കഴിഞ്ഞ 4-5 വർഷമായി വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന എനിക്ക് lockdown എന്ന അവസ്ഥ പ്രേത്യേകിച്ചു വലിയ വ്യത്യാസം ഒന്നും കൊണ്ട് വന്നതായി തോന്നുന്നില്ല... മിക്കവാറും വീട്ടമ്മ മാരുടെ സ്ഥിതിയും ഇത് തന്നെയാവും... അല്ലെ...? സീരിയൽ ഒന്നും പണ്ടേ കാണാത്തതു കൊണ്ട് (അങ്ങനെ നല്ല പിള്ള ചമയുന്നതൊന്നും അല്ല..., ഇവിടെ ഫുൾ ടൈം കാർട്ടൂൺ ആണ്, tv റിമോട്ട് കൈയിൽ കിട്ടുന്നത്, വാവിനും സംക്രാന്തിക്കും മാത്രമാണ്... പിന്നെ സീരിയൽ ഒക്കെ മുടങ്ങാതെ കണ്ടാലേ ഒരു ത്രില്ല് ഉള്ളു ) ആ വഴിക്കു സമയം പോകില്ല ...
പിന്നെ അപ്പുറവും ഇപ്പുറവും ഉള്ള, അയല്പക്കത്തുകാരുമായി, ഞാൻ പണ്ടേ നല്ല ഇരുപ്പു വശത്തിലായതു കൊണ്ട്, മതിലിനപ്പുറത്ത് നിന്നു കൊറോണ വരുമെന്ന് പേടിക്കേണ്ട... പക്ഷെ ന്യൂസ് പേപ്പറിനും, tv ന്യൂസ് ചാനലുകൾക്കും, അതീതമായി ന്യൂസുകൾ കിട്ടാനുള്ള ചാൻസും ഞാൻ കാണിച്ച ആ strategy കാരണം, നഷ്ടമായി... സാരമില്ല എന്റെ വീട്ടിലെ ന്യൂസ് പുറത്തു പോകുന്നില്ലലോ എന്ന് ആശ്വസിക്കാം 🤐
ആയതിനാൽ , അക്ഷരാർത്ഥത്തിൽ നാലു ചുവരുകൾക്കുള്ളിൽ ആണിപ്പോൾ എന്റെ സഞ്ചാരം... വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാലും, ആർക്കും ധൃതി വെച്ചു എങ്ങോട്ടും പോകേണ്ട എന്നതിനാലും , തോന്നുമ്പോൾ എണീക്കാം, തോന്നുമ്പോൾ ഫുഡ് ഉണ്ടാക്കാം... പിന്നെ എപ്പോഴും മൊബൈലും കുത്തി പിടിച്ചിരിക്കാം... സംഭവം കൊള്ളാം അല്ലെ...
വീടെന്താ ഇങ്ങനെ കിടക്കുന്നെ, ഊണ് ആയില്ലേ, വിശക്കുന്നു, എന്നൊക്കെ ചോദിച്ചു കെട്ടിയോനോ മക്കളോ വന്നാൽ... കണ്ണുരുട്ടിയോ, എനിക്കാകെ രണ്ടു കയ്യല്ലേ ഉള്ളു, എന്നോ, ഞാനും ഒരു മനുഷ്യനല്ലേ എന്നോ ഒക്കെ പറഞ്ഞു സഹതാപ തരംഗം സൃഷ്ടിച്ചോ, ഭീഷിണി മുഴക്കിയോ പേടിപ്പിക്കാം... ഈ lockdown സംഭവം കളർ ആണല്ലോ....
(പറ്റുമെങ്കിൽ തുടരും... )
ദീപ ജോൺ
#lockdown #lockdown2020 #coronalockdown #coronalockdowndiariesofahomemaker
Kollallo....njangalku pakshe nalla ayalpakka bandhavum undu...phonil
ReplyDeleteAngane kutthi iyirikkarumilla...phn thallipottikkum enna bheeshani...😁😁😁 kelkkumbol limt cheyyum.
Ennalum thante vannam onnu
Kurakkade. Plzzzxx