ആഗ്രഹങ്ങൾ ഒത്തിരി ഉണ്ട് പക്ഷെ എന്ത് ചെയ്യാനാ, എന്റെ ജീവിതം ഈ നരകത്തിൽ കിടന്നു തീരും എന്നാ തോന്നുന്നേ....
ഇന്ന് ഞാൻ പറയാൻ പോണേ... self pitying നെ പറ്റി ആണ്...
എന്താണ് self pitying? നിങ്ങൾക്ക് മനസിലാകുന്ന കുറച്ചു examples പറയാം....
1. ഞാൻ എത്ര ശ്രമിച്ചാലും ഒരു ജോലിയും കിട്ടില്ല...
2. എന്റെ ജീവിതം ഇങ്ങനെ തന്നെയാ...
3. ഞാൻ എത്ര ശ്രമിച്ചാലും ഒരിടത്തും എത്തില്ല...
4. പഠിക്കേണ്ട സമയത്തു ഞാൻ പഠിച്ചില്ല അതാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്...
5. എന്റെ അച്ഛനും അമ്മയും പഠിപ്പില്ലാത്തവരാ അതോണ്ട് എനിക്കും, എന്റെ മക്കൾക്കും ഒന്നും വലിയ തല ഉണ്ടാവില്ല...
6. ഏതു പ്രോജെക്ടിൽ, അല്ലേൽ ഏതു ജോലിക്ക് കേറിയാലും എനിക്ക് പാരപ്പണിയാൻ ഒരാൾ കാണും പിന്നെ എങ്ങനെ ഞാൻ പച്ച പിടിക്കും...
7. വീട്ടുകാര്യവും, മക്കടെ കാര്യവും, ഭർത്താവിന്റെ കാര്യവും, പ്രായമായ അപ്പന്റെ അമ്മയുടേം കാര്യം നോക്കി കഴിഞ്ഞു ഞാൻ എന്ത് ചെയ്യാനാ...?
ഈ രീതിയിൽ , സ്വയം ആയിട്ടുള്ള ഈ മാർക്കിടൽ ആണ് self pitying അല്ലേൽ feeling സോറി for yourself.... ഇതു എല്ലാവര്ക്കും കൂടിയും കുറഞ്ഞും കാണും.. ഈ പറയുന്ന എനിക്കും ഉണ്ട്... പക്ഷെ അത് നമ്മളെ, നമ്മുടെ ലക്ഷ്യത്തിലേക്കു എത്തിക്കുന്നതിന് തടസ്സം ആവുന്നുണ്ടോ... അപ്പോൾ നമ്മളീ പരുപാടി നിർത്തണം....
ഇപ്പോൾ say നമ്മുടെ വീട് മൊത്തം തീ പിടിച്ചു കത്തി പോയി, അലെൽ, ഒരു accident വന്നു നിങ്ങളുടെ കാല് മുറിച്ചു കളഞ്ഞു എന്ന് കരുതുക...ഇതിനപ്പുറം നിങ്ങൾക്ക് സംഭവിക്കാൻ വലുതായി, ഒന്നും ഇല്ലെന്നാണ് ഞാൻ കരുതുന്നത്... ഈ ഒരു സിറ്റുവേഷൻ നിങ്ങൾ എങ്ങനെ ഡീൽ ചെയ്യുന്നു എന്നതിൽ നിന്നാണ് നിങ്ങൾ വിജയി ആണോ പരാജയത്തിലേക്ക് പോകുന്നുവോ എന്ന് തീരുമാനിക്കുന്നത്...
നിങ്ങൾ mentally strong ആയ ആളാണേൽ ... hmm പോയത് പോയി... ഇനി എന്ത് ചെയ്യണം.. അലെൽ ഇത്രേയല്ലേ സംഭവിച്ചുള്ളു... ജീവൻ തിരിച്ചു കിട്ടിയല്ലോ... എന്നൊരു ലൈൻ ആയിരിക്കും...
നേരെ മറിച്ചു ഉള്ള ആളുകൾ... എങ്ങനെ ആണന്നു വെച്ചാൽ...സംഭവം കഴിഞ്ഞു വർഷങ്ങൾ ആയാലും... നാഴികയ്ക്ക് നാല്പത് വട്ടം... ശോ എന്നാലും എത്ര വലിയ വീടായിരുന്നു... കഷ്ടമായല്ലോ... ഇനി ഞങ്ങൾ എന്ത് ചെയ്യും? ഞങ്ങൾക്ക് തന്നെ ഇതു സംഭവിച്ചല്ലോ എന്ന് ഒക്കെ പറഞ്ഞോണ്ടെ ഇരിക്കും... എത്ര സമാധാനിപ്പിച്ചാലും ഇങ്ങനെ പറഞ്ഞു സമയം കളയും.... കുറച്ചു സമയം ഒക്കെ വിഷമിച്ചു ഇരിക്കാം, മനുഷ്യർ അല്ലേ.. പക്ഷെ... ഇതു ഒരു ജപം പോലെ പറഞ്ഞോണ്ടിരുന്നാലോ? ഇതു കൊണ്ട് പ്രേത്യേകിച്ചു പ്രയോജനം ഒന്നും ഇല്ല താനും...
Self pitying ചെയ്യുന്നവർ പല കാരണം കൊണ്ട് അത് ചെയ്യും.. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ, സഹായം കിട്ടാൻ, ഇപ്പോൾ ഉള്ള അവസ്ഥയിൽ നിന്നു മുന്നോട്ടു ഉള്ള റിസ്ക് എടുത്തു മുന്നേറാൻ ഉള്ള ഭയം, അല്ലേൽ ഒരു തരം ഡിഫെൻസിവ് മെക്കാനിസം ആണെന്ന് പറയാം... അല്ലേൽ അതിൽ ശെരിക്കും നമ്മൾ ഒരു comfort സോണിൽ, തന്നെ നമ്മെളെ ആക്കുക ആണ്...
നമ്മെ തന്നെ ന്യായീകരിക്കാൻ നമ്മൾ കണ്ടുപിടിക്കുന്ന ഒരു പരുപാടി... അത് ശെരിക്കും പറഞ്ഞാൽ.. destructive ആണ്... ലൈഫ് ഇലെ മിക്കവാറും കാര്യങ്ങളിൽ നിന്നൊരു ഒളിച്ചോട്ടം ആണെന്ന് പറയാം... ഫലം... നമ്മൾ എവിടേം എത്തില്ല... അത് നമ്മളെ എവിടേം എത്തിക്കില്ല...
ഇനി റിയൽ ലൈഫ് ഇലേക്ക് വരുവണേൽ പലരെയും compare ചെയ്തു എനിക്ക് ഇതു പറ്റുനില്ലലോ, എനിക്ക് ഇതിനു കഴിവില്ലാലോ എന്ന് മാത്രം ആലോചിച്ചു ഇരിക്കും, അല്ലാണ്ട് ഒരു ആക്ഷൻ പ്ലാനിലേക്കു അവർ പോകത്തില്ല...
അയ്യോ പത്തോ വിളിച്ചിരിക്കുന്നത് കൊണ്ട്.. നമ്മുക്ക് വലിയ ഗുണം ഇല്ലെന്നു മാത്രം അല്ല... കുറച്ചൂടെ കാര്യങ്ങൾ അവതാളത്തിൽ ആക്കും... self.pitying ചെയ്യുന്നവർ മുന്നോട്ട് ഉള്ള കാര്യങ്ങൾ ചെയ്യാൻ ഭയപ്പെടുന്നവർ ആണ്... എനിക്ക് മാത്രം എന്താണ് ഇങ്ങനെ... എവിടെ ചെന്നാലും എനിക്ക് ഇതുതന്നെ ആണല്ലോ ഈശ്വരാ എന്നായിരിക്കും അവരുടെ സ്ഥിരം ഡയലോഗ്... എന്റെ ജീവിതം എന്താണ് ഇങ്ങനെ എന്നുള്ള ചിന്തകൾ ആയിരിക്കും അവരിൽ നിറയെ...
ഇങ്ങനെ അയ്യോ അയ്യോ വിളിച്ചോണ്ടിരിക്കുമ്പോൾ, വേറെ പല negative ഇമോഷൻസ് കേറി വരും, ദേഷ്യം, ഒറ്റപ്പെടൽ... അങ്ങനെ negative ആയ പലതിലും കോണ്സെന്ട്രേറ്റ് ചെയ്യുന്നത് കൊണ്ട് എന്താ..., എന്താണ് ഇനി ചെയ്യേണ്ടത് എന്നതിലോ, മുന്നോട്ടു എന്ത് strategy എടുക്കണം എന്നതിലോ കോൺസെൻട്രേറ്റ് ചെയ്യാൻ ഒക്കാതെ ഈ negative ഇമോഷൻസ് ഇവരെ കൂടുതൽ ഡിപ്രെഷനിലേക്കു നയിക്കും... പിന്നെ ലൈഫ് ഇൽ എന്തൊക്കെ സംഭവിച്ചാലും, അതിൽ അവർ negative മാത്രം കാണാൻ ശ്രമിക്കും... say ഒരു ദിവസം, അവരോടു 10 പേര് നല്ലത് പറഞ്ഞു, ഒരാള് മോശമായി ഇടപെട്ടു എങ്കിൽ അവർ ദിവസം മുഴുവൻ ആ ഒരാൾ പറഞ്ഞ കാര്യം ഓർത്തു വിഷമിച്ചു ഇരിക്കും.. mentally strong ആയ ഒരാൾ അങ്ങനെ ഒരിക്കലും ചെയ്യില്ല...
നമ്മുക്ക് എന്തേലും negative ആയി, താങ്ങാനാവാത്ത എന്തേലും സംഭവിച്ചാൽ... വിഷമിക്കേണ്ട എന്ന് ഞാൻ പറയില്ല... say അത് നമുക്ക് പ്രിയപ്പെട്ട ആരുടേലും മരണം ആവാം, ആകെയുള്ള ജോലി നഷ്ടപെടുന്നതാവാം... നേരത്തെ പറഞ്ഞ പോലെ വീട് നഷ്ടപെടുന്നതാവാം... എല്ലാ നഷ്ടങ്ങളിലും, എല്ലാം പ്രേശ്നങ്ങളിലും ഒരു വെളിച്ചം നമ്മൾക്ക് കാണാൻ പറ്റണം... ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാവും ഉറപ്പാണ്.. ആ കയറ്റം കേറാന് വയ്യാണ്ട്, ഒരു excuses ഉം, അയ്യോ കഷ്ടം എന്ന് പറഞ്ഞു നിൽക്കുക നിങ്ങളുടെ മാത്രം തെറ്റാണു...
വളരെ സിമ്പിൾ ആണ് കാര്യം.... പ്രശ്നം ഉണ്ടാവുമ്പോൾ പ്രേശ്നത്തിലേക്കല്ല നോക്കേണ്ടത്, സൊല്യൂഷൻ ലേക്കാണ് നോക്കേണ്ടത്... കൊക്കയിലേക്ക് വീഴാൻ പോകുന്ന നിങ്ങൾക്ക് ഒരു പിടിവള്ളി കിട്ടിയാൽ.. പ്രശ്നം ആകുന്ന കൊക്കയിലേക്ക് നോക്കണോ, സൊല്യൂഷൻ ആകുന്ന പിടിവള്ളിയിലേക്കു നോക്കണോ... നിങ്ങൾ തന്നെ തീരുമാനിക്കുക...
അപ്പോൾ mentally സ്ട്രോങ് ആവുക... ജീവിതം ആണ്... ups and downs ഉണ്ടാവും എല്ലാവര്ക്കും... നമ്മളുടെ ലൈഫ് നെ ആരോടും compare ചെയ്യാൻ നിൽക്കേണ്ട...
ലൈഫ് സിറ്റുവേഷൻ സിനോട്... നിങ്ങൾ എങ്ങനെ react ചെയ്യുന്നു എന്നതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് വ്യത്യസ്ത ആക്കുന്നത്...... അപ്പോൾ അടുത്ത തന്നെ കാണും വരെ byebye...
ദീപ ജോൺ
26 June 2020
Good topic..... keep on writing
ReplyDeleteThank u
DeleteBeautiful writing
ReplyDeleteThank u
DeleteYou are an allrounder deepa teresa
ReplyDelete