"ഇതൊന്നും നന്നാക്കാൻ അറിയത്തിലെ, നീയൊക്കെ എന്തിനാ കമ്പ്യൂട്ടർ എഞ്ചിനീയർ ആണെന്ന് പറഞ്ഞു നടക്കുന്നെ ?" - രാവിലെ തന്നെ അച്ഛന്റെ വായിലിരിക്കുന്നത് കേട്ടു… അച്ഛന്റെ വിചാരം കമ്പ്യൂട്ടർ എഞ്ചിനീയർ എന്ന് പറഞ്ഞാൽ കമ്പ്യൂട്ടർ ഉണ്ടാക്കലും, നന്നാക്കലും ആണ് ജോലി എന്നാ... എന്ത് പറയാനാ, ഇങ്ങനെ നൂറ് കണക്കിന് മിഥ്യാധാരണകളുടെ നടുവിലാണ് ടെക്കികളുടെ ജീവിതം.
ടെക്നോപാർക്ക് വന്നിട്ട് ഇരുപത്തി അഞ്ചു വര്ഷം തികഞ്ഞു. ഇപ്പോഴും ഈ ഭാർഗവിനിലയത്തിൽ എന്താ നടക്കുന്നത് എന്ന് കഴക്കുട്ടംകാർക്ക് പോലും അറിയത്തില്ല. അതെന്താ എന്നോ? ഭയങ്കര സെക്യൂരിറ്റി ആണവിടെ. അതിനകത്തേക്ക് വേറെ ആരെയും കേറ്റത്തില്ല അത്രതന്നെ. അപ്പൊ ഇത്ര ഒളിച്ചു ചെയ്യുന്ന ഇവിടെ എന്താ നടക്കുന്നത്, എന്ന് നാട്ടുക്കാരെങ്ങനെ അറിയാനാ? അപ്പോൾ കഥകൾ ഇറങ്ങി തുടങ്ങും, ഇവിടെ അങ്ങനാണ് ഇങ്ങനാണ് എന്നൊക്കെ പറഞ്ഞു.
കഥയൊന്നും ഇറക്കേണ്ട വിശദമായി പറഞ്ഞു തരാം. ഇതിനകത്ത് ഉള്ളവരും മനുഷ്യര് തന്നെയാണ്. പണ്ടൊക്കെ ഒരു വീട്ടിൽ ഒരു ഗൾഫ് കാരനോ, നേഴ്സോ കാണും പക്ഷെ ഇപ്പോൾ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ കാണും, അതാണ് സ്ഥിതി. പഠിച്ചിറങ്ങി ഉടനെ തന്നെ ഇവിടെ ജോലി കിട്ടിയാൽ , പിന്നെ പറയണോ? സൂക്ഷിച്ചു കളിച്ചാൽ, സ്വന്തം അച്ഛനും അമ്മയും ഉണ്ടാക്കിയതിന്റെ ഇരട്ടിടെ ഇരട്ടി ഉണ്ടാക്കാം.
ഇനിയിപ്പോ എന്താ ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർ എന്ന് പറഞ്ഞാൽ ? അത്പൊതുവായി പറയുന്നതാണ്. കമ്പനിയും, ജോലിയുടെ രീതിയും അനുസരിച്ച് ഡെവലപ്പ്ർ , ടെസ്റ്റർ , ഡിസൈനർ, ടീം ലീഡ്, പ്രൊജക്റ്റ് ലീഡ്, ഡെലിവറി മാനേജർ ,ഡയറക്ടർ അങ്ങനെ പേരുകൾ പലതാണ്. ഇനി ജോലി എന്താന്ന് പറയാം. ഇപ്പോൾ ഇൻറർനെറ്റിൽ കാണുന്ന സൈറ്റുകൾ, അപ്പ്ളിക്കെഷനുകൾ ഒക്കെ ഉണ്ടാക്കി എടുക്കുക എന്നതാണ് പണി, അതിനു വേണ്ടി പല തരം പണികൾ ഉണ്ട്ചെയ്യാൻ. പിന്നെ ഇതൊക്കെ ചെയ്തു കൊടുക്കുന്നത്, ഇവിടുള്ള ആളുകൾക്ക് അല്ല, പുറത്തുള്ള സായിപ്പുമാർക്കാന്നു, എന്നാലെ ഡോളർ കിട്ടുകയുള്ളൂ. അത് കിട്ടിയട്ടെ കാര്യമുള്ളൂ.
ഈ സായിപ്പുമാരെ ആണ് ക്ലൈന്റ്എന്ന് വിളിക്കുന്നത്. ഇവര് പറയുന്നത് പോലെ, പറയുന്ന സമയത്ത് ചെയ്തു കൊടുത്താൽ, അവര് ഹാപ്പിയാകും, നമ്മുടെ കീശയും ഹാപ്പി. ഇനി അത് അത്ര എളുപ്പമൊന്നുമല്ല. കുറെ പഠിക്കണം, ചെയ്തു നോക്കണം. എപ്പോഴും പഠിച്ചോണ്ട് ഇരുന്നാൽ മാത്രമേ ഈ ഫീൽഡിൽ രക്ഷ ഉള്ളു. അല്ലാതെ വേറെ ഉള്ള ജോലി പോലെ, ജോലി കിട്ടിയാൽ ലീവ് എടുക്കാമായിരുന്നു എന്ന ലൈൻ പറ്റില്ല. പഠിച്ചില്ലേ പണി പോകും. ഇപ്പോൾ ഒരുവിധം മനസിലായിക്കാണും, ഈ ടെക്നോപാർക്ക് എന്ന് പറഞ്ഞാൽ പട്ടു മേത്ത ഒന്നും അല്ല എന്ന് ? ഇതുപോലെ ഒരുപാട് കാര്യങ്ങൾ ഉണ്ട്, ഓരോ ടെക്കിക്കും പറയാൻ.അതിൽ കുറച്ചു, താഴെ പറയുന്നു.
ജോലിയുടെ രീതി
ആദ്യമേ പറഞ്ഞത് പോലെ, പെർഫോർമൻസ് ആണ് ഇവിടെ ജോലി കിട്ടാനും , അത് തുടരാനും വേണ്ട ആവശ്യവസ്തു. ഇനി അതെന്താ എന്നല്ലേ ? കമ്പനി തരുന്ന പണികൾ നന്നായും, പറയുന്ന സമയത്തിനും ഉള്ളിൽ ചെയ്തു തീര്ക്കാനും ഉള്ള സാമർത്ഥ്യം. ഇനി പണി മാത്രം ചെയ്തോണ്ടിരിന്നിട്ടും കാര്യമില്ല; ചെയ്ത കാര്യം, നന്നായി അവതരിപ്പിക്കുകയും ചെയ്യണം. അതായിത് ഇത്തിരി "ഷോ ഓഫ്", അത്യാവശ്യം. സ്വയം വിൽക്കാൻ കഴിവുള്ളവൻ രാജാവു; അത്രതന്നെ. അതിനു സാമർത്ഥ്യം ഇല്ലെങ്കിൽ, പണി പാളും.
ക്ളയിന്റ്റ്നു ഇഷ്ടപെട്ടിലേലും, പ്രൊജക്റ്റ് പോയാലും റിസിഷൻ വന്നാലും, മാനേജ്മെന്റിന്റെ തലപ്പത്ത് ഇരിക്കുന്ന ആളു മാറിയാലും, മുഖം ഒന്ന് കറുത്ത് സംസാരിച്ചാലും, ജോലി പരുങ്ങലിൽ ആവും. ഇത് ഒരു ന്യുനപക്ഷം മാത്രമാണ്. പ്രശ്നങ്ങൾ ഒക്കെ ഏതു ഫീൽഡിലും ഉള്ള പോലെ ഇവിടെയും ഉണ്ട്, പക്ഷെ , സ്വന്തം ജോലി നന്നായി ചെയ്യാൻ അറിയാവുന്നവർക്ക് , എത്രയും പെട്ടന്ന് ഉയരങ്ങളിൽ എത്താൻ പറ്റുന്ന ഒരിടം ആണിവിടെ .
മിക്ക ഓഫീസുകളും വളരെ ജോളി ആയി ജോലി ചെയ്യാൻ പറ്റുന്ന അന്തരീക്ഷം ആണ് നല്കുന്നത്. ടെൻഷൻ നിറഞ്ഞ സാഹചര്യത്തിലും, ജീവനക്കാരുടെ താത്പര്യത്തിനായി , കളികൾ , ടീം ഔട്ടിംഗ് , വലിയ ഹോട്ടൽ / റിസോർട്ട് എന്നിവിടങ്ങളിൽ ഡിന്നർ / ലഞ്ച്, നൈറ്റ് പാർട്ടി , ഡി ജെ എന്നിങ്ങനെ പലതരം സൗകര്യങ്ങൾ ഒരുക്കുന്ന വരാണ് മിക്ക കമ്പനികളും. അതാണ്, എത്രയൊക്കെ ടെൻഷൻ ഉള്ള ജോലിയാണെങ്കിലും, ആളുകളെ ഇവിടെ പിടിച്ചു നിർത്തുന്ന ഒരു കാരണം.
അവധി
ഇനി ലീവിന്റെ കാര്യം. ലീവ് അപ്ലൈ ചെയ്താൽ പല കടമ്പകൾ കടന്നാണ് ഒരു അപ്പ്രൂവൽ കിട്ടുന്നത്. അതോർക്കുമ്പോൾ പലരും രാവിലെ വിളിച്ചു പറയുകയാണ് പതിവ്, "ഞാൻ ഇന്ന് വരുന്നില്ല , നല്ല തലവേദന " - തീർന്നു കാര്യം. ആരുടെയും കാല് പിടിക്കേണ്ട, മുഖം കറക്കുന്നതും കാണേണ്ട.
ഇനി ഹാഫ് ഡേയ് ലീവ് എന്ന ഒരു പരുപാടി ഉണ്ട്, ഇന്ന് ഉച്ചയ്ക്ക് വീട്ടിൽ പോകേണ്ട അത്യാവശ്യം ഉണ്ടെന്നു വെയ്ക്കുക. ഹാഫ് ഡേ ലീവ് എടുത്തു ഉച്ചയ്ക്ക് പോകാമെന്ന് വെച്ചോ..., അപ്പോൾ വരും പണ്ട് എങ്ങാണ്ട് ചെയ്തു കൊടുത്ത പണിയിൽ ഒരു പ്രശ്നം, ഒന്ന് തീർത്തു തരുമോ എന്ന് ചോദിച്ചോണ്ട്. അവസാനം ഹാഫ് ഡേ ലീവ് എടുക്കുകേം ചെയ്യും, ഓഫീസിന്നു ഇറങ്ങുനത് 4 മണിക്കും...
ഓരോ കമ്പനി യിലും ഓരോ രീതിയിൽ ആണ് ലീവ്. ചിലയിടത്ത് ഓരോ പ്രൊജക്റ്റ് തീരുമ്പോൾ ആവശ്യം പോലെ ലീവ് എടുക്കാൻ സമ്മതിക്കും. ചിലയിടത്ത് അത്യാവശ്യത്തിനു പോലും ലീവ് എടുക്കാൻ പറ്റാതെ പണിയോടെ പണിയായിരിക്കും. പൊതുവെ ഒരു വര്ഷം ഒരു 20-25 ലീവാണ് ശരാശരി ഒരു ആൾക്ക് എടുക്കാൻ പറ്റുന്നത്. പൊതു അവധി ദിനത്തിൽ , ജോലി ചെയ്താൽ ഡബിൾ പേ തരുന്ന കമ്പനികളും ഉണ്ട് .
‘വർക്ക് ഫ്രം ഹോം’ എന്നൊരു സംഭവം ഉണ്ട്. കുഞ്ഞങ്ങൾ ഉള്ള അമ്മമാർ, ഏതെങ്കിലും തരത്തിൽ അസുഖമോ അപകടം പറ്റിയവർ, അസൗകര്യം ഉള്ളവർ , ഇവർക്കൊക്കെ വർക്ക് ഫ്രം ഹോം എടുത്തു വീട്ടിൽ ഇരുന്നു ജോലി ചെയ്യാം, ലീവ് എടുക്കുകയും വേണ്ട... എങ്ങനെ ഉണ്ട് ? പൊളിച്ചു അല്ലെ ??
അപ്പ്രൈസൽ
ഒന്നുമില്ല ഒരു വര്ഷത്തെ ജോലി പരിഗണിച്ചു, ശമ്പളം കൂട്ടണോ? പ്രൊമോഷൻ കൊടുക്കണോ ? എന്നൊക്കെ നോക്കുന്ന പ്രക്രിയ. അത്യാവശ്യം നന്നായി പണിചെയ്താൽ , ശരാശരി 15-30 ശതമാനം ശമ്പള വർധന പ്രതീക്ഷിക്കാം. ഇനി ഈ പ്രതീക്ഷ ആസ്ഥാനത്തായാൽ, തീർന്നു , വേറെ കമ്പനി നോക്കി പോകുകയായി. അതുകൊണ്ട് അപ്പ്രൈസൽ കാലം കഴിയുമ്പോൾ , മിക്ക കമ്പനികളും ഈ കൊഴിഞ്ഞു പോക്ക് പ്രതീക്ഷിച്ചു തന്നെയാണ് ഇരിക്കുന്നത്. തുടരണം എന്നുള്ള ജീവനക്കാരെ പ്രത്യേകം പരിഗണിക്കുകയും ചെയ്യും, അല്ലാത്തവരെ മറിച്ചും.
ഒരു വിധം ലാഭത്തിൽ ഓടുന്ന എല്ലാ കമ്പനികളും അപ്പ്രൈസലും മറ്റും കൃത്യമായി നല്കും. എന്നാൽ ചില കമ്പനികൾ, ചില ഉഡായി പ്പുകൾ ഒക്കെ കാട്ടി, അത് നീട്ടികൊണ്ട് പോകും. പ്രതികരിക്കാൻ പറ്റാത്തത് കൊണ്ട് വേറെ ജോലി തപ്പുക മാത്രമാണ് രക്ഷ.
അപ്പോൾ ചോദിക്കും എന്താ പ്രതികരിക്കാതെ ഇരിക്കുന്നത് എന്ന്? അതേയ്, വേറെ കമ്പനിയിൽ പോകണം എങ്കിൽ, ഇപ്പോൾ നില്ക്കുന്ന ഇടത്ത് നിന്നും , എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് , റിലീവിംഗ് സർട്ടിഫിക്കറ്റ് ഒക്കെ കൊണ്ട് ചെന്നാലെ കയറ്റു . പിന്നെ എന്തേലും അന്വേഷണം ഉണ്ടായാലും, നല്ല വാക്ക് പറഞ്ഞിലെ ഇപ്പോൾ കിട്ടിയ പണിയും നഷ്ടമാകും, അതോണ്ട് എന്തൊക്കെ സംഭവിച്ചാലും ചിരിച്ചോണ്ട് മാത്രമേ നിൽക്കാവു.
സാമ്പത്തിക പ്രവർത്തനം കണക്കിലാക്കി, അപ്പ്രൈസലിനു പുറമേ , വാർഷിക ബോണസും, ഗിഫ്റ്റ് കാർഡ് എന്നിവ കൊടുക്കുന്ന കമ്പനികളും ഉണ്ട്. ബോണസ് എന്നാൽ ആളു ഒന്നിന് ലക്ഷകണക്കിന് രൂപ വരെ നല്കും ... എന്താ കണ്ണ് തള്ളിയോ , ഉള്ള കാര്യമാണ് ... സോഫ്റ്റ്‌വെയർ എന്നാൽ, ഇങ്ങനാണ് ഭായി ...
വേറെ നല്ല ഒരു ജോലി
"ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച,"- ഇത് മിക്കവാറും ഉള്ള ടെക്കി കളുടെ ചിന്തയാണ് . കുറച്ചൂടെ നല്ല ശമ്പളം, കുറച്ചൂടെ നല്ല നിലവാരം ഉള്ള കമ്പനി , 1-2 വർഷത്തിൽ കൂടുതൽ ഒരു കമ്പനിയിൽ തന്നെ നിൽക്കുന്നവർ ചുരുക്കമാണ്. ജോലി മാറുമ്പോൾ, അപ്പ്രൈസൽ വഴി കിട്ടുന്നതിനെ ക്കാളും കൂടുതൽ ശമ്പളം കിട്ടും അതാണ് പലരും, ഇതിന്റെ പുറകെ പോകുന്നത് . ബോണ്ട്, നല്ല ഓഫീസ് അന്തരീക്ഷം ഒക്കെ കാരണം വേറെ ജോലി നോക്കാത്തവരും ഉണ്ട്.
ഇനി, പെട്ടന്ന് നോക്കിയാൽ ഉടനെ ഒന്നും , വേറെ ജോലി കിട്ടത്തില്ല. ഓരോ കമ്പനിയും തങ്ങൾക്ക് വേണ്ടുന്ന ജോലിക്കാരുടെ പട്ടിക ഉണ്ടാക്കും. അതനുസരിച്ച് റെസുമേ ഉണ്ടാക്കി അയച്ചാൽ , മിക്കവാറും വിളി വരും, പിന്നെ 2-3 ലെവൽ ഇന്റർവ്യൂ കാണും, പാസ്സായാൽ വേറെ ജോലി. മിക്കവാറും ഒരു 7-8 ഇടത്ത് ഇന്റർവ്യൂ അറ്റൻഡ് ചെയ്താലേ , അവസാനം ഒരിടത്ത് കിട്ടു.
ഓരോ മാസവും ടെക്നോളജി മാറിക്കൊണ്ടിരിക്കും, ഇതെല്ലാം അറിയുന്നവർക്കാണ് , ഇന്റർവ്യൂവിനു വിജയിക്കാൻ പറ്റുന്നത്. അതായതു എപ്പോഴും പഠിച്ചോ ണ്ടിരിക്കണം എന്ന് അർത്ഥം .
ടെക്നോപാർക്കും പാർക്കിങ്ങും
രാവിലെ 8;30 ക്കും 10 മണിക്കും ഇടയ്ക്ക് ശ്രീകാര്യം വഴിയും ബൈപാസ് വഴിയും പതിനായിരക്കണക്കിനു ജീവനക്കാരന് , ടെക്നോപാർക്കിലേക്ക് ഒഴുകുന്നത് . അതോണ്ട് ഈ വഴി ഒക്കെയും ട്രാഫിക് ബ്ലോക്കിന്റെ അയ്യര് കളിയായിരിക്കും . ഇനി പാർക്കിൽ എത്തിയാലോ ? സ്വന്തം വണ്ടി പാർക്ക് ചെയ്തു ഓഫീസിൽ കേറുമ്പോൾ 10 മണിയാവും. ബൈക്ക് ആണേലും കാർ ആണേലും , സ്ഥിതി ഇത് തന്നെ. പാർക്കിംഗ് - ലോട്ട് പൈസ കൊടുത്തു വാങ്ങാം എന്നാൽ, അതിനും ഒരു കമ്പനിക്ക് ഇത്രേ പറ്റു എന്ന് കണക്ക് ഉണ്ട് . പിന്നെ ശരണം, വഴിയിൽ പാർക്ക് ചെയ്യുക ആണ് . അതിനു സെക്യൂരിറ്റി ക്കാരുടെ കാല് പിടിക്കണം. പിന്നെ നല്ല കഴിവ് ഉണ്ടെങ്കിലെ, ഇത്തിരി പോന്ന സ്ഥലത്തൊക്കെ വണ്ടി പാർക്ക് ചെയ്യാനൊക്കു.
അപ്പോൾ ചോദിക്കും കമ്പനി വണ്ടിയില്ലേ , അതിൽ പോയാൽ പോരെ എന്ന്. കമ്പനി വണ്ടി 9 നു വന്നു 6 നു പോകും. പക്ഷെ നമ്മുടെ ജോലി അങ്ങനെ അല്ല, വൈകിട്ട് 6 ആകുമ്പോൾ ആയിരിക്കും ക്ലൈന്റ് വരുന്നത്, പോകുന്നത് 8 നോ 10 നോ ആയിരിക്കും . ആ സമയത്ത് ബസും കാണില്ല ക്യാബും കാണില്ല . ഇനി ക്യാബ് വരണേൽ തന്നെ അരമണിക്കൂർ കാത്തു നില്ക്കേണ്ടി വരും. ഇതൊക്കെ ആലോചിക്കുമ്പോൾ സ്വന്തം ശകടത്തിൽ വരുന്നതല്ലേ നല്ലത്.?
ടെക്നോപാർക്കിൽ പണം കായ്ക്കുന്ന മരം.
മുന്നിലെത്തെ ഗേറ്റിൽ നിന്ന് തേജസ്വിനി വരെ പോകുന്നതിനു ഓട്ടോ റിക്ഷ ക്കാർ വാങ്ങുന്നത് 20-30 രൂപയാണ് .മിനിമം ചാർജ് 15 രൂപയാണ് , എന്തേലും തിരിച്ചു ചോദിച്ചാൽ പറയും, ഇത്രേം ഒക്കെ ഉണ്ടാക്കുന്നില്ലേ , 20 രൂപയ്ക്ക് കണക്കു പറയാവൂ എന്ന്? അത്രേം ഉണ്ടാക്കുന്നവർ സ്വന്തം വണ്ടിയിൽ പോകും, ഇവിടെയും സാധാരണക്കാരായ മനുഷ്യർ , തന്നെയാണ് ഉള്ളത് ...
ഓരോ വർഷവും പതിനായിരം വെച്ച് ശമ്പളം കൂടുന്നു, എന്നാണ് വെപ്പ് എങ്കിലും, ഇവിടെ ഭൂരിഭാഗം പേരും പത്തു - മുപ്പതിനായിരം രൂപയ്ക്ക് താഴെ ജോലി ചെയ്യുന്ന വരാണ് . ഇവിടെ, നല്ല ഒരു വീട് വാടകയ്ക്ക് എടുക്കണേ പോലും ചുരുങ്ങിയത് പതിനായിരം രൂപ മാസം വേണം.
കമ്പനി ടാഗ് ഇട്ടു കൊണ്ട് കഴക്കൂട്ടം മാർക്കറ്റ് വഴി പോയാൽ മതി, മീനിന്റെയും , പച്ചക്കറിയുടെയും വില കൂടുന്നത് കാണാം . ഒന്നും വേണ്ട ഒരു നഴ്സിംഗ് ഹോമിൽ, ഒരു സാധാരണ പനിയും കൊണ്ടു പോയാൽ , ടെക്നോപാർക്കിൽ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞാൽ, രണ്ടു ടെസ്റ്റും, ഒരു സ്കാനിനും ഒള്ള വകുപ്പ് ഒപ്പിക്കും.
ഒരു വിഭാഗം ആളുകൾ, എക്സ്പീരിയൻസിനും സ്റ്റാറ്റസിനും വേണ്ടി ആയിരിക്കാം ജോലി ചെയ്യുന്നത്; പിന്നെ കോളേജിൽ നിന്ന് പഠിച്ചു ഇറങ്ങുന്ന ചില ചെറുപ്പക്കാർ,, കുറെ കാശ് കിട്ടുമ്പോൾ കാണിക്കുന്ന ധൂർത്ത് ഒക്കെയാവാം, ടെക്കികൾ എന്നാൽ പൈസക്കാർ എന്ന ഒരു തെറ്റിധാരണ യ്ക്ക് പിന്നിൽ. പക്ഷെ ഭൂരിഭാഗവും അവരവരുടെ അന്നത്തിനു വേണ്ടി തന്നെയാണ് ഇവിടെ ജോലി ചെയ്യുന്നത്.
കുടുംബ ജീവിതം
ടെക്കികളുടെ കുടുംബ ജീവിതം, ഇത്തിരി കഷ്ടമാണ് , പ്രത്യേകിച്ചു ഭാര്യയും ഭർത്താവും , ഇതേ ഫീൽഡിൽ ആണെങ്കിൽ. രാവിലെ 9 മണിക്ക് എത്തണം എങ്കിൽ, രാവിലെ ഒരു 5-6 മണിക്കെങ്കിലും എഴുന്നേൽക്കണം., ഇനി അതിനു രാത്രി ഒരു 10:30 ക്ക് എങ്കിലും കിടക്കേണ്ടേ ? ഇതിനിടയിൽ പരസ്പരം ഒന്ന് കാണാനോ സംസാരിക്കാനോ പറ്റുന്നത് , ശനിയും ഞായറും ആയിരിക്കും. അന്ന് അടുത്ത ആയ്ച്ച വേണ്ട കാര്യങ്ങൾ ചെയ്യാൻ തന്നെ തികയില്ല.
8 മണി വരെ ഓഫീസിൽ ഇരുന്നിട്ട് ബാക്കി രാത്രി വൈകി വീട്ടിൽ ഇരിക്കുന്നതാണ് ഇവിടുത്തെ ജോലിയുടെ ഒരു പ്രത്യേകത . അപ്പോൾ പിന്നെ വീട്ടിൽ ചെന്ന് കൊച്ചുങ്ങളുടെ കാര്യം നോക്കണോ , പിറ്റേന്നത്തെ ക്കുള്ള ഭക്ഷണം തയ്യാറാക്കണോ , അതോ തളർന്നു ഉറങ്ങണോ ?
ഒരു ജോലിക്കാരിയെ കിട്ടണേ , വലിയ പാടാണ്, ഇനി അവർക്ക് ശമ്പളം മാത്രം പോര , മൊബൈൽ ഫോണ്‍, സാരീ അങ്ങനെ പലതും വാങ്ങി കൊടുക്കേണ്ടി വരും..ഇതൊക്കെ കൊടുത്താലും, കാര്യങ്ങൾ നന്നായി നടന്നാൽ ഭാഗ്യം. ഇനി ജോലിക്കാരിയെ വെച്ചാൽ, വല്ല വേലത്തരവും കാണിക്കുന്നുണ്ടോ എന്ന് അറിയാൻ ക്യാമറ വെയ്ക്കേണ്ട ഗതികേടാണ് മിക്കവർക്കും.
അപ്പനും അമ്മയും ആയി നല്ല ഇരുപ്പു വശത്തിൽ ആണേൽ കുട്ടികളുടെ കാര്യം ഒരുവിധം രക്ഷപെടാം. പക്ഷെ ഇവിടെ മിക്കവാറും പ്രേമ വിവാഹമായതിനാൽ, അവരുടെ സഹകരണം മിക്കവർക്കും, ഉത്തരം കിട്ടാത്ത ചോദ്യം തന്നെയാണ്.
ടെക്നോപാർ ക്കിലെ അവളുമാരോന്നും വേണ്ട്രാ
സ്തീകൾ ക്ക് , പുരുഷന്മാരോട് ഒപ്പം ഏതു കാര്യത്തിനും ഒപ്പത്തിനൊപ്പം നില്ക്കാൻ പറ്റുന്ന ഒരിടം ആണ് ടെക്നോപാർക്ക് . കഴിവുണ്ടോ , അംഗീകാരം കിട്ടിയിരിക്കും. എത്രയോ സ്ഥാപനങ്ങളുടെ മുൻനിരയിൽ സ്ത്രീകളുടെ സാന്നിധ്യം ഉണ്ട് ...
പക്ഷെ, ടെക്നോപാർക്കിൽ ജോലി ചെയ്യുന്നാ പെണ്‍കുട്ടികളെ കുറിച്ച് വളരെ മോശം അഭിപ്രായം ആണ് പൊതുവെ പുറം ലോകത്തി നുള്ളത്. ഏതു സ്ഥലത്തും ഉള്ള പോലെ , കിട്ടിയ സൗകര്യവും , പണവും, സ്വാതന്ത്രവും ദുരുപയോഗം ചെയ്യുന്ന ഒരു ചെറിയ വിഭാഗം , ഇവിടെയും ഉണ്ട്. പക്ഷെ അതുകൊണ്ട് ടെക്നോപാർക്കിലെ എല്ലാ പെണ്‍ കുട്ടികളും / സ്ത്രീകളും അങ്ങനെ ആണ് എന്ന് വിധി എഴുതുന്നത് വളരെ സങ്കടകരമായ ഒരു കാര്യമാണ്.
നിനോ മാത്യു - അനു എന്നിവർ നടത്തിയ കൊലപാതകം, ടെക്നോപാർക്കിലെ മിക്ക സ്ത്രികളെയും , മറ്റൊരു കണ്ണ് കൊണ്ട് കാണാൻ, ആയിടക്ക് ഇടയായി. ബസിൽ ഒക്കെ യാത്ര ചെയ്ത യുവതികൾക്ക് നേരെ ആ സമയത്ത്, വളരെ മോശം പെരുമാറ്റം ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ അതിനു മാറ്റം ഉണ്ടെങ്കിലും , ഇങ്ങനെ ഒരു പറച്ചിൽ നിലനിൽക്കുന്നത് കൊണ്ട്, ഈ ഫീൽഡ് വിട്ടൊരു കല്യാണ ആലോചന , ഭയങ്കര പാടാണ് മിക്കവർക്കും . എത്രയോ കഴിവുള്ള പെണ്‍കുട്ടികൾ , ഇക്കാരണം കൊണ്ട് വേറെ ജോലിക്ക് പോകേണ്ടി വന്നിട്ടുണ്ട്.
വയസ്സായാൽ എന്ത്?
ഇവിടെ റിട്ടയർ മെൻറ് എന്നൊരു പ്രായം ഇല്ല , എങ്കിലും എത്ര നാളിങ്ങനെ ജോലി ചെയ്യാൻ പറ്റും എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നം ആണ്. ഇങ്ങനെ സ്ഥിരമായി ഇരുന്നു കൊണ്ടുള്ള ജോലി , സദാ സമയം ടെൻഷൻ , സ്ട്രെസ്സ് എന്നിവയൊക്കെ കാരണം 35-40 വയസ്സാകുമ്പോൾ തന്നെ പലരുടെയും ആരോഗ്യം അവതാളത്തിൽ ആകും. അത് കൊണ്ട് ബുദ്ധി ഉള്ളവർ, പതുക്കെ സൈഡ് ബിസിനസ് നോക്കി തുടങ്ങും... സ്വന്തമായി ഒരു സോഫ്റ്റ്‌വെയർ കമ്പനി, റിയൽ എസ്റ്റേറ്റ് , ഷെയർ ബിസിനസ് എന്നിങ്ങനെ ട്രെൻഡ് പലതാണ്. ഗവണ്മെന്റ് ജോലിപോലെ, പെൻഷൻ , ഗ്രാറ്റുവിറ്റി എന്നിവയൊക്കെ ഉണ്ടെകിലും, അതൊന്നും, ഇത്ര ലാവിഷായി ജീവിക്കുന്നവർക്ക് , ഒരു സന്തോഷം തരുന്ന വസ്തുത അല്ല.
ഓണ്‍ലൈൻ ഓണ്‍ലൈൻ .....
എന്തും ഏതും ഓണ്‍ലൈൻ ആയി ചെയ്യാൻ ആണ് സ്മാർട്ട് ആയ ടെക്കി നോകുന്നത്. ഫോണ്‍, ലാപ്ടോപ്പ്, ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, ബുക്ക്സ് എന്നിവയാണ് പ്രധാനമായും ഓണ്‍ലൈൻ ആയി വാങ്ങുനത്. പിന്നെ സിനിമ ബുക്ക് ചെയ്യുക, പല തരം സാധങ്ങളെ പറ്റി മറ്റുള്ളവരുടെ അഭിപ്രായം ആരായുക , ഒക്കെ ഇതുവഴി നടത്തും... ഈ വാങ്ങികൂട്ടൽ ഭ്രമം ഇല്ലാത്ത ടെക്കികൾ കുറവാണു... പേപ്പർ കാശ് ആയതു കൊണ്ട്, വാങ്ങുമ്പോൾ സങ്കടം തോന്നില്ല എന്നത് ഇതിനു ആക്കം കൂട്ടുന്നു.
എന്തിനു പറയുന്നു, മുട്ട പൊരിക്കാൻ പോലും ഓണ്‍ലൈൻ സഹായം തേടുന്ന വരാണ് ടെക്കികൾ. വെള്ളവും വായുവും ഇല്ലേലും ടെക്കി ജീവിക്കും പക്ഷെ, ഇന്റർനെറ്റ് ഇല്ലെങ്കിൽ തട്ടിപോകാൻ ഉള്ള ചാൻസ് കൂടുതൽ ആണ് . അത്രയ്ക്ക് ബന്ധപെട്ടു കിടക്കുന്നു ടെക്കിയും ഇന്റെർനെറ്റും. നെറ്റ് നൂട്രലിട്ടി ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് എന്തിനാണ് എന്ന് ഇപ്പോൾ പിടി കിട്ടി കാണുമെല്ലോ.
എല്ലാവരും ടെക്കി അല്ല
ഈ ടെക്നോ പാർക്കിൽ ജോലി ചെയ്യുന്ന എല്ലാവരും , ടെക്കി ആണോ എന്ന് ചോദിച്ചാൽ, അല്ല... ഇവിടെ എ.സി യ്ക്കകത്ത് ഇരുന്നു ജോലി ചെയ്യുന്നവർ മാത്രമല്ല ഉള്ളത്... ക്ലീനിങ്ങിനും മറ്റുമായി , കുറെ അധികം ചേച്ചിമാരും, സെക്യൂരിറ്റി ഇനത്തിൽ കുറെ ചേട്ടന്മാരും ഉണ്ട്. ഏജൻസി വഴി വരുന്നവരെ (യുണിഫോറം ഒക്കെ ഉള്ളവർ) അപേക്ഷിച്ച് , നേരിട്ട് വരുന്നവര്ക്ക് അൽപസ്വൽപ്പം മെച്ചമുണ്ട്.
ടെക്നോ പാർക്ക് , വന്നത് , വലിയൊരു വിഭാഗം ആളുകള്ക്ക് പരോക്ഷമായി വരുമാനത്തിന് വക നൽകുന്നു . പിന്നെ ടെക്നോ പാർക്കിന്റെ , അടുത്തായി "ഹോംലി മീൽസ് " നടത്തുന്നവർ, ചെറുകിട സ്ഥാപനങ്ങൾ നടത്തുന്നവർ എല്ലാം, ടെക്നോ പാർക്കുമായി ബന്ധപെട്ടു കിടക്കുന്നവർ തന്നെ. ടെക്നോപാർക്കിന്റെ തേർഡ് ഫേസ് വരുന്നത് ഇത്തരക്കാർ പ്രതിക്ഷയോടെ ഉറ്റു നോക്കുന്നുമുണ്ട്.
ആശങ്കയും പ്രതീക്ഷകളും ആയി ടെക്കിയുടെ ജീവിതം ഇപ്പോഴും ബാക്കി... ഹും ആ കമ്പ്യൂട്ടർ ഒന്ന് തട്ടി മുട്ടി നോക്കട്ടെ , നന്നായാൽ രക്ഷപെട്ടു. ഇല്ലേൽ ടെക്കിയാണ് , ടെക്നോപാർക്കാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല ...
ദീപ ജോൺ
Dated 2016

Hi,Deepa enne polulla nurse marku tekki kale patty ariyan sadichu medical&techi life ethandu orupole
ReplyDeleteellayidathum undum preshnangal
Deleteഇഷ്ടപ്പെട്ടു
ReplyDelete👍👍👍
ReplyDeleteഎന്റെ രണ്ടു മക്കളും ടെക്കികൾ ആണ് രണ്ടുപേരും മടുത്തു ദീപ പറഞ്ഞത് എല്ലാം ശരിയാ 100%റൈറ്റ് ഗുഡ് ഇൻഫർമേഷൻ
ReplyDeleteഅതെ....
Delete