ക്രിസ്മസ്കാലം... വർണ വിളക്കുകളും, ക്രിസ്മസ് ക്രിബും, ക്രിസ്മസ് ട്രീ യും ഒക്കെ ഒരുക്കി.... ഉണ്ണീശോയെ കാത്തിരിക്കുന്ന കാലം... എങ്ങും ആഘോഷങ്ങൾ... 11 വർഷങ്ങൾക്കു മുൻപ്... 2008 ഡിസംബർ, ഞങ്ങളുടെ കല്യാണം കഴിഞ്ഞ ആദ്യത്തെ ക്രിസ്മസ്... ഞങ്ങളുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ട, ഒരു സംഭവം ഉണ്ടായി.... പറയത്തക്ക രോഗങ്ങൾ ഒന്നുമില്ലായിരുന്ന അചാച്ചി... തീരെ വയ്യ, കടുത്ത തലവേദന എന്നു പറഞ്ഞു കിടപ്പാണ്.... ഉച്ചയ്ക്ക് എണീറ്റപ്പോ, പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നത് കേട്ടപ്പോഴാണ്... സംഗതി പന്തിയല്ല എന്നു മനസിലായത്... ഉടനെ സ്ഥിരം കൊണ്ടുപോകുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി.... കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞെങ്കിലും അവിടുത്തെ ഡോക്ടർ അതു ഗൗനിച്ചില്ല.... ഷുഗർ കൂടിയതാണ്.... 405 ആയിരിക്കുന്നു... അതിനുള്ള ചികിത്സ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു.... പക്ഷെ ഞങ്ങൾക്ക് കാര്യം അത്ര ശെരിയായി തോന്നിയില്ല... ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ... ഞങ്ങളെ പോലും അചാച്ചി തിരിച്ചറിയുന്നില്ലാരുന്നു... ഭാഗ്യത്തിന് ഞങ്ങളുടെ പ്രയർ ഗ്രൂപ്പിൽ ഉള്ള ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു ജോസ് ഡോക്ടർ വന്നു