"ഇതൊന്നും നന്നാക്കാൻ അറിയത്തിലെ, നീയൊക്കെ എന്തിനാ കമ്പ്യൂട്ടർ എഞ്ചിനീയർ ആണെന്ന് പറഞ്ഞു നടക്കുന്നെ ?" - രാവിലെ തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു… അച്ഛന്റെ വിചാരം കമ്പ്യൂട്ടർ എഞ്ചിനീയർ എന്ന് പറഞ്ഞാൽ കമ്പ്യൂട്ടർ ഉണ്ടാക്കലും, നന്നാക്കലും ആണ് ജോലി എന്നാ... എന്ത് പറയാനാ, ഇങ്ങനെ നൂറ് കണക്കിന് മിഥ്യാധാരണകളുടെ നടുവിലാണ് ടെക്കികളുടെ ജീവിതം. ടെക്നോപാർക്ക് വന്നിട്ട് ഇരുപത്തി അഞ്ചു വര്ഷം തികഞ്ഞു. ഇപ്പോഴും ഈ ഭാർഗവിനിലയത്തിൽ എന്താ നടക്കുന്നത് എന്ന് കഴക്കുട്ടംകാർക്ക് പോലും അറിയത്തില്ല. അതെന്താ എന്നോ? ഭയങ്കര സെക്യൂരിറ്റി ആണവിടെ. അതിനകത്തേക്ക് വേറെ ആരെയും കേറ്റത്തില്ല അത്രതന്നെ. അപ്പൊ ഇത്ര ഒളിച്ചു ചെയ്യുന്ന ഇവിടെ എന്താ നടക്കുന്നത്, എന്ന് നാട്ടുക്കാരെങ്ങനെ അറിയാനാ? അപ്പോൾ കഥകൾ ഇറങ്ങി തുടങ്ങും, ഇവിടെ അങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ പറഞ്ഞു. കഥയൊന്നും ഇറക്കേണ്ട വിശദമായി പറഞ്ഞു തരാം. ഇതിനകത്ത് ഉള്ളവരും മനുഷ്യര് തന്നെയാണ്. പണ്ടൊക്കെ ഒരു വീട്ടിൽ ഒരു ഗൾഫ് കാരനോ, നേഴ്സോ കാണും പക്ഷെ ഇപ്പോൾ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ കാണും, അതാണ് സ്ഥിതി. പഠിച്ചിറങ്ങി ഉടനെ തന്നെ ഇവിടെ ജോലി കിട്ടിയാൽ , പിന്നെ പ