നമ്മുടെ ഭൂരിഭാഗം സമയവും പോകുന്നത് എവിടെ ആണ് എന്ന് ചിന്തിച്ചിട്ടുണ്ടോ??? രാവിലെ അലാറം ഓഫ് ആക്കാൻ ഫോൺ കയ്യിൽ എടുത്താൽ പിന്നെ കുളിക്കാൻ പോകുമ്പോഴോ, ചാർജ് തീരുമ്പോഴോ ആയിരിക്കും നമ്മൾ ഫോൺ താഴെ വെയ്ക്കുന്നത്... ചിന്തിച്ചിട്ടുണ്ടോ, ഈ ഇത്തിരികുഞ്ഞൻ ഫോൺ നമ്മുടെ വലിയ ലക്ഷ്യങ്ങളിലേക്ക് എത്താനായി വഴി മുടക്കി നിൽക്കുന്ന ഒരു മെയിൻ വില്ലൻ ആണെന്ന്?
ഈ അടുത്തു ഒരു ബുക്ക് ഞാൻ വായിച്ചു - Deep Work by Cal Newport.... എങ്ങനെ ഇത്രേം ഡിസ്ട്രാക്ഷൻ ഉള്ള ഈ ലോകത്തു, ഫോക്കസ്ഡ് ആയി നമ്മുക്ക് വിജയം നേടാം എന്നതാണ് വിഷയം... പക്ഷെ അതിൽ സോഷ്യൽ മീഡിയ എന്ന് പറയുന്ന വില്ലൻ നമ്മുടെ ജീവിതത്തെ ഇപ്പോൾ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന് പറയുന്നുണ്ട്...അതൊന്നു അനലൈസ് ചെയ്യാനൊക്കെ പറയുന്നുണ്ട്....
അങ്ങനെ ചിന്തിച്ചപ്പോൾ ശെരിയാണ്... ബോർ അടിക്കാൻ നമ്മൾ നമ്മളെ തന്നെ അനുവദിക്കുന്നില്ല... വാഷ് റൂമിൽ പോകുമ്പോൾ, മീറ്റിംഗിന് ഇരിക്കുമ്പോൾ, അടുക്കളയിൽ ജോലിക്ക് നിൽക്കുമ്പോൾ, സുഹൃത്തുമായി സംസാരിക്കുമ്പോൾ, പഠിക്കുമ്പോൾ, കുഞ്ഞുങ്ങളും ആയി ഇരിക്കുമ്പോൾ... ഒക്കെ നമ്മുടെ കൈയ്യിൽ ഫോൺ കാണും... ഒരു സെക്കന്റ് ബോർ അടിക്കുന്നതായി തോന്നിയാൽ അപ്പോ ഫോൺ എടുക്കും fb, insta, yt ഒക്കെ ഒന്ന് തുറന്നു നോക്കാൻ ഉള്ള ടെൻഡൻസി... എന്തിനാ എന്ന് അറിയത്തില്ല.... ഫ്രിഡ്ജ് ഒക്കെ ഇടയ്ക്കിടയ്ക്ക് തുറന്നു നോക്കുന്ന പോലെ.....തുറന്നു നോക്കിയാലോ? മണിക്കൂറുകളോളം അല്ലേൽ ചാർജ് തീരും വരെ നമ്മൾ ഫോൺഇൽ തന്നെ ആയിരിക്കും.
സീരിയസ് ആയി ഒരു ജോലി ചെയ്യുമ്പോഴും, എന്തിന് ഒരു ബുക്ക് വായിക്കാം എന്ന് കരുതുമ്പോഴും ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്തു ഒന്ന് swipe അപ്പ് ചെയ്യാനുള്ള ത്വര റെസിസ്റ് ചെയ്യാൻ ഒക്കില്ല നമ്മുക്ക്... നമ്മുടെ ബോഡിയുടെ ഒരു പാർട്ട് ആയിട്ടു തീർന്നിരിക്കുകയാണ്.. അത് മാറ്റി വെച്ചു ഒരിടത്തും പോകില്ല കാരണം എന്തോ ഒരു തരം പേടിയാണ്...
Nomophobia (short for 'no mobile phobia') is a word for the fear of, or anxiety caused by, not having a working mobile phone.[1][2] It has been considered a symptom or syndrome of problematic digital media use in mental health, the definitions of which are not standardized.[3][4]
Or
The term NOMOPHOBIA or NO MObile PHone PhoBIA is used to describe a psychological condition when people have a fear of being detached from mobile phone connectivity.
നമ്മൾ നമ്മളെ തന്നെ ഇതിൽ നിന്നും രക്ഷപ്പെടുത്തി എടുക്കേണ്ട ഒരു ഘട്ടം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെ പറയാം...പല പല ടെക്‌നിക്‌സ് ഉണ്ട്... സോഷ്യൽമീഡിയ അഡിക്ഷൻ ഓവർക്കം ചെയ്തു നമ്മുടെ വർക്കിൽ ഫോക്കസ് ചെയ്യാൻ...
സിമ്പിൾ ആയിട്ടു പറയുവാണേൽ....
നമ്മുടെ ഓരോ ദിവസവും കൃത്യമായി പ്ലാൻ ചെയ്യുക... സോഷ്യൽ മീഡിയ /ഫോൺ ചെക്ക് ചെയ്യാൻ പോലും അതിൽ സമയം പ്ലാൻ ചെയ്തിരിക്കണം... അങ്ങനെ ഡിസ്ട്രാക്ഷനിൽ നിന്നു ബ്രേക്ക് എടുക്കുക എന്ന രീതി മാറി.. ഫോക്കസ് ചെയ്തു ചെയ്യുന്ന വർക്കിൽ നിന്നും ബ്രേക്ക് എടുക്കുക എന്ന രീതിയിലേക്ക് കൊണ്ട് വരുക...
ഇനി ബോർ അടിക്കുമ്പോൾ എന്ത് ചെയ്യും എന്ന് കൃത്യമായി പ്ലാൻ ചെയ്യുക... ഫോണിൽ സോഷ്യൽമീഡിയ ചെക്ക് ചെയ്യുന്നതിന് പകരം... ബുക്ക് വായനയോ, മറ്റേതെങ്കിലും പ്ലാൻ ചെയ്യക... ബോർ അടിക്കുന്ന സമയത്തു നമ്മൾ ഇന്നത് ചെയ്യും എന്ന് നേരത്തെ സെറ്റ് ചെയ്തു വെയ്ക്കുക....
അല്ലേൽ അങ്ങനെ തന്നെ ബോറടിക്കാൻ അനുവദിക്കുക... കുറച്ചു നേരം ചുമ്മാ ഇരിക്കുക... അങ്ങനെ 5 മിനിറ്റ് വെറുതെ ഇരിക്കുന്നതു പ്രാക്ടീസ് ചെയ്യുന്നത്.. ഈ ഒരു അഡിക്ഷനിൽ നിന്നും രക്ഷപെടാനും കൂടുതൽ എന്തേലും കാര്യത്തിൽ നമ്മൾക്ക് കൂടുതൽ കോൺസെൻട്രേഷൻ കൊണ്ട് വരാൻ നും, നന്നായി ഫോക്കസ് ചെയ്തു നമ്മടെ ടാർഗറ്റ് achieve ചെയ്യാനും ഹെല്പ് ചെയ്യും...
മൊബൈൽ അഡിക്ഷനിൽ/സോഷ്യൽ മീഡിയയിൽ നിന്നു രക്ഷപെടാൻ ഞാൻ ചെയ്ത കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞേച്ചും വൈൻഡ് അപ്പ് ചെയ്യാം
1. ഏറ്റവും ആദ്യം നമ്മൾക്ക് ഇങ്ങനെ ഒരു അഡിക്ഷൻ ഉണ്ട്, അതിന്റെ സൈഡ് എഫക്ടസ് ഇതൊക്കെ ആണ് എന്ന് നമ്മൾക്ക് ബോധ്യം ഉണ്ടാവണം... അതിനു വേണ്ടി മനസ്സാലെ ഒരുങ്ങണം... So self awareness ആണ് ആദ്യത്തെ കാര്യം . അത് ഒരു നോട്ട് ആയിട്ടു എഴുതിയാൽ കുറച്ചു കൂടി നമ്മളുടെ മനസ്സിൽ /ബ്രെയിനിൽ രജിസ്റ്റർ ആവും...
2. ഫോക്കസ്ഡ് ആയി ചെയ്യേണ്ട എന്തുണ്ടെലും, ഫോൺ ആ ഏരിയയിലെ ഉണ്ടാവില്ല എന്ന് ഉറപ്പാക്കി.. അത് കിച്ചണിലെ വർക്ക് ആയാലും, ബൂട്ടിക് ആക്ടിവിറ്റി (എന്റെ കാര്യത്തിൽ ), learning, അങ്ങനെ എന്തായാലും.
3. ഹോം സ്‌ക്രീനിൽ എളുപ്പം എടുക്കാൻ പാകത്തിന് ഉള്ള അപ്പുകൾ ടെ ഷോർട് കട്ട്സ് remove ചെയ്തു... പറ്റുമെങ്കിൽ 1മാസത്തേക്ക് ഇതിൽ നിന്നൊക്കെ ഒരു ബ്രേക്ക് എടുക്കുക... നിങ്ങൾക്ക് സോഷ്യൽ മീഡിയ വഴി ബിസിനസ് ഒന്നും മാനേജ് ചെയ്യാൻ ഇല്ലേൽ ട്രൈ ചെയ്തു നോക്കാം... ഇതില്ലാതെ ജീവിക്കാൻ പറ്റില്ല/ ശെരിയാവില്ല എന്ന രീതിയിൽ ഉള്ള ചിന്തകൾ മാറാൻ ഇതു നല്ലതാണ്...fb/instayile post updates കണ്ടില്ലെലോ എന്റർടൈൻമെന്റ് videos കണ്ടില്ലെലോ ഒന്നും സംഭവിക്കില്ല... നമ്മുടെ updates അറിഞ്ഞില്ലേൽ അന്വേഷിക്കുന്നവർ വളരെ ചുരുക്കം ആണ്.. അതൊരു ലൈഫ് or ഡെത്ത് സിറ്റുവേഷനും അല്ല... നമ്മൾ ഒരു ഇൻഫ്ലുൻസർ ആണേൽ നമ്മുടെ reach കുറയും ആ consistency നിലനിർത്തിയില്ലെങ്കിൽ...
4....നേരെ തിരിച്ചു.. ഒന്നിരുന്നു ചിന്തിച്ചാൽ അതിൽ നിന്നും നമ്മുടെ ക്വാളിറ്റി of ലൈഫ് കൂട്ടുന്ന ഒന്നും തന്നെ കിട്ടില്ല എന്ന് ബോധ്യപ്പെടും .. ഓരോ പ്രവശ്യവും അതിലേക്കു എത്തിനോക്കുമ്പോൾ.. ഈ എന്റർടൈൻമെന്റ് സീരീസ്, tiktok, stories റീൽസ്, day in my life ഒക്കെ കണ്ടതുകൊണ്ട് എന്താണ് നമ്മുക്ക് കിട്ടുന്നത്? കുറച്ചു data പോകും, നമ്മുടെ വിലപ്പെട്ട സമയവും എന്നൊരു പുച്ഛം കലർന്ന ചോദ്യം ഉണ്ടാകും നമ്മുടെ ഉള്ളിൽ....
5. നോട്ടിഫിക്കേഷൻ ബെൽ മുഴങ്ങിയാൽ ഉടനെ പോയി നോക്കുന്ന പരുപാടി നിർത്തിയിട്ടു... മുൻകൂട്ടി തീരുമാനിച്ചു വെച്ച സമയം മാത്രം ഫോൺ ചെക്ക് ചെയ്യും.. അത്രയ്ക്ക് അത്യാവശ്യം ഉള്ളവർ നമ്മളെ ഫോണിൽ വിളിചോളും എന്ന മൈൻഡ്സെറ്റ് ഉണ്ടാക്കി എടുക്കുക ... പണ്ടു എനിക്ക് അപ്പപ്പോ whatsapp ഇന് മറുപടി പറയുന്ന സ്വഭാവം ഉണ്ടായിരുന്നു... ഫോക്കസ്ഡ് ആയി വർക്ക് ചെയ്യാൻ അതൊരു തടസ്സം ആയിരുന്നു... സൊ 1 മണിക്കൂർ കൊണ്ട് തീർക്കേണ്ട ജോലി 2-3മണിക്കൂർ നീളും... അതിന് ഇപ്പൊ പ്രത്യേകിച്ച് ഒരു സമയം സെറ്റ് ചെയ്തിട്ടുണ്ട്.
6. വെറുതെ hi, ഹായ് എന്നൊക്കെ ഉള്ള chat ഇന് റിപ്ലൈ കൊടുക്കില്ല. വ്യക്തമായി കാര്യം എന്താണ് എന്ന് പറയുന്നവർക്ക് മാത്രം മറുപടി... പിന്നെ ആദ്യമേ വെറുതെ ചൊറിയാനും, സമയം മേനെക്കെടുത്താനും, വെറുതെ കുശലന്വേഷണത്തിനും,ആണെന്ന് തോന്നിയാൽ റിപ്ലൈ ഇല്ല, ശല്യം ആണേൽ അപ്പോ തന്നെ ബ്ലോക്ക്. ഇതു തന്നെ email നും, തലയും വാലും ഇല്ലാതെ നമ്മൾ തന്നെ തിരിച്ചു മെയിൽ അയച്ചു ക്ലിയർ ചെയ്തു മറുപടി പറയേണ്ടി വരുന്ന തരം ഇമെയിലുകൾ ഉണ്ട്...അതിനും ഇതെ റൂൾ അപ്ലൈ ചെയ്യും.
7. ഒത്തിരി yt ചാനൽസ്, unsubscribe ചെയ്തു... തിരഞ്ഞെടുത്ത കുറച്ചു ക്വാളിറ്റി ഉള്ള stitching, designing, മോട്ടിവേഷണൽ, informative, progressive ആയ ചാനലുകൾ ഒഴികെ സമയം മേനെക്കെടുത്തുന്നു, ഉടായിപ്പു thumbnail കാണിച്ചു ആളെ പറ്റിക്കുന്ന ... Just for the sake of views എന്ന മെന്റാലിറ്റി ഉള്ള ചാനലുകൾ എല്ലാം unsubscribe ചെയ്തു. നോട്ടിഫിക്കേഷൻ digest സെറ്റ് ചെയ്തു... നിങ്ങൾ വിശ്വസിക്കില്ല... ഒത്തിരി സമയം ഉണ്ട് എനിക്കിപ്പോൾ.... Yt യിൽ അധികം ചുറ്റികറങ്ങാറില്ല ഞാൻ ഇപ്പോൾ.
8. സോഷ്യൽ മീഡിയ യൂസ് ചെയ്യാതെ ചെയ്യാതെ ഇരുന്നാൽ എന്തേലും നഷ്ടപ്പെടും, വരാനുള്ള ഇൻഫർമേഷൻ സമയത്തിന് എത്തില്ല എന്നാണ് എങ്കിൽ... അത് തെറ്റാണു..അത്യാവശ്യം ഉണ്ടേൽ അവർ നമ്മളെ എങ്ങനെ എങ്കിലും കോൺടാക്ട് ചെയ്തോളും... അല്ലേൽ ഫോൺ വിളിച്ചോളും... നമ്മുടെ ഫോൺ നമ്പർ അറിയാത്തവർക്ക്, നമ്മുക്കായിട്ട് പാസ്സ് ചെയ്യാൻ അത്രേം അത്യാവശ്യങ്ങൾ ഒന്നും ഉണ്ടാവില്ല എന്നതാണ് സത്യം.
9. ഞാൻ എന്നെ തന്നെ social media വഴി not reachable ആക്കിയിരിക്കുവാന്... വർക്ക് ചെയ്യുമ്പോൾ, വായിക്കുമ്പോൾ, കിച്ചണിൽ ആയിരിക്കുമ്പോൾ, ഫോൺ calls അല്ലാതെ ഒരു നോട്ടിഫിക്കേഷനും റിപ്ലൈ കൊടുക്കില്ല/ചെക്ക് ചെയ്യില്ല.
10. സാധാരണ ബോർ അടിക്കുമ്പോൾ ആണ് ഫോൺ എടുത്തു swipe ചെയ്യുന്നത്... അത് മാറ്റി ബോർ അടിക്കുമ്പോൾ, എന്ത് ചെയ്യണം എന്ന് വ്യക്തമായി തീരുമാനിച്ചു... ബുക്ക് വായന... Quick cleaning...ജേർണർലിങ്, പത്രം വായന, സിങ്കിലെ പാത്രം കഴുകുക, വായിച്ചു നിർത്തിയ ഒരു മാഗസിൻ വായിക്കുക, വെള്ളം കുടിക്കുക...അതുപോലെ എഫക്റ്റീവ് ആയി പ്ലാൻ ചെയ്തു.
11. പ്രയോജനം ഇല്ലാത്ത ഗ്രൂപുകളിൽ നിന്നും quit ചെയ്തു... Individually വരുന്ന GM, അതുപോലെ മറ്റു ചവറു forwards ഒക്കെ മൈൻഡ് ചെയ്യാതെയും/mute ചെയ്തും .. ശല്യം ഉള്ളവരെ ബ്ലോക്ക് ചെയ്യുകയും, അനാവശ്യമായി ഉള്ള chit chat..ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുകയും ചെയ്തു.. ആരുടെ മെസ്സേജ് ആണേലും ഉടനെ റിപ്ലൈ ചെയ്യില്ല അതെല്ലാം ബാച്ച് ആയി മാത്രേ നോക്കു എന്ന തീരുമാനം എടുത്തു...
12. ഓരോ പ്രാവശ്യം ഫോണിലേക്കു കൈ നീളുമ്പോഴും, എന്തിനു എന്നൊരു ചോദ്യം ചോദിക്കും... വെറുതെ എന്നാണ് ഉത്തരം എങ്കിൽ എടുക്കാതെ ഇരിക്കും...
13. ഫോൺ ഇന് ഒരു place, ചാർജിങ് സ്ലോട്ടിനു അടുത്തു ഉള്ള ഒരു ഷെൽഫിൽ ഉണ്ട് അത് അവിടെ ആയിരിക്കും... കൂടെ കൊണ്ട് നടക്കുന്ന രീതി മാറ്റി... ഫോൺ എടുക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതു purposefully ചെയ്യാൻ തുടങ്ങി.... Phone അടുത്തു വെയ്ക്കുന്ന അവസരങ്ങൾ കുറച്ചു... അത് അടുത്തില്ലെങ്കിലും കാര്യങ്ങൾ ഒരു പ്രശ്നവും ഇല്ലാണ്ട് നടന്നോളും എന്ന എന്നെ തന്നെ ബോധ്യപെടുത്തി കൊണ്ടിരിക്കുന്നു...
ഫോൺ നമ്മളെ ഉപയോഗിക്കാതെ നോക്കണം... അതിനെ പറ്റി നമ്മൾ aware ആയിരിക്കണം...
ഇത്രേം പറഞ്ഞു കൊണ്ട് നിർത്തുന്നു, ഉടനെ കാണാം.
ഇതുമായി ബന്ധപെട്ടു വായിക്കാവുന്നവ
Social Media Sabbatical
https://theeverygirl.com/
https://theeverygirl.com/how-
Deepa John
12-MAY-2021
Comments
Post a Comment