Skip to main content

ഞാൻ വണ്ടി പഠിച്ച കഥ പാർട്ട്‌ 01


ഹായ് ഞാൻ ദീപ... ഇന്ന് ഞാൻ ഡ്രൈവിംഗ് പഠിച്ച കഥ പറഞ്ഞാലോ... കഥയൊക്കെ കേൾക്കാൻ നിങ്ങൾക്ക് ഇഷ്ടമാണെന്നു എന്റെ ബ്ലോഗിന് നിങ്ങൾ തരുന്ന റെസ്പോൺസിൽ നിന്നും മനസ്സിൽ ആകുന്നുണ്ട്...  അപ്പോൾ കഥ തുടങ്ങാം

ആദ്യത്തെ വണ്ടി നമ്മൾ എല്ലാരുടേം പോലെ tricycle എന്റെ 3-4 ത്തെ വയസ്സിൽ... അതിനിപ്പോൾ പ്രേത്യേകിച്ചു ബാലൻസ് ഒന്നും വേണ്ടല്ലോ.. അത് അങ്ങ്  നമ്മൾ എല്ലാരും പഠിക്കുന്ന പോലെ പഠിച്ചു...

പിന്നെ ദേ ഇങ്ങനെ ഇരിക്കുന്ന പെണ്പിള്ളാരുടെ സൈക്കിൾ ഉണ്ടല്ലോ... അത് ഞാൻ 5 ഇലോ ആറിലോ പഠിക്കുമ്പോൾ ആണ് Bsa ladybird എന്ന സൈക്കിൾ ഇന്റെ പരസ്യം ടീവിയിൽ വരും... പോരാത്തതിന്...ഞാനൊക്കെ അന്ന് നടന്നു പോകുമ്പോൾ കുറച്ചു ചേച്ചിമാർ ഒക്കെ സൈക്കിൾ വരും... സ്കൂളിൽ... ഇതിന്റെ ഒക്കെ influence കാരണം ഒരു ദിവസം ഞാൻ അങ്ങോട്ട്‌ ഒരു നിരാഹാരം... പ്ലസ് അലമ്പ് plan ചെയ്തു.... അലമ്പ് അത്ര വിലപ്പോയില്ലേലും.... ഈ ഭക്ഷണം കഴിക്കാതെ ഇരിക്കൽ.. അത് അമ്മച്ചിക്കു പറ്റുന്ന കാര്യം അല്ല... എന്തോ ബാക്ക്ഗ്രൗണ്ട് പരിപാടികൾ നടന്നു എന്ന് വേണം കരുതാൻ... അചാച്ചി പറഞ്ഞു.... ഞാൻ ഇപ്പോൾ പുറത്തു പോയി വരും നീ ready ആയി ഇരുന്നോ... നമ്മുക്ക് സൈക്കിൾ വാങ്ങിക്കാൻ പോകാം....

കാശ് ഒപ്പിക്കാൻ പോയതാണെന്ന് തോനുന്നു... എന്തായാലും വൈകിട്ട് വന്നു.. ഇവിടെ കിഴക്കേ കോട്ടയിൽ ഉള്ള ABAD സൈക്കിൾസ് ഇപ്പോയും  ഉണ്ട് അവിടുന്നു ഒരു സൈക്കിൾ വാങ്ങി,  ഓട്ടയിൽ കെട്ടി ഒടിഞ്ഞു മടങ്ങി ഇരുന്നു വരുന്നത് ഇപ്പോഴും ഓർമ ഉണ്ട്.... അനിയത്തി ക്കും അനിയൻ ഉം ഒരു സമാധാനത്തിനു എന്തോ ഒരു കളിപ്പാട്ടവും എക്സ്ട്രാ വാങ്ങി കേട്ടോ....

നമ്മൾ ഒരു കുന്നും പുറത്താണ് താമസിക്കുന്നത്... മുറ്റം ആണേലും ഇല്ല അതുകൊണ്ട് സൈക്കിൾ വാങ്ങിയിട്ടു... നമ്മുടെ വീടിനകത്തു ഇട്ടു ഓടിക്കാൻ മാത്രം ആണ് പറ്റിയത്... പിന്നീട് ഞങ്ങൾ അവിടുത്തെ വീട് വിറ്റു റോഡ് സൈഡിൽ ഉള്ള ഒരു വാടക വീട്ടിലേക്കു മാറി... അപ്പോൾ മുറ്റവും ഉണ്ട് പുറത്തേക്കു ഇറങ്ങിയാൽ ആ ഹൗസിങ്  കോളനി യുടെ റോഡും... അത് വഴി ബസ് അല്ലാതെ വണ്ടികൾ എല്ലാം പോകും... അന്നേരവും... ബാലൻസിങ് വീൽസ്  വെച്ചാണ് ഞാൻ സൈക്കിൾ ഓടിക്കുന്നത് അതുകൊണ്ട്... സംഭവം എനിക്ക് ഒരു രസം തോന്നിയില്ല...

അങ്ങനെ ഇരിക്കുമ്പോഴാണ് അമ്മേടെ ചേച്ചിടെ മക്കൾ ജോൺയും ജോബിച്ചേട്ടനും വരുന്നത് അവർ വന്നു ഉടനെ ചെയ്തത്... ആ ബാലസിങ്ങ് വീൽസ് അങ്ങ് അഴിച്ചു മാറ്റുക ആണ്... എനിട്ട്‌ എന്നെ  നേരെ റോഡിലേക്ക് ഇറക്കി... ചെറിയ guideline ഒക്കെ തന്നു അങ്ങ് തള്ളി വിട്ടു... കുറച്ചു സമയമേ എടുത്തുള്ളൂ... സൈക്കിൾ ബാലൻസ് ready ആയി... പക്ഷെ ആവേശം മൂത്തു ഓടിച്ചു വന്നു വീണത് ഒരു ഓട മൂടിയ രണ്ടു സ്ലാബിന്റെ ഇടയിലോട്ടാണ്... അതാണ് സൈക്കിൾ പഠിച്ചു വീണ ആദ്യത്തെയും അവസാനത്തെയും വീഴ്ച... പക്ഷെ അമ്മച്ചിക്ക് പേടിയായതു കൊണ്ട്... ആ ലൊക്കാലിറ്റി വിട്ടു.. അതായതു പാല് വാങ്ങാനൊക്കെ പോകാനല്ലാതെ സൈക്കിൾ എടുക്കാൻ അമ്മച്ചി സമ്മതിക്കത്തില്ലായിരുന്നു... അതും കൊണ്ട് സ്കൂളിൽ പോകാനുള്ള ആഗ്രഹം അങ്ങനെ നടന്നില്ല...

അടുത്തത്... 8, 9, 10 ത്തിൽ പഠിക്കുമ്പോൾ ആണ്... സ്കൂളിൽ 2 പേര്... kinetic honda കൊണ്ട് വരും... 10 ഇൽ പഠിക്കുന്ന ചേച്ചീമാരാണ്... എങ്ങനെ എന്നൊന്നും അറിയില്ല... ഞാൻ അതിന്റെ അടുത്തൊക്കെ പോയി നിൽക്കും... പിന്നെ വനിതയിൽ sunny എന്ന വണ്ടിയുടെ പരസ്യം വരും... ഹിന്ദി ചാനലിലും sunny വണ്ടിയുടെ പരസ്യം... ഒരു കണ്ണാടി വെച്ച പെൺ കൊച്ചു ഡ്രെസ്സൊക്കെ അതിനകത്തു ഒളിപ്പിച്ചു വെച്ചിട്ട്... വേഷം മാറി വരുന്ന ഒരു പരസ്യം ഉണ്ട്... അപ്പോൾ തൊട്ട് നമ്മളിവിടെ എനിക്കും വേണം എനിക്കും വേണം... എന്ന് ബഹളം തുടങ്ങി... അമ്മച്ചി പറഞ്ഞു... sslc ക്ക് ട്യൂഷൻ ഒന്നും ഇല്ലാത്തതല്ലേ distinction വാങ്ങിയാൽ... വണ്ടി... വണ്ടി മാത്രമല്ല സ്വർണമാല,  ഡ്രസ്സ്‌  ഒക്കെ ഉണ്ട് ഓഫറിൽ കേട്ടോ...

എന്തോ ഭാഗ്യത്തിന്...മാർക്കുണ്ട്...  1999 ആണ് സമയം... ആയിടയ്ക്ക് അച്ഛച്ചിടെ ഒരു ഫ്രണ്ട് ഇന്റെ വൈഫ്‌ ഇന്റെ  കയ്യിൽ sunny ഉണ്ട്... അവരുടെ കയ്യിൽ നിന്നും സെക്കന്റ്‌  ഹാൻഡ് ആയി വാങ്ങുന്നതാണ് എന്റെ ആദ്യത്തെ ടു വീലർ ... സൈക്കിൾ ബാലൻസ് ഉള്ളത് കൊണ്ട്..., കിട്ടിയ അന്ന് തന്നെ ഞാൻ അതും എടുത്തു നമ്മുടെ ജംഗ്ഷൻ വഴി ഒരു പ്രകടനം നടത്തി.... അന്ന് പെൺകുട്ടികൾ അങ്ങനെ two വീലർ ഓടിക്കുന്നവർ അവിടെ കുറവായിരുന്നു അതുകൊണ്ട്... എന്നെ അത് പെട്ടന്ന് തന്നെ famous ആക്കി... ആ sunny യിൽ പോകുന്ന കൊച്ചല്ലേ... അങ്ങനെ ആയി... കാര്യങ്ങൾ... എന്നാലും 2km  radius ആണ് അമ്മച്ചി നിശ്ചയിച്ചിരിക്കുന്ന  പരിധി...  learners ലൈസൻസ് പോലും ഇല്ല എന്ന് ഓർത്തോണം... മാർക്കറ്റ്,  പള്ളി,  ഹോസ്പിറ്റൽ,  ഫാൻസി സ്റ്റോർ,  അനിയത്തി അനിയന്റെ സ്കൂൾ,  പിന്നെ ഞാൻ കോളേജിൽ പോകുന്നതിനു ബസ് കേറുന്നിടത്തു ഒരു govt office കണ്ടു വെച്ചു,  അവിടെ കൊണ്ട് ചെന്ന് വെച്ചിട്ട് ബസ് കേറി കോളേജിൽ പോകും

ഡിഗ്രി തേർഡ് യർ ആണ് ലീർനെർ സും  ലൈസൻസും ഒക്കെ എടുക്കാൻ ഇറങ്ങുന്നത് 18 കഴിഞ്ഞല്ലോ...  16 ആകുമ്പോഴ് learners എടുക്കാം പക്ഷെ ഏതാണ്ട് 5 വർഷം ലൈസൻസ് ഒന്നും എടുത്തില്ല എന്നത് വേറെ കാര്യം...

  ഒരു ദിവസം, അചാച്ചി എന്നെ rto ഓഫീസിൽ കൊണ്ട് ചെന്ന് വിട്ടു... അവിടെ ഇങ്ങനെ എഴുതി തരാൻ ഒക്കെ ആളുകൾ ഇരിക്കും അവരോടു ചോദിച്ചാൽ ഫോം ഒക്കെ തരും... അതൊക്കെ അവർ പറയുന്ന പോലെ ചെയ്തു കൊടുത്താൽ ലീർനെർ സിനു  വിളിക്കും  നമ്മുടെ ടൈമിൽ കമ്പ്യൂട്ടർ ആയെന്നു തോന്നുന്നു... ഓർമയില്ല...
 
ഡിഗ്രി 3rd year പഠിക്കുമ്പോൾ ആണ്... ഞാൻ
എന്റെ two വീലർ ന്റെ,  ലൈസൻസ് എടുക്കാൻ പോകുന്നത്... അന്ന് GV രാജ സ്കൂൾ ഗ്രൗണ്ടിൽ ആണ്  ടെസ്റ്റ്‌... ഡ്രൈവിങ് സ്കൂൾ വഴി പോകാത്തത് കൊണ്ട്... ഒരു മാങ്ങാത്തൊലിയും അറിയത്തുമില്ല .... അചാച്ചി രാവിലെ 7 മണിയായപ്പോൾ,  എന്നെ കൊണ്ട് വിട്ടു... വർക്ക്‌ സൈറ്റ് ഇൽ ഇൻസ്‌പെക്ഷൻ ഉള്ളത് കൊണ്ട്.... '8' എടുത്തു പഠിച്ചോ എന്ന് പറഞ്ഞേച്ചു ഒറ്റ പോക്ക്....  ഞാൻ ആദ്യമായിട്ടാണ് '8' എടുക്കുന്നത്  കാണുന്നത് തന്നെ ... രണ്ടു തൊണ്ടു വെച്ചിട്ടുണ്ട്... അതിനിടയിൽ കൂടി ഓരോരുത്തരും വണ്ടിയുമായി വരിവരിയായി നിന്നു '8'എടുക്കുവാ....

അതിന്റെ മട്ടം ഒക്കെ മനസിലാക്കി ഞാനും പോയി നിന്നു... 2-3 വട്ടം,  8 എടുത്ത് പഠിച്ചു  കഴിഞ്ഞപ്പോൾ ഏതോ ഡ്രൈവിംഗ് സ്കൂളിലെ ഒരുത്തൻ വന്നു വണ്ടിയിൽ കേറി വലിച്ചിട്ടു പറഞ്ഞു പറ്റത്തില്ല എന്ന്... ഞാൻ പറഞ്ഞു എന്ത് പറ്റത്തില്ല???  ഇതു ഡ്രൈവിംഗ് സ്കൂളുകാർക്കു ഉള്ളതാണ് എന്ന്.. ഞാൻ പറഞ്ഞു അങ്ങനെ ഇവിടെ എഴുതി വെച്ചിട്ടൊന്നുമില്ലലോ... പിന്നെ 1-2ഉം  പറഞ്ഞു വാക്ക് തർക്കമായി...

ബാക്കി വിഡിയോയിൽ...   ബാക്കി അല്ല മുഴുവനും വീഡിയോ യിൽ ഉണ്ട്....  second part ഉടനെ....



Comments

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

Crying is bad - അല്ലെ അമ്മാ?

A small talk about emotional regulation with my 5yr old annieyamma 💕 കുറെ നാളായി ചുമയും ജലദോഷവും മാറാതെ നിന്നതിനാൽ ആനിക്കുട്ടിക്ക് ബ്ലഡ്‌ ടെസ്റ്റ്‌  ഉം xray യും പറഞ്ഞു ഡോക്ടർ... ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുന്നിടത്തെ കോലാഹലം ഒക്കെ കഴിഞ്ഞു, കരഞ്ഞു മൂക്ക് തിരുമി ഇരിക്കുന്ന ആനിയോട്, ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു - "ആഹാ ആനിക്കുട്ടി brave ആണല്ലോ?... " വലിയ പ്രസന്നത ഒന്നും ഇല്ലാതെ ആനിയമ്മ - "ഇല്ല അമ്മാ ... crying is bad; and I cried" പിന്നെ ആളൊന്നും മിണ്ടുന്നില്ല.... "പക്ഷെ ആനി ആ സിറ്റുവേഷൻ ഫേസ് ചെയ്തല്ലോ? അപ്പൊ ആനി brave അല്ലെ...?" "No അമ്മാ ... crying bad ആണ്... And I cried..." "ഇല്ല മോളെ crying എന്നാൽ, laughing, angry ഒക്കെ പോലെ ഉള്ള ഒരു emotion ആണ് അത് നമ്മുക്ക് express ചെയ്യാം...." ആനിയമ്മ convinced അല്ല....🙄🙄🙄 "അമ്മയ്ക്ക് തലവേദന വരുമ്പോൾ അമ്മ കരയാറില്ലേ? അത് കൊണ്ട് അമ്മ brave അല്ലാണ്ട് ആവുമോ? നമ്മൾ ആ pain deal ചെയ്യുന്നില്ലേ? so we are brave... ആനി ആണേലും ബ്ലഡ്‌ എടുത്തപ്പോൾ runaway ചെയ്തില്ലലോ... അത് ഡീൽ  ചെയ്തില്...