Skip to main content

ഒരു ഫാദർസ് ഡേ പ്രഹസനം

Old Pic of Author with her Dad
An Old Pic of Author with her Dad


കുറെ നാളായി എഴുതാനിരിക്കുമ്പോൾ ഒന്നും അങ്ങോട്ട്‌ പറ്റുന്നില്ല... (നമ്മുടെ നെടുമുടി വേണു സ്റ്റൈലിൽ പറ്റുന്നില്ലാ ഉണ്ണിയെ....)...എവിടെയോ എന്തോ ഒരു തകരാറു പോലെ...😣😣

മദർസ് ഡേ യുടെ അത്ര ഡെക്കറേഷൻ ഒന്നും ഇല്ലേലും, ഒരു ഫാദർസ് ഡേ കൂടി കഴിഞ്ഞു പോയി... എനിക്കീ വക 'ഡേയ്‌സ് ' ഒക്കെ അല്ലർജി ആണേലും...  ഒരു വിഷയം ആയല്ലോ എന്നു കരുതി എഴുതി തുടങ്ങിയതാ... അങ്ങനേലും  എഴുത്തിലേക്കു തിരിച്ചു കാലെടുത്തു വെയ്ക്കാം എന്നു കരുതി....പക്ഷെ അങ്ങോട്ട്‌ നീങ്ങിയില്ല ....😔😔

അതാ ഇപ്പോ ഫാദർസ് ഡേ കഴിഞ്ഞു.... എടുത്ത സെൽഫി ഒക്കെ സ്റ്റാറ്റസ് വിട്ടുകഴിഞ്ഞപ്പോൾ ഒന്ന് ഇറങ്ങിയേക്കാം എന്നു കരുതിയത്...😜 (വെറൈറ്റി അല്ലെ?)... അല്ലേലും ഓണത്തിന് എല്ലാരും സെറ്റ് സാരീ ഉടുക്കുമ്പോൾ ഞാൻ കറുത്ത സാരീ ഉടുക്കും... കൂട്ടത്തിൽ വേറിട്ട്‌ നിൽക്കണമല്ലോ 🖐️🖐️🖐️

എന്റെ കുഞ്ഞിലേ ഒന്നും ഫാദർസ് ഡേ ഉണ്ടായിരുന്നോ എന്നു പോലും ഞാൻ ഓർക്കുന്നില്ല... ഇന്നലെ റേഡിയോയിൽ കേട്ടു... ഇപ്പോ ഫാദർസ് ഡേ പ്രമാണിച്ചു  സ്വർണകടയിൽ ഒക്കെ ഓഫർ ഉണ്ടെന്നു... അപ്പോൾ അക്ഷയതൃതിയ ഒക്കെ കളം വിട്ടോ...? 🙄🙄🙄🙄 ഈ മാർക്കറ്റിംഗ് കാരുടെ ഓരോരോ വിദ്യകൾ... ഇനിയിപ്പോ ഒരു അഞ്ചു വർഷം കഴിയുമ്പോൾ എന്തൊക്കെ ഡേയ്‌സ് ആഘോഷിക്കേണ്ടി വരുമോ എന്തോ?? 🤗🤗🤗 

മദർസ് ഡേയ്ക്ക് വാതോരാതെ ഒത്തിരി കാര്യങ്ങൾ ഒക്കെ എഴുതി കൂട്ടാം... എങ്ങനെ നിന്ന് പോസ് ചെയ്തു ഫോട്ടോ എടുക്കാനാണേലും അമ്മമാര് റെഡി ആയിരിക്കും....  പക്ഷെ വർഷത്തിൽ ഒരിക്കൽ ഉള്ള ഈ 'ഒലിപ്പീരു' പരുപാടിയുമായി അച്ഛന്മാരോട് കളിക്കാൻ ചെന്നാൽ എല്ലായിടത്തും ഒരേ റിസൾട്ട്‌ ആയിരിക്കില്ല...😕 അതുകൊണ്ട് ഫേസ്ബുക്കിലും, വാട്സ്ആപ്പ് സ്റ്റാറ്റസിലും മദർസ് ഡേയ്ക്കുള്ള അത്ര ഒരു കൊഴുപ്പു, ഇന്നലെ കാണാൻ ഒത്തില്ല... ഫലത്തിൽ ശോകമായിരുന്നു....🙄

എന്റെ അച്ചാച്ചിയുടെ കൂടെയുള്ള ഒരു ഫോട്ടോ കിട്ടണേ ഞാൻ പെടുന്ന പാട് എനിക്കറിയാം... അങ്ങനെ വല്ലപ്പോഴും എടുത്തു വെയ്ക്കുന്ന ഫോട്ടോ എടുത്താണ് ഞാൻ ഈ അവസരങ്ങളിൽ ഷോ ഓഫ്‌ ചെയ്യുന്നേ... ഫാദർസ് ഡേ ആയിട്ടു ഇന്നലെ ഒന്ന് ഫോണിൽ വിളിക്കുകയോ, നേരിട്ട് കണ്ടു വിഷ് ചെയ്യുകയോ ചെയ്തില്ല.... ഒരു വൈക്ലബ്യം.... അല്ലേൽ തന്നെ എന്തിനു??? ...വെറും പ്രഹസനം അല്ലെ സജി?? 🙄🙄🙄

പിന്നെ സോഷ്യൽ മീഡിയയിലൂടെ ആകുമ്പോൾ നാലാളു അറിയുകയും ചെയ്യും.... എല്ലാരും എന്നെ പറ്റി നല്ലത് കരുതുകയും ചെയ്യും.. യേത്?....💕💕🤗🤗

പിന്നെ ഇത്രേം എഴുതിയ സ്ഥിതിക്ക് രണ്ടു വാക്ക് അചാച്ചിയെ പറ്റി പൊക്കി പറയണമല്ലോ...

അചാച്ചി എനിക്കൊന്നും പറഞ്ഞു തന്നിട്ടില്ല... ഒരു ഉപദേശങ്ങളും തന്നിട്ടില്ല....എനിക്ക് വേണ്ടതൊക്കെ ഞാൻ തന്നെ ചെയ്യണം... അതിനു ഡയറക്ഷൻസും സപ്പോർട്ടും മാത്രമേ തരു.... എന്താണ്, എവിടാണ് എന്നു വെച്ചാൽ, ഞാൻ തന്നെ പോയി അന്വേഷിച്ചു കണ്ടുപിടിച്ചു ചെയ്തോണം....കുഞ്ഞു ക്ലാസ്സ്‌ തൊട്ടു ഇത് തന്നെ... ഒന്നും ചെയ്തു തരാത്തത് കൊണ്ട് തന്നെ എന്റെ ലൈഫിന്റെ മിക്ക തീരുമാനങ്ങളും ഞാൻ തന്നെ എടുക്കും, എന്റെ ഭർത്താവിനെ കണ്ടു പിടിക്കുന്നതുൾപ്പടെ 💃💃💃.....

കുഞ്ഞിലേ ഒക്കെ വലിയ സങ്കടമായിരുന്നു... കൂട്ടുകാർക്കൊക്കെ അച്ഛനും അമ്മയും കാണും എല്ലാത്തിനും... പക്ഷെ എനിക്ക് എന്ത് കാര്യത്തിനും ഞാൻ മാത്രം....തെറ്റുപറ്റിയാൽ അതിൽ നിന്ന് പഠിച്ചോണം...  സപ്പോർട്ട് മാത്രമേ അചാച്ചി തരൂ... പക്ഷെ എന്താണേലും കട്ടക്ക് നിൽക്കും... എന്ത് വേണം എന്നു പറഞ്ഞാലും നടപ്പാക്കി തരും....ക്യാഷ് വേണേലും കടം വാങ്ങിയാണേലും റെഡി ആക്കി തരും... അതിനൊന്നും ചോദ്യവും പറച്ചിലും ഒന്നും ഇല്ല....

സ്കൂളിൽ പഠിച്ചിരുന്ന എന്നതുകൊണ്ട്.. കുട്ടിയാണ്... അതുകൊണ്ട് അഭിപായങ്ങൾക്ക് വിലയില്ലാത്ത രീതിയിൽ ഒന്നുമല്ല ... ഒരു മുതിർന്ന ആളിന് കിട്ടുന്ന അതെ സ്ഥാനം എനിക്ക് അചാച്ചി തന്നിട്ടുണ്ട്...  അത് തന്നെ ആണ് ഞാൻ ഇൻഡിപെൻഡന്റ് ആവാൻ ഉള്ള മുഖ്യ കാരണം...

സ്പൂൺ ഫീഡിങ് ചെയ്തു വളർത്താത്തതിന് ഒരു വലിയ നന്ദി പറഞ്ഞു കൊണ്ട് ഞാൻ ഈ പൊക്കി പറച്ചിൽ ഇവിടെ നിർത്തുന്നു....🥰🥰🥰

എന്നു അച്ചാച്ചിയുടെ സ്വന്തം,
കടിഞ്ഞൂൽപൊട്ടി 🌹🌹🌹

അപ്പോ സുഹൃത്തുക്കളെ കാണാം....
ദീപ ജോൺ
20-ജൂൺ-2022

Comments

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്