു എടുക്കുന്ന...,  നമ്മളെ കൊണ്ട്,  നമ്മളെ തന്നെ  വിലകുറച്ചു മാർക്ക്‌ ഇടിപ്പിക്കുന്ന ഒരു വണ്ടർഫുൾ ആക്ടിവിറ്റി...

ഈ മാർക്ക്‌ ഇനെ ബേസ് ചെയ്തു ക്യാഷ് കൂട്ടി തരും എന്നൊക്കെ ആണ്‌... ആ വെല്ലോം കിട്ടിയ പറയാം കിട്ടിയെന്നു... 🙄 പിന്നെ അവസാനം കമ്പനി നിങ്ങളുടെ അടുത്ത് നിന്നും പ്രതീക്ഷിക്കുന്നത് ഇതൊന്നുമല്ല... ഇതിനപ്പുറം ആണ്‌... നിങ്ങളുടെ കാലിബർ അങ്ങ് അവിടെയാണ്,  എന്ന്,  ചന്ദ്രനെ ഒക്കെ ചൂണ്ടി കാണിച്ചു,  കുറച്ചു തള്ള്... അതോടെ കലാപരിപാടികൾ തീരും...

പിന്നെ ഹൈക്ക് ലെറ്റർ വരുമ്പോൾ നമ്മൾ, ഞെട്ടിയാൽ മതി...

എഴുതിയാൽ ഒന്നും സാലറി കൂടില്ല എന്ന് മനസിലാക്കിയപ്പോൾ.. ഒറ്റവാക്കിൽ (സോറി ഒറ്റ ലൈനിൽ ) സംഗ്രഹിച്ചു എഴുതാൻ തുടങ്ങി... (ഒരു തരം പുച്ഛം,  എന്തിനാ വെറുതെ സമയം മെനക്കെടുത്തുന്നത് എന്ന ലൈൻ )  സ്കൂളിൽ ഒക്കെ ഈ ടൈപ്പ് ഉള്ള കോമ്പോസിഷൻ ഒക്കെ എന്തിനാണ് എന്ന് അപ്പോഴാ മനസിലായത്... 😜

ഇപ്രാവശ്യം കൊറോണ കാരണം... ഒരുവിധം എല്ലാ IT കമ്പനികളും ഈ കലാപരുപാടിയെ വേണ്ട എന്ന് വെച്ചേക്കുവാ... ഹൈക്കേ 😇,  ഇനി വേറെ എന്തൊക്കെ സർപ്രൈസ് ഉണ്ടാവുമോ എന്തോ ... 🤐🤐🤐

അല്ല ഞാൻ പറഞ്ഞു വന്ന സംഭവം ട്രാക്ക് മാറി പോയല്ലോ.. അപ്പോൾ നമ്മുക്ക് എഴുത്തിലേക്ക് വരാം...

പിന്നെ മലയാളത്തിലേക്ക് തിരിയുന്നത്... അചാച്ചിയുടെ ആത്മകഥ എഴുതാൻ തുടങ്ങിയപ്പോഴാണ്... ഇതുവരെ എഴുതി തീരാത്ത ഒരു സംഭവം ആണത്... അചാച്ചി കഥകൾ പറഞ്ഞു തരും... ഞാൻ അത് ഒരു വെറൈറ്റിക്ക് കുറച്ചു കോമഡി ഒക്കെ ചേർത്ത്... ഒരു 200പേജ്  ബുക്കിന്റെ കാൽ ഭാഗം ഒക്കെ എഴുതി വന്നതാ... പിന്നെ എന്തോ കാരണം കൊണ്ട് നിന്നു പോയി...

 ദാ ഇപ്പോൾ ഡേറ്റ് ഉൾപ്പടെ കുറച്ചു നോട്ട്സ് ഒക്കെ ആയി ഒരു ബുക്ക്‌ തന്നിട്ടുണ്ട് അചാച്ചി...  ഇരുന്ന കൈ കൊണ്ട് എഴുതാൻ പറ്റുന്നില്ല... അചാച്ചിയുടെ കൂടേ ഇരുന്നാൽ ഒറ്റ ഇരിപ്പിനു എഴുതാൻ പറഞ്ഞു കളയും.... അതുകൊണ്ട്,  അതിന്റെ കാര്യം  അനിശ്ചിതാവസ്ഥയിൽ ആണ്‌..

അപ്പോൾ ഇതൊക്കെ ആണ്‌ എന്റെ എഴുത്തിന്റെ നാൾ വഴികൾ.... അതൊക്കെ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നത് കൊണ്ടായിരിക്കും... അവരിൽ ഒരാളായി കണ്ട്.. ഈ വക മെസ്സേജസ് ഒക്കെ അയക്കുന്നത് അല്ലേ???

എന്തായാലും കൂവൽ ഒന്നും കിട്ടി തുടങ്ങിയിട്ടില്ല,  അതോണ്ട്... കുത്തികുറിക്കൽ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വരും....

അപ്പൊ ശെരി... ഇന്നു ഇവിടെ,  നല്ല കാറ്റും മഴയും ഇടിയും ഉണ്ടായിരുന്നു... കൊറോണയും പ്രളയവും കൂടി ഇത്തവണ ഒരു കലക്ക് കലക്കും എന്നാ തോന്നുന്നേ.... അവിടെയോ???

ദീപ ജോൺ
28 ഏപ്രിൽ 2020...

Comments

  1. Enik eshtapettu dr.keep it up.evdeyum mazhayum ediyum aayirunnu.2020 polikkum nml

    ReplyDelete
    Replies
    1. പേരും കൂടി വെച്ചാൽ ആളെ തിരിച്ചറിയാം, thank u dear

      Delete
  2. Kollam,all the best deepaAm from Spain Sudha Prasannan

    ReplyDelete
  3. Deepa..
    Nalla ezhuth..eniyum thudaruka.
    Njanum orudivasathinte endl diary ezhutharund..adukiperukumbo kittarund old 1s..new year start akum munpe marakkathe vangikunna onnane diary.
    Kunjile ulla diarykurippukal nostalgic ane, .orupad oarmakal , athil prakadamaya vikaram innocence ayirunnu.they wer filled with tears n tiny mistakes in evryday life, scoldings from teachers n parents..etc etc..blah blah..
    Now that turned to adhy vyadhy regarding child n her study charecter etc etc..

    Life has changed ...mmm..

    Deepa, continue writing okys..All my prayers n love to u..

    Jiji.🤗

    ReplyDelete
    Replies
    1. അതെ ജിജി, ഇപ്പോൾ ഉള്ള ഡയറി പുറത്തു കാണിച്ചാൽ അടി ഉറപ്പാ 😅😅 .. thank u for the comment...

      Delete
  4. Deepa ,
    Very good ... You're very inspiring person... I regularly watching your YT videos....
    By,
    Anuja

    ReplyDelete
  5. Nannayirikunnu Deepa chechi.... 👍

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...