Skip to main content

തൂമ്പയ്ക്കു എടുക്കേണ്ടത്, സൂചിയിൽ തീർന്നു.... 😅

എനിക്ക് പറ്റിയ വണ്ടി  അപകടങ്ങളെ പറ്റി  പറയുവാണേൽ.. ടു വീലറിൽ  അങ്ങനെ വലിയ അപകടങ്ങൾ ഒന്നും പറ്റിയതായി ഓർക്കുന്നില്ല... എല്ലാരേം പോലെ ചെറിയ ഒരസലും,  സൈഡ് ചരിഞ്ഞു വീഴലും... അതായതു... ഒരു TT  യിൽ ഒതുങ്ങി  നിന്ന കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ....

കാറിൽ... tvm ടു alpy ബിജു ഇല്ലാണ്ട്  4-5 പ്രാവശ്യം,  അമ്മേനേം,  അന്നകുട്ടിയെയും ഒക്കെ കൂട്ടി, ഓടിച്ചു പോയിട്ടുണ്ട്,  പോകേണ്ടി വന്നിട്ടുണ്ട് എന്നതാണ്,  അതിനേക്കാളും ബിജു,  എനിക്ക് വണ്ടി തന്നു വിടാൻ ധൈര്യം കാണിച്ചിട്ടുണ്ട് എന്നതും വേറെ കാര്യം.... അങ്ങനെ  ഒരു പ്രാവശ്യം.. അചാച്ചിയുടെ അമ്മച്ചി (വല്യമ്മച്ചി ) മരിച്ച സമയത്തു ഞാൻ വീട്ടുകാരേം,  കൂട്ടി പോയ ഒരു  സമയം... ഒരു അപകടം പറ്റിയതാണ് എടുത്തു പറയത്തക്ക ഒരെണ്ണം.... അന്ന് അന്നയ്ക്ക് കഷ്ടിച്ച് 1.5-2 വയസ്സ് കാണും....

 അന്ന് ഇങ്ങു തിരുവന്തപുരം  തൊട്ട്...ഹൈവേ- റോഡ് മൊത്തം ടാറിങ് പണിയാ... വണ്ടികൾ എല്ലാം  ഇഴഞ്ഞു നീങ്ങുവാന്... ഫസ്റ്റ് ഇലും  സെക്കന്റ്‌ ഇലും ഒടിച്ചു...  കാലൊക്കെ ഒരു പരുവം ആയി.... എല്ലാരും മുഷിഞ്ഞു 3 മണിക്കൂർ കൊണ്ട് എത്തേണ്ടിടത്തു... 4 മണിക്കൂർ ആയിട്ടും പകുതി വഴി പോലും ആയില്ല.... കായകുളം കഴിഞ്ഞപ്പോൾ... റോഡ് പണി ഒക്കെ തീർന്നു... കണ്ണാടി പോലത്തെ റോഡ് കണ്ടു തുടങ്ങി....  അത് കണ്ട സന്തോഷത്തിനു....ഞാൻ,  ഇത്തിരി  സ്പീഡ് കൂട്ടി..... മുന്നിൽ വേറെ വണ്ടിയൊന്നും ഇല്ല....

ദൂരെ വളവിൽ, ഇടതു വശത്തു ഒരു വണ്ടി പതുങ്ങി ഒതുക്കുന്നതും.... പിന്നെയും എടുക്കുന്നതും കണ്ടു.... അത് കൊണ്ട് ചെറുതായി ബ്രേക്ക്‌  കൊടുത്തു ആണ്‌ പോയത്...കുറച്ചു കൂടി മുന്നോട്ട് എത്തിയിട്ട്...,  നടുറോഡ് എത്തിയപ്പോ ആ വണ്ടി പെട്ടെന്ന്  ചവുട്ടി നിർത്തി....

നമ്മൾ എത്ര ചവുട്ടിയാലും നിൽകൂല... എന്നാലും ചവുട്ടിയല്ലേ പറ്റു....  സർവ ശക്തിയും എടുത്തു ചവുട്ടി.... ഭാഗ്യത്തിന്... മുന്നിലത്തെ വണ്ടിയെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ,  വണ്ടി വന്നു  നിന്നു....എനിക്ക് എന്നോട് തന്നെ അഭിമാനം ഒക്കെ തോന്നി വരുവാരുന്നു.... 😚

 പക്ഷെ ആ സെക്കൻഡിൽ തന്നെ,  എന്തോ ഒന്ന് വന്നു,  പുറകിൽ  ശക്തിയായി ഇടിച്ചു... എല്ലാരും ഒന്നൂടെ മുന്നിലേക്ക്‌ ആഞ്ഞു... അന്നകുട്ടി  പുറകിലാണ് അമ്മച്ചിയുടെ കൂടെയാണ് ഇരിക്കുനത്... ഞാൻ തിരിഞ്ഞു നോക്കി.... അന്നയ്ക്ക് കുഴപ്പമില്ല... പക്ഷെ എല്ലാരും ശെരിക്കും പേടിച്ചു.... ഞാൻ നോക്കിയപ്പോ... പുറകിൽ ഒരു വണ്ടി... ഓഹോ അപ്പോൾ ഇതാണ് നമ്മളെ വന്നിടിച്ചതു....  ആളൊക്കെ ഓടി വരുന്നു .... 

എന്റെ ജീവിതത്തിലെ ആദ്യത്തെ ഒരു ഇടിയാണ് എങ്ങനെ ഹാൻഡിൽ   ചെയ്യും.... ആളൊക്കെ കൂടിയപ്പോൾ സംഭവം കളർഫുൾ ആണെന്ന് മനസിലായി.... അചാച്ചിക്ക്  വയ്യാണ്ട്  ഇരിക്കുവല്ലേ.. ആക്ട്  ചെയ്യാൻ ഞാനല്ലേ ഉള്ളു....?

എന്ത് ചെയ്യും.... ഇത്തിരി ടെൻഷൻ ഇല്ലാതില്ല... പക്ഷെ നമ്മൾ അത്  പുറത്തു കാണിച്ചാൽ തീർന്നു...,  നമ്മുടെ ജാട മൊത്തം ചീട്ടു കൊട്ടാരം പോലെ തകർന്നു പോവില്ലേ....,  കാരണം വീട്ടുകാര് നമ്മളെ വലിയ സംഭവം ആയി എടുത്തു തലയിൽ വെച്ചേക്കുന്ന ടൈം ആണ്‌.... ഞാൻ ചെകുത്താനും കടലിനും ഇടയ്ക്ക് പെട്ട പോലെ ആയി....

ഹ്മ്മ് എന്തായാലും നനഞ്ഞു... ഇനി കുളിച്ചു കേറാം.... ഇതുപോലെ എന്തേലും നടന്നാൽ... ബിജു പറഞ്ഞും,  ചെയ്തും, പിന്നെ കുറച്ചു സിനിമ  ഒക്കെ കണ്ടതിൽ നിന്നും 😜,   അറിയാം അപകടം പറ്റിയാൽ വണ്ടി അനക്കരുത്... പോലീസ് അല്ലേൽ അധികാര പെട്ടവർ വരുന്നതുവരെ... ഹ്മ്മ്മ്....  പുറത്തിറങ്ങി വണ്ടിയുടെ 4 സൈഡും  നോക്കണം  ... കഴിയുമെങ്കിൽ ഫോട്ടോ  എടുക്കണം ...

നടുറോഡിൽ ആണ്‌ വണ്ടി.... ഞാൻ വളരെ ഗൗരവം ഒക്കെ ഭാവിച്ചു... ഇത്തിരി ടെൻഷൻ ഉണ്ടേലും അൽപ്പം ദേഷ്യം ഒക്കെ വരുത്തി,  സിനിമ സ്റ്റൈലിൽ കാറിൽ നിന്നും ഇറങ്ങി🤗🤗🤗... ചുറ്റും ആളൊക്കെ കൂടി... ബ്ലോക്ക്‌ ഉം ആയി... രണ്ടു സൈഡിൽ കൂടിയും,  വരുന്ന  വണ്ടികൾ  ഒക്കെ  ആളുകൾ കടത്തി വിടുന്നുണ്ട്.....സമയം ഏതാണ്ട് വൈകിട്ട് 3:30-4 മണിയായി കാണും...  അചാച്ചിയും പുറത്തിറങ്ങി......

അപകടം പറ്റിയ കാറുകൾ ഒക്കെ വമ്പൻ കാറുകൾ ആണ്‌.. നമ്മുടേത് ഇത്തിരി കുഞ്ഞൻ സാൻട്രോ... പക്ഷെ എന്റെ ഭാവം കണ്ടാൽ... നമ്മുടെത് ലംബോർഗിനി ആണ്‌ എന്നതായിരുന്നു.... 😎

ഞാൻ മുന്നോട്ടു പോയി ഫ്രന്റ്‌ ഇലെ വണ്ടി നോക്കി അതിന്റെ ബാക്കിൽ വലിയ പ്രശ്നം ഇല്ല ചെറിയ ചളുക്കം... നമ്മുടെ ബമ്പർ,  ഡിക്കി ഓട് ചേരുന്നിടത്തു,  ഒന്ന് അകത്തോട്ടു കേറിയിട്ടുണ്ട്...ഒരു വലിയ ചളുക്കം... ഓഹോ... അപ്പോ നമ്മുക്ക് പണിയുണ്ട്... വേണേൽ അങ്ങ് വിട്ടു  പോകാം.. പക്ഷെ ബിജുനോട് എന്ത് പറയും ......?  എന്റെ തലയിൽ ആലോചനകൾ വന്നു നിറയുവാണ്... 🥴

 പുറകിലത്തെ വണ്ടിയുടെ ഫ്രണ്ട് ഇലേക്കും  ഒന്ന് നോക്കി.... അതിനൊരു പോറൽ പോലും ഇല്ല...അത് വന്നു ഇടിച്ചതാണ്...ആഹാ അപ്പോൾ  അതുകൊള്ളാം... അപ്പോൾ പ്രശ്നം മൊത്തം,  എന്റെ വണ്ടിക്കു.... എന്ത് ചെയ്യും...???  ആകെ കോംപ്ലിക്കേറ്റഡ് ആണല്ലോ...🤕 ബിജുനെ വിളിക്കാം... ഫോൺ എടുത്തു... ബിജുനെ വിളിച്ചു....

കാൾ  വിളിക്കുന്നതിന്‌  ഇടയ്ക്കു,  ആലപ്പുഴയിൽ പോയി ചടങ്ങ് കവർ ചെയ്യാൻ എടുത്ത്  ക്യാമറ  വെച്ചു പല ആംഗിൾ ഇൽ ഫോട്ടോസ്  എടുക്കുവാനും തുടങ്ങി...  വണ്ടി നടുറോഡിലാണ് എന്ന് ഓർത്തോണം...അതിനകത്തു... അമ്മച്ചി,  ദീപു,  ദീപ്തി,  അന്നകുട്ടി...

 ആളുകൾ എന്നോട്,  വണ്ടി ഒതുക്കിയിട്ടു പോരെ ഫോട്ടോ എടുക്കുന്നത്.... റോഡിൽ നിന്നു മാറി നിൽക്ക് കൊച്ചേ..., ഇവളൊക്കെ എവിടുന്നു വരുന്നു എന്നൊക്കെ കമന്റ്‌ പറയുന്നുണ്ട്... ആരു കേൾക്കാൻ നമ്മൾ ഇപ്പോൾ നഷ്ടപരിഹാരം വാങ്ങിയേ പോകു.... 😜

കാറിനകത്തു ഇരുന്ന് അമ്മച്ചിയും,  ദീപ്തിയും,  പുറത്തു നിന്നു,  അചാച്ചിയും  ഒക്കെ.. എന്റെ ഈ കാട്ടി കൂട്ടൽ ഒക്കെ കണ്ടു,  ചമ്മി നാറി..., എടി നിർത്ത് ... മതി എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്... അന്നേരം എന്റെ തൊലിക്കട്ടി എന്ന് പറഞ്ഞാൽ കാണ്ടാമൃഗം തോറ്റു പോകും... 🤓

ബിജുവും ഫോണിൽ കൂടി ഊർജം തന്നു.. അങ്ങനെ തന്നെ അവരോടു സംസാരിക്കണം... വണ്ടിയുടെ നമ്പർ, നോട്ട് ചെയ്യണം.. എന്നൊക്കെ... പിന്നെ അവിടെ അടുത്തുള്ള ആരൊക്കെയോ വന്നു എല്ലാരോടും മാറ്റാൻ പറഞ്ഞിട്ടാണ് ഞാൻ വണ്ടി മാറ്റിയത്.... ചെറിയ തോതിൽ വാക്ക് തർക്കം ഒക്കെ തുടങ്ങി ഇരുന്നു അന്നേരം.... അല്ല കാര്യം ഒന്നും അറിയാതെ,  ചുമ്മാ പ്രശ്നം ഉണ്ടാക്കാൻ പണ്ടേ ഞാൻ മിടുക്കി ആണല്ലോ... 🥳🥳🥳

വണ്ടി മാറ്റിയതിനു ശേഷം ആണ്‌,  ഒരു കാര്യം ശ്രദ്ധിച്ചത്... നമ്മുടെ പുറകിലത്തെ വണ്ടിയുടെ പുറകിൽ ഒരു പുതുപുത്തൻ വണ്ടി കിടപ്പുണ്ടായിരുന്നു ഈ തിരക്കും ബഹളവും കാരണം,  ഞാൻ അത് ശ്രദിച്ചില്ല... ഷോറൂമിൽ നിന്നു ഇറങ്ങിയതേ ഉള്ളു... അത് കൊണ്ടുവരാൻ പോയവരാണ്... എന്റെ വണ്ടിയിൽ തട്ടിയ  വണ്ടിയിൽ ഉണ്ടായിരുന്നത്... അവിടെ ഉള്ള നാട്ടുകാരൻ ഒരാളാണ് അത് പറഞ്ഞത്.... 🥺

 ആ പുത്തൻ വണ്ടി... സകല കണ്ണാടി ചില്ലും ഉൾപ്പടെ തകർന്നു തരിപ്പണം ആയി കിടക്കുന്നു ... അതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക് ആദ്യം  മനസിലായില്ല... ഈ പുതിയ വണ്ടി വന്നു,  അതിന്റെ കൂട്ടുകാരൻ വണ്ടിയെ ഇടിച്ചു.... ആ വണ്ടിയാണ് എന്റെ വണ്ടിയെ ഇടിച്ചത്... നമ്മുടെ വണ്ടി ഉരുണ്ടു ചെന്ന് ഫ്രണ്ട് ഇലെ വണ്ടിയെ ഇടിച്ചു... ഇതിനെല്ലാം കാരണം... എന്റെ മുന്നിലത്തെ വണ്ടി വഴി ചോദിക്കാൻ നടു റോഡിൽ വണ്ടി ചവുട്ടിയതാണ്.... ദാറ്റ്‌സ് ഓൾ യുവർ ഓണർ.... 🤷

ഹോ... അ വണ്ടിയെയും,  അതിന്റെ ഉടമസ്ഥനെയും കണ്ടപ്പോ നമ്മുടെ ബമ്പറും ചളുക്കവും ഒന്നും ഒന്നുമല്ല എന്ന് മനസിലായി...,  ജാട ഒക്കെ,  ഒടിച്ചു മടക്കി, സ്ഥലം വിടേണ്ടി വന്നു.... എന്നാലും... ഒന്നും രണ്ടും പറഞ്ഞു ഒരു ഉടക്ക് തുടങ്ങി വെച്ച സ്ഥിതിക്ക്..... നമ്മുക്ക് കോടതിയിൽ വെച്ചു കാണാം എന്നൊരു ഡയലോഗ് അടിച്ചേച്ചാണ് ഞാൻ വണ്ടി എടുത്തത്... കാരണം ഞാൻ ചമ്മി എന്ന് അവരെ അറിയിക്കാൻ പാടില്ലാലോ.... 😂

പക്ഷെ സത്യം എന്താന്നു വെച്ചാൽ... അത് മൊത്തം വക്കീലന്മാരുടെ ഒരു ഗ്രൂപ്പ്‌  ആയിരുന്നു 😅😅😅. അതു പിറ്റേന്നത്തെ പത്രത്തിൽ നിന്നും ആണ്‌ ഞങ്ങൾക്ക് മനസിലായത്.... ഞങൾ പോരുമ്പോൾ,  മുന്നിലത്തെ വണ്ടിയുടെ ഡ്രൈവറും ആയി പൊരിഞ്ഞ ഡിസ്കഷൻ ആയിരുന്നു അവർ.. ഇത്രേം ഷോ കാണിച്ച എന്നെ വെറുതെ വിട്ടത്... എന്റെ മാത്രം ഭാഗ്യം 😅😅😅😅

അത്രേം നാള്,  ഞാൻ എന്തേലും പ്രശ്നം ഉണ്ടായാൽ... (ഇപ്പോഴും അതെ) പ്രശ്നം എന്ന് പറഞ്ഞാൽ... ഈ പോലീസ് കേസ്,  ആക്‌സിഡന്റ് കേസ്,  പെട്ടന്ന് വീടിനു തീ പിടിച്ചാൽ, ആരേലും മാല പൊട്ടിച്ചു ഓടിയാൽ, വഴക്കുണ്ടാക്കാൻ വന്നാൽ ഒക്കെ നൈസ് ആയി.... ബിജു ഉണ്ടല്ലോ... അചാച്ചി ഉണ്ടല്ലോ എന്നൊരു ലൈൻ ആയിരുന്നു....  പക്ഷെ ഇവരൊന്നും ഇല്ലാത്ത ഒരു അവസ്ഥ വരും എന്നും...ഇതൊക്കെ നേരിടേണ്ടി വരും എന്നത് കാണിച്ചു തന്ന ഒരു അനുഭവം ആയിരുന്നു അത്...

സത്യം പറഞ്ഞാൽ അവിടെ എന്തേലും ഡീൽ ചെയ്യണം എന്ന് ഉണ്ടായിരുന്നേൽ ... എനിക്കൊരു പിടുത്തവും ഉണ്ടായിരുന്നില്ല എങ്ങനെ ചെയ്യും എന്ന്... ഇനി നഷ്ട പരിഹാരം വാങ്ങേണ്ട കേസ് ആയിരുന്നേൽ  എങ്ങനെ അത് വാങ്ങും എന്നും ഇപ്പോഴും,  എനിക്ക് ഒരു പിടുത്തവും ഇല്ല ... ഇതൊക്കെ നമ്മൾ ഡീൽ ചെയ്യാത്ത ഏരിയ ആണ്‌... അല്ലേൽ എക്സ്പെക്ട ചെയ്യാത്ത ഏരിയ ആണ്‌...  അവിടെ കാര്യങ്ങൾ അറിയാതെ ആണ്‌ നിൽക്കുന്നത് എങ്കിൽ പണി കിട്ടാനും ചാൻസ് ഉണ്ട്....

ഇപ്പോഴും ജീവിതം ആകുന്ന കടലിന്റെ തീരത്തു,  നിൽക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാനെന്നു പറയേണ്ടി വരും... അത്രയ്ക്ക് ഉണ്ട് പഠിക്കാൻ അല്ലേ....?

സ്കൂളിലും കോളേജിലും ഒക്കെ.. ഇതു പോലെ ഉള്ള റിയൽ ലൈഫ് സിറ്റുവേഷൻസ് ഡീൽ ചെയ്യാൻ പഠിപ്പിച്ചിരുന്നേൽ എത്ര നന്നായിരുന്നു അല്ലേ.... കാരണം എല്ലാം എക്സ്പീരിയൻസ് ചെയ്തു പഠിക്കുന്നത് നടക്കുന്ന കാര്യമല്ലലോ... പിന്നെ... നമ്മുടെ ചിന്താഗതിയും മാറേണ്ടി ഇരിക്കുന്നു അല്ലേ... എന്ത് പറയുന്നു?? വെറുതെ വായിച്ചു പോകാതെ ഒരു അഭിപ്രായം പറഞ്ഞേച്ചു പോകുന്നെ.... 😄

30-ഏപ്രിൽ -2020
ദീപ ജോൺ

Comments

  1. Avide ninnu rekshapettathe bhagyam.

    ReplyDelete
  2. Police varanjathe nallathayi. Ilel athinte purake nadakkendi vannene

    ReplyDelete
  3. Anubhavangal gurukkanmar ennalle Deepa..saramilla.
    Haha..more strong alle eppo..

    ReplyDelete
    Replies
    1. Yes.. ഇനി കാര്യം അറിഞ്ഞിട്ടേ വാ തുറക്കാൻ പാടുള്ളു എന്ന് മനസിലായി

      Delete
  4. Athe Deepa Schoolil um College ilum okke inganeyulla kaaryangal padipichirunel kollamayirunnu

    ReplyDelete
    Replies
    1. അതെ സത്യം.... അതാണ് വേണ്ടത്

      Delete
  5. kollam .ezhuthu.kuthukal.ponnoottteeeee...............

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...