കുഴപ്പമൊന്നും ഇല്ലേൽ നന്നായിട്ടുണ്ട് എന്നല്ലേ പറയു... ശെരിക്കും അവിടെ നിങ്ങൾ കൊള്ളില്ല എന്ന അഭിപ്രായം പറഞ്ഞാൽ, മാറ്റാൻ അവിടെ ഒരു അവസരം ഇല്ല... അതായതു സമയം ഇല്ല, അപ്പോൾ അവളുടെ കോൺഫിഡൻസ് തകർക്കുന്ന ഒരു കാര്യവും ചെയ്യാതെ, ഫങ്ക്ഷൻ കഴിഞ്ഞു വരുമ്പോൾ, ആ സാരി യുടെ ചേർച്ച കുറവിനെ പറ്റി പറയുന്നതല്ലേ നല്ലത്...? 🤗🤗🤗
ഇതു തന്നെ അല്ലേ സാധാരണ വേണ്ടപെട്ടവരോടുള്ള, നമ്മുടെ മിക്കവരുടെയും പെരുമാറ്റം...? 'നോർമൽ' ആയ ആളുകൾ... വേണ്ടപ്പെട്ടവർ അല്ല, ഈ സ്ഥാനത്തു എങ്കിലും ഇങ്ങനെ തന്നെ അഭിപ്രായം പറയും.... അല്ലേ? 😌
ഇനി വേറെ ഒരു കൂട്ടർ ഉണ്ട്..., നമ്മൾ എന്ത് ചെയ്താലും, കുറ്റം പറയുന്നവർ... അവരെ പറ്റി നമ്മൾ എന്താണ് മനസിലാക്കേണ്ടത്? 😔
ഒരിക്കൽ പോലും നമ്മൊളൊടു ഒരു നല്ല വാക്ക് പറയാത്തവർ... കുറ്റം മാത്രം ചൂണ്ടി കാട്ടുന്നവർ ... അവർ, നമ്മളെ വേണ്ടപ്പെട്ടവർ ആയി കണക്കാക്കുന്നില്ല എന്നല്ലേ അർത്ഥം? കണ്ണും അടച്ചു...എന്തിനേം ഏതിനെയും പറ്റി കുറ്റം പറയുന്നവർ ഉണ്ടേൽ, അവർ 'നോർമൽ' അല്ല എന്ന് കരുതി അവരെ അങ്ങ് 'വിട്ടുകളഞ്ഞേക്കണം' 😎
വെറുതെ എന്തിനാ ഒരു ബന്ധവും, വിവരവും ഇല്ലാത്ത ഓരോരുത്തരും പറയുന്നത് ഓർത്തു നമ്മൾ വിഷമിക്കുന്നത്....? 🤕
ഇപ്പോൾ നിങ്ങൾ ഓർക്കും എനിക്ക് എന്തേലും പ്രശ്നം ഉള്ളത് കൊണ്ടായിരിക്കുമോ, ഇതു എഴുതിയത് എന്ന്...? 🤔🤔🤔 എനിക്ക് പ്രശ്നം ഉള്ളത് കൊണ്ടല്ല; എനിക്ക് പ്രശ്നം ഒന്നും ഉണ്ടാകാതിരിക്കാൻ ഉള്ള ഒരു സ്ട്രാറ്റജി, ഞാൻ ഫോളോ ചെയ്യുന്നത് നിങ്ങളുമായി ഷെയർ ചെയ്തെന്നെ ഉള്ളു... 😜
ചിലരൊക്കെ പറയാറുണ്ട് , ഞാൻ എന്ത് ചെയ്താലും, ഓരോ കുറ്റവും, വേണ്ടാത്തതും പറഞ്ഞു മനസ്സ് മടുപ്പിക്കുന്നവരെ പറ്റി... മിക്കവരും, സ്വന്തം കുടുംബത്തിലോ, ബന്ധത്തിലോ, അയല്പക്കത്തിലോ ഉള്ളവരായിരിക്കും ... ഒഴിവാക്കാൻ പറ്റാത്തവർ... അവരെ എന്താ ചെയ്യുക? ഞാൻ പറയും... മൈൻഡ് ചെയ്യരുത്... ഇത്തിരി ബുദ്ധിമുട്ട് ആണ്, എന്നാലും അതാണ് നമ്മുക്ക് നല്ലത്...
കുറ്റം പറയാൻ എളുപ്പമാണ്, നമ്മുടെ നന്മ ആഗ്രഹിക്കുന്നെങ്കിൽ, അവർ നന്നാക്കാനുള്ള കാര്യങ്ങൾ കൂടി പറയും, വീണ്ടും ശ്രമിക്കാനുള്ള ആത്മവിശ്വാസം കൂടി തരും...
ഈ കുറ്റം പറയുന്നവർ ശെരിക്കും നമ്മൾ കേറി കൊളുത്താൻ, ഒരു ചൂണ്ട ഇട്ടു കാത്തിരിക്കുന്നവർ ആണ്, ഏതേലും രീതിയിൽ നമ്മൾ അതിനോട് പ്രതികരിച്ചു, അതിൽ കൊത്തിയാൽ, അവർ ജയിച്ചു... ഇതുപോലെ ഉള്ളവർക്ക് യാതൊരു ജസ്റ്റിഫിക്കേഷൻ ന്റെ ആവശ്യവും ഇല്ല എന്ന് മനസിലാക്കുക.... അവരോട് പ്രതികരിച്ചോ, അവരെ മനസിലാക്കിപ്പിക്കാൻ ശ്രമിച്ചോ, അതിനായി നമ്മുടെ സമയം കളയാതിരിക്കുക....
മറ്റുള്ളവരെയോ, അവരുടെ പ്രവർത്തികളെയോ നിയന്ത്രിക്കാൻ നമ്മൾക്ക് ഒക്കില്ല... പക്ഷെ നമ്മൾ എങ്ങനെ ഓരോന്നിനോടും പ്രതികരിക്കണം എന്നത് നമ്മൾക്ക് തീരുമാനിക്കാം. ആ പ്രതികരണം ആണ് നമ്മൾ ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നത്.... 😇
വിവരവും ബോധവും ഉള്ള നമ്മൾ, വിവരം ഇല്ലാത്ത, 'നോർമൽ' അല്ലാത്ത ആരേലും ഓരോന്നു പറയുന്നതിന്, വില കൊടുക്കണോ വേണ്ടയോ എന്നും, അതിനു മറുപടി കൊടുക്കാനും മറ്റും സമയം കളയണോ വേണ്ടയോ എന്നും ആലോചിക്കണം .... 🤨
ഞാൻ പറഞ്ഞത് മനസിലായി എന്ന് കരുതുന്നു.... 😉.അപ്പോൾ കാണാം....
ദീപ ജോൺ
26-May-2020
Well written
ReplyDeleteThank u
DeleteGood strategy chechi
ReplyDeleteThank u :)
Delete