ഓരോ പ്രാവശ്യം ഞാനോ, ബിജുവോ പുറത്തു പോകാൻ റെഡി ആവുമ്പോൾ, അന്നകുട്ടി, ഓരോ ലിസ്റ്റും ആയി വരും....പെൻ, ബുക്ക്, ഡയറി, സ്കെച്ച് പെൻ, ഫാൻസി പെൻ, കളിപ്പാട്ടങ്ങൾ, ക്രാഫ്റ്റ് ഐറ്റംസ്, ഇപ്പോൾ ലാപ്ടോപ്ഉം ക്യാമറയും വരെ ആയി ലിസ്റ്റിൽ.... കേക്ക് ബേക്കിങ് തലയ്ക്കു പിടിച്ചപ്പോൾ അതിന്റെ ലിസ്റ്റും വരുന്നുണ്ട്.... എന്തേലും ഒക്കെ വേണം 😎 നമ്മൾ നമ്മുടെ സ്ഥിരം ഡയലോഗ് ആയ 'ഞാനൊക്കെ കുഞ്ഞായിരുന്നപ്പോൾ ഒരു പെൻസിലും ഒരു പേനയും ആണ് ഉണ്ടായിരുന്നത്'.... 'ഒരു ബുക്ക് തീർന്നാലേ അടുത്തതു കിട്ടിയിരുന്നുള്ളു'...., ' എടി ഞങ്ങൾക്കൊക്കെ സ്കൂൾ ഫോട്ടോ യുടെ ക്യാഷ് പോലും വീട്ടിൽ ചോദിക്കാൻ മടിയാരുന്നു...' എന്നൊക്കെ പറഞ്ഞു തുടങ്ങിയാൽ തന്നെ, എടുത്തു കേറ്റി ഒരു പോക്ക് അങ്ങ് പോകും.. പിന്നെ മുഖം വീർപ്പിച്ചു ഇരിപ്പു തുടങ്ങും....🤐 ഞാൻ എന്റെ അമ്മച്ചിയോടും അചാച്ചിയോടും, പണ്ടു ഇതേ രീതിയിൽ അപ്പ്രോച്ച് ചെയ്താൽ... ഒത്തിരി ദൂരം നടന്നു വെള്ളം കോരിയ കാര്യവും... ചെരിപ്പില്ലാതെ നടന്നു സ്കൂളിൽ പോയതും, ആകെ ഉണ്ടായിരുന്ന രണ്ടു ഉടുപ്പിന്റെയും, മണ്ണെണ്ണ വിളക്കിന്റെയും ഒക്കെ കാര്യവും പറഞ്ഞു വെറുപ്പിച്ച പോലെ ആയിരിക്കും അവൾക്കു