രണ്ടു പെൺകുട്ടികൾ വളർന്നു വരുകയാണ് എന്ന് ഓർമ വേണം, ഇങ്ങനെ ഒക്കെ ജീവിച്ചാൽ മതിയോ ? ഇതൊരു സ്ഥിരം കേൾവിയാണ് .... വളർന്നു വരുന്ന കൊച്ചിന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാത്ത ടെൻഷൻ ആണ് നാട്ടുകാർക്ക്..... ശരിക്കും നമ്മൾ ടെൻഷൻ അടിക്കേണ്ട കാര്യം ഉണ്ടോ?..... Author , with her two daughters ശരി എന്നാ ടെൻഷൻ അടിച്ചു കളയാം..., തലേ വെച്ചാൽ പേനരിക്കും (പേൻ ഒന്നും ഇക്കാലത്ത് മഷി ഇട്ടു നോക്കിയാൽ കാണില്ല... ഷാമ്പൂവിന്റെ അതിപ്രസരം കാരണം അവർ ഒക്കെ കെട്ടും ഭാണ്ടവും മുറുക്കി പോയി....) തറയിൽ വെച്ചാൽ ഉറുമ്പരിക്കും എന്ന് പറഞ്ഞു വളർത്താം ...... പഠിപ്പിക്കുമ്പോൾ അങ്ങ് കൊമ്പത്തെ പഠിത്തം .... വളർത്തുമ്പോൾ അവർ അല്ലാതെ ഈ ലോകത്ത് ആരും ശരിയല്ല എന്നാ മട്ടിൽ വളർത്താം .... കഞ്ഞി കുടിക്കാൻ ഇല്ലേലും പിള്ളേർ ഒന്നും അറിയണ്ട എന്ന് കരുതി ..., കടം മേടിച്ചു എങ്കിലും അവർക്കെന്താണോ വേണ്ടത് ... ബർഗരൊ , പിസ്സയോ , അങ്ങനെ സായിപ്പമാര് ക ഴി ക്കു ന്ന തോ ക്കെ വാങ്ങി കൊടുക്കാം.... മുണ്ട് മുറുക്കി ഉടുത്തു , പിള്ളേരെ കെട്ടിക്കാനും , പഠിപ്പിക്കാനും ഒക്കെ തെണ്ടി നടക്കാം... അവസാനം അവരെ ഒരു വിധം എഞ്ചിനീയർ അല്ലേൽ ഡ