എന്റെ അചാച്ചി ഒരു govt കോൺട്രാക്ടർ ആയിരുന്നു.... Cpwd, bsnl പോലുള്ള സ്ഥലങ്ങളിൽ civil work ഒക്കെ എടുത്തു... കടവും കടത്തിനു പുറത്തു കടവുമായി, വർക്ക് നടത്തിയിരുന്ന ഒരാൾ....
അപ്പൊ ചിലർ ചോദിക്കും എന്തിനാ ഇത്ര കഷ്ടപ്പെട്ട് പണിയെടുക്കുന്നത് എന്നു... ജീവിക്കാനാണ് ഭായ് ... കഞ്ഞി കുടിക്കണം, കുട്ടികളെ വളർത്തണം... വേറെ പണിയുണ്ടേൽ തരണം ചേട്ടാ....
അതുപോട്ടെ, back to the point...
ടെലിഫോൺ എക്സ്ചേഞ്ച്, പുതിയ കെട്ടിടങ്ങൾ ഒക്കെ പണിയുമ്പോൾ... അതിന്റെ ഉൽഘാടനത്തിന്റെ കാര്യങ്ങൾ അതായതു പന്തൽ, കസേര, മറ്റുമൊക്കെ ഒരു ഡിസ്‌കൗണ്ട് റേറ്റിൽ ചെയ്യേണ്ടി വരും.... അങ്ങനെ ഒരു ഉൽഘാടനപന്തൽ കാണുമ്പോൾ.... അതുവരെ 5 പൈസ ഉപകാരമില്ലാത്ത പാർട്ടിപ്രവർത്തകർ രംഗപ്രവേശം ചെയ്യും.... ഇന്ന കളർ കൊടി എന്നൊന്നുമില്ല.... അന്നേരം എല്ലാം ഒറ്റകെട്ടാണ്....
നീ കുറെ ഉണ്ടാക്കിയതല്ലേ?.... മിനിമം ഒരു 50k തന്നിട്ട് മതി, ബാക്കി എന്ന നിലപാടിൽ.... വർഷങ്ങൾക്കു മുൻപാണ്.. ഇപ്പോഴും സ്ഥിതി വ്യത്യാസം ഒന്നുമില്ല....
ഉടക്കാൻ ത്രാണി ഇല്ലാത്തതു കൊണ്ട് കടം മേടിച്ചു എല്ലാരേം തൃപ്തിപെടുത്തും... അല്ലേൽ നമ്മുടെ വരവേൽപ്പ് സിനിമയിൽ മോഹൻലാലിനെ ജീവിക്കാൻ സമ്മതിക്കാതെ പോലെ.... നമ്മുടെ കുടുംബം അടക്കം പണിതരും.... നീർക്കോലി ആണേലും അത്താഴം മുടങ്ങുമല്ലോ?
അവർ അറിയുന്നുണ്ടോ.... ഭാര്യയുടെ കെട്ടുതാലി അടക്കം മൊത്തം ഊറ്റുകാരുടെ അടുക്കൽ വെച്ചും, ബ്ലേഡ് കാരുടെ അടുക്കൽ നിന്നു കടം വാങ്ങിയും, എഞ്ചിനീയർമാർ മുതൽ പ്യൂൺ ഇന് വരെ... 'സന്തോഷം' പൊതിഞ്ഞു കവറിൽ ആക്കി കൊടുത്തിട്ടാണ്... ഓരോ ബില്ലും പാസ്സാക്കി എടുക്കുന്നത് എന്നു....? ഉണ്ടാക്കിയത് മൊത്തം പലിശയിനത്തിൽ പോകും....
പുറമെ നിന്നു കാണുമ്പോൾ... വലിയ ബിസിനസ്‌കാരനാ... പക്ഷെ 5 പൈസ സമ്പാദ്യം ഇല്ല....റോളിങ്, കോടികളും ലക്ഷങ്ങളും ആണേലും... അരി വാങ്ങണേൽ കുടുക്ക പൊട്ടിക്കേണ്ട ഗതികേടായിരിക്കും..... എന്റെ അച്ചാച്ചിയുടെ മാത്രം കാര്യം അല്ല.... ഒരു ബിസിനസ് / അല്ലേൽ ചെറിയ കട ഇട്ടു, ജീവിതം ഒന്ന് രക്ഷപെടുത്താം എന്നു കരുതുന്ന... ഏതൊരു സാധാരണക്കാരന്റെയും അവസ്ഥ ഇത് തന്നെ...
എടുത്ത ലോൺ തിരിച്ചടയ്ക്കുമോ അതോ ഈ വരുന്ന ടൈ കെട്ടിയ, ഖദർ ഇട്ട പിച്ചക്കാർക്ക് നക്കാൻ കൊടുക്കുമോ??
അപ്പോ കുറെ പേര് പറയും... പറ്റില്ല എന്നു കട്ടായം പറയണം...
അങ്ങനെ പറഞ്ഞാൽ.... ബാക്ക്ഗ്രൗണ്ട് കളികൾ പലതും നടക്കും... അനുഭവം ഉണ്ട്.... അതിൽ മോഷണം വരെ പെടും.... വലിയ വലിയ ഉദ്യോഗസ്ഥർക്ക് വേണ്ടത് കൊടുക്കാത്തത് കൊണ്ട്... അടുത്തടുത്ത പണികളിൽ കുറ്റം കണ്ടു പിടിച്ചു... ബില്ല് തരാതെ... അത് കേസ് ആയി...10-20 വർഷമായി കേസ് നടത്തി മുടിഞ്ഞ അനുഭവവും ഉണ്ട്....
ആ 20 വർഷം ആയി നമ്മുടെ കൈയിൽ നിന്നിട്ട കാശ്... അതിന്റെ പലിശ... ഒന്നോർത്തെ...?
നമ്മുടെ കയ്യിൽ നിന്നു കാശിട്ടു പണിചെയ്തിട്ടു... അതിന്റെ ബില്ല് കിട്ടാൻ... സെക്യൂരിറ്റി കിട്ടാൻ... 'അടിയൻ' എന്നു പറഞ്ഞു നിൽക്കണം.... അല്ലേൽ അത് വെള്ളത്തിൽ വരച്ച വര....
പറഞ്ഞു വരുന്നത്.... By the people, for the people, from the people എന്നിങ്ങനെ എന്തോ ആണല്ലോ... ഇവിടെ people നു വില വോട്ട് ചെയ്യുന്ന അന്ന് മാത്രമാണ്... കൊടിയുടെ നിറമേതായാലും, അവരുടെ പോക്കറ്റ് നിറയും... വോട്ടു ചെയ്ത് കടിക്കുന്ന പട്ടിയെ മേടിച്ച അവസ്ഥ.... എന്ത് പ്രയോജനം ആണ് ഇവറ്റകളെ കൊണ്ട്??
സ്വന്തം ആയി ഒരു സംരംഭം തുടങ്ങുമ്പോൾ.... ലോൺ കിട്ടാനോ, ലൈസൻസ് എടുക്കാനോ... എന്തിനെലും ഇവറ്റകളുടെ സഹായം ഉണ്ടോ...??? പൊതുജനപ്രവർത്തകർ ആണ് പോലും...
ഉള്ള ബിസിനസ് തകർത്തു... അത് തുടങ്ങിയ ആളെ ആത്മഹത്യയുടെ വക്കിലേക്ക് തള്ളിവിടുന്ന രാഷ്ട്രീയക്കാരും... കൈകൂലി ക്കു വായും പൊളിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ മാരും ഉള്ള ഈ നാട്ടിൽ നിന്നു... പുതിയ തലമുറ എല്ലാം... രക്ഷപെട്ടു ഓടുവാണ്...
ഈ പറഞ്ഞത് ഒരു ചെറിയ ലിസ്റ്റ് ആണ്... അടുത്തൊരു ആഘോഷമോ, ഉത്സവമൊ, പെരുനാളോ, തിരഞ്ഞെടുപ്പോ, പള്ളിപണിയോ വന്നാൽ പോലും നമ്മുടെ അടുത്തേക്ക് ഒരു ഉളുപ്പുമില്ലാതെ ബക്കറ്റും എടുത്തു വീടിനകത്തേക്ക് വരെ വന്നു, അവരുടെ അവകാശം പോലെ പിച്ചതെണ്ടുന്ന ടീമ്സ് ആണ് ഇവിടെ ഉള്ളത്... അതിൽ രാഷ്ട്രീയക്കാർ മാത്രമല്ല... 'മതമേലധികാരികൾ' വരെ ഉണ്ട് എന്നതാണ്...മറ്റൊരു സമാധാനം ....
എല്ലാരേം ഒരു തൊഴുത്തിൽ കെട്ടാം 🤗...
കുഞ്ചൻ നമ്പ്യാർ പറഞ്ഞത് പോലെ 'നമ്മുക്കും കിട്ടണം പണം'
കേരളം... സംരംഭ സൗഹൃദ സംസ്ഥാനം ആണെന്ന് എവിടെയോ വായിച്ചു... എവിടെ...? ഈ പിച്ചക്കാരുടെ കൈയിട്ടു വാരൽ നിന്നാൽ തന്നെ നല്ല മാറ്റം വരും.. അല്ലേൽ കേരളം ഒരു സമ്പൂർണ വൃദ്ധസദനം ആകാൻ അധിക സമയം വേണ്ട....
വിവരം ഉള്ളവർ ആരും ഈ തലവേദന എടുക്കില്ല... നല്ല ഫെസിലിറ്റീസ് ഉള്ളയിടത്തേക്ക് ആളുകൾ പോയാൽ കുറ്റം പറയാൻ ഒക്കില്ല...
ഈ അടുത്ത ദിവസങ്ങളിൽ സമാനവാർത്തകൾ കേട്ടപ്പോൾ... പഴയ നരകിച്ചു ജീവിച്ച കാര്യങ്ങളും, അച്ചാച്ചിയുടെ, അന്നത്തെ നിസ്സഹായ അവസ്ഥയും ഒക്കെ ഓർമ വന്നു... എഴുതണം എന്നു തോന്നി.. അത്രേയുള്ളൂ...
അപ്പൊ എല്ലാ സംരംഭക സുഹൃത്തുക്കൾക്ക് മുന്നോട്ടുള്ള കൈയിട്ടുവാരൽ ദിനങ്ങൾ ആശംസിച്ചു കൊണ്ട് നിർത്തുന്നു...
ദീപ ജോൺ
14- Sep-2022
Comments
Post a Comment