Skip to main content

ഇത്തികണ്ണികളോടുള്ള നിലപാട്

 സ്കൂളിൽ വെച്ചു,  ഇത്തികണ്ണികളെ (parasites) പറ്റി പഠിച്ചത് ഓർമ്മ വരുന്നു ...  ടീച്ചർ അതു വിവരിക്കുമ്പോൾ ഞാൻ അതു മനസ്സിൽ കണ്ടത് ഇങ്ങനെ ആണ്.... സ്കൂൾ പ്ലേ ഗ്രൗണ്ടിലെ വലിയ മരത്തിനെ ചുറ്റി പടർന്നു കേറി പോകുന്ന ഇത്തികണ്ണികൾ ,  കുറച്ചു നാള് കഴിഞ്ഞു, അന്നദാതാവായ,  മരത്തിന്റെ നീര് ഊറ്റി കുടിച്ചു,  വളരുകയും,  പിന്നെ ഒരു ദാക്ഷണ്യവും ഇല്ലാണ്ട്,  അതിന്റെ നാശവും വരുത്തി വെച്ചിട്ട് അടുത്ത വടവൃക്ഷം തേടി പോകുന്ന... ഇത്തികണ്ണികൾ ... 


പ്രകൃതിയിലെ ഈ ഒരു പരുപാടി,  പിന്നീട് ജീവിതത്തിൽ ഒരുപാടിടത്തു  കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്.... കോളേജ് കാലഘട്ടത്തിലും,  കോർപ്പറേറ്റ് ലൈഫ് ഇലും എല്ലാം കണ്ടിട്ടുണ്ട്.... 

വീട്ടിൽ ഇരുന്നു ഒരു ബുട്ടീക്ക് എന്ന സ്വപ്നത്തിലേക്ക് കാലെടുത്തു വെച്ചപ്പോൾ ആദ്യത്തെ ഒരു സന്തോഷം... മുകളിൽ ആകാശം,  താഴെ ഭൂമി... പാര വെയ്ക്കാനോ, പണി തരാനോ  ആളുമില്ല,  ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല എന്നതായിരുന്നു.... കസ്റ്റമർ ഈസ്‌ ദി കിംഗ്,  അതുമതിയാരുന്നു.... 

അങ്ങനെ പതുക്കെ ബൂട്ടിക്കിൽ വർക്കുകൾ ഒക്കെ വന്നു തുടങ്ങി... ആ ഓണത്തിന്,  നിന്നു തിരിയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ..... ജിമ്മിക്കി കമ്മൽ,    മുത്തും സർദോസിയും വെച്ച് അലങ്കരിച്ച മയിൽ, മയിൽ‌പീലി,  പഞ്ചാര മുത്തുമണികൾ അങ്ങനെ ഒത്തിരി ഡിസൈനുകൾ.... പലരിലും നിന്നും ഇൻസ്പിറേഷൻ ഉൾക്കൊണ്ടു ആണേലും... അതു ചെയ്തു കഴിഞ്ഞു അതിന്റെ ഫോട്ടോ എടുത്തു കഴിയുമ്പോൾ ഒരു വല്ലാത്ത സന്തോഷം ആണ്,  അഭിമാനം ആണ്....  ഒരു വർക്ക്‌ ചെയ്യാൻ  2-3 ദിവസം എടുക്കും... ഹാൻഡ് വർക്ക്‌ ചെയ്തു,  കഴുത്തു ഒടിയും.... എങ്കിലും അതിനോടുള്ള ഇഷ്ടം കാരണം,  അതൊന്നും,  ഒരിക്കലും ഒരു തടസവുമായില്ല... 

എന്റെ വർക്ക്‌,  ഞാൻ ചെയ്ത ഡ്രസ്സ്‌ എന്നൊക്കെയുള്ള,  അഹങ്കാരത്തിൽ  നിന്നും  മാറി,  വിഷമവും സങ്കടവും ഒക്കെ ആയി മാറിയ ഒരു സന്ദർഭം ആണ് ഇനി പറയാൻ പോകുന്നത് ,  കഴിഞ്ഞ മൂന്നു നാല്  ആഴ്ചയായി ... എന്റെ കസ്റ്റമേഴ്സും,  ഫ്രണ്ട്സും,  ഫാമിലി മെമ്പേഴ്സും ഒക്കെ കുറെ അധികം ലിങ്കുകൾ  അയച്ചു തരികയാണ് എനിക്കു.... എന്താണെന്നോ,  എന്റെ വർക്കുകളുടെ ഫോട്ടോ,  എന്റെ പേജിൽ നിന്നും,  അനുവാദമില്ലാതെ എടുത്തു,  അതിലെ വാട്ടർമാർക്,  അതിവിദഗ്ധമായി മാറ്റിയും,  ചിലതു മാറ്റാതെയും... fb marketplace ഇലും, ചിലർ തങ്ങളുടെ ബിസിനെസ്സ് പേജിൽ കവർ ഫോട്ടോ ആയിട്ടും ഒക്കെ ഇട്ടേക്കുവാന്....  സ്വന്തം വർക്ക്‌ ആണെന്ന മട്ടിൽ.... 🥺

പെട്ടന്ന് കണ്ട വെപ്രാളത്തിന്,  ഒത്തിരി പേരെ കുത്തിയിരുന്ന് വിളിച്ചു.... ചിലരൊക്കെ ഫോട്ടോസ് remove ചെയ്തു...  ചിലർ  പറഞ്ഞു ... കൊച്ചിയിൽ എങ്ങോ ഉള്ള, ഒരു ഡീലർ തന്നതാണ്,  അവർ ചെയ്തതാണ് എന്നു പറഞ്ഞു അയച്ചു തന്നതാണ്,  എന്നു.. അവർക്കൊന്നും അറിയില്ലാന്നു ... ഡീലറുടെ കോൺടാക്ട് ഡീറ്റെയിൽസ് ആരും തന്നെ തരുന്നുമില്ല... കാരണം അവർക്കു പേടിയാണെന്ന്... 😇 

ആദ്യം ഒത്തിരി സങ്കടമായി.... എന്റെ ഫോട്ടോ വെച്ചു,  എന്റെ അനുവാദം ഇല്ലാതെ ബിസിനെസ്സ് പിടിക്കുന്നത് ഓർത്തിട്ടു, എനിക്ക് ഒട്ടും അതങ്ങോട്ടു ദഹിച്ചില്ല .... എത്രയെന്നു  പറഞ്ഞു റിമൂവ്  ചെയ്യിപ്പിക്കും.... റിപ്പോർട്ട്‌ ചെയ്യും... ? ആരാടാ ഈ ഡീലർ,  ഇപ്പോ ശെരിയാക്കി കളയണം,   എന്ന മട്ടിൽ ഒത്തിരി നെഗറ്റീവ് ചിന്തകൾ കേറി വന്നു.... പ്ലാൻ ചെയ്ത വെച്ച,  മിക്ക കാര്യങ്ങളും നടത്താൻ പറ്റാതെ,  ഈ കാര്യം തന്നെ ആരുന്നു എപ്പോഴും ചിന്ത... 

പിന്നീട് ഇതിനെ പറ്റി,  ഇതേ ബിസിനെസ്സ് ചെയ്യുന്ന,  സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ ആണ്... ഒരു പറ്റം റീസെല്ലേഴ്‌സിനെ പറ്റി അറിയുന്നത്... അവർ നമ്മുടെ പടം കാണിച്ചു വർക്ക്‌ പിടിക്കും,  എന്നിട്ടു ഒരു ക്വാളിറ്റിയും ഇല്ലാണ്ട്,  സ്വന്തം സ്റ്റിച്ചിങ് യൂണിറ്റിൽ,  ചെയ്തുകൊടുക്കും, അല്ലെങ്കിൽ,  നമ്മുടെ അടുത്ത് നിന്നു തന്നെ ചെയ്യിപ്പിച്ചു എടുത്തിട്ട്,  അതിനു മുകളിൽ കമ്മീഷൻ ഇട്ടു വിൽക്കും...  ഫലമോ... ഫോട്ടോ കാണുമ്പോഴേ ഇതു ഉടായിപ്പാണ്‌... പറ്റിക്കൽ ആണ്,  വിലകൂടുതൽ ആണ്, എന്നൊക്കെ  കസ്റ്റമേഴ്‌സ് വിധി എഴുതും... 'ഓൺലൈൻ ഷോപ്പിംഗ് എന്നാൽ മൊത്തം ഉടായിപ്പാണ്‌ എന്നൊരു ചിന്താഗതി വരും.... '

ഞാൻ റീസെല്ലേഴ്‌സിനെ അടുപ്പിക്കാറെ ഇല്ല,  കാരണം 2-3 ദിവസം ഇരുന്നു ചെയ്യുന്ന ഹാൻഡ്മെയ്ഡ്  ഐറ്റംസ് ആണ് എന്റേത്.... bulk ആയി ഉണ്ടാക്കാറില്ല,  സമയം എടുത്താണ് ചെയ്യുന്നത്.. അതുമല്ല എനിക്കു കസ്റ്റമേഴ്സിനെ നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കണം.... ഒരു ബിസിനെസ്സ് എന്നതിനേക്കാൾ,  ഒരു പരിചയം ആണ് ഓരോരോ കസ്റ്റമേർസും  ആയി ഞാൻ പ്രതീക്ഷിക്കുന്നത്....  

എന്റെ വർക്കുകൾ കാണിച്ചു ബിസിനസ്‌ പിടിക്കാൻ നടക്കുന്ന ഈ ഇത്തിക്കണ്ണികളേ എന്ത് ചെയ്യും എന്നു ആലോചിച്ചു കുറെ ദിവസം ഡെസ്പ് ആയി പോയി.... പിനീടാണ് ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയത്... 

കോടികൾ മുടക്കിയിട്ടു ഇറങ്ങുന്ന സിനിമയുടെ,  കോപ്പി പിറ്റേദിവസം തന്നെ ഇന്റർനെറ്റിൽ കാണുന്ന,   അതിന്റെ പിന്നണി പ്രവർത്തകരുടെ ഒരു സിറ്റുവേഷൻ ആലോചിച്ചു നോക്കികെ.... ബ്രാൻഡഡ് പ്രോഡക്ടസിന്റെ,  അതേ കെട്ടിലും മട്ടിലും ഇറങ്ങുന്ന,  ബ്രാൻഡഡ് പ്രോഡക്ടസിന്റെ അതെ റാക്കിൽ ഇടം പിടിച്ചു... അവരുടെ പേരിന്റെ ചിലവിൽ,  വിൽപ്പന നടത്തിഎടുക്കുന്നവരെ  പറ്റി ഒന്ന് ആലോചിച്ചു നോക്കിയേ....  

ഇതിൽ നിന്നും ഒരു കാര്യം കൂടി പിടികിട്ടി...  അനുകരണങ്ങൾ ഉണ്ടാകുന്നതു,  അല്ലേൽ കോപ്പി അടിക്കുന്നത്... അത്യാവശ്യം പേരും,  പ്രശസ്തിയും ഉള്ളവരെ ആണ്.... അല്ലേൽ അത്യാവശ്യം ഡിമാൻഡും, ക്വാളിറ്റി ഉള്ളതിനെ ആണ്.... അപ്പോൾ എന്റെ  EshanaKids ഇന് അത്യാവശ്യം പേരുണ്ടെന്നും, എന്റെ പ്രോഡക്റ്റുകൾക്ക് നല്ല ഡിമാൻഡും ക്വാളിറ്റിയും ഉണ്ടെന്നും അർത്ഥം...  അതുകൊണ്ട് തന്നെ ഈ സംഭവം,  എനിക്കു ഒരു പുതിയ അംഗിളിൽ,  എന്നെ തന്നെ കാണാൻ സഹായിച്ചു... നന്ദി ഉണ്ട് കേട്ടോ... 😁😍

സ്വന്തമായി കഴിവില്ലാത്തതു കൊണ്ടായിരിക്കുമല്ലോ ഇങ്ങനെയൊക്കെ ചെയ്തു,  ജീവിച്ചു പോകാൻ കിടന്നു പെടാപ്പാട് പെടുന്നത്.... പൊയ്ക്കോട്ടേ അല്ലേ...  😒 അവർ എത്രയൊക്കെ ശ്രമിച്ചാലും... ഞാൻ ചെയ്തു കൊടുക്കുന്ന ഒരു രീതിയുണ്ടാവുമോ.... അവർക്കു അവരുടെ രീതി,  എനിക്കു എന്റെ രീതി... ബൾക്ക് ആയി സ്റ്റിച്ചിങ് യൂണിറ്റിൽ ഉണ്ടാക്കുന്നതും,  സമയം എടുത്തു ഉണ്ടാക്കുന്ന ഹാൻഡ്‌മെയ്ഡ് ഐറ്റംസിനു അതിന്റെതായ വ്യത്യാസം ഉണ്ടാവുമല്ലോ... അതുകൊണ്ടാണല്ലോ, ഇപ്പോഴും ഹാൻഡ്‌മെയ്ഡ് ഐറ്റംസിനു ഇപ്പോഴും ഡിമാൻഡ് ഉള്ളത്... 🥰

എന്റെ കഴിവും,  രീതികളും ഒന്നും,  അവർക്കു മോഷ്ടിക്കാൻ ഒക്കുന്ന കാര്യമല്ലലോ...  ഇതിനിടയിൽ കസ്റ്റമേഴ്സ് വഞ്ചിക്കപ്പെടും എന്നത് ഒരു വസ്തുത ആണ്.... 🤔😬

എങ്കിലും ഇതിന്റെ ഒക്കെ പുറകെ പോകാൻ നോക്കിയാൽ അതിനെ നേരം കാണു ... കാരണം അത്രയ്ക്ക് പരന്നു കിടക്കുകയാണ് റിസെല്ലേഴ്‌സും  അവരുടെ ഡീലേഴ്‌സും  എന്ന നെറ്റ്‌വർക്ക്.... കൈ നനയാതെ, നയാപൈസ മുടക്കില്ലാതെ ബിസിനെസ്സ് ചെയ്യുന്ന അവർക്കും ജീവിക്കേണ്ട....?  അതിപ്പോൾ എന്റെ ചിലവിൽ,  ചിലർ  ജീവിക്കുന്നു എന്നറിയുന്നത് തന്നെ ഒരു അഭിമാനം അല്ലേ....? 

പിന്നെ ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്ക് യേശുഅപ്പച്ചൻ പറഞ്ഞ കാര്യം കൂടി,  ഈ അവസരത്തിൽ ഓർക്കേണ്ടതായി ഉണ്ട്... എന്ത് കൊണ്ട് ഇതുപോലുള്ള ചീള് കേസുകൾ വിട്ടുകളയണം എന്നതിന് വ്യക്തമായ ഒരു മാർഗരേഖ.... 

ലൂക്കാ 6. 27 -36

"എന്റെ   വാക്കു  ശ്രവിക്കുന്ന  നിങ്ങളോട് ഞാൻ പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ ; നിങ്ങളെ ദ്വേഷിക്കുന്നവർക്ക് നന്മ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി  പ്രാർത്ഥിക്കുവിൻ. ഒരു ചെകിടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി    എടുക്കുന്നവനെ  കുപ്പായം കൂടി എടുക്കുന്നതിൽ നിന്ന് തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിൻറെ വസ്തുക്കൾ എടുത്തു കൊണ്ട് പോകുന്നവനോട് തിരിയെ ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെ തന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തു മേന്മയാണുള്ളത്?  പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.നിങ്ങൾക്കു നന്മ ചെയ്യുന്നവർക്ക് നിങ്ങൾ നന്മ ചെയ്യുന്നതിൽ എന്തു മേന്മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതിൽ എന്തു മേന്മയാണുള്ളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പാപികളും പാപികൾക്കു വായ്പ കൊടുക്കുന്നില്ലേ? എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതനെ പുത്രന്മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്ന് നന്ദിഹീനരോടും    ദുഷ്ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ."

ബൈബിൾ വചനം ആണെന്ന് പറഞ്ഞു,  ഈ സന്ദേശം അതേപടി  എടുത്തേക്കല്ലേ,  പണികിട്ടും.... 🤭😄. ഇതിന്റെ അർത്ഥം ഇത്രേയുള്ളൂ ,  സ്നേഹിതരെ സ്നേഹിക്കാൻ പ്രേത്യേകിച്ചു കഴിവൊന്നും വേണ്ട... പക്ഷെ നമ്മൾക്കിട്ട് പണി തരുന്നവരോടും ,  നമ്മളെ തൊരന്നു ജീവിക്കുന്നവരോടും, നമ്മൾ ചെയ്ത സഹായങ്ങൾക്കൊന്നും  ഒരു നന്ദിയും ഇല്ലാത്തവരോടും,  -  പ്രതികരിക്കാതെ,  വെറുക്കാതെ,  നിരാശപെടാതെ ജീവിക്കണം... ഇല്ലേൽ ഇവരോടൊക്കെ യുള്ള  വെറുപ്പും വിദ്വേഷവും എല്ലാം നമ്മുക്കിട്ട്  തന്നെ പണി തരും.... 😇

മനസ്സ് ഏതു കോളിളക്കത്തിലും ശാന്തമാക്കി നിർത്തണം എന്നു അർത്ഥം.... അനാവശ്യമായി ബേജാറാവേണ്ട എന്ന്.... മനസ്സിലായോ 😉🤓

ബൈബിൾ,  ഖുർആൻ,  ഗീത  എന്നതിനെ  ഒക്കെ മതഗ്രന്ഥം എന്ന രീതിയിൽ നോക്കിയാൽ,  അത്രക്കു അങ്ങട് ദഹിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ ആണ് മിക്കവർക്കും ... പക്ഷെ ഇതു മൊത്തം പ്രാക്ടിക്കൽ  ലൈഫിൽ വിജയിക്കാൻ വേണ്ട പോസറ്റീവ് ചിന്തകളുടെയും, എടുക്കേണ്ട സ്ട്രാറ്റെജീസിന്റെയും ഒരു ഭണ്ടാരം ആണ്... ആ രീതിയിൽ അപ്പ്രോച്ച് ചെയ്യണം എന്ന് മാത്രം.... ഇടയ്ക്കു സമയം കിട്ടുമ്പോൾ ഒന്ന് മറിച്ചു നോക്കിക്കോ.... 

ശെടാ ഇത്തികണ്ണികളിൽ തുടങ്ങി... വചനപ്രഘോഷണത്തിൽ  എത്തി നിന്നല്ലോ... 

അപ്പോ ഇനി അധികം ഒന്നും പറയുന്നുമില്ല,  പ്രവർത്തിക്കുന്നുമില്ല....  എന്റെ റീ സെല്ലർ/ ഡീലർ  സുഹൃത്തുക്കളെ, ഞാനിതു വിട്ടു കളയുവാണ്.... എന്ന് വെച്ചു,  ഇനി അങ്ങാട്ട് ഈ പരുപാടിക്ക് നിന്നു തരും എന്നും കരുതരുത്... 😎


അപ്പോൾ കാണാം... 

ദൈവം അനുഗ്രഹിക്കട്ടെ... 

ദീപ ജോൺ

23- Aug-2020


Comments

Popular posts from this blog

എവിടുന്നാണ് ഈ കുത്തികുറിക്കലിന്റെ അസുഖം??? .... ✍️✍️✍️

അമ്മയെ കുറിച്ച് എഴുതിയതിനു ശേഷം ഒത്തിരി   വാട്സ്ആപ്പ്,  ഇമെയിൽ മെസ്സേജുകൾ,  വന്നു ...  അതിലെ വിവരങ്ങൾ എല്ലാം വളരെ വളരെ പേർസണൽ ആയതിനാൽ ഇവിടെ പറയുന്നില്ല.... പക്ഷെ,  എന്നെ അതിശയിപ്പിച്ചത്... എനിക്ക്  ഒരു പരിചയവും ഇല്ലാത്ത കുറച്ചു പേരാണ് അത് അയച്ചിരിക്കുന്നത് എന്നതാണ്.... എന്ത് കൊണ്ടായിരിക്കും അവർ അത് എനിക്ക് അയച്ചത് എന്ന് ഞാൻ പലതവണ ആലോചിച്ചു.... ഞാൻ ആലോചിച്ചത് ,  എനിക്ക് ഈ കുത്തികുറിക്കലിന്റെ അസുഖം,  എവിടെ നിന്നു വന്നു എന്നതാണ്... പണ്ട് കുഞ്ഞിലേ വിഷമം വന്നാൽ,  നോട്ട് ബുക്കിന്റെ പുറകിൽ,  എഴുതി തീർക്കുമായിരുന്നു.... അതൊരു കരഞ്ഞു തീർക്കൽ എന്നൊക്കെ പറയില്ലേ ആ ഒരു ഇഫ്ഫെക്റ്റ്  ആണ്‌... ഇപ്പോഴും വിഷമം വന്നാൽ എഴുതി തീർക്കും... ഒരു സമാധാനം ആണ്‌.... പിന്നെ അത് ഡയറി എഴുത്തിലേക്കു തിരിഞ്ഞു... ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ പൊട്ടും പൊടിയും ഒക്കെ ചേർത്തു എഴുതിയ ഡയറികൾ ഇപ്പോഴും വീട് ഒതുക്കുമ്പോൾ പൊങ്ങി വരാറുണ്ട്... വായിച്ചു വരുമ്പോൾ... വർഷത്തിൽ വല്ലപ്പോഴും വാങ്ങുന്ന ഡ്രെസ്സിന്റെ നിറവും,  വിലയും തൊട്ട്,  ഏതോ ഒരു ന്യൂ ഇയർ ഇൽ എല്ലാവര്ക്കും പനി വന്നു കഞ്ഞിയും പയറും കഴിച്ച കാര്യം വരെ ഉണ്ടാകും...  എന

നമ്മൾ, എത്ര ആയാലും പഠിക്കില്ലലോ ....ഫീലിംഗ് പുച്ഛം....

കുറച്ചു ദിവസങ്ങളായി, പ്രിയങ്ക എന്ന ഒരു കുട്ടിയുടെ ആത്മഹത്യ , മാധ്യമങ്ങൾ പൊക്കി കൊണ്ട് നടക്കുന്നുണ്ട്...സ്ത്രീധന പീഡനം ആണ് വിഷയം, അതോ അതിനു പിന്നിൽ വേറെ ലക്ഷ്യങ്ങൾ ഉണ്ടോ എന്ന് കണ്ടറിയണം... വല്ലാത്ത ഒരു വിഷമം.....   പിന്നെ അധികം നാള് വിഷമിക്കേണ്ടി വരില്ല.. "അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം..., അറസ്റ്റ് ചെയ്യണം..., പ്രിയങ്കയ്ക്ക് നീതി നടപ്പാക്കണം... " എന്ന് പറഞ്ഞു, ആവേശത്തോടെ കമെന്റ് ഇടുന്ന, ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹത്തിനു 'അൽഷിമേഴ്‌സ്' ആയതു കൊണ്ട് അടുത്ത ഒരു അടിപൊളി ന്യൂസ്‌ വരുമ്പോൾ ഇതങ്ങു മറന്നു പൊയ്ക്കോളും... പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്തരയുടെയും, പട്ടിണിക്കിട്ടു കൊന്ന തുഷാരയുടെയും ഒക്കെ കാര്യം മാത്രം ആലോചിച്ചാൽ മതി.... A divorced daughter is better than a dead daughter ഒരു മകൾ ഉണ്ടായാൽ ബാധ്യത ആണ് എന്ന് പറഞ്ഞു തലേൽ കൈവെയ്ക്കുന്ന, ജനിച്ച അന്ന് തൊട്ടു, അവളുടെ കല്യാണം എന്ന മെഗാ ഇവന്റിന് വേണ്ടി മുണ്ട് മുറുക്കി ഉടുക്കുന്ന അപ്പനമ്മമാരുള്ള, 18 തികഞ്ഞാൽ കെട്ടിക്കുന്നില്ലേ എന്ന് വ്യാകുലപ്പെടുന്ന നാട്ടുകാരുള്ള, ഇവളെ ഇങ്ങനെ കയറൂരി വിടരുതെന്നു, വീട്ടുകാരെ ഉപദേശിക്ക

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്