Skip to main content

തരക്കാരോടെ തർക്കിക്കാവൂ /പ്രതികരിക്കാവൂ

വാളയാർ കേസിൽ ലെ എന്റെ പ്രതികരണം,  നിലപാട് എന്താ എന്നൊക്കെ ചോദിച്ചു,  ഒരു സുഹൃത്ത്‌  വിളിച്ചിരുന്നു ... ഞാൻ പറഞ്ഞു എന്റെ പ്രതികരണ ശേഷി ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കുവാന്,  കാരണം എന്റെ ജീവിതാനുഭവങ്ങൾ തന്നെ... എന്നാലും ചില സമയം കൈവിട്ടു പോകും കാര്യങ്ങൾ... പ്രതേകിച്ചും എന്നെ സംബന്ധിക്കുന്ന കാര്യം ആകുമ്പോൾ...  മിണ്ടാതിരിക്കാൻ ശ്രമിക്കുമ്പോൾ,  കമ്പിട്ടു കുത്താൻ വന്നാലോ.... അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ പ്രതികരിക്കാൻ മടിയാണ്.... പണ്ട് ചിലർക്ക് വേണ്ടി പ്രതികരിച്ചിട്ട്,  അവരുടെ പോലും സപ്പോർട്ട് ഇല്ലാതെ പോയപോഴേ നിർത്തിയത് ആണ് അത്....

പക്ഷെ ഞാൻ പഠിച്ച ഒരു കാര്യമുണ്ട്... പലപ്പോഴും പ്രാവർത്തികം ആക്കാൻ പറ്റാത്തത് ആണ്‌ എനിക്ക്...  എന്നാലും ചുവടെ ചേർക്കുന്നു...

പാഠം : തരക്കാരോടെ തർക്കിക്കാവൂ /പ്രതികരിക്കാവൂ

Quote 01 : "I learned long ago, never to wrestle with a pig. You get dirty, and besides, the pig likes it." -  George Bernard Shaw മഹാനായ എഴുത്തുക്കാരൻ  ജോർജ് ബെർണാഡ് ഷാ പറഞ്ഞതാണ് ഈ വാചകം... അർത്ഥം സിമ്പിൾ,  പന്നികളുമായി ഏറ്റുമുട്ടരുത്... നമ്മൾ നാറും എന്നത് മാത്രം മിച്ചം... അവർക്കു ഇതൊരു വിഷയമേ ആയിരിക്കില്ല,  അവരിത് എൻജോയ് ചെയ്യുകയും ചെയ്യും എന്നതാണ്...
Quote 02 : "What happens to good people when bad things happen to them; They become better people" - Robert A. Schuller ഇത് എനിക്ക് ഏറ്റവും ഇഷ്ടപെട്ട എഴുത്തുകാരന്റെ ആണ്‌... 

ഇനി കാര്യത്തിലേക്കു വരാം :

എത്തിക്സ് ഇല്ലാത്ത,  സാമാന്യമര്യാദ,  വിവരം ഇല്ലാത്ത പലരുമായി,  നമ്മുക്ക്... ഈ ലോകത്തു ജീവിക്കുമ്പോൾ ഇടപെടേണ്ടി വരും.... നമ്മൾ വിചാരിക്കുന്നതിനേക്കാൾ തറ ആയി,  അവർ നമ്മളോട് പെരുമാറി എന്നും വരും... നമ്മുടെ selfrespect hurt ആകുകയും ചെയ്യും... ഇതെല്ലാവർക്കും ഒരിക്കലെങ്കിലും സംഭവിക്കാം....

ന്യായം ആയതിനാൽ, നിയമനടപടികളിലേക്കു പോകാം എങ്കിലും, പലയിടത്തും നിന്നുള്ള സമ്മർദ്ദം, പ്രശ്നം അതിലും വഷളാകും....  അത് വിട്ടുകളയുക ആണ്‌ പരിഹാരം.... പ്രയാസം ആണത്... പക്ഷെ നമ്മുടെ മനഃസമാധാനത്തിനും, ആരോഗ്യത്തിനും നല്ലത്... ഈ small fights ഒഴിവാക്കുക ആണ്‌.... നമ്മുക്ക് creative ആയും,  പ്രൊഡക്ടിവ് ആയും ഇരിക്കേണ്ട സമയം ആണിങ്ങനെ വേസ്റ്റ് ചെയ്യുന്നത്... ആ സമയം നമ്മൾ നമ്മെ തന്നെ പ്രൂവ് ചെയ്യാൻ ശ്രമിക്കും...നമ്മൾ ആണ്‌ ശെരി എന്നു...  but...അത് തരക്കാരോടു ആണ്‌ വേണ്ടത്... വിവരമില്ലാത്ത വരോട് അരുത്....കാരണം,  ഒന്നാമത്തെ quote ഇൽ പറയുന്ന പോലെ,  പന്നികളുമായി മൽപ്പിടുത്തം നടത്തുന്നതിന് തുല്യമാണത്....

വിട്ടുകളഞ്ഞാൽ,  പിന്നേം ഒരു പ്രശ്നം ഉണ്ട്... നമ്മുടെ സെൽഫ് റെസ്‌പെക്ട് hurt ആയതു... അതാണ് നമ്മെ വിട്ടുപോകാത്തതു.... അതാണ് പിന്നേം bounce ബാക്ക് ചെയ്യാനും,  പ്രൂവ് ചെയ്യാനും നമ്മൾ പോകുന്നതിനു മെയിൻ റീസൺ.... അതിനു രണ്ടാമത്തെ quote വായിച്ചു സമാധാന പെടുക അത്രേയുള്ളൂ.... let these bad experiences,  help us to be a better n strong person..to deal with those stuffs in future...more tactically...

വാൽകഷ്ണം : ഈ പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ,  എന്ന് നമ്മൾ പൊതുവെ മനസിലാക്കുന്നവർ,  ഈ കാര്യങ്ങൾ ഒക്കെ മുന്നിൽ കണ്ട്‌ ആണോ,  ഒന്നിലും ഇടപെടാത്തതു?  🤔🤔🤔...അവരുടെ സെൽഫ് റെസ്‌പെക്ട് പോകണ്ടിരിക്കാൻ ?  ശെരിക്കും  അവർ അല്ലെ,  ബുദ്ധിമാൻ മാർ/ജീവിക്കാൻ പഠിച്ചവർ? 

02-Nov-2019
ദീപ ജോൺ

Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...