Skip to main content

വണ്ടി പഠിച്ച കഥ പാർട്ട്‌ 02

ഹായ് ഞാൻ ദീപ,  ഇതു ഡ്രൈവിംഗ് എക്സ്പീരിയൻസ് ഇന്റെ രണ്ടാം ഭാഗം ആണ്‌.. ആദ്യത്തെ ഭാഗം കാണാത്തവർ അത് കണ്ടേച്ചു വന്നാൽ കുറച്ചു കൂടി നല്ലതായിരിക്കും...

വണ്ടി ഓടിക്കാൻ പേടിയാണ് എന്നും മറ്റുമുള്ള ഒത്തിരി comments ഞാൻ കഴിഞ്ഞ വീഡിയോയുടെ താഴെ കണ്ടു... എനിക്ക് പറയാനുള്ളത് ഇതാണ്... നമ്മൾ സ്വയം പര്യാപ്തം ആകുന്ന വഴിയിലെ ഒരു വലിയ factor ആണ്‌ ഈ വണ്ടി പഠിക്കുക എന്നത്... നമ്മുടെ സൗകര്യം അനുസരിച്ചു ടു വീലർ  ഓ four വീലർ ഓ ആകാം...

ഒരു കാര്യത്തിന് പോകാനായി വേറെ ഒരാളെ, അത് അച്ഛനോ,  ചേട്ടനോ,  ചേച്ചിയോ,  ഒരു ഓട്ടോ റിക്ഷ യോ ആയിക്കോട്ടെ അത് പിടിച്ചു പോകുന്നതും നമ്മളുടെ സ്വന്തം വണ്ടിയിൽ പോകുക എന്നതും തമ്മിൽ വ്യത്യാസം ഉണ്ട്...

 ആലോചിച്ചാൽ മതി.. കാത്തിരുന്നു,  എത്ര സമയം നമ്മൾ,  ഇതിപോലെ ഓരോരോ  യാത്രയ്ക്ക് ആയിട്ടു കളയുന്നുണ്ട് എന്നും... ഓരോരുത്തരുടെ സൗകര്യത്തിനായി, നമ്മുടെ   എന്തെല്ലാം കാര്യങ്ങൾ മാറ്റി വെയ്ക്കുന്നുണ്ട് എന്നും...  കൂടുതൽ പറയുന്നില്ല... ബാക്കി കഥയിലേക്ക് കടക്കാം....

ഇനി നമ്മൾ നേരെ ലാൻഡ് ചെയ്യുന്നത്,  എന്റെയും ബിജുന്റെയും കല്യാണം ഒക്കെ കഴിഞ്ഞ സമയം ആണ്‌... അചാച്ചി ഞങ്ങളെ രണ്ടു പേരേം (ബിജൂനേം എന്നേം ) കൊണ്ട്  കാർ പഠിപ്പിക്കാൻ ശംഘുമുഖത്തു പോകും... ബിജുണ് ലൈസൻസ് ഉണ്ട്... പക്ഷെ ഓടിച്ചു പ്രാക്ടീസ് ഇല്ല... അചാച്ചി ക്കാണേൽ മരുമോനോട് ഭയങ്കര സ്നേഹം... എന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞു കൊണ്ട് പോയിട്ട്... ഒന്നോ രണ്ടോ റൗണ്ട് തരും... ബാക്കി മുഴുവൻ ബിജുനെ ഓടിപ്പിക്കും... അവസാനം അടിപിടിയും കുശുമ്പഉം ഒക്കെയായി ആണ്‌ തിരിച്ചു വരുന്നത്... ശനിയാഴ്ച /ഞായറാഴ്ച ആണ്‌ ഈ കലാപരിപാടി കേട്ടോ...അചാച്ചിക്ക് എന്നെ അത്രയ്ക്ക് വിശ്വാസം പോരാ...

ഞങ്ങളുടെ കല്യാണം ഏപ്രിൽ ആണ്‌ നടക്കുന്നെ...,    ഡിസംബർ ആയപ്പോൾ,  വണ്ടി  ഓടിച്ചു  ഒരു ധൈര്യം ഒക്കെ ആയി,  ബിജു,  പുതിയ വണ്ടി എടുത്തു santro...  ഡിസംബർ അവസാനം ആയപ്പോൾ അച്ഛാച്ചയ്‌ക്കു സ്ട്രോക്ക് പോലെ വരുന്നതും ഓർമ്മ പോകുന്നതും... അത് ഞാൻ already എന്റെ  ഈ ബ്ലോഗിൽ തന്നെ   പറയുന്നുണ്ട്... 

അചാച്ചി ക്ക് വയ്യാതെ ആയി കഴിഞ്ഞപ്പോൾ രണ്ടു കാർ വീട്ടിൽ വെറുതെ കിടപ്പൂണ്ട്... അചാച്ചിയോടു വണ്ടി ഓടിക്കരുത് എന്ന് strict ആയി ഡോക്ടർ പറഞ്ഞത് കൊണ്ട്... അചാച്ചി യുമായി പണിസ്ഥലത്തു ഒക്കെ പോകാൻ ഒരു ഡ്രൈവർ നെ ഒക്കെ ഏർപ്പാടാക്കി ആണ്‌ പോകുന്നത്... ഞാൻ അന്നേരം അചാച്ചിയുടെ വർക്ക്‌ ഒക്കെ ഒന്ന് നോക്കാനായി 1month ലീവ് എടുത്തായിരുന്നു...  ആ സമയത്ത്... എന്റെ അനിയത്തി ദീപ്തി പോയി... ടു വീലർ ഇന്റെയും  four വീലർ ഇന്റെയും ലൈസൻസ് എടുത്തു...

അതും കൂടേ ആയപ്പോൾ... എനിക്ക് കാർ പഠിച്ചേ പറ്റു.. ഞാൻ ബിജുനെ പിരി കേറ്റാൻ തുടങ്ങി....... ബിജു പഠിപ്പിക്കാം എന്ന് പറഞ്ഞാലും ഒരു മെല്ലെ പോക്ക് നയം ആയിരുന്നു.... അങ്ങനെ... പുറകെ നടന്നു... ഒടുവിൽ ഒരു ദിവസം നമ്മൾ വണ്ടി പഠിക്കാൻ കന്യാകുമാരി പോകാൻ തീരുമാനിച്ചു... ഒരു വിധം basic ഒക്കെ അറിയാമെങ്കിലും... ഒന്ന് തെളിയണ്ടേ.. അതിനാണ്.... കന്യാകുമാരി ട്രിപ്പ്‌ പോണേ... ഒരു gutterum വിടാതെ.. പുതിയ വണ്ടിയുടെ അടപ്പു ഇളക്കി കൊണ്ടുള്ള യാത്ര ആയിരുന്നു... പിറ്റേന്ന് ആണ്‌ ഞങ്ങൾ അറിയുന്നത് ഞാൻ pregnant ആണ്‌ എന്നത്.... അതോടെ... ഡ്രൈവിങ് പഠനത്തിന്റെ intensity ഇത്തിരി കുറഞ്ഞു.... പക്ഷെ അപ്പോഴും  ബിജു പഠിപ്പിക്കുന്നുണ്ടായിരുന്നു... technopark പോയി വരുമ്പോൾ ഞാൻ ഓടിക്കും....

ബിജുന്നു പറഞ്ഞാൽ വളരെ calm n cool teacher ആണ്‌... നമ്മൾ L  വെച്ചു ഓടിച്ചു തുടങ്ങുമ്പോൾ ചിലർക്ക് ഒരസുഖം ഉണ്ട് വെറുതെ വന്നു അറപ്പിക്കുക.. ഹോൺ അടിക്കുക.. ഇങ്ങോട്ട് വന്നിട്ടു എവിടെ നോക്കിയ ഓടിക്കുന്നത് എന്ന് ചോദിക്കുക... ഇതൊന്നും ആദ്യമേ മൈൻഡ്  ചെയ്യണ്ട എന്നാണ് എന്റെ ഗുരു പറഞ്ഞേക്കുന്നത്.... പുള്ളി relaxed ആയി ഇരിക്കും... മൊത്തം ടെൻഷൻ നമ്മുക്ക് ആണ്‌... എനിക്ക് അമ്മച്ചി പ്രെഗ്നന്റ് ആയതു കൊണ്ട് കഴിക്കാൻ തരുന്ന ആപ്പിൾ ബദാം എല്ലാം കഴിച്ചു കൊണ്ടാണ് എന്നെ പഠിപ്പിക്കുന്നത്.... എതിരെ wrong side കേറി പേടിപ്പിക്കാൻ വരുന്ന വണ്ടികൾ ഉണ്ട്.. അവരെ തിരിച്ചു പേടിപ്പിക്കാനും... ഇങ്ങോട്ട് പറയുന്നതിന് മുൻപ് അങ്ങോട്ട്‌ തെറി വില്ക്കാനും,  പെണ്ണുങ്ങൾ ആണ്‌ ഓടിക്കുന്നത് എന്ന് കാണുമ്പോൾ ചിലർക്ക് ചില ചൊറിച്ചിലുകൾ ഒക്കെ ഉണ്ടാവു.. അവർക്കൊക്കെ നല്ലത് തിരിച്ചു കൊടുക്കാൻ  ഒക്കെ ഉള്ള ധൈര്യം ബിജു എന്ന ഗുരുവിൽ നിന്നാണ് കിട്ടിയത്... 

പക്ഷെ അചാച്ചി അസുഖം വന്നതിനു ശേഷം... ആളാകെ മാറി... ഞാൻ വണ്ടി എടുത്താൽ എപ്പോഴും ഡാഷ് ബോർഡിൽ അടിച്ചു അടിച്ചു.. speed കുറയ്ക്കാൻ പറഞ്ഞോണ്ട് ഇരിക്കും...

അപ്പൊ ബാക്ക് ടു ദി സ്റ്റോറി...

എന്നാലും എനിക്ക് അപ്പോഴും ടു വീലർ തന്നെയാണ് ഇഷ്ടം.. അറിയാലോ ഞാൻ pregnancy  ടൈമിൽ ഉം ടു വീലർ ആണ്‌ എടുക്കുന്നത്... അങ്ങനെ ലൈസൻസ് എടുക്കേണ്ട ദിവസം വന്നു... കൃത്യം ആ ദിവസം ബിജുന്‌ വരാൻ പറ്റില്ല ഓഫീസിൽ എന്തോ അത്യാവശ്യം... ഞാൻ അന്നേരം 7 മാസം പ്രെഗ്നന്റ് ആണ്‌...

 8 എടുത്ത അബദ്ധം വരരുതല്ലോ...  തലേന്ന് തന്നെ... ഇവിടെ ശംഘു മുഖത്താണ് ടെസ്റ്റ്‌... ബിജു എന്നേം കൊണ്ട് പോയി H എങ്ങനെ  എടുക്കണം എന്ന് പറഞ്ഞു തന്നു... പിന്നെ 3-4 മാസം ആയി ടെക്നോപാർക്കിൽ നിന്നു തിരിച്ചു വരുന്നത്, എന്നെ കൊണ്ട് ഓടിപ്പിച്ചു ആയതു കൊണ്ടും അല്ലാണ്ട് ഒക്കെ പള്ളിയിൽ ഒക്കെ തനിയെ വണ്ടി ഓടിച്ചു പോയി പ്രാക്ടീസ് ഉള്ളത് കൊണ്ടും... മറ്റു കാര്യങ്ങൾ ഒക്കെ എളുപ്പമായിരുന്നു....

പ്രെഗ്നന്റ് ആയതു കൊണ്ട്,  അതിരാവിലെ തനിയെ വിടാൻ അമ്മച്ചിക്ക് പേടി.. അങ്ങനെ അചാച്ചി ആണ്‌ കൂട്ടു വന്നത്.... അന്നേരം അചാച്ചി അസുഖത്തിൽ നിന്നു റിക്കവർ ആകുന്നെ ഉള്ളു.... സംസാരം വളരെ കുറവാണു.... ഞങ്ങൾ അവിടെ ചെന്നപ്പോൾ വലിയ ക്യൂ,  ഒടുക്കത്തെ വെയിലും....

ഏതൊക്കെയോ പേപ്പർ മിസ്സിംഗ്‌ ആയിരുന്നു... പിന്നെ ഞാനും അചാച്ചിയും കൂടി അടുത്തൊക്കെ പോയി ഫോട്ടോസ്റ്റാറ് ഒക്കെ എടുത്തു കൊണ്ട് വന്നു... വെപ്രാളപ്പെട്ടാണ് കൊടുത്തത്... അതെല്ലാം കാറിൽ ആണ്‌ പോക്കും വരവും ... അങ്ങനെ ഒരുവിധം പേപ്പർ ഒക്കെ കൊടുത്തു... ഇതൊക്കെ കണ്ടോണ്ടു.... ഈ ടെസ്റ്റ്‌ നടത്തുന്നവർ  ശ്രദ്ധിക്കുന്നുണ്ടായിരുന്നു . അതിൽ ഒരു പുള്ളി  നമ്മുടെ വീടിനു അടുത്തുള്ളതായിരുന്നു...

 അചാച്ചിനെ കണ്ടിട്ടുണ്ട്.... അങ്ങനെ എന്നോട് കാര്യം എല്ലാം തിരക്കി... പ്രെഗ്നന്റ്  ആണെന്ന് അവർക്കു അവസാനം ആണ്‌ മനസിലായത്.... എന്തായാലും ആ വെയിലത്ത്‌ തലകറങ്ങി വീഴണ്ടതായിരുന്നു... driving സ്കൂളിൽ നിന്നു അല്ലാത്തത് കൊണ്ട്... last പേപ്പർ കൊടുത്ത എന്നെ ആണ്‌ H എടുക്കാൻ വിളിച്ചത്... അത് കുഴപ്പം ഒന്നും ഇല്ലാണ്ട് എടുത്തു... പിന്നെ roadtest... അത് ഇത്തിരി താമസിച്ചു... എന്നാലും... നമ്മുടെ വണ്ടി നമ്മൾ തന്നെ ഓടിച്ചു വന്നതൊക്കെ അവർ കണ്ടത് കൊണ്ട്... എനിക്ക് കാര്യങ്ങൾ ഒക്കെ അറിയാമെന്നു assumption ഇൽ  ആണ്‌... കാര്യങ്ങൾ എല്ലാം പോയത്...

സാധാരണ രാവിലെ പോയാൽ ഉച്ച കഴിഞ്ഞു ആണ്‌ ടെസ്റ്റിന്റെ slip ഒക്കെ മേടിച്ചു വീട്ടിൽ എത്താൻ ഒക്കുക...  ഭാഗ്യത്തിന്... ആദ്യമേ വിളിച്ചത് കൊണ്ട് 1:30 മണി ഒക്കെ ആയപ്പോൾ ടെസ്റ്റ്‌ പാസ്സ് ആയ സ്ലിപ്പും വാങ്ങി ഞങ്ങൾ വീടെത്തി.... അപ്പോ അങ്ങനെ ആണ്‌ 4 വീലർ ലൈസൻസ് എടുത്തത്....

വണ്ടി ഒന്നും ഓടിക്കാൻ പേടി ഒന്നും ഇതുവരേം ഉണ്ടായിട്ടില്ല...മക്കളെ വെച്ചു പ്രേത്യേകിച്ചു ആനിയെ വെച്ചു കൊണ്ട് ടു വീലർ ഓടിക്കാൻ പേടിയാണ്... കാരണം ഇപ്പോ അവല് ചാടും എന്ന് പറയാൻ ഒക്കില്ല... അതല്ലാതെ വണ്ടി ഓടിക്കുന്നത് ഒരു പ്രശ്നം ആയി തോന്നിയിട്ടില്ല... ഒത്തിരി ഇഷ്ടമാണ് എന്നതാണ് സത്യം....

എനിക്ക് പറ്റിയ വണ്ടി  അപകടങ്ങളെ പറ്റി  പറയുവാണേൽ.. ടു വീലറിൽ  അങ്ങനെ വലിയ അപകടങ്ങൾ ഒന്നും പറ്റിയതായി ഓർക്കുന്നില്ല... എല്ലാരേം പോലെ ചെറിയ ഒരസലും,  സൈഡ് ചരിഞ്ഞു വീഴലും... അതായതു... ഒരു TT  യിൽ ഒതുങ്ങി  നിന്ന കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ....

കാറിൽ... tvm ടു alpy ബിജു ഇല്ലാണ്ട്  4-5 പ്രാവശ്യം,  അമ്മേനേം,  അന്നകുട്ടിയെയും ഒക്കെ കൂട്ടി, ഓടിച്ചു പോയിട്ടുണ്ട്,  പോകേണ്ടി വന്നിട്ടുണ്ട് എന്നതാണ്,  അതിനേക്കാളും ബിജു,  എനിക്ക് വണ്ടി തന്നു വിടാൻ ധൈര്യം കാണിച്ചിട്ടുണ്ട് എന്നതും വേറെ കാര്യം.... അങ്ങനെ  ഒരു പ്രാവശ്യം.. അചാച്ചിയുടെ അമ്മച്ചി (വല്യമ്മച്ചി ) മരിച്ച സമയത്തു ഞാൻ വീട്ടുകാരേം,  കൂട്ടി പോയ ഒരു  സമയം... ഒരു അപകടം പറ്റിയതാണ് എടുത്തു പറയത്തക്ക ഒരെണ്ണം.... അന്ന് അന്നയ്ക്ക് കഷ്ടിച്ച് 1.5-2 വയസ്സ് കാണും....

അത് ഡീറ്റൈൽ ആയി ഞാൻ എന്റെ എഴുത്താണി എന്നാ ബ്ലോഗിൽ പറയുന്നുണ്ട്....ഒരു ട്രാജിക് കോമഡി എൻഡിങ്  ആണ്‌....  സമയം കിട്ടുമ്പോൾ ഒന്ന് വായിച്ചു നോക്കുക....

ഇനി ഗിയർ ഉള്ള ബൈക്ക്  ഓടിക്കാൻ നടത്തിയ ശ്രമം ആണ്‌... പണ്ട് തൊട്ടേ ആഗ്രഹം ഉള്ള കാര്യം ആണ്‌ bullet ഓടിക്കുക എന്നത്... ബിജുനോട് അത് പറയാൻ തുടങ്ങിട്ട് നാള് കുറെയായി... പക്ഷെ ബിജു അനങ്ങിയിട്ടില്ല... അങ്ങനെ ഇരിക്കെ ആണ്‌ എന്റെ സെക്കന്റ്‌ pregnancy  miscarriage ആയിപ്പോവുന്നതും... ഞാൻ ഇത്തിരി ഒന്നു desp ആവുന്നതും.... അങ്ങനെ desp ആയി ഇരിക്കുമ്പോൾ.. എനിക്ക് പൊതുവെ ഉള്ള ഒരു സ്വഭാവം ആണ്‌... എന്തേലും ഇച്ചിരി different ആയ എന്തേലും പരീക്ഷിക്കുക എന്നത്... പെട്ടന്ന് ഒരു ദിവസം ബിജുനെ അങ്ങോട്ടും ഇങ്ങോട്ടും വിടാതെ ശല്യപ്പെടുത്തി കൊണ്ട് പുറകെ നടക്കാൻ തുടങ്ങി... വണ്ടി പഠിപ്പിക്കാൻ....

ഞാൻ വിഷമിച്ചു ഇരിക്കുവല്ലേ എന്ന് കരുതി ബിജു okay പറഞ്ഞു... sunday ആയിരുന്നു... അപ്പോൾ തന്നെ പുൾസറും എടുത്ത് Shangumugham  പോയി... ഒരു രണ്ടു മൂന്നു മണിക്കൂർ കൊണ്ട് നടത്തിയ effort നു ശേഷം... ഒരു വിധം ബൈക്ക് ഓടിക്കാൻ പഠിച്ചു .. അന്ന് തന്നെ  ബിജു പുറകിൽ ഇരുന്നു... Shangumugham ടു pettah വരെ ട്രാഫിക് ഇന് ഇടയ്ക്കു കൂടി ഒക്കെ ഒടിച്ചു തിരിച്ചു വീട്ടിൽ വന്നു...

ആകെ പ്രശ്നം... വണ്ടി ചവുട്ടി start ആക്കാനുള്ള ആരോഗ്യം നമ്മുകില്ല എന്നതും... എവിടേലും നിർത്തിയിട്ടു എടുക്കുമ്പോൾ first ഇട്ടു സെക്കന്റ്‌ ഇലേക്ക് മാറി വരാൻ ഒരു കോഓർഡിനേഷൻ കുറവ്... ഒറ്റ ദിവസം കൊണ്ട് അത്രേം ഒക്കെ ഞാൻ ഒപ്പിച്ചു.... അപ്പോൾ ഞാൻ കരുതി അടുത്ത ആയ്ച ബിജു വരുമായിരിക്കും പഠിപ്പിച്ചു തരുമായിരിക്കും എന്നൊക്കെ... പക്ഷെ ബിജു കാല് മാറി... പിന്നെ,  എന്താണോ ഒരു രക്ഷയും ഇല്ല... വരത്തെയില്ല ... ഇപ്പോഴും ഞാൻ പറയും.. കേട്ട ഭാവം നടിക്കത്തില്ല....

തനിയെ ചവിട്ടാൻ പറ്റു വെങ്കിൽ ഞാൻ തന്നെ ഒരു കൈ നോക്കാം എന്ന് വെച്ചു ഇരിക്കുവാന്... ഇനി ഇപ്പോൾ ഞാൻ അനിയന്റെ അവിടെ അച്ഛച്ചിടെ ഒരു പഴയ ബൈക്ക്,  വിൽക്കാൻ ഒന്നു സമ്മതിക്കാതെ വെച്ചിട്ടുണ്ട്... അവസരവും ആരോഗ്യവും അനുവദിക്കുവാണേൽ   പഠിച്ചെടുക്കണം.... ലൈസൻസും എടുക്കണം.... അതാണ് ആഗ്രഹം... അതിനോടൊപ്പം വേറെയും ചില അതിമോഹങ്ങൾ ഇല്ലാതില്ല... അത് നടന്നിട്ട് പറയുന്നതായിരിക്കും നല്ലത്....

അപ്പോൾ അത്രേയുള്ളൂ എന്റെ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഇനെ പറ്റി പറയാൻ... ഇതു  നിങ്ങൾക്ക് ഇഷ്ടപെട്ട എന്ന് കരുതുന്നു... ചിലർക്കെങ്കിലും ഇതു സ്വന്തമായി വണ്ടി ഓടിക്കണം എന്ന് ഒരു തോന്നൽ എങ്കിലും ഉണ്ടാക്കാൻ ഇടവരുത്തി എങ്കിൽ ഞാൻ happy ആയി... അപ്പോൾ മറ്റൊരു രീതിയിൽ  ഉടനെ കാണാം കേട്ടോ...byebye...

ദീപ ജോൺ



Comments

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്