Skip to main content

COPPA എന്ന കോപ്പ്....

മനസിലായില്ലേ യൂട്യൂബ് ഇന്റെ പുതിയ റൂൾ....  സാധാരണ കാരുടെ അറിവിലേക്ക്,  എന്റെ ചെറിയ അറിവ് പങ്കു വെച്ചോട്ടെ... തെറ്റ് കുറ്റങ്ങൾ ഉണ്ടേൽ 'ലേലു അല്ലു ലേലു അല്ലു '...

ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട്...  അതാണ് സംഭവം... അതുമായി സഹകരിച്ചു പോയില്ലേൽ യൂട്യൂബിന് പണി കിട്ടുമെന്നായപ്പോൾ... യൂട്യൂബ്,  യൂട്യൂബിൽ  വീഡിയോസ് ഉണ്ടാക്കുന്നവരുടെ മേൽ ചെറിയ (വലിയ ) ഒരു നിബന്ധന കൊണ്ടുവന്നിരിക്കുന്നു....  അവരുടെ ആവശ്യം സിമ്പിൾ ആണ്‌... പക്ഷെ നമ്മുക്ക് അത് ഒരു പവര്ഫുൾ പണി ആയിട്ടാണ് തോന്നുന്നത്....

നമ്മുടെ വീഡിയോസ് കുട്ടികൾക്കുള്ളതാണോ അല്ലയോ എന്നു നമ്മൾ യൂട്യൂബിന് പറഞ്ഞു കൊടുക്കണം... കാര്യം സിമ്പിൾ.... പക്ഷെ അതിനകത്തു,  കുട്ടികൾക്കുള്ളതാണോ എന്നു കണ്ടുപിടിക്കാനുള്ള കുറെ criteria അഥവാ ഒരു വലിയ കൂട്ടം ലിസ്റ്റ് കൊടുത്തിട്ടുണ്ട്... നേരെചൊവ്വേ ഇംഗ്ലീഷ് അറിയാവുന്നവർക്ക് പോലും,  അതിലെ if, else കണ്ടിഷൻസ് മനസിലാകുന്നില്ല... അപ്പോൾ ബാക്കി ഉള്ളവരുടെ കാര്യമോ.... കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതു എന്നാൽ,  കുഞ്ഞുങ്ങൾ കാണാൻ സാധ്യത ഉള്ളതും പെടും.. അതായത് കുഞ്ഞുങ്ങൾ ഉണ്ടേലും,  കുഞ്ഞുങ്ങൾക്ക് ഇഷ്ടപെട്ട ആക്ടിവിറ്റീസ്,  കാർട്ടൂൺ characters എന്തായാലും പണി പാളും... അത് kids ന് വേണ്ടി എന്നു set ചെയ്യേണ്ടി വരും.... അങ്ങനെ വരുമ്പോൾ എന്താ പ്രശ്നം എന്നതാണോ,  ഇന്നാ പിടിച്ചോ...

കുഞ്ഞുങ്ങൾക്ക് വേണ്ടി എന്നു set ചെയ്താൽ,  ആ വീഡിയോ യുടെ ഇൻഫർമേഷൻ യൂട്യൂബ് collect ചെയ്യില്ല..., video യുടെ endscreen,  comment section,  info card എന്നിവ എടുത്തു കളയുകയും ചെയ്യും... 

ഒരു വീഡിയോ യുടെ ടൈറ്റിൽ,  ഡിസ്ക്രിപ്ഷൻ, ടാഗ് എന്നീ ഇൻഫർമേഷൻ collect ചെയ്താണ്,  youtube ആ വീഡിയോ,  similar വീഡിയോ കളുടെ താഴെ suggest ചെയ്യുന്നതും, recommend ചെയ്യുന്നതും,  promote ചെയ്യുന്നതും... അതോടൊപ്പം അതിൽ ഏതു തരം advertisement കാണിക്കാം എന്നു തീരുമാനിക്കുന്നതും...

ശരിക്കും കുട്ടികൾ ക്കു ഹിതകരമല്ലാത്തതോ,  തെറ്റായി influence ചെയ്യുന്നതുമായ  ads കാണിക്കാതിരിക്കാൻ ആണ്‌ ഈ ഉദ്യമം എങ്കിലും... ഇൻഫർമേഷൻ collect ചെയ്യാത്തതിനാൽ... ആ വിഡിയോകൾ promote ചെയ്യപെടാതിരിക്കുകയും,  അതിൽ personalized ads കാണിക്കാതിരിക്കുന്നതിലൂടെ,  ആ വീഡിയോകളുടെ വരുമാനം 90% വരെ  കുറയാനും  സാധ്യത ഉണ്ട് ....

അതോടൊപ്പം endscreen,  infocard,  comments ഒക്കെ disable ചെയ്യുന്നതിലൂടെ,  തങ്ങൾ  വീഡിയോസ് ഇടുന്നതിൽ യാതൊരു കഥയും ഇല്ലാണ്ടാവും.... എന്ന രീതിയിൽ ആവും കാര്യങ്ങൾ.... വ്യൂവേഴ്സ് യുമായി interaction സാധ്യമല്ലാത്ത ആവും... ചാനൽ മുഴുവൻ kids ഉള്ളതായി set ചെയ്താൽ,  community ടാബ്, stories, playlist, bell icon എല്ലാം എടുത്തു കളയും...  പണി പാളി അല്ലെ... ഇനിയും ഉണ്ട്... പറഞ്ഞു പേടിപ്പിക്കുന്നില്ല...  (ഞാൻ പേടിച്ചിട്ടില്ല കേട്ടോ 😜😜😜)

ഇത് കൂടുതലും കാർട്ടൂൺ,  നഴ്സറി rhymes പോലത്തെ ചാനൽ /വിഡിയോസിനു ആണ്‌ ബാധകം എങ്കിലും... ഫാമിലി വ്ലോഗേഴ്സും ആശങ്കയിൽ ആണ്‌... കാരണം ഫാമിലി വ്ലോഗ്സ് ഇൽ കുഞ്ഞുങ്ങൾ കാണുമല്ലോ... അപ്പോ അതു കുഞ്ഞുങ്ങളെ attract ചെയ്യുന്നതിനാൽ.. കിഡ്സിനു വേണ്ടി എന്നു set ചെയ്യണം,  അതിൽ വളരെ കുറച്ചു നേരമേ കുഞ്ഞുങ്ങൾ വരുന്നുള്ളു എങ്കിലും... അതുപോലെ തന്നെ എഡ്യൂക്കേഷണൽ ചാനലുകൾക്കും ഇതു ബാധകം ആകും....

ഭൂരിപക്ഷം ആളുകളും വരുമാനം പ്രതീക്ഷിച്ചു തന്നെയാണ് യൂട്യൂബിൽ വീഡിയോസ് ഇടുന്നത്... അപ്പോൾ ഇങ്ങനെ ഒരു restriction വരുന്നത്,  മേല്പറഞ്ഞ ഗണത്തിൽ പെടുന്ന content creators ഇനെ ആകെ വലച്ചിരിക്കുകയാണ്...  promote ചെയ്യില്ല,  വരുമാനം ഇല്ല എന്നുറപ്പുണ്ട് എങ്കിൽ ആരേലും ഈ പണിക്കു വരുമോ....

ഇനിയുമുണ്ട്... നമ്മൾ തെറ്റായി audience നെ set ചെയ്താൽ ഭീമമായ തുക ഫൈൻ വരാനും ചാൻസ് ഉണ്ട് ഓരോ യൂട്യൂബർ ക്കും... യൂട്യൂബിന് ഇതു മായി ബന്ധപെട്ടു ഭീമമായ ഒരു തുക ഫൈൻ അടയ്‌ക്കേണ്ടി വന്നതാണ്,  ഈ നിയമം കർശനമാക്കിയതിനു പിന്നിൽ....

എന്നാ പറയാനാ... ഒരു  വല്ലാത്ത കോപ്പായി പോയി  ഈ  COPPA...

വാൽകഷ്ണം : യൂട്യൂബ് എന്നല്ല, ഒരു പ്ലാറ്റഫോമിനെയും നമ്മൾ പൂർണമായി ഡിപെൻഡ് ചെയ്യരുത് എന്നാണ്,  വിവരം ഉള്ളവർ പറയുന്നത്.... അവർ നമ്മളെ ജോലിക്ക് വെച്ചതൊന്നും അല്ലലോ... അവരുടെ പ്ലാറ്റഫോം,  അവർ അവരുടെ നിലനിൽപ്പ് അല്ലെ നോക്കു.... നമ്മുക്ക്,  നമ്മളേയോ നമ്മുടെ ബിസിനസ്സോ promote ചെയ്യാം... എന്ന രീതിയിൽ മാത്രമേ അതിനെ കാണേണ്ടതുള്ളൂ.. ads ഇൽ നിന്നുള്ള വരുമാനം ഒരു ബോണസ് മാത്രം... ആലോചിച്ചു നോക്കിയാൽ ശെരിയല്ലേ....

ദീപ ജോൺ

Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...