ഈ കൊറോണ, കോവിഡ് എന്നൊക്കെ, പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് സംശയം ഉണ്ടാരുന്നു ഇത് ചൈനക്കാരുടെ എന്തോ ഉടായിപ്പാണെന്നു...🤔 (kpac ലളിത പറയുന്ന ടോൺ ഒന്ന് സ്മരിക്കുക ) ഇടയ്ക്കു എപ്പോഴോ അങ്ങനെ ഏതോ fb പോസ്റ്റും കണ്ടു.. പിന്നെ രണ്ടു ദിവസത്തേക്ക് സോഷ്യൽ മീഡിയ മുഴുവൻ അരച്ച് കലക്കി ഞാൻ research ചെയ്യുവാരുന്നു ....🕵️♂️
ആരൊക്കെയോ പറഞ്ഞു വവ്വാൽ ആണെന്ന്, പിന്നെ പറഞ്ഞു മരപ്പട്ടി ആണെന്ന്...ഞാനും ഓർത്തു ഇതുവരെ ഇതുങ്ങളെ ഒക്കെ വെട്ടി വിഴുങ്ങികൊണ്ടിരുന്നിട്ടു 🍵 ഉണ്ടാവാത്ത വൈറസ് ഇതിപ്പോൾ എവിടുന്നാ പൊട്ടി പുറപ്പെട്ടെ???
അതിനിടയ്ക്ക് മനോരമയിൽ വന്ന Dr. ശിവ അയ്യാദുരൈയുടെ എന്തോ കണ്ടെത്തലും, ബിൽഗേറ്റ്സിനു ഇതിലുള്ള ബന്ധവും, അമേരിക്ക - ചൈന അടി , ജൈവായുധം, വാക്‌സിൻ എന്നൊക്കെ പറഞ്ഞു ലിങ്ക് ചെയ്ത, ഒരു ആർട്ടിക്കിൾ കൂടി കിട്ടിയപ്പോ 📝 പിന്നെ അതിന്റെ പുറകെ ആയി....
Research ചെയ്ത് ചെയ്ത്, ഓരോ പോസ്റ്റും വായിച്ചു വന്നപ്പോൾ... എന്തൊക്കെയാ? ഒരു ഹോളിവുഡ് മൂവിക്ക് ഉള്ള സ്കോപ്പ് ഉണ്ട്... alliens ഉം കൂടേ വരാനുള്ളൂ... ഞാൻ അതിനെ നമ്മുടെ ഒരു ബുദ്ധിയുടെ ലെവൽ🤓, ലൂസിഫർ മൂവിയിൽ ആദ്യം പറയുന്ന കുറച്ചു കാര്യങ്ങളും ആയി ലിങ്ക് ചെയ്തു ചർച്ച തുടങ്ങാൻ പോയതും..., കാപ്പിയായില്ലേ എന്ന് ഒരു ചോദ്യം....☹️
ഞാൻ സമയം നോക്കി, അതെ..., സമയം 11:30... 🧐 ഉടനെ തന്നെ, വെല്ല പുട്ടോ, പഴമോ ഉണ്ടാക്കിയില്ലെങ്കിൽ, ലൂസിഫറിന്റെ ക്ലൈമാക്സ് ഇവിടെ നടക്കാൻ സാധ്യത ഉള്ളതിനാൽ... എന്റെ റിസർച്ച് files മുഴുവൻ ഞാൻ പൂട്ടി കെട്ടി, അടുക്കളയിലേക്കു പോയി... 🚶♀️
ഇതാണ്... എന്തേലും ഒക്കെ ചെയ്തു തള്ളി മറിക്കാം എന്ന് കരുതി ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ വരും, പുട്ട് എന്തിയെ, ചോറ് എന്തിയെ എന്നും ചോദിച്ചു.. NASA 🏅യിലൊക്കെ പോയി തല പുകയ്ക്കേണ്ട ഞാനാണ്, ഇവിടെ പുട്ട് കുറ്റിയിലെ പുക വരുന്നുണ്ടോ (സോറി ആവി, ഒരു പ്രാസം ഒപ്പിച്ചു പറഞ്ഞതാ ) എന്ന് നോക്കിയിരിക്കുന്നത്..... what a pity, അല്ലെ?... 🤨
ആ കൊറോണ വന്ന, റൂട്ട് മാപ് കണ്ടു പിടിക്കാമെന്നു കരുതിയതാ... മൂഡ് പോയി...., മൂഡ് പോയി.... ശ്ശെ... 😷😏🙄😴
തള്ള് കൂടിയില്ലാലോ അല്ലെ...?
അപ്പോൾ പറ്റുമെങ്കിൽ ഇനിയും കാണാം..
ദീപ ജോൺ
#lockdown #lockdown2020 #coronalockdown #coronalockdowndiariesofahomemaker
Comments
Post a Comment