Skip to main content

Posts

Showing posts from July, 2013

എന്നാൽ ഇത്തിരി കടു മാങ്ങാ അച്ചാർ ആകാം അല്ലെ?

എന്താ കടു മാങ്ങാ അച്ചാർ  എന്ന് ജന്മത്ത് കേട്ടട്ടിലാത്തത് പോലെ ?? അത് തന്നെ നമ്മടെ വീട്ടിലെ അച്ചാറിന്റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്.... ഒരു ചായ ഇടാൻ അറിയില്ലെലും , ഒരു അച്ചാർ ഇടാൻ അറിയാം എന്ന് പറയുന്നത് , ഇപോഴത്തെ കല്യാണ മാർക്കറ്റിൽ , ഒരു നല്ല ക്വാളിഫിക്കെഷ്ൻ ആണ് . ഇനി കല്യാണത്തെ പറ്റി പറഞ്ഞത് ഇഷ്ടപെട്ടിലെങ്കിൽ പോട്ടെ സോറി .... പയ്യന് മാരായാൽ , ഇത്തിരി അച്ചാർ മേക്കിംഗ് അറിഞ്ഞിരിക്കുനത് നല്ലതാ ...  ഇൻ കേസ് ഭാര്യ ഉടക്കാണേൽ , അച്ചാർ കൂട്ടി ഊണ് കഴിക്കാം... ( അപ്പൊ നിങ്ങൾ ചോദിക്കും , കടയിൽ നിന്ന് അച്ചാർ മേടിച്ചാൽ പോരെ എന്ന്? അതൊക്കെ അഴുക്കാന്നു അറിയില്ലേ ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല വിവരം വേണം വിവരം )   ഒന്നുമില്ലേൽ നിങ്ങടെ വെള്ളമടിയുടെ സമയത്ത് ടച്ചിങ്ങ്സ്  ആയിട്ട്..... സ്വന്തമായിട്ട് ഉണ്ടാക്കിയ  ടച്ചിങ്ങ്സ് ഉപയോഗിക്കുന്നത്..... ശോ മുഖം മാറി... പോട്ടെ ഞാൻ വിഷമ്മിപ്പിക്കുന്നില്ല ..... എന്നാ പെണ്പിള്ളരുടെ കാര്യം എടുക്കാം... ഒരു അച്ചാർ ഒക്കെ ഉണ്ടാക്കാൻ അറിയുന്നത് നല്ലതാ , ഭർത്താവിനെ കൈയ്യിൽ എടുക്കാം (എടുത്തു പൊക്കാം എന്നല്ല ഉദേശിച്ചത്‌ ). സഹികെട്ടാൽ അമ്മായി അമ്മയുടെ കണ്ണിൽ  തേ

കർത്താവിനു ഒരു ലീവ് ലെറ്റർ

ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ ഇന്ന് ദുക് റാനാ .... കടമുള്ള ദിവസമാണ്... പള്ളിയിൽ  പോകണം ... ,  അഞ്ചു മണിക്ക് എണീക്കണം ... , ഓഫീസിലും പോകണം ... അപ്പോൾ എന്ത് ചെയ്യാനാ ? .... കർത്താവിനോടു  തന്നെ കാര്യം പറയാം എന്ന് കരുതി ... എന്റെ കർത്താവെ, രാവിലെ പള്ളിലോക്കെ വന്നിട്ട് , ഇനി എപ്പോ ... ഞാൻ കഞ്ഞീം കറിയും ഉണ്ടാക്കി ഓഫീസിൽ പോകാനാ?.... കർത്താവിനോടു  പറഞ്ഞാ പിന്നേം മനസിലാകും ... ഓഫീസിൽ  പറഞ്ഞാ ഇത് വല്ലതും നടക്കുമോ? അല്ലേൽ  തന്നേ, കൊച്ചിനെ സ്കൂളിൽ ആക്കി , ഓഫീസിൽ എത്തുമ്പോൾ ഒരു നേരമാകും ... പിന്നെ ഇനി ഇതെല്ലാം മാറ്റി വെച്ചിട്ട് പള്ളിയിൽ വന്നിട്ടും കാര്യം ഒന്നുമില്ല ... ഇപ്പോൾ ഒക്കെ  പള്ളിയില വന്നാൽ അങ്ങോട്ട്‌ ശ്രദ്ധിക്കാൻ പറ്റുന്നില്ല ... പിന്നെ മുടിഞ്ഞ ഉറക്കം തൂങ്ങലും ... ഇതിലും ഭേദം ഞാൻ വരാതിരിക്കുന്നതല്ലേ ... വെറുതെ മറ്റുളവർക്ക് ഒരു ഒതപ്പിനു , കാരണം ആകെണ്ടലോ ... പണ്ടൊക്കെ , പള്ളിയിൽ  വന്നാൽ ഏറ്റവും മുന്നിൽ . നിന്നിരുന്ന ഞാൻ , വലുതാകും തോറും , പുറകോട്ടു ആയി നിൽപ്പ് ... അങ്ങനെ കുർബാന  ഒക്കെ വിട്ടിട്ടു , ഇപ്പോൾ  ആളുകൾ  ഇടുന്ന ഡ്രസ്സ്‌ ആയി സെൻറർ  ഓഫ് അറ്റ്രാക്ഷൻ .... പിന്നെ ഇപ്പോഴത