Skip to main content

Posts

Showing posts from November, 2019

COPPA എന്ന കോപ്പ്....

മനസിലായില്ലേ യൂട്യൂബ് ഇന്റെ പുതിയ റൂൾ....  സാധാരണ കാരുടെ അറിവിലേക്ക്,  എന്റെ ചെറിയ അറിവ് പങ്കു വെച്ചോട്ടെ... തെറ്റ് കുറ്റങ്ങൾ ഉണ്ടേൽ 'ലേലു അല്ലു ലേലു അല്ലു '... ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്...  അതാണ് സംഭവം... അതുമായി സഹകരിച്ചു പോയില്ലേൽ യൂട്യൂബിന് പണി കിട്ടുമെന്നായപ്പോൾ... യൂട്യൂബ്,  യൂട്യൂബിൽ  വീഡിയോസ് ഉണ്ടാക്കുന്നവരുടെ മേൽ ചെറിയ (വലിയ ) ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നു....  അവരുടെ ആവശ്യം സിമ്പിൾ ആണ്‌... പക്ഷെ നമ്മുക്ക് അത് ഒരു പവര്ഫുൾ പണി ആയിട്ടാണ് തോന്നുന്നത്.... നമ്മുടെ വീഡിയോസ് കുട്ടികൾക്കുള്ളതാണോ അല്ലയോ എന്നു നമ്മൾ യൂട്യൂബിന് പറഞ്ഞു കൊടുക്കണം... കാര്യം സിമ്പിൾ.... പക്ഷെ അതിനകത്തു,  കുട്ടികൾക്കുള്ളതാണോ എന്നു കണ്ടുപിടിക്കാനുള്ള കുറെ criteria അഥവാ ഒരു വലിയ കൂട്ടം ലിസ്റ്റ് കൊടുത്തിട്ടുണ്ട്... നേരെചൊവ്വേ ഇംഗ്ലീഷ് അറിയാവുന്നവർക്ക് പോലും,  അതിലെ if, else കണ്ടിഷൻസ് മനസിലാകുന്നില്ല... അപ്പോൾ ബാക്കി ഉള്ളവരുടെ കാര്യമോ.... കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതു എന്നാൽ,  കുഞ്ഞുങ്ങൾ കാണാൻ സാധ്യത ഉള്ളതും പെടും.. അതായത് കുഞ്ഞുങ്ങൾ ഉണ്ടേലും,  കുഞ്ഞുങ്ങൾക്ക് ഇഷ്ടപെട്ട ആക്ടിവിറ്റീസ്

തരക്കാരോടെ തർക്കിക്കാവൂ /പ്രതികരിക്കാവൂ

വാളയാർ കേസിൽ ലെ എന്റെ പ്രതികരണം,  നിലപാട് എന്താ എന്നൊക്കെ ചോദിച്ചു,  ഒരു സുഹൃത്ത്‌  വിളിച്ചിരുന്നു ... ഞാൻ പറഞ്ഞു എന്റെ പ്രതികരണ ശേഷി ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുവാന്,  കാരണം എന്റെ ജീവിതാനുഭവങ്ങൾ തന്നെ... എന്നാലും ചില സമയം കൈവിട്ടു പോകും കാര്യങ്ങൾ... പ്രതേകിച്ചും എന്നെ സംബന്ധിക്കുന്ന കാര്യം ആകുമ്പോൾ...  മിണ്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ,  കമ്പിട്ടു കുത്താൻ വന്നാലോ.... അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ പ്രതികരിക്കാൻ മടിയാണ്.... പണ്ട് ചിലർക്ക് വേണ്ടി പ്രതികരിച്ചിട്ട്,  അവരുടെ പോലും സപ്പോർട്ട് ഇല്ലാതെ പോയപോഴേ നിർത്തിയത് ആണ് അത്.... പക്ഷെ ഞാൻ പഠിച്ച ഒരു കാര്യമുണ്ട്... പലപ്പോഴും പ്രാവർത്തികം ആക്കാൻ പറ്റാത്തത് ആണ്‌ എനിക്ക്...  എന്നാലും ചുവടെ ചേർക്കുന്നു... പാഠം : തരക്കാരോടെ തർക്കിക്കാവൂ /പ്രതികരിക്കാവൂ Quote 01 : "I learned long ago, never to wrestle with a pig. You get dirty, and besides, the pig likes it." -  George Bernard Shaw മഹാനായ എഴുത്തുക്കാരൻ  ജോർജ് ബെർണാഡ് ഷാ പറഞ്ഞതാണ് ഈ വാചകം... അർത്ഥം സിമ്പിൾ,  പന്നികളുമായി ഏറ്റുമുട്ടരുത്... നമ്മൾ നാറും എന്നത് മാത്രം മിച്ചം...