An Old Pic of Author with her Dad കുറെ നാളായി എഴുതാനിരിക്കുമ്പോൾ ഒന്നും അങ്ങോട്ട് പറ്റുന്നില്ല... (നമ്മുടെ നെടുമുടി വേണു സ്റ്റൈലിൽ പറ്റുന്നില്ലാ ഉണ്ണിയെ....)...എവിടെയോ എന്തോ ഒരു തകരാറു പോലെ... മദർസ് ഡേ യുടെ അത്ര ഡെക്കറേഷൻ ഒന്നും ഇല്ലേലും, ഒരു ഫാദർസ് ഡേ കൂടി കഴിഞ്ഞു പോയി... എനിക്കീ വക 'ഡേയ്‌സ് ' ഒക്കെ അല്ലർജി ആണേലും... ഒരു വിഷയം ആയല്ലോ എന്നു കരുതി എഴുതി തുടങ്ങിയതാ... അങ്ങനേലും എഴുത്തിലേക്കു തിരിച്ചു കാലെടുത്തു വെയ്ക്കാം എന്നു കരുതി....പക്ഷെ അങ്ങോട്ട് നീങ്ങിയില്ല .... അതാ ഇപ്പോ ഫാദർസ് ഡേ കഴിഞ്ഞു.... എടുത്ത സെൽഫി ഒക്കെ സ്റ്റാറ്റസ് വിട്ടുകഴിഞ്ഞപ്പോൾ ഒന്ന് ഇറങ്ങിയേക്കാം എന്നു കരുതിയത്... (വെറൈറ്റി അല്ലെ?)... അല്ലേലും ഓണത്തിന് എല്ലാരും സെറ്റ് സാരീ ഉടുക്കുമ്പോൾ ഞാൻ കറുത്ത സാരീ ഉടുക്കും... കൂട്ടത്തിൽ വേറിട്ട് നിൽക്കണമല്ലോ എന്റെ കുഞ്ഞിലേ ഒന്നും ഫാദർസ് ഡേ ഉണ്ടായിരുന്നോ എന്നു പോലും ഞാൻ ഓർക്കുന്നില്ല... ഇന്നലെ റേഡിയോയിൽ കേട്ടു... ഇപ്പോ ഫാദർസ് ഡേ പ്രമാണിച്ചു സ്വർണകടയിൽ ഒക്കെ ഓഫർ ഉണ്ടെന്നു... അപ്പോൾ അക്ഷയതൃതിയ ഒക്കെ കളം വിട്ടോ...? ഈ മാർക്കറ്റിംഗ് കാരുടെ ഓര...