Skip to main content

Posts

Showing posts from September, 2020

നമ്മൾ സ്ത്രീകൾ തന്നെ അല്ലേ മാറേണ്ടത്....?

  എന്റെ ജീവിതത്തിലെ കുറച്ചു സംഭവങ്ങൾ പറഞ്ഞു കൊണ്ട് തുടങ്ങാം...  ആറിലോ എഴിലോ പഠിക്കുന്ന സമയം,  വീട്ടിൽ പാട്ടൊക്കെ ഹൈ വോളിയത്തിൽ വെച്ചു ചാടിത്തുള്ളി നടക്കുന്ന എന്നെ അമ്മച്ചി ഇടയ്ക്കിടയ്ക്ക് ഉപദേശിക്കും... പെൺകുട്ടികൾ നടക്കുമ്പോൾ ഭൂമി അറിയാൻ പാടില്ല എന്ന്...  ഉച്ചത്തിൽ കൂവുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നത് നല്ല പെൺകുട്ടികളുടെ ലക്ഷണം അല്ല....   ഇങ്ങനെയൊക്കെ അമ്മ പറഞ്ഞെങ്കിലും,  അങ്ങനെ കർശനമായി ഒരു നിയമവോ, ആണപെൺ വേർതിരിവോ വീട്ടിൽ  ഇല്ലായിരുന്നു,  ഇതൊന്നും അടിച്ചേല്പിക്കാൻ അമ്മ ശ്രമിച്ചിട്ടുമില്ല.... അമ്മയുടെ അമ്മയും മറ്റും പറഞ്ഞത്,  എന്നോട് പറഞ്ഞിരുന്നു എന്നു മാത്രം....  അതുപോലെ പെൺകുട്ടികൾ കാലുമേൽ കാല് കേറ്റി വെയ്ക്കരുത്,  അടക്കം വേണം ഒതുക്കം വേണം എന്നീ വക ഡയലോഗ് കൾ ആന്റി മാരുടെ വകയും ഉണ്ടായിരുന്നു....  ഒന്ന് ആലോചിച്ചു നോക്കിക്കേ..... ഈ 'കുലസ്ത്രീ ' പാരമ്പര്യം സ്ത്രീകളുടെ മനസ്സിൽ കുത്തി വെയ്ക്കുന്നത് സ്ത്രീകൾ തന്നെ അല്ലേ?   എന്റെ അപ്പനും അമ്മയും അൽപ്പസ്വൽപ്പം     പുരോഗമന വാദികൾ ആയിരുന്നെകിലും,  ( അമ്മ നല്ല രീതിയിൽ എനിക്കു സപ്പോർട്ട് തന്നിരുന്നു...  വണ്ടി പഠിക്കാൻ,  ആരേലും ഇങ്ങോട