അന്ന : അമ്മാ ഒരു കഥ പറയുമോ.... ഞാൻ : പോയി കിടന്നു ഉറങ്ങാൻ നോക്കെടി, സമയം പത്തേമുക്കാലായി.... നാളെ സ്കൂളിൽ പോകേണ്ടേ... അന്ന : പ്ലീസ് അമ്മ ഒരു കുഞ്ഞി കഥ... പ്ലീസ്.... ആനി : പീസാമ്മ പീസാമ്മ ഒരു കദ... ഞാൻ : ഹമ്മ് കഥയൊന്നുമില്ല... എന്റെ കുഞ്ഞിലത്തെ കാര്യങ്ങൾ മതിയോ... അന്ന : ആ.. അതുമതി... ഞാൻ : ഹമ്മ്... പണ്ട് ഞങ്ങൾ കുഞ്ഞായിരുന്നപ്പോ ആചാച്ചി വീട്ടിൽ പോകുന്ന കഥ പറഞ്ഞു തരാം... തത്തംപള്ളിയിൽ പോകുന്ന കഥ... കേട്ടോ... അന്ന :ഹമ്മ് ഞാൻ : അചാച്ചിയുടെ വീടിന്റെ മുന്നിൽ കൂടി ഒരു തോട് ഒഴുകുന്നുണ്ട് കേട്ടോ... അന്ന : തോടോ, എന്നു വെച്ചാൽ... ഞാൻ : തോട് എന്നു വെച്ചാൽ കായലിന്റെ സ്മാൾ ബ്രാഞ്ച് മനസിലായോ... അന്ന : ആ ഓക്കേ... ഞാൻ: ഹമ്മ് അപ്പോൾ തോട് മുന്നിലുള്ള കൊണ്ട്... പിള്ളേരൊക്കെ കളിക്കുമ്പോൾ തോട്ടിലോട്ടു പോകാതിരിക്കാൻ വേലി കെട്ടിയിട്ടുണ്ട്... അന്ന് മതിലൊന്നുമല്ല.. വേലിയാണ്... അന്ന : ഏഹ് വേലിയോ... വേലി ന്നു വെച്ചാൽ ഞാൻ : ഡി വേലി ന്നു വെച്ചാൽ ഫെൻസ് മനസ്സിലായോ... അതു ചെടികൾ അല്ലേൽ കമ്പൊക്കെ കൊണ്ടുള്ള ഫെൻസ് ആണ്......