എന്താ കടു മാങ്ങാ അച്ചാർ എന്ന് ജന്മത്ത് കേട്ടട്ടിലാത്തത് പോലെ ?? അത് തന്നെ നമ്മടെ വീട്ടിലെ അച്ചാറിന്റെ കാര്യം തന്നെയാ പറഞ്ഞു വരുന്നത്.... ഒരു ചായ ഇടാൻ അറിയില്ലെലും , ഒരു അച്ചാർ ഇടാൻ അറിയാം എന്ന് പറയുന്നത് , ഇപോഴത്തെ കല്യാണ മാർക്കറ്റിൽ , ഒരു നല്ല ക്വാളിഫിക്കെഷ്ൻ ആണ് .
ഇനി കല്യാണത്തെ പറ്റി പറഞ്ഞത് ഇഷ്ടപെട്ടിലെങ്കിൽ പോട്ടെ സോറി .... പയ്യന് മാരായാൽ , ഇത്തിരി അച്ചാർ മേക്കിംഗ് അറിഞ്ഞിരിക്കുനത് നല്ലതാ ... ഇൻ കേസ് ഭാര്യ ഉടക്കാണേൽ , അച്ചാർ കൂട്ടി ഊണ് കഴിക്കാം... ( അപ്പൊ നിങ്ങൾ ചോദിക്കും , കടയിൽ നിന്ന് അച്ചാർ മേടിച്ചാൽ പോരെ എന്ന്? അതൊക്കെ അഴുക്കാന്നു അറിയില്ലേ ? വിദ്യാഭ്യാസം ഉണ്ടായിട്ടു കാര്യം ഇല്ല വിവരം വേണം വിവരം ) ഒന്നുമില്ലേൽ നിങ്ങടെ വെള്ളമടിയുടെ സമയത്ത് ടച്ചിങ്ങ്സ് ആയിട്ട്..... സ്വന്തമായിട്ട് ഉണ്ടാക്കിയ ടച്ചിങ്ങ്സ് ഉപയോഗിക്കുന്നത്..... ശോ മുഖം മാറി... പോട്ടെ ഞാൻ വിഷമ്മിപ്പിക്കുന്നില്ല .....
എന്നാ പെണ്പിള്ളരുടെ കാര്യം എടുക്കാം... ഒരു അച്ചാർ ഒക്കെ ഉണ്ടാക്കാൻ അറിയുന്നത് നല്ലതാ , ഭർത്താവിനെ കൈയ്യിൽ എടുക്കാം (എടുത്തു പൊക്കാം എന്നല്ല ഉദേശിച്ചത് ). സഹികെട്ടാൽ അമ്മായി അമ്മയുടെ കണ്ണിൽ തേക്കാം (ആമേൻ സിനിമ കണ്ടില്ലേ ? അതുപോലെ ) .... ഇനി കല്യാണം കഴിച്ചില്ലേൽ ...മറ്റുള്ളവരുടെ മുൻപിൽ ഷൈൻ ചെയ്യാം ... ഇപ്പോൾ കല്യാണം കഴിഞ്ഞു 2 മക്കൾ ആയവർക്കു പോലും അച്ചാർ ഉണ്ടാക്കാൻ "അരിയില്ല" എന്ന് പറയുമ്പോൾ , ഇതൊന്നു അറിഞ്ഞിരിക്കുന്നത് നല്ലതാ...
എന്നാ തുടങ്ങാം ....
കടയിലോ , അപ്പുറത്തെ പറമ്പിൽ നിന്നോ നല്ല പച്ച മാങ്ങാ.. ഒരു അരക്കിലോ
ചെറുതായിട്ട് അരിഞ്ഞു (കൈ അരിഞ്ഞ് ഇടാൻ ഇവിടെ നിഷ്കർഷിചിട്ടില്ല ) ആവശ്യത്തിനു ഉപ്പു പുരട്ടി , ഒരു 8 മണിക്കൂർ വെയ്ക്കണം...
ഇനി ,
ഒരു ടീസ്പൂണ്‍ മുളക് പൊടി
കാൽ ടീസ്പൂണ്‍ കായ പൊടി
കാൽ ടീസ്പൂണ്‍ ഉലുവ പൊടി
ഒക്കെ എടുത്തു വയ്ക്കുക ....
[ കായവും , ഉലുവയും , എന്നൊക്കെ ആദ്യമായി കേൾക്കുവാണേൽ , പ്ലീസ് പോയി അമ്മയോടോ , അതല്ല നിങ്ങടെ വീട്ടിൽ അച്ഛനാണ് അടുക്കളയിൽ കയറുന്നതെങ്കിൽ അച്ഛനോടും ചോദിച്ചു മനസിലാക്കുക..]
ഒരു ടീസ്പൂണ്‍ വരത്തക്ക വിധം ഇഞ്ചിയും വെളുത്തുള്ളിയും , കൊത്തി അരിഞ്ഞതൊ , ചതച്ചതോ നേരത്തെ ഉണ്ടാക്കി വെച്ചാൽ അപ്പോൾ കിടന്നു കഷ്ടപ്പെടണ്ട
ഇനി രണ്ടു ടേബിൾ സ്പൂണ്‍ നല്ലെണ്ണ (പ്ലീസ് നോട്ട് : വെളിച്ചെണ്ണ കറികൾക്കും , നല്ലെണ്ണ അച്ചാറിനും ) , ചൂടായ ചീന ചട്ടിയിൽ ഒഴിച്ച് , ചൂടാകുമ്പോൾ ( തൊട്ടു നോക്കാനൊന്നും പോയേക്കല്ലേ ..) കാൽ ടീസ്പൂണ്‍ കടുക് ഇടുക ... അത് പൊട്ടി കഴിയുമ്പോൾ , രണ്ടു തണ്ട് കറിവേപ്പില കഴുകി , ഇടുക [സുക്ഷിച്ചു ഇടണം , എണ്ണ വല്ലതും മേല്തോട്ടു തെറിച്ചാൽ എന്നെ പറയരുത് കേട്ടോ....]
ഇനി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു വെച്ചത് , ഇടുക ... അതൊന്നു മൂക്കുമ്പോൾ [ ഒരു ബ്രൌണ്‍ കളർ ആകുമ്പോൾ എന്ന് അർത്ഥം കേട്ടോ ] അച്ചാർ പൊടി എടുത്തു വെച്ചത് ഇടുക ... അതൊന്നു എണ്ണയിൽ നനയുമ്പോൾ , ഉപ്പുപുരട്ടി വെച്ചിരിക്കുന്ന, മാങ്ങാ , വെള്ളത്തോടെ ഇട്ടു വയറ്റി , തീ ഓഫാക്കുക ...
ഇനി ചൂടാറുമ്പോൾ കുപ്പി പാത്രത്തിൽ ആക്കി , അടച്ചു വയ്ക്കുക , ഫ്രിഡ്ജിൽ സൂക്ഷിക്കുക ... ഇഷ്ടം പോലെ തൊട്ടു നക്കാം ;)

പോസ്റ്റ് ഗംഭീരം !! അന്യഥാ തൊടിയില്‍ വീണു വെറുതെ പോകുമായിരുന്ന അഞ്ചു മൂവാണ്ടന്‍ മാങ്ങകള്‍ അങ്ങനെ കുപ്പിയിലായി !! നന്ദി !!
ReplyDelete