ഞാൻ വളർന്നത്,  തിരുവനന്തപുരത്തു ആയതു കൊണ്ട് തന്നെ,  ശ്രീ പദ്മനാഭസ്വാമിയും,  ശ്രീ പദ്മനാഭ ദാസനായ,  ശ്രീ ചിത്തിര തിരുനാൾനെയും കുറിച്ച് കാര്യമായി അറിയാൻ സാധിക്കുന്നതൊക്കെയും അറിയാൻ ശ്രമിക്കുമായിരുന്നു,  കുഞ്ഞിലേ മുതൽ... കാരണം മ്യൂസിയം, റെയിൽവേ സ്റ്റേഷൻ,  ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്,   കനകകുന്നുകൊട്ടാരം,  അങ്ങനെ തിരുവന്തപുരത്തു എവിടെ തിരിഞ്ഞു നോക്കിയാലും... രാജകുടുംബത്തിന്റെ ഒരു കയ്യൊപ്പു,  കാണാമായിരുന്നു....  
അതുകൊണ്ട് തന്നെ പതിയെ പതിയെ,  ഒരു തരം രാജഭക്തി എന്ന് വേണേൽ പറയാം.. എന്റെ ഉള്ളിൽ കൂടി കൂടി വന്നു... കന്യാകുമാരി പോകും വഴി ഉള്ള,  പദ്മനാഭപുരം കൊട്ടാരവും,  ഇവിടെ ഉള്ള കുതിരമാളികയിലും  ഒക്കെ പോകുമ്പോൾ,  അവിടുത്തെ ഗൈഡ്,  രാജാക്കന്മാരുടെ ജീവിത രീതിയും,  പിന്നെ ടെലിവിഷൻ/പത്രം എന്നിവയിൽ കൂടി ഇപ്പോഴത്തെ രാജകുടുംബാംഗങ്ങളുടെ ലാളിത്യം ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ,  ആരാധന കൂടി കൂടി വന്നു... 
സ്വതവേ സെൽഫ് ഹെല്പ്/മോട്ടിവേഷൻ  സ്റ്റൈൽ ബുക്കുകൾ വാങ്ങിക്കുന്ന ഞാൻ,  ദന്തസിംഹാസനം,  എന്ന മനു എസ് പിള്ളയുടെ 700 പേജോളം വരുന്ന ബുക്ക് കണ്ടപാടെ വാങ്ങിയത്,  തിരുവിതാംകൂർ രാജാക്കന്മാരോടുള്ള ആരാധന,  പിന്നെ ഞാൻ കുഞ്ഞിലേ മുതലേ കണ്ടു വളർന്ന,  ഈ സ്ഥലങ്ങളുടെ ഒക്കെ ചരിത്രം അറിയുക എന്ന ക്യൂരിയോസിറ്റി കാരണം ആണ്.... 
വാസ്കോഡിഗാമ വന്നതും ,  സാമൂതിരിമാരുടെ പതനം,  മാർത്താണ്ഡവർമയുടെ ദീർഘവീക്ഷണവും കടന്നു...ഇങ്ങു ചിത്തിര തിരുനാളിന്റെ കാര്യം പരതിയ , ഞാൻ എത്തിയത്.... പറഞ്ഞറിയിക്കാൻ പറ്റാത്ത,  വർണിക്കാൻ പറ്റാത്ത ദീർഘ വീക്ഷണം ഉള്ള, ശക്തയായ ഒരു ഭരണാധികാരിയുടെ അല്ലേൽ ഒരു സ്ത്രീ രത്നത്തിന് മുൻപിലാണ് - തിരുവിതാംകൂറിലെ,  അവസാനത്തെ മഹാറാണി ശ്രീ സേതുലക്ഷ്മി ഭായി തമ്പുരാട്ടി. 
അവരുടെ മുൻപിൽ കവടിയാർ കൊട്ടാരവും,  രാജാവും,  രാജകുടുംബവും,  അവരുടെ മഹത്വവും എല്ലാം വീണുടഞ്ഞു.... ഒരു സാധാരണ കുടുംബത്തിലെ വഴക്കും,  അടിയും,  അധികാരത്തിനു വേണ്ടിയുള്ള കടിപിടിയും,  സ്വന്തമായി ഉണ്ടാക്കിയ അംഗീകാരങ്ങളും,  ആഭിചാരക്രിയകളും,  സ്വാതന്ത്ര്യത്തിനു ശേഷം അധികാരത്തിനു വേണ്ടി നടത്തിയ വിലകുറഞ്ഞ ഓട്ടപാച്ചിലും... അതിലേറെ... മഹാനായ രാജാവ്,  സ്വന്തം അമ്മയുടെയും,  ദിവാന്റെയും കയ്യിലെ  വെറും കളിപ്പാവ ആയിരുന്നു എന്നതും... ഇവിടെ നടന്ന,  ഒത്തിരി സാമൂഹിക സാംസ്‌കാരിക നവോഥാനങ്ങൾക്കു ചുക്കാൻ പിടിച്ച,  റാണി സേതു ലക്ഷ്മി ഭായിക്ക് പിന്നീട് നേരിടേണ്ടി വന്ന വിഷമങ്ങളും,  അതിനു രാജാവ് ചെയ്ത 'ചീപ് ' വേലകളും,  അദ്ദേഹത്തെ കുറിച്ച് ഞാൻ കരുതി പോന്ന എല്ലാ അർദ്ധദൈവികത കലർന്ന ആരാധന തച്ചുടയ്ക്കാൻ പോന്നതായിരുന്നു.... 
സ്വാതന്ത്ര്യത്തിനു മുൻപും പിൻപും ഉള്ള രാഷ്രീയ സാഹചര്യം,  പാർട്ടികൾ,  പത്രങ്ങൾ ഇവയുടെ വരവ് .. പണ്ടത്തെ സ്ത്രീകളുടെ അധികാരം,  മരുമക്കത്തായം,  പിന്നീട് കൊണ്ടുവന്ന, വിക്ടോറിയൻ സ്വാധീനം... ജാതി വ്യവസ്ഥ,  ഇപ്പോൾ ഉള്ള കോൺഗ്രസ് ഉൾപ്പടെ ഉള്ള സംഘടനകളുടെ തുടക്കം,  അതിന്റെ ഉദ്ദേശം,  ഇപ്പോൾ അവ എങ്ങനെ മാറിയിരിക്കുന്നു എന്നിവയും... ബ്രിട്ടീഷ്കാരുടെ വരവ്,  വേറെ ഒരു ആംഗിളിൽ  കൂടി കാണാനും ഈ പുസ്തകം എന്നെ സഹായിച്ചു എന്ന് വേണം പറയാൻ... 
ഒരു വിങ്ങലോടെ അല്ലാതെ ഈ പുസ്തകം വായിച്ചു തീർക്കാൻ ആവില്ല...കൂടുതൽ പറയുന്നില്ല... വായിച്ചിരിക്കേണ്ട പുസ്തകം ആണ്... കേരളീയർ,  പ്രതേകിച്ചും തിരുവന്തപുരത്തുകാർ... കാരണം അവർക്കു റിലേറ്റ് ചെയ്യാൻ ഒത്തിരി കാര്യങ്ങൾ കൺമുപിൽ തന്നെ ഉണ്ട്.... 
എടുത്തു പറയേണ്ടത് ഇരുപത്തിയാറാം വയസ്സിൽ,  ഏതാണ്ട് ആറു വർഷത്തെ ഗവേഷണത്തിന് ഒടുവിൽ,  ശ്വാസംപിടിച്ചു വായിക്കാൻ പോന്ന,  ഒരു ത്രില്ലർ പോലെ ഈ കാര്യങ്ങൾ അവതരിപ്പിച്ച, ഒരു പുതിയ വീക്ഷണം കൊണ്ടുവന്ന,  ഇതിന്റെ  ഗ്രന്ഥകർത്താവിനെ ആണ്... Manu S. Pillai
Note: ഒരു 150 പേജ് ആണ് ശെരിക്കും ഞാൻ ബുക്ക് വഴി  വായിച്ചതു.... ഏതാണ്ട് 1മാസം എടുത്തു ഈ ബുക്ക് കംപ്ലീറ്റ് ചെയ്യാൻ.. ഈ ജോലിത്തിരക്കിനിടയിൽ അത് സാധിച്ചത്,  storytel എന്ന app  കാരണം ആണ്... 34 മണിക്കൂർ വരുന്ന ഓഡിയോബുക്ക് വഴി ആണ് ഞാൻ ബാക്കി ബുക്ക് തീർത്തത്.  അതു പുതുമ നിറഞ്ഞ അനുഭവം ആക്കിയതിൽ,  ശബ്ദം നൽകിയ Rajesh K. Puthumana യ്ക്കും ഒരു വലിയ നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. 
Deepa John
03-June-2020

Comments
Post a Comment