Skip to main content

ഇംഗ്ലീഷ് വിങ്ഗ്ലീഷ് : ഒരു കൊടും ഭീകരൻ

നമ്മുക്ക് കുറച്ചു ഇംഗ്ലീഷ് പഠിച്ചാലോ?  അല്ലേൽ വേണ്ട,  നമ്മക്ക് ഇംഗ്ലീഷിനെ പറ്റി പഠിച്ചാലോ? 

സിമ്പിൾ ഇംഗ്ലീഷ് 
------------------------------
ഇംഗ്ലീഷ് എന്ന് പറയുന്നത് സിമ്പിൾ ആയി പറഞ്ഞാൽ നമ്മുടെ മലയാളഭാഷ  പോലെ നമ്മുടെ ആശയം എക്സ്പ്രസ്സ്‌ ചെയ്യാൻ ഉള്ള ഒരു ഭാഷ ആണ്.. പക്ഷെ നമ്മൾ എന്ത് കൊണ്ടോ ഇംഗ്ലീഷിനെ  കൊറച്ചു ഒന്ന് VIP ആക്കി വെച്ചേക്കുവാണ്.. ഇംഗ്ലീഷ് മീഡിയം സ്കൂൾ,  ഇംഗ്ലീഷ് സംസാരിക്കാൻ അറിയുക എന്നൊക്കെ പറഞ്ഞാൽ ഒരു ഭയ ഭക്തി ബഹുമാനം.. അല്ലേ...? 

ഇംഗ്ലീഷ് ഒരു ഗ്ലോബൽ ലാംഗ്വേജ്  ആണ്,  അത് കൊണ്ട്,  ഇംഗ്ലീഷ് അറിഞ്ഞിരുന്നാൽ... ജോലിപരമായി,  നമ്മുക്ക് വേറെ രാജ്യത്തു/സംസ്ഥാനത്തു  ഉള്ളവരുമായിരുന്നു സംസാരിക്കണം  എങ്കിലോ, അല്ലേൽ വേറെ ഒരു രാജ്യത്തു പോയി താമസിക്കണം,  പഠിക്കണം എന്നൊക്കെ ഉണ്ടേല്,   കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമാകും... 

 പക്ഷെ ഇംഗ്ലീഷ് അറിയില്ല എന്നത് കൊണ്ട് ഒരാൾ ലോക പരാജയം ഒന്നും ആവില്ല .... അറിഞ്ഞിരിക്കുന്നത് നല്ലതാണ് അത്രേയുള്ളൂ... 

ഞാൻ ഇങ്ങനെ തട്ടിം മുട്ടിയും പോകുന്നു 
---------------------------------------------------------
സ്കൂളിൽ ബാക്കി എല്ലാ വിഷയത്തിനും അത്യാവശ്യം നല്ല മാർക്കുണ്ടെലും,  ഇംഗ്ലീഷ് ഇന്റെ മാർക്ക് വരുമ്പോൾ,  50 ഇൽ 26 കടക്കാറില്ലാരുന്നു,; ആറാം ക്ലാസ്സ്‌ തൊട്ടു, 10 വരെ ഇതാരുന്നു എന്റെ അവസ്ഥ... ടെക്സ്റ്റ് ഇൽ ഉള്ളത്,  കാണാതെ പഠിച്ചു എഴുതുന്നതൊക്കെ ഓക്കെ... പക്ഷെ എന്റെ മാർക്ക്‌ കുറയ്ക്കുന്ന വില്ലൻ ആരായിരുന്നു  എന്ന് അറിയാമോ? ഗ്രാമർ /വ്യാകരണം.... has been,  have  been,  present tense,  past,  being,  is being, had,  has,  have,  അങ്ങനെ കാലവും,  ആളുകളുടെ എണ്ണവും ഒക്കെ വെച്ചു സ്ഥിരത ഇല്ലാത്ത ഒരു ഭാഷ 🤐... പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് sslc മാർക്ക്‌ വന്നപ്പോൾ,  ഇംഗ്ലീഷിന്,  50 ഇൽ 43ഉം 46ഉം... ആഹാ കൊള്ളാലോ... എന്തേലും അബദ്ധം പറ്റിയതാണോ എന്തോ..🤨 എന്തായാലും ഞാൻ മിണ്ടാൻ പോയില്ല 🤭🤗

പ്രാക്ടിക്കൽ സെഷൻസ് 
---------------------------------------------------------
പത്തു കഴിഞ്ഞപ്പോൾ,  എനിക്ക് വീട്ടിൽ  IAS പരീക്ഷ പാസ്സായ ആളുടെ ഗമ ആരുന്നു... പിന്നെ വലിയ കാര്യങ്ങളിൽ ഒക്കെ എന്നോടും അഭിപ്രായം ചോദിക്കാൻ തുടങ്ങി....  ആ ഇടയ്ക്കാണ്,  അചാച്ചി CPWD യിൽ വർക്ക്‌ എടുക്കാൻ തുടങ്ങിയത്.... അവിടാണെൽ എഴുത്തു കുത്തൊക്കെ ഇംഗ്ലീഷിൽ ആണ്.... 

സിമ്പിൾ ആയ  permission ലെറ്റേഴ്സ് മുതൽ അവസാനം വഴക്കു,  അടിപിടി ,  ആർബിട്രേഷൻ പോലെ  ഉള്ള ലെറ്റേഴ്‌സും,  പിന്നെ ഫോൺ വഴി നോർത്ത് ഇന്ത്യയിൽ  ഉള്ള manufacture സിന്റെ അടുത്ത്,  നമ്മുടെ കയ്യിൽ ഉള്ള ' മുറി ഇംഗ്ലീഷും,  മലയാളം ഇംഗ്ലീഷ് ഡിക്ഷണറി ഒക്കെ',  വെച്ചു കാര്യം മനസിലാക്കി,  വേണ്ട സാധനങ്ങൾ ഓർഡർ ചെയ്യാനും... പിന്നെ അതിന്റെ ഫോളോ  അപ്പ്‌ CPWD ഒഫീഷ്യൽസും ആയി നടത്തി ഒക്കെ വന്നപ്പോൾ,  വീട്ടിലും നാട്ടിലും ഒക്കെ എനിക്കൊരു ഇംഗ്ലീഷ് സിംഹത്തിന്റെ പരിവേഷം ആയിരുന്നു....😉😁🤫

അതിൽ നിന്നും ഒരു കാര്യം മനസിലായി,  ഈ ഗ്രാമർ എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവും ഇല്ല... ലാംഗ്വേജ് എന്നാൽ കമ്മ്യൂണിക്കേഷനു വേണ്ടി ആണ് യൂസ് ചെയ്യുന്നത്... ഗ്രാമർ ഇല്ലേലും കാര്യങ്ങൾ ഒക്കെ ഒരു വഴിക്കു ആക്കാം... 
 
എന്റെ വീട്ടിൽ ആക്രി പെറുക്കാൻ വരുന്ന ആൾക്ക് തമിഴ് ആണ് അറിയാവുന്നതു,  കട്ട തമിഴ്... നമ്മൾക്ക് പുള്ളി പറയുന്നതൊന്നും മനസിലാവില്ല.. പുള്ളി മുറി ഇംഗ്ലീഷ് ഒക്കെ പറഞ്ഞു കച്ചവടം നടത്തി പോകും.... കണ്ടോ അത്രേയുള്ളൂ... ഭാഷ എന്നാൽ കമ്മ്യൂണിക്കേഷൻ നടക്കണം അത്രേയുള്ളു... പിന്നെ ഗ്രാമർ അറിഞ്ഞാൽ,  കുറച്ചു കൂടി വാക്കുകൾ അറിഞ്ഞാൽ ,  ഒരു പടി കൂടി കടന്നു,  സാഹിത്യ രചന യിലേക്ക് കൂടി കേറാം... 🤭 

സായിപ്പൻമാരും ആയി ഒരു അങ്കം 
------------------------------------------------------
പിന്നീട്,  ഞാൻ എത്തിപ്പെട്ടത്,  ഒരു IT കമ്പനിയിൽ ആണ്... അവിടെ കുറച്ചു നാൾ സോഫ്റ്റ്‌വെയർ ഡെവലപ്പർ  ആയി ഇരുന്നു... പിന്നീട് ആണ്,  ക്ലൈൻറ്സും (എന്ന് പറഞ്ഞാൽ മിക്കവരും സായിപ്പന്മാർ ആണ് ) ആയി നേരിട്ട് സംസാരിച്ചു വർക്ക്‌ ചെയ്യേണ്ട,  ബിസിനെസ്സ് അനലിസ്റ്റ് എന്ന തൊപ്പി കിട്ടുന്നത്...🤓... മണിക്കൂറുകൾ അവരുമായി,  ആദ്യം ആദ്യം  ചാറ്റും,  പിന്നീട് voice call ഉം കഴിഞ്ഞപ്പോൾ മനസിലായി,  അവിടേം ഗ്രാമർ നു വലിയ റോൾ ഒന്നും ഇല്ല,  നമ്മുടെ മനസ്സിൽ ആണ് എല്ലാം കിടക്കുന്നത്.

ഇംഗ്ലീഷ്കാർ എന്ന് നമ്മൾ തലയിൽ എടുത്തു വെച്ചേക്കുന്ന പലരും ഗ്രാമറും സ്‌പെല്ലിംഗും പ്രൊനൗൺസിയേഷനും ഒന്നും നോക്കിയല്ല സംസാരിക്കുന്നത് കേട്ടോ ... അവർക്കു മനസിലാക്കി കൊടുക്കാൻ ഉള്ളതിൽ കൂടുതൽ കാര്യം നമ്മൾ സ്കൂൾ കോളേജ് കാലത്ത് പഠിക്കുന്നുണ്ട്... പക്ഷെ മെയിൻ സംഭവം എന്താണെന്നോ,  പേടിയാണ്.... ഗ്രാമർ തെറ്റുമോ,  അവർ എന്ത് വിചാരിക്കും,  അവർ കളിയാക്കുമോ... 

പക്ഷെ അവർക്കു ഇംഗ്ലീഷ് എന്നാൽ കമ്മ്യൂണിക്കേഷൻ നു വേണ്ടി ഒരു ഭാഷ മാത്രമാണ്... ചിലപ്പോൾ അവർ തിരിച്ചു ഇങ്ങോട്ട് പറയും ,  sorry for my bad english എന്ന്,  അതായതു,  അവരുടെ മാതൃഭാഷ വേറെ ആയിരിക്കും...  അതുകൊണ്ട് അവർ പറയുന്നത് നമ്മുക്ക് മനസിലാവുന്നുണ്ടോ എന്ന ടെൻഷൻ ആണ് അവർക്കു (എല്ലാവരുടെയും കാര്യം അല്ല പറഞ്ഞത് )

അപ്പോ tip of the day പിടിച്ചോ... 1. സായിപ്പന്മാർ/തൊലി വെളുത്തവർ  എന്ന് നമ്മൾ കരുതുന്നവർ  എല്ലാം ഇംഗ്ലീഷ് അറിയുന്നവർ അല്ല  2. ഇംഗ്ലീഷ് എന്നാൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള ഒരു  ഭാഷ മാത്രം ആണ്... 

പക്ഷെ  ഈ ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ പേടിയാണ് കേട്ടോ... 'എഴുതി കൂട്ടാൻ ഒന്നും ഒരു മടിയുമില്ല... മഴ പെയ്യുന്നത് പോലെ ഇംഗ്ലീഷ് വരും...' പക്ഷെ മുഖത്ത് നോക്കി സംസാരിക്കാൻ ഇത്തിരി പ്രയാസമാണ്.... അതിപ്പം മലയാളി അല്ല അപ്പുറത്ത് എങ്കിൽ അല്പസ്വല്പം ആശ്വാസം ഉണ്ടെലും... 😇

കൺട്രി മലയാളീസ് ഉണ്ടല്ലോ കളിയാക്കുമോ എന്നൊരു പേടി...🤫 കുഞ്ഞിലേ കൂടിയതാ,  ഒഴിപ്പിക്കേണ്ട സമയം ഒക്കെ കഴിഞ്ഞു... 

പിന്നെന്താ ഇങ്ങനെ ഒന്ന് എഴുതിപിടിപ്പിച്ചേ എന്ന് ചോദിച്ചാൽ,   ചില വീട്ടമ്മമാർ എന്നെ വിളിച്ചു സംസാരിച്ചപ്പോൾ പറഞ്ഞത് ഇങ്ങനെയൊക്കെ ആണ്.. "എനിക്ക് ഇംഗ്ലീഷ് അറിയില്ല അതുകൊണ്ട് എനിക്ക് എവിടേം എത്താൻ ഒത്തില്ല.. എന്റെ മക്കൾ അതുകൊണ്ട് മലയാളം പഠിക്കേണ്ട ഇംഗ്ലീഷ് മാത്രം പഠിച്ചാൽ മതി" എന്ന്... 

മലയാളം എന്ന് പറഞ്ഞാൽ നമ്മുടെ അമ്മയല്ലേ... അതു മറന്നുള്ള ഒരു കാര്യവും വേണ്ട കേട്ടോ...

മക്കളെ മലയാളവും ഇംഗ്ലീഷും ഒരുപോലെ പഠിപ്പിക്കുക... മലയാളത്തെ എപ്പോഴും ഹൃദയത്തോട് ചേർത്ത് നിർത്തുക... മലയാളം വേണ്ടെന്നു പറഞ്ഞാൽ അമ്മയെ തള്ളി പറയുന്നതിന് തുല്യം ആണ്... ഇംഗ്ലീഷിന് അതിന്റെതായ പ്രാധാന്യം ഉണ്ട്.. പക്ഷെ അതു പറഞ്ഞു അതിനെ എടുത്തു തലയിൽ വയ്‌ക്കേണ്ട.... 

കുറച്ചു ഇംഗ്ലീഷ് ടീച്ചേഴ്സിനോട് സംസാരിച്ചപ്പോഴും,  അല്ലാണ്ടിപ്പോൾ ഓൺലൈൻ ക്ലാസ്സ്‌ ഒക്കെ ഉണ്ടല്ലോ അതു കണ്ടിട്ടും ഒക്കെ മനസിലായത്.. ഇതു മലയാളികളുടെ ഒരു പൊതുവായ അവസ്ഥ ആണെന്ന്. .. ഏതു? ... ഈ സംസാരിക്കാൻ ഉള്ള പേടിയേ.... അതു അങ്ങനെ ഉള്ള സാഹചര്യം കിട്ടുമ്പോൾ മാറിക്കോളും എന്നത്  അതു വേറെ കാര്യം... 

പക്ഷെ അതു പറ്റുന്നില്ല,  അതിനുള്ള സാഹചര്യം ഇല്ലെന്നു വെച്ചു നമ്മൾ മോശക്കാർ ആണെന്നും,  രണ്ടാംതരമാണെന്നു വിചാരിക്കരുത്,  തലകുനിക്കരുത്... എവിടേം... ഇംഗ്ലീഷ് വെറുമൊരു ഭാഷയാണ് അത്രേയുള്ളൂ... 🤗

നമ്മൾ മലയാളികൾ മലയാളത്തിൽ ചിന്തിച്ചു,  ഇംഗ്ലീഷിൽ പറയുന്നവരാണ്,  അതാണ് പ്രശ്നം.. ഇംഗ്ലീഷ് പറയാൻ ഇംഗ്ലീഷിൽ തന്നെ ചിന്തിക്കണം... അതു വേറെ ഒരു യാഥാർഥ്യം... 

അപ്പോൾ പറഞ്ഞു വന്നത്.. സംഭവം,  അഞ്ചിലും ആറിലും പഠിക്കുന്ന പിള്ളേർ ഉപയോഗിക്കുന്ന ഇംഗ്ലീഷ് തന്നെ ധാരാളം ആണ്,  നമുക്കൊന്നു കമ്മ്യൂണിക്കേറ്റ് ചെയ്യാൻ... അതുകൊണ്ട് വീട്ടമ്മമാർ തങ്ങൾക്കു ഇംഗ്ലീഷ് അറിയില്ല എന്നും പറഞ്ഞു മക്കളുടെ മുന്നിൽ തലകുനിക്കുക ഒന്നും വേണ്ട..  (അങ്ങനെയും കുറച്ചു കാളുകൾ വന്നു അതുകൊണ്ട് പറഞ്ഞതാ.... )

വൈ വറി ; ജസ്റ്റ്‌ ട്രൈ.... 
----------------------------------
അത്യാവശ്യം അക്ഷരം കൂട്ടി വായിക്കാൻ അറിയുമോ?   എങ്കിൽ,  നെറ്റിൽ നിന്നും കുഞ്ഞി ഇംഗ്ലീഷ് കഥകൾ തപ്പി എടുക്കുക സിൻഡ്രേല്ല, ആലിസ് ഇൻ വണ്ടർലാൻഡ് ഒക്കെ ഉണ്ടല്ലോ .. വായിച്ചോളൂ ഓരോ കഥ വെച്ചു ദിവസവും... അതിൽ അറിയാത്ത വാക്കുകൾ എടുത്തു ഗൂഗിൾ ട്രാന്സ്ലേറ്റ് (google translate) വെല്ലോം ഉപയോഗിച്ച് മലയാള അർത്ഥം കണ്ടെത്തുക.... ഓരോ ദിവസവും... കുറേശ്ശെ വാക്കുകൾ പഠിക്കുക... എന്നിട്ടു വൈകിട്ട് വൈകിട്ട് അന്ന് നടന്ന കാര്യങ്ങൾ ഒക്കെ കഥ പോലെ ഒരു ഡയറി യിൽ എഴുതുക.. ഹെല്പ് ചെയ്യാൻ ആരേലും ഉണ്ടേൽ ഒന്ന് നോക്കി,  തെറ്റ് വെല്ലോം ഉണ്ടേൽ ശെരിയാക്കി തരാൻ പറയുക..  മക്കൾ ആയാലും മതിയെന്ന്...ഇനി ആരും ഇല്ലേലും സാരമില്ല..ആരുമില്ലാത്തവർക്കു ദൈവം ഉണ്ടെന്നല്ലേ?  

പിന്നെ മക്കളുടെ ഗ്രാമർ /ടെക്സ്റ്റ് ഒക്കെ ഒന്ന് വായിച്ചു പഠിക്കുക... 1-7 വരെയൊക്കെ ഒരേ കാര്യമാണ് പഠിപ്പിക്കുന്നത്... 

ഒന്ന് സെറ്റ് ആയി കഴിയുമ്പോൾ അടുത്ത പടി... കുറേശ്ശെ ഇംഗ്ലീഷ് മക്കളോടും വീട്ടുകാരോടും പറയുക... മിക്കവരും ചിലപ്പോൾ കളിയാക്കും... പോയി പണിനോക്കാൻ പറയണം... ഇത്രേം ഒക്കെ ആക്കിയെടുക്കാൻ നമ്മുക്ക് പറ്റിയെങ്കിൽ... നമ്മൾ ആളു ചില്ലറക്കാരല്ല... തെറ്റൊക്കെ പറ്റും.. എല്ലാരും വീണു തന്നെയല്ലേ നടക്കാൻ പഠിക്കുന്നത്... 

ഇംഗ്ലീഷ് അറിയത്തില്ല എന്ന കുറവ് അങ്ങനെ മാറ്റിയെടുക്കണം കേട്ടോ...അത്യാവശ്യം വഴിയിൽ കാണുന്ന സായിപ്പിന് വഴി പറഞ്ഞു കൊടുക്കാൻ പറ്റിയാൽ അതുപോരെ....?  പറ്റും..

കാരണം ആരും പറഞ്ഞു തരാൻ ഇല്ലാതിരുന്ന എനിക്ക് ... പത്താം ക്ലാസ്സിലെ ഇംഗ്ലീഷും വെച്ചു CPWD ലെ ഒഫീഷ്യൽസിനു... ഡിക്ഷണറി ഒക്കെ വെച്ചു ലെറ്റർ എഴുതിയെങ്കിൽ. .. നമ്മുടെ ഗൂഗിൾ അമ്മാവൻ ഒക്കെ ഉള്ള ഈ കാലഘട്ടത്തിൽ,  നിങ്ങൾക്ക്...  അതിനപ്പുറം ചെയ്യാൻ പറ്റും.... 

മാറേണ്ടത് നമ്മുടെ ഉള്ളിലെ പേടിയാണ്....കുഞ്ഞി ക്ലാസ്സുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന രീതിയാണ്,  ഗ്രാമർ തെറ്റി എന്ന് പറഞ്ഞു ആ കുഞ്ഞുങ്ങളെ ഇടയ്ക്കു ഇടയ്ക്ക് നിർത്താതെ , മുഴുവൻ കേട്ട്  ... അവസാനം ഒരു അഭിനന്ദനത്തോടെ,  കറക്ഷൻസ്  പറയാം... കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് കൂടുതൽ ശ്രദ്ധ കൊടുക്കാം... നമ്മുടെ മനസ്സിൽ  ഇരുപ്പു മാറ്റാം 🤠 ഒന്നാക്ലാസ്സിലെ കുഞ്ഞുങ്ങളുമായി നമ്മുക്ക് ഒന്നൂടെ പഠിച്ചു തുടങ്ങാം... അപ്പൊ ഈ ഭീകരനെ നമ്മുക്ക് അങ്ങ് ഇല്ലാണ്ടാക്കണം കേട്ടോ.... നമ്മുടെ പേടിയെയും.. 

4-july-2020
ദീപ ജോൺ 

Nb: ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ.... 

Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...