Skip to main content

പ്രതീക്ഷകളും കുറ്റബോധവും : ഒരു 'ഹൗ ഓൾഡ് ആർ യു ' ചിന്ത

ഒത്തിരി സ്വപ്നങ്ങൾ മനസ്സിൽ വെച്ചാണ് ഒരു  പെൺകുട്ടി വളർന്നു വലുതാവുന്നതു... മോളെ നിനക്ക് എന്താവാൻ ആണ് ആഗ്രഹം എന്ന് ചോദിച്ചാൽ...  എനിക്ക് ടീച്ചർ,  പൈലറ്റ് തുടങ്ങി ഇന്ദിരാഗാന്ധി വരെ ആവണം എന്ന് പറഞ്ഞവർ ഉണ്ട്,  അതു ആയി തീർന്നവരും ഉണ്ട്... 🤗


പക്ഷെ മിക്കവാറും സ്ത്രീകൾ തങ്ങളുടെ സ്വപ്നം പാതി വഴിയിൽ ഉപേക്ഷിക്കും... എന്താ കാരണം എന്ന് അറിയുമോ....?  സമൂഹം സൃഷ്ടിക്കുന്ന ഒരു എക്ഷ്പെക്റ്റേഷൻ/പ്രതീക്ഷ ഉണ്ട്... അതു കുഞ്ഞിലേ മുതൽ അടിച്ചേൽപ്പിക്കപ്പെടുന്ന ഒന്നാണ്... തന്റെ സ്വപ്‌നങ്ങൾ നേടാൻ കുതിക്കുന്ന നേരം ആ എക്ഷ്പെക്റ്റേഷൻ/പ്രതീക്ഷ അവരെ കുറ്റബോധത്തിലേക്കു തള്ളിവിടും,  പുറകിൽ നിന്നും പിടിച്ചു വലിക്കും ... അതിന്റെ കെട്ട്  പൊട്ടിച്ചാൽ അവർ സ്വപ്നത്തിലേക്ക് കുതിക്കും,  ബാക്കി ഉള്ളവർ പാതി വഴിയിൽ മടങ്ങി പോകും.... അതാണ് മിക്കവാറും  സംഭവിക്കുന്നത്.... 🥺

ഇനി എന്താണ്,  അല്ലേൽ എന്തൊക്കെ ആണ് ആ എക്ഷ്പെക്റ്റേഷൻസ്/പ്രതീക്ഷകൾ എന്ന് നോക്കാം... 😌

എത്ര വയ്യെങ്കിലും,  മറ്റു അത്യാവശ്യങ്ങൾ ഉണ്ടേലും രാവിലെ എണിറ്റു അടുക്കളയിൽ കേറുക /വീട്ടിലെ മറ്റു ബന്ധപ്പെട്ട ജോലികൾ  ചെയ്യുക/തീർക്കുക  എന്നത്... ഒരു  വീട്ടിലെ വീട്ടമ്മ യുടെ മാത്രം ഉത്തരവാദിത്വം ആണ്... 🥵

യെസ് യെസ്  കാലം മാറുകയാണ് പുരുഷന്മാരുടെ സഹകരണം കൂടി വരുന്നുണ്ടെലും,  ചില അലിഖിത നിയമങ്ങൾ ആണ് ഞാൻ വരച്ചു (സോറി എഴുതി ) കാട്ടാൻ ശ്രമിക്കുന്നത്...  🤓

ഉദാഹരണത്തിനു...  രാവിലെ,  നമ്മുടെ അമ്മയ്ക്ക്,  ഡോക്ടറിന്റെ ഒരു അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു കരുതുക, ഫുഡിന്റെ കാര്യം അവിടെ നിൽക്കട്ടെ അതിപ്പോൾ പുറത്തു നിന്നും വാങ്ങിക്കാം, swiggy നെയും  ubereats ഇനേയും ഒക്കെ ഒന്ന് സഹായിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം അല്ലേ....  🤤
 
എന്നാലും ഉണ്ടാലോ ചില അലുക്കുലുത് ജോലികൾ,  അതൊക്കെ  കുറച്ചു കൂടി നേരത്തെ എണിറ്റു,  ശെരിയാക്കിയേ അവർക്കു പോകാൻ ഒക്കു...  അതെ സമയം വീട്ടിലെ അച്ഛന് ആണ് അപ്പോയ്ന്റ്മെന്റ് ഉള്ളതെങ്കിൽ,  എന്തേലും പണി ചെയ്യണോ...🤕 എണീക്കുക, പല്ലുതേക്കുക,  കുളിക്കുക,  അതിരാവിലെ അച്ഛന് പോകേണ്ടത് കൊണ്ട്,  നേരത്തെ തന്നെ എണിറ്റു, അമ്മ ഉണ്ടാക്കിയ ഫുഡും കഴിച്ചു,  ഒരു ടെൻഷനും ഇല്ലാണ്ട് വീട്ടിൽ നിന്നും ഇറങ്ങാം... 🤫 

എന്നാൽ...,  നമ്മുടെ ഉസ്താദ് ഹോട്ടലിൽ ഉപ്പുപ്പാ പറഞ്ഞത് പോലെ നിങ്ങൾ അതൊന്ന് തിരിച്ചു ചിന്തിച്ചേ....A Big No അല്ലേ....?  ഞാൻ ചോദിക്കുകയാണ് സുഹൃത്തുക്കളെ ... why,  but why?  😎

കുറച്ചു കൂടി ഉദാഹരണങ്ങൾ തരാം... രാവിലെ ബോസും ആയി ഒരു മീറ്റിംഗ് ഫിക്സ് ചെയ്തിട്ടുണ്ടെൽ, മിക്ക അമ്മമാർക്കും വെപ്രാളം ആയിരിക്കും, ഉറക്കം തൂങ്ങി നിൽക്കുന്ന മക്കളെ എണീപ്പിച്ചു പല്ല് തേപ്പിച്ചു,  കുളിപ്പിച്ചു,  കഴിപ്പിച്ചു,  സ്കൂളിലേക്ക് എത്തിച്ചു,  അവർ വാശിപിടിച്ചു കരയുന്നതും കണ്ടുകൊണ്ടായിരിക്കും അവർ മീറ്റിംഗിൽ പങ്കെടുക്കുന്നത്തിനു പോകുന്നത്.... soo sad  അല്ലേ?  എന്താ ചെയ്യുക 🥺

ഇത്രമാത്രം സ്ട്രെസ്സ്ഫുള് ആയി ആണ് കാര്യങ്ങൾ പോകുന്നത് എങ്കിലും വീട്ടിൽ ആരും തന്നെ ആ ഉത്തരവാദിത്വം ഷെയർ ചെയ്യില്ല,  എന്തിനു ഏറെ പറയണം  കോളേജിൽ പഠിക്കുന്ന  മക്കൾ ഉണ്ടായിട്ടും കാര്യമില്ല,  ആ ഉത്തരവാദിത്വം അവിടെ ഒരാളുടെ മാത്രം കുത്തക ആയിരിക്കും....  മറ്റൊരാളും അതു ഏറ്റെടുക്കില്ല... ആ വീട്ടമ്മ അതിനായി ആരെയും സഹായത്തിനു വിളിക്കത്തുമില്ല. 

വിഷമം കൂടുമ്പോൾ,  വായിൽ തോന്നിയതൊക്കെ പറഞ്ഞും കരഞ്ഞും ഒക്കെ ജോലി ചെയ്യുമായിരിക്കും.... ആരും അതു ഗൗനിക്കതുകൂടിയില്ല...,   കാരണം കാലങ്ങളായി അതു ഒരമ്മയുടെ മാത്രം ഉത്തരവാദിത്വം ആയി സമൂഹം അടിച്ചേൽപ്പിച്ച ഒരു വസ്തുത ആയതു കൊണ്ട്....🤧🥴.... എക്ഷ്പെക്റ്റേഷൻസ് / പ്രതീക്ഷകൾ 

കുഞ്ഞുങ്ങൾക്ക് വയ്യാതായാൽ,  ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നുണ്ടെലും,  അവധി എടുത്തു കുഞ്ഞിനെ നോക്കുക എന്നത് ഭാര്യയുടെ മാത്രം ഉത്തരവാദിത്വം ആണ്.... എല്ലാം പോട്ടെ ക്ലാസ്സിൽ ഫസ്റ്റ് വാങ്ങിയാൽ അച്ഛന്റെ മക്കളും,  മാർക്ക് കുറഞ്ഞാൽ നിന്റെ നോട്ടപ്പിശക് കൊണ്ടാണെന്നു അമ്മയ്ക്കിട്ടൊരു കൊട്ടും...  see the irony 🤔😎

ദാ വരുന്നു അടുത്ത സിറ്റുവേഷൻ.... പിള്ളാരും,  മറ്റു കാര്യങ്ങളും കൊണ്ട് അലോങ്കോലം ആയ ഒരു വീട്ടിലേക്കു പെട്ടെന്ന് ഒരു ലോഡ് ആളുകൾ കേറി വരുവാണെന്നു കരുതുക... ആ ലോഡിലെ സ്ത്രീ കഥാപാത്രങ്ങൾ ( അതിലെ ചില പ്രേത്യേക വിഭാഗത്തിൽ പെടുന്ന ഐറ്റംസ് എന്നൊന്ന് കൂട്ടി വായിക്കണം🧐),  വീടിന്റെ കിടപ്പ് കണ്ടു ചോദിക്കുന്നതും കുറ്റപ്പെടുത്തുന്നതു അവിടുത്തെ വീട്ടമ്മയെ മാത്രം ആയിരിക്കും ,  ഭർത്താവിനോട് ഇവളെ എന്താ നിലയ്ക്ക് നിർത്താത്തതു എന്നെ ചോദിക്കൂ... ഈ ചോദിക്കുന്നതും ഒരു സ്ത്രീയാണ് എന്ന് ഓർത്തോണം.... എക്ഷ്പെക്റ്റേഷൻസ് എവിടുന്നു വരുന്നു എന്ന് മനസിലായി കാണുമല്ലോ.... 🙄

പോട്ടെ ചോദ്യം അവഗണിക്കാം... ഈ വന്നു കുറ്റം പറയുന്നവർക്ക് രണ്ടു ഗ്ലാസ്‌ ചായ ഉണ്ടാകണേൽ അതു സ്ത്രീയുടെ മാത്രം ഉത്തരവാദിത്വം ആണ്.... അതെന്താ ആണുങ്ങളുടെ കയ്യിലെ വള ഊരി പോകുമോ എന്ന് ചോദിക്കാം,  പക്ഷെ അതല്ല... ഇതൊക്കെ എഴുതപ്പെടാത്ത നിയമാവലികൾ ആണ്... അതു തലമുറകൾ കൈമാറി വന്ന... മറ്റേ ഭീമയുടെ പരസ്യം ഇല്ലേ അതാണ് സംഭവം...🤐 മനസിലായോ? 

ജോലി ഉള്ള അമ്മമാർ അല്ലേൽ കയ്യിൽ ചിക്കിലി ഉള്ള അമ്മമാർ, വല്ലപ്പോഴും ഫുഡ്‌ പുറത്തു നിന്നു ഓർഡർ ചെയ്താലോ,  ബേക്കറി സ്നാക്ക്സ് കൊണ്ട് മക്കളെ തൃപ്തിപ്പെടുത്താൻ നോക്കിയാലോ,  വരും കമന്റ്സ് ഓ അവൾക്കു പൈസയുള്ളതിന്റെ അഹങ്കാരം ആണ്...അടുക്കളയിൽ കേറാൻ അവൾക്കു മടിയാണ്.... 🤨

ഹേ മിസ്റ്റർ/മിസ്സിസ് (കിടക്കട്ടെ ഒരു സംവരണം 😉) ഒന്ന് മനസിലാക്കണം,  5മിനിറ്റ് കൊണ്ട് വെട്ടി വിഴുങ്ങാൻ,  5മണിക്കൂർ അടുക്കളയിൽ കിടന്നു ഉരുളുന്ന സമയം മതി,  രണ്ടു റിപ്പോർട്ട്‌ എഴുതി തീർക്കാൻ,  ഒരു പ്രൊപോസൽ ഉണ്ടാക്കാൻ,  തന്റെ ഭാവി കാര്യങ്ങൾ ഒന്ന് എഴുതി പ്ലാൻ ചെയ്യാൻ. .. പത്തിരുന്നൂറ്റമ്പതു് രൂപയുടെ കാര്യത്തിന്,  5മണിക്കൂർ വേസ്റ്റ് ആക്കണോ.... എല്ലാ ദിവസവും ഒന്നുമല്ലലോ.... 😏 നിങ്ങടെ പോക്കറ്റിലെ കാശൊന്നും അല്ലലോ.... 😠

പോട്ടെ അധികം വെറുപ്പിക്കുന്നില്ല... കാര്യം സിമ്പിൾ ആണ്... ഒത്തിരി ആൺസുഹൃത്തുക്കൾ കാര്യങ്ങൾ മനസിലാക്കി പെരുമാറുന്നുണ്ടെലും... സമൂഹത്തിന്റെ ഒരു കാഴ്ചപ്പാടുണ്ട്... അതു കാരണം,  എത്ര iron lady ആണെന്ന് പറയപ്പെടുന്ന സ്ത്രീകളും ഇടയ്ക്കൊക്കെ ഒന്ന് പുറകോട്ടു വലിയും.. ചിന്തിക്കും... താൻ ചെയ്യുന്നത് ശെരിയാണോ,  താൻ ഒരു നല്ല അമ്മയാണോ,  തനിക്കു വീട്ടുകാര്യവും,  മക്കളുടെ കാര്യവും,  ജോലിക്കാര്യവും എല്ലാം ഒരുപോലെ നന്നായി ചെയ്യാൻ പറ്റുന്നുണ്ടോ,  താൻ ഒരു സൂപ്പർ വുമൺ ആണോ.... എന്നൊക്കെ...

 അപ്പോൾ അതിന്റെ കൂടേ,  കൂനിന്മേൽ കുരു എന്നപോലെ....,  മക്കളെ നോക്കുന്നില്ല എന്നോ,  ഏതു നേരവും അവൾക്കു ജോലി ജോലി എന്ന വിചാരമേ ഉള്ളു എന്നോ,  ഇവളൊക്കെ എന്തിനാ കെട്ടിയതു എന്നൊക്കെ ഉള്ള ചില കുത്തുവാക്കുകളും കൂടി ആകുമ്പോൾ...പൂർത്തിയായി ... 😒 
 
കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് മൂക്കും കുത്തി  വീഴും അവർ; പിടിച്ചു നിൽക്കുന്നവരും ഉണ്ട് കേട്ടോ,  പക്ഷെ ഒരു ചാഞ്ചാട്ടം എന്തായാലും പ്രതീക്ഷിക്കാം...  കാരണം കുഞ്ഞ് , കുടുംബം എന്നത് ജോലിയോടൊപ്പം തന്നെ പ്രാധാന്യം കൊടുക്കുന്നവർ ആണ്,  ഓരോ  അമ്മമാരും,  ഓരോ  സ്ത്രീകളും ... 😥 
 
അവസാനം ഒരു ത്രാസിൽ അവർ കുടുംബവും അവരുടെ സ്വപ്നവും വെയ്ക്കും;  അപ്പോൾ അവളുടെ സ്വപ്നത്തിനു ഭാരം കുറവായും,  പ്രാധാന്യം ഇല്ലാതെയും തോന്നും... അങ്ങനെ അവർ അതിനെ അങ്ങ് വേണ്ട എന്ന് വെയ്ക്കും... ഇതാണ് പലപ്പോഴും സംഭവിക്കുന്നത്... സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊപ്പം എത്താൻ പറ്റാത്തതിൽ വിഷമിച്ചുള്ള ഒരു ആയുധം വെച്ചു കീഴടങ്ങൽ ... 😭😭

ദേ ഇവിടെ ആണ് പെണ്ണിന്റെ കരുത്തു നമ്മൾ കാണിക്കേണ്ടത്... മറ്റുള്ളവരുടെ വാക്കുകളിലോ മാർക്കിടലിലോ അല്ല നമ്മൾ, നമ്മളെ തന്നെ കണ്ടെത്തേണ്ടത്... നമ്മൾക്ക് നമ്മളെ കുറച്ചു തന്നെ ഒരു ബോധ്യം വേണം...💪💪💪 നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ചെയ്യുന്നുണ്ട് എന്ന് നമ്മൾ ആദ്യം,  സ്വയം വിശ്വസിക്കണം...ആരെയും ബോധിപ്പിക്കേണ്ട കാര്യമല്ല,  ആരുടേം സർട്ടിഫിക്കറ്റ്ഉം നമ്മൾക്ക് വേണ്ട... നമ്മൾക്ക് ശെരിയെന്നു തോന്നുന്ന കാര്യം അങ്ങോട്ട്‌ ചെയ്യുക... ഈ പറയുന്നവർ ഒന്നുമല്ലലോ നമ്മൾക്ക് ചിലവിനു തരുന്നത്.... നമ്മളും മനുഷ്യരല്ലേ. .. ആഗ്രഹങ്ങൾ നമ്മൾക്കും ഇല്ലേ... മക്കൾ ഉണ്ടെന്നോ,  കുടുംബം ഉണ്ടെന്നോ കരുതി,  നമ്മളിലെ വ്യക്തിയെ നമ്മൾ മറന്നു പോകരുത്... നമ്മൾക്ക് ഒരു ഐഡന്റിറ്റി ഉണ്ട് അതു അടിയറവു വെയ്ക്കരുത്.... എവിടേം... നമ്മൾ ആദ്യം നമ്മളെ സപ്പോർട്ട് ചെയ്യുക,  ബാക്കി ഒക്കെ താനെ ശെരിയായി കൊള്ളും... 🤝🤝🤝

 ആൺസുഹൃത്തുക്കൾ,  പലരും മാറി വരുന്നുണ്ടെലും,  സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാൻ ഇത്തിരി പാടാണ്... അടുക്കളയിൽ കേറുന്ന/വീട്ടുജോലിയിൽ സഹായിക്കുന്ന പുരുഷന്മാരെ പെൺകോന്തൻ എന്നും,  അവനു,  അവളെ നിലയ്ക്ക് നിർത്താൻ കഴിവില്ലാത്തവൻ ആണെന്നും ഉള്ള മാർക്കിടൽ നമ്മുക്ക് നിർത്താം... അതു നിർത്തേണ്ടത് ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹം ആണ്.... 😍
 
പിന്നെ അപ്പുറത്തെ വീട്ടിൽ എത്തി നോക്കുന്ന ഒരു സ്വഭാവം ഉണ്ടല്ലോ അതും അങ്ങ് നിർത്തിയേക്ക്... മോശം മോശം,  ആ സ്വഭാവമേ മോശം... പിന്നെ അതിനൊരു മാർക്കിടലും... വേണ്ട വേണ്ട... അവരായി അവരുടെ പാടായി... അവരങ്ങു ജീവിച്ചു പോട്ടെന്നു... വെറുതെ നിങ്ങളായി  ഇടങ്ങേറാക്കാതെ....😇

 ഇത്തിരി ഒന്ന് സപ്പോർട്ട് ചെയ്യെന്ന്... ആ നിങ്ങൾക്ക് ഇഷ്ടപെട്ടിലേ??  പോട്ടെ വിട്ടേര്... സപ്പോർട്ട് ചെയ്തില്ലേലും... പിന്നിൽ നിന്നും കുത്തല്ലേ....പ്ലീസ്.... 🤐🤐🤐
 
അപ്പോൾ ഞാൻ പോട്ടെ കുറച്ചു സ്വപ്നങ്ങൾ കുത്തികുറിക്കട്ടെ.... , പുള്ളി ഒരു കറി ഉണ്ടാക്കി സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്... കാറ്റു മാറി വീശുന്നുണ്ട് .... നമ്മൾക്ക്  വാതിലുകൾ തുറന്നു അതിനെ അകത്തേക്ക്,  നമ്മുടെ മനസിലേക്ക്  സ്വീകരിക്കാം... 

ദീപ ജോൺ 
02-July-2020

Comments

Post a Comment

Popular posts from this blog

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്

പുഞ്ചിരിയോടെ ഈ വേദന എങ്ങനെ നേരിടാം?

Come lets fight against this Fibro Pain Ourself... Note : This is the script of my latest video, published on 29th April 2021. Posting for those who have no time to watch the video... ഇയിടയായി ഒത്തിരി കമന്റ്സ് n ഫോൺ കാൾസ് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് .. എന്റെ ഫൈബ്രോ പെയിൻ ഞാൻ എങ്ങനെ ആണ് നേരിടുന്നത്... എന്ത് മരുന്നാണ് കഴിക്കുന്നത്  എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്.. എന്ത് ലൈഫ്‌സ്‌റ്റൈൽ ആണ് ഫോളോ ചെയ്യുന്നത്, വീഡിയോയിൽ ഹാപ്പി ആയിട്ടാണല്ലോ കാണുന്നത്... എന്താണ് ഇതിന്റെ രഹസ്യം. എന്തോ മരുന്ന് കഴിക്കുന്നുണ്ട്... അത് ഒന്ന് പറഞ്ഞു തരുമോ? ഇങ്ങനെ ആണ് വരുന്ന ചോദ്യങ്ങൾ ഒക്കെ.... അപ്പോ ആ രഹസ്യം പറഞ്ഞു തന്നേക്കാം... Fibromyalgia നെ പറ്റി, എന്താണ് ഞാൻ അനുഭവിക്കുന്നത് എന്നതിനെ പറ്റി വിഡിയോ & write up ഞാൻ ആൾറെഡി ചെയ്തിട്ടുണ്ട്... സൊ ലിങ്ക്  കൊടുക്കാം... കൂടുതൽ  പറയുന്നില്ല... Already done videos & Blog links 1. My Fibromyalgia Story | Living with Chronic Pain | India | Kerala | Deepa John : https://youtu.be/x3QnTxaQsas 2. How is my health and Fibromyalgia | QnA V

വേദനയുടെ കൂട്ടുകാർക്ക്....

 വേദനയുടെ കൂട്ടുകാർക്ക്.... മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസം, മിനിമം..., എന്റെ ഷോൾഡർ ലെയും കഴുത്തിലെയും മസിൽ പിടിച്ചു കേറി....,ഒരു വല്ലാത്ത അവസ്ഥയിൽ ആവും...... പ്രേത്യേകിച്ചു കാരണം ഒന്നും വേണ്ട... ഇരുപ്പോ,നിൽപ്പോ, എന്തിനു പാത്രം കഴുകുന്ന പോസ്റ്റർ തെറ്റിയാൽ മതി.... ധിം തരികിട തോം...😎 അതിലേക്കൊന്നും കടക്കുന്നില്ല... അപ്പോൾ ഇങ്ങനെ വന്നാൽ പിന്നെ എന്ത് ചെയ്യും എന്നതാണ്.... മരുന്നൊന്നും ഇവിടെ ഏശൂല്ല.... ഡോളോ, ഡാർട്ട് , മുറിവെണ്ണ ഒക്കെ എന്നെ ഫീൽഡ് വിട്ടു.....😂 ലോക്ക് ഡൗൺ തുടങ്ങിയതിൽ പിന്നെ ഡോക്ടർ വീട്ടിൽ തന്നെ ഉണ്ട് .... 😅  'ബിജു ഡോക്ടർ' അതുകൊണ്ട് ഇപ്പോൾ വേദന വരുമ്പോൾ... ബിജു ഡോക്ടർ നെ വിളിക്കുന്നു....ഡോക്ടർ കൈടെ മുട്ട് അല്ലേൽ വിരൽ വെച്ചു, എന്റെ മസിൽ ഇടിച്ചും, വലിച്ചും തിരുമിയും ഒക്കെ ഒരു വിധം റെഡി ആക്കി തരും... ആ തിരുമലിന്റെ നീര് രണ്ടു ദിവസത്തേക്ക് കാണും.... എന്നാൽ ആ വലിച്ചിലിനെക്കാൾ ബെറ്റർ ആണ് നീരിന്റെ വേദന....ബിജു ഇല്ലാത്ത സമയം ചപ്പാത്തി കോല്, ഐസ്പാക്ക് ഒക്കെ ആണ് ശരണം...😁🤗 ഇപ്പോൾ അന്ന കുട്ടിയും, ആനി കുട്ടിയും, മുതുകത്തു ഇടിച്ചു സഹായിക്കാൻ പഠിച്ചു വരുന്നു... 💪💪💪വേദന വന്നാൽ ഒരു