പണ്ടേ എന്നെ ജോലിയിൽ നിന്നൊക്കെ പിരിച്ചു വിട്ടത് എത്ര നന്നായി... ഇപ്പോ കണ്ടില്ലേ വർക്ക് ഫ്രം ഹോം ആണത്രേ, വർക്ക് ഫ്രം ഹോം...😏 കെട്ടിയോൻ രാവിലെ എണിറ്റു പല്ലുതേച്ചു, ഒരു ലുങ്കിയും ഉടുത്തു ലാപ്‌ടോപ്പിന് 💻 മുന്നിൽ കുത്തിയിരുന്നാൽ.... പിന്നെ എണീക്കുന്നത്, ഏതാണ്ട് രാത്രി 12-1 മണി ആവുമ്പോഴാ... 🕛 പച്ചവെള്ളം പോലും വേണ്ട...
ചോറുണ്ടില്ലേലും, അച്ചപ്പം, ചിപ്സ്, മിസ്ച്ചർ, പിള്ളേരുടെ oreo, cream biscuit, 🍟🍿🍧🍩 ഒക്കെ ലാപ്‌ടോപ്പിന് അടുത്ത് വെച്ച് തന്നെ, പാക്കറ്റിൽ നിന്നും ടിന്നിലേക്കു കേറാനുള്ള ഗ്യാപ് പോലും കിട്ടാതെ ചിലവായി പോകാറുണ്ട് എന്നത് വേറെ കാര്യം ... പിന്നെ ആകെ ഒരു ആശ്വാസം... എനിക്ക് പണിതരാൻ മാത്രം ഗ്യാപ് അദ്ദേഹത്തിനു👻 (ഇത്തിരി ബഹുമാനം ഒക്കെ കൊടുത്തേക്കാം, ഈ വീട്ടിൽ, ആകെ ഉള്ള ഒരു അന്ന ദാതാവാണല്ലോ ) കിട്ടാറില്ല എന്നതാണ്... 😜😜😜
9 to 5, വാച്ച് ⏳️ നോക്കി ജോലി ചെയ്തിരുന്ന, അനിയൻ, ഇപ്പോൾ ശനിയും ഞായറും പോലും 11-12 ആവാതെ മുറിയിൽ നിന്നു ഇറങ്ങുന്നില്ല എന്നാണ് അമ്മച്ചിയുടെ പരാതി... ഓസ്ട്രേലിയക്കാരി👩, അനിയത്തിയുടെ കാര്യത്തിൽ വ്യതാസം എന്താന്നു വെച്ചാൽ... അവിടെ ഹോസ്റ്റലിൽ , അവൾ തന്നെ ഉണ്ടാക്കി കഴിക്കണം, പോരാണ്ടു ഓഫീസിലെ ജോലിയും ചെയ്യണം....ഇന്നലേം കൂടി അവൾ വിളിച്ചിരുന്നു, ഇത്തിരി മെന്റൽ ആണോന്നു സംശയം ഇല്ലാതില്ല....ഞാനിതിൽന്നൊക
അപ്പോൾ ഞാൻ ആലോചിക്കുവാരുന്നു...ഭാര്യയ
എന്റെ കർത്താവെ, അല്ലേലും നിന്നെ മനസിലാക്കാൻ ഞാൻ എപ്പോഴും വൈകി പോകും.... ഇതൊക്കെ മുൻകൂട്ടി കണ്ടിട്ടാണ് അല്ലെ...? എന്റെ പിഴ എന്റെ പിഴ, എന്റെ വലിയ പിഴ... 🤦♀️🤦♀️🤦♀️
ങ്ഹാ.. ഇത്തിരി വിഷമിച്ചാൽ എന്താ... ഇവരൊക്കെ ഇങ്ങനെ ക്ഷ, ണ്ണ, ക്ക വരയ്ക്കുമ്പോൾ, നമുക്ക് ഇവിടെ കാലുമേ കാലും കേറ്റി ഇരിക്കാം... 🧘♀️ വൈകിട്ടാകുമ്പോൾ തന്ന, മൊഡ്യൂൾ തീർന്നോ, build ആയോ, status റിപ്പോർട്ട് എന്തിയെ, എന്നൊന്നും ചോദിച്ചു ഒരാളും വിരട്ടാൻ വരില്ല... കൂടിവന്നാൽ വിശക്കുന്നു എന്ന് വല്ലോം പറയുമായിരിക്കും, അത് mind 🙅♀️ചെയ്യാതിരുന്നാൽ പോരെ... അല്ല, പിരിച്ചുവിടാൻ ഇത് ജോലി ഒന്നുമല്ലലോ.... ഇവിടെ ഞാൻ ആണ് ബോസ്സ്... My Boss... പിന്നല്ല... 😎😎😎 ഇതിൽ variations ഉള്ള വീടുകൾ ഉണ്ട് അത് ഞാൻ തത്കാലം മെൻഷൻ ചെയ്യുന്നില്ല... അവരോടു, നമ്മൾ ഒരു stand എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നെ പറയാനുള്ളു...🤐
പണ്ട് സ്കൂളിൽ പ്രൊഫെഷൻസ് പഠിക്കുമ്പോൾ, അമ്മേടെ ജോലി എന്താന്നു എഴുതാൻ പറഞ്ഞപ്പോൾ, ടീച്ചർ പറഞ്ഞു അമ്മയ്ക്ക് ജോലി ഒന്നും ഇല്ലേൽ housewife എന്ന് എഴുതിക്കോളാൻ... 🤔🤔🤔 ഞാൻ അത് മലയാളത്തിൽ translate (അത് പണ്ടേ ഉള്ള ശീലമാണ്, അർത്ഥം മനസിലാക്കിയേ എന്തും പഠിക്കു ) ചെയ്തപ്പോൾ 'വീട്ട് ഭാര്യ'... അയ്യേ !!! 🥺🥺🥺 അപ്പോൾ 'ഓഫീസ് ഭാര്യ' വേറെ ഉണ്ടോ...? 😲😲😲 എനിക്കെന്തോ അന്ന് തൊട്ട് ഈ house wife ന്നു പറയാൻ ഒരു ചമ്മലാണ് എന്തോ ഒരു വൃത്തികേട് പോലെ... പിന്നെ ഇപ്പോൾ ഒരു പുതിയ പേരുണ്ടല്ലോ homemaker... മറ്റേ sodamaker പോലെ...😁
അതുകൊള്ളാം അതിനു ഇച്ചിരി പൊലിമ ഒക്കെയുണ്ട്.. ഒരു തറവാടിത്തവും... അതുമതി... അപ്പോൾ പറഞ്ഞു വന്നത്, ഞാൻ ഒരു homemaker ആയതിൽ ഇപ്പോൾ കുറച്ചു അഹങ്കാരം ഉണ്ടെന്നു കൂട്ടിക്കോ😊, കാരണം sodamaker പോലെ (house അല്ല home... അതിനെ ഇംഗ്ലീഷ് പഠിക്കണം... മനസിലായില്ലേ പോയി ഗൂഗിൾ നോക്ക്... ) ഹോം ഉണ്ടാക്കുന്നതെ നമ്മൾ കാരണം ആണല്ലോ, ഏതു... 😉...
അപ്പോൾ നോക്കട്ടെ, വീണ്ടും കാണാൻ ഒക്കുമോ എന്ന്,
ദീപ ജോൺ
#lockdown #lockdown2020 #coronalockdown #coronalockdowndiariesofah
Comments
Post a Comment