Skip to main content

മദർസ് ഡേയ്ക്ക് ഒരു താക്കീതു...



ദേ രാവിലെ ഫോൺ എടുത്തു കയ്യിൽ വെച്ചതും Happy Mother's Day  മെസ്സേജസിന്റെ ഇന്റെ അയ്യര് കളിയാണ്... ഒരുവിധം എല്ലാർക്കും റിപ്ലൈ  അയച്ചു... ശെരിക്കും എന്താണപ്പാ ഇതെന്ന് ആയി പോയി... ഒരു മെസ്സേജ് അയക്കൽ പ്രഹസനം അല്ലേ... mother's day,  മാത്രമല്ല father's day,  valentine's day അങ്ങനെ ഒത്തിരി കലാ പരിപാടികൾ ഉണ്ട്... 

ശെരിക്കും ഇതിന്റെ ആവശ്യം എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?  അമ്മമാരേ ആദരിക്കുക അതാണ്...  എന്റെ പൊന്നു മാതൃ സ്നേഹികളെ,  ഇവിടെ ഈ മെസ്സേജ് എല്ലാർക്കും അയക്കുന്ന സമയം,  അടുക്കളയിൽ ചെന്ന്,  രണ്ടു പാത്രം കഴുകി കൊടുക്കാൻ പറ്റുമോ...?🙄

പോട്ടെ ഇന്ന് ഒരു ദിവസം,  അമ്മ ചെയ്യുന്ന,  വീടിന്റെ മൊത്തം ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്തോളം എന്ന് ഏതേലും മക്കൾ പറയുവോ,  പറഞ്ഞാൽ പിന്നെ ഈ ഒരു ഓര്മിപ്പിക്കൽ ഡേയുടെ ആവശ്യം ഒന്നും വരൂല... 🤭🤭🤭

ബര്ത്ഡേ ക്കും മറ്റും സാരിയും,  ഡ്രെസ്സും എടുത്തു കൊടുക്കുന്നതിനും,  കേക്ക് മുറിക്കുന്നതിനും പകരം.. ഇത്തിരി നേരം അമ്മേടെ കൂടേ പോയിരുന്നു കത്തി വെയ്ക്കാൻ ഒക്കുമോ??  അതെങ്ങനാ അമ്മയൊക്കെ ഓൾഡ് ജനറേഷൻ അല്ലേ? 😔

അവർ അവരുടെ ജീവിതവും സ്വപ്നങ്ങളും ഒക്കെ... കുഞ്ഞുങ്ങൾ വളരട്ടെ,   അവരുടെ പഠിത്തം കഴിയട്ടെ ,  കല്യാണം കഴിയട്ടെ, എന്നൊക്കെ,  ഓർത്തു മാറ്റി മാറ്റി വെച്ചു,   നിങ്ങൾക്ക് വേണ്ടി ജീവിച്ചത് കൊണ്ട് അവര് ഓൾഡ് ജനറേഷൻ...🥺

ഞാൻ പറയും,  അമ്മമാരുടെ അടുത്തും ഉണ്ട് തെറ്റ്... മക്കൾ,  ഭർത്താവ് എന്നൊക്കെ പറഞ്ഞു സ്വന്തം കാര്യം മാറ്റി വെയ്ക്കുമ്പോൾ... കരി പിടിച്ച നെറ്റിയും,  നരച്ച മുടിയുമായി നടക്കുന്ന നിങ്ങളെ ആരും മൈൻഡ് ചെയ്യില്ല ഹേ...  😏

ഇതിന്റെ ഇടയിലും നിങ്ങളുടെ സ്വപ്നങ്ങൾ,  നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തിയെടുക്കാൻ കൂടി മിടുക്കു കാണിക്കുന്ന്... അല്ലാതെ എന്റെ കുഞ്ഞു ഞാനില്ലേ ഉറങ്ങില്ല ,  ഭര്ത്താവിന് ചോറ് എടുത്തു കൊടുത്താലേ താഴോട്ട്,   ഇറങ്ങാത്തൊള്ളൂ...  എന്നൊക്കെ പറഞ്ഞു 'ത്യാഗി'  ലൈൻ എങ്കിൽ നിങ്ങളുടെ ഐഡന്റിറ്റി നിങ്ങൾ തന്നെ കളഞ്ഞു കുളിക്കുകയാണ്.... 🤐 പിന്നെ ഈ വീട്ടിൽ എനിക്ക് വിലയില്ലേ എന്ന് പരിതപിച്ചിട്ടു കാര്യം ഇല്ല.... 

അവരും നിങ്ങളെ പോലെ കയ്യും കാലും ഒക്കെ ഉള്ളവർ അല്ലേ... തനിയെ കാര്യങ്ങൾ നടത്തി  ജീവിക്കാൻ അവരും പഠിക്കട്ടെ... നിങ്ങൾ വെറുതെ സ്പൂൺ ഫീഡ് ചെയ്തു അവരെ വഷളാക്കാതെ... ഭാവിയിൽ അതു നിങ്ങൾക്ക് തന്നെ പാര ആകും....

ഒന്ന് hospitized ആവണം,  രണ്ടു ദിവസം വീട്ടിൽ നിന്നു മാറിനിൽക്കണം എങ്കിൽ.. അയ്യോ പറ്റത്തില്ല.. വീട്ടിലെ കാര്യം ഒക്കെ താറുമാറാകും എന്നൊക്കെ പറഞ്ഞു,  നിങ്ങളുടെ 'അത്യാവശ്യങ്ങൾ ' പലതും മാറ്റി വയ്‌ക്കേണ്ടി വരും.... 😒
 
നിങ്ങൾ അമ്മമാർക്കൊരു വിചാരം ഉണ്ട്,  നിങ്ങൾ ഇല്ലേ വീട്ടിലെ കാര്യങ്ങൾ,  മക്കൾ,  ഭർത്താവ് ഒക്കെ അങ്ങ് വിഷമിച്ചു പോകും,  അവരുടെ ജീവിതം സ്റ്റോപ്പ്‌ ആകും എന്ന്...  വെറുതെയാണ്...  ഇന്ന് നിങ്ങളുടെ ശവമടക്ക് ആണെന്ന് കരുതുക... തിരികെ വീട്ടിൽ എത്തിയാൽ, അവർ എത്ര എന്ന് പറഞ്ഞു ഹോട്ടൽ ഫുഡ്‌ കഴിക്കും... 🤑 അടുക്കളയിൽ കേറുക തന്നെ ചെയ്യും,  അല്ലേൽ അതിനുള്ള ഏർപ്പാട് ചെയ്യും... അല്ലാതെ നിങ്ങൾ പോയി,  അതുകൊണ്ട് അവരുടെ കഞ്ഞി കുടി മുട്ടി എന്നൊന്നും അഹങ്കരിച്ചേക്കല്ലേ 🤨... 

കൂടി വന്നാൽ ഒന്നോ രണ്ടോ ആയ്ച ഒന്ന് കരഞ്ഞും പിടിച്ചും ഇരിക്കും.. (മൊബൈലും,  യൂട്യൂബ്ഉം ഒക്കെ ഉള്ളത് കൊണ്ട് രണ്ടാഴ്ച ഒക്കെ ഇത്തിരി കൂടുതൽ ആണ്😜 ) കുഞ്ഞി പിള്ളേർ ആണേൽ ഇത്തിരി പാടായിരിക്കും,  എന്നാലും ജീവിക്കും,  അല്ലാതെ വഴി ഒന്നും ഇല്ലലോ.... 

പിന്നെ വർഷാവർഷം ആണ്ടു ആഘോഷം ആയി  നടത്തുമായിരിക്കും... പിന്നെ ഒരു അടിപൊളി പട്ടുസാരി ഒക്കെ ഉടുത്ത ഒരു ഫോട്ടോ,  ഏതേലും ഗ്രൂപ്പ്‌ ഫോട്ടോയിൽ നിന്നു ഫോട്ടോഷോപ്പ് ചെയ്തു  മാറ്റിയത്... (തനിയെ ഉള്ള ഏതേലും ഫോട്ടോ ഉണ്ടോ,  ഒന്ന് ഓർത്തു നോക്കിയേ?? ) ഫ്രെയിം ഒക്കെ ചെയ്തു ഭിത്തിയിൽ ഇരിക്കും അത്രേയുള്ളൂ... തീർന്നു... ശുഭം 🤫

അപ്പോ പറഞ്ഞു വന്നത്... പറ്റുമെങ്കിൽ ഇനി തൊട്ട്,  വഴിയേ പോകുന്ന പ്രാരാബ്ദം ഒക്കെ വലിച്ചു തലയിൽ കയറ്റാതെ.... കുറച്ചൊക്കെ ഡെലിഗേഷന് ചെയ്യാൻ പഠിക്കു... 😎അടുക്കളയിൽ ഉം,  വീട്ടിലും ഒക്കെ ഉള്ള ജോലികൾ മറ്റു കുടുംബാംഗങ്ങളെ കൊണ്ട് ചെയ്യിപ്പിക്കാൻ പഠിക്കു.. ഒരു 'Me time' ഇന്നുള്ള വകുപ്പ് ഒക്കെ ഉണ്ടാക്കി എടുക്കു.... 

അവർ ചെയ്തില്ലേ അവിടെ കിടക്കട്ടെ എന്ന്.... അല്ല പിന്നെ... ഇടാൻ തുണിയൊന്നും കണ്ടില്ലേ അവർക്കു അറിയാം,  അത് വാഷിംഗ്‌ മെഷീൻ ഇൽ ഇട്ടു കറക്കാനും,  ഉണക്കാനും ... ഒരു ദിവസം അമ്മേ വിശക്കുന്നു എന്ന് പറയുമ്പോൾ,  പോയി  മാഗ്ഗിയോ വെല്ലോം തനിയെ ഉണ്ടാക്കി കഴിക്കാൻ പറയു... അവരും പഠിക്കട്ടെ ബാലപാഠങ്ങൾ... ഇത്തിരി കൈയൊക്കെ പൊള്ളും അത്രേയുള്ളൂ...🤗🤪😜

അല്ലാതെ മറ്റേ airhostess മാര് bell അടിച്ചാൽ ഓടിവരുന്ന പോലെ,  ഓരോന്നു ചെയ്തു കൊടുത്തു... വെറുതെ സ്പൂൺ ഫീഡ് ചെയ്തു അവരെ നശിപ്പിക്കരുത്.... 🤨

അപ്പോൾ പറഞ്ഞ പോലെ ഈ പ്രഹസനം എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെടുന്നില്ല.... അതുകൊണ്ട് അമ്മയും, അമ്മായിയമ്മയും   ഭാര്യയും,  സർവോപരി മിടുക്കിയുമായ നിങ്ങൾക്ക് ശുഭ ദിനം ആശംസിച്ചു കൊണ്ട്... 

ദീപ ജോൺ 
May 10,  2020

Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

തിരിച്ചറിവുകളുടെ അളവുകോൽ...

അഞ്ച് വർഷം മുൻപ്... 2017 ഇൽ... ടെക്‌നോപാർക്കിലെ ജോലി ഒക്കെ പോയി, കോൺട്രാക്ടർ ബിസിനസ്സിലും ഒരു കൈനോക്കി... തകർന്നു തരിപ്പണം ആയി... ഇനി എന്ത്...? എന്നൊരു ചോദ്യവുമായി ഇരിക്കുക ആയിരുന്നു ഞാൻ .... ഒത്തിരി തലപ്പുകച്ചതിന് ശേഷം.... ഇനി ഒന്നും വേണ്ട കുഞ്ഞുങ്ങളെയും നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കാം എന്നു  തീരുമാനിക്കുന്നു....  എന്റെ ചില കൂട്ടുകാരൊക്കെ എന്നോട് പറയാറുള്ളത് പോലെ.... 'ഒരു പൊടിക്ക് അടങ്ങാം...' എന്നു കരുതി ആനിയമ്മയെയും നോക്കി കുറച്ചു നാൾ മുന്പോട്ട് പോയി... പക്ഷെ ഇത്രേം വർഷം ആളുകളെ കണ്ട്, ഓടി നടന്ന എനിക്ക്... വീട്ടിൽ ചുമ്മാ കുഞ്ഞിനേയും നോക്കി... സിനിമയും കണ്ട് ഇരിക്കുക എന്നു പറഞ്ഞാൽ... എന്തോ... ഒരു വിമ്മിഷ്ടം പോലെ ആയിരുന്നു... ശെരിയാണ് കുഞ്ഞുങ്ങളെ നോക്കാൻ പറ്റുന്നുണ്ട്...., അവർക്കു വയ്യ എങ്കിൽ ബോസ്സിന്റെ മുൻപിൽ ലീവിനു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കേണ്ട... അവർ ഹാപ്പി ആണ്... പക്ഷെ, എന്തോ...ഞാൻ ഹാപ്പി അല്ലായിരുന്നു... എനിക്കെന്തോ ഒന്നു നഷ്ടപെട്ട പോലെ ആയിരുന്നു.... ആൾക്കാരെ ഫേസ് ചെയ്യാൻ മടി..., സംസാരിക്കാൻ ബുദ്ധിമുട്ടു.. കോൺഫിഡൻസ് ഇഷ്യൂ ഒക്കെ ഉണ്ടായിരുന്നു.... അന്നേരം... എന്ത് ...