Skip to main content

ഒരു ക്രിസ്മസ് കാലത്തിന്റെ ഓർമയ്ക്ക്...

ക്രിസ്മസ്കാലം...  വർണ വിളക്കുകളും, ക്രിസ്മസ്  ക്രിബും,  ക്രിസ്മസ് ട്രീ യും ഒക്കെ ഒരുക്കി.... ഉണ്ണീശോയെ കാത്തിരിക്കുന്ന കാലം...  എങ്ങും ആഘോഷങ്ങൾ...  11 വർഷങ്ങൾക്കു മുൻപ്...  2008 ഡിസംബർ,   ഞങ്ങളുടെ കല്യാണം കഴിഞ്ഞ ആദ്യത്തെ ക്രിസ്മസ്... ഞങ്ങളുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ട,  ഒരു സംഭവം ഉണ്ടായി....



പറയത്തക്ക രോഗങ്ങൾ ഒന്നുമില്ലായിരുന്ന അചാച്ചി... തീരെ വയ്യ,  കടുത്ത തലവേദന എന്നു പറഞ്ഞു കിടപ്പാണ്.... ഉച്ചയ്ക്ക് എണീറ്റപ്പോ,  പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്നത് കേട്ടപ്പോഴാണ്... സംഗതി പന്തിയല്ല എന്നു മനസിലായത്... ഉടനെ സ്ഥിരം കൊണ്ടുപോകുന്ന പ്രൈവറ്റ് ഹോസ്പിറ്റലിൽ കൊണ്ട് പോയി....  കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞെങ്കിലും അവിടുത്തെ ഡോക്ടർ അതു ഗൗനിച്ചില്ല.... ഷുഗർ കൂടിയതാണ്.... 405 ആയിരിക്കുന്നു... അതിനുള്ള ചികിത്സ ചെയ്യുന്നുണ്ട് എന്നു പറഞ്ഞു.... പക്ഷെ ഞങ്ങൾക്ക് കാര്യം അത്ര ശെരിയായി തോന്നിയില്ല... ഒരു ദിവസം കൂടി കഴിഞ്ഞപ്പോൾ... ഞങ്ങളെ പോലും അചാച്ചി തിരിച്ചറിയുന്നില്ലാരുന്നു... ഭാഗ്യത്തിന് ഞങ്ങളുടെ പ്രയർ ഗ്രൂപ്പിൽ ഉള്ള ട്രിവാൻഡ്രം മെഡിക്കൽ കോളേജിൽ ഉണ്ടായിരുന്നു ജോസ് ഡോക്ടർ വന്നു കാണുകയും,  ഉടനെ മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനും പറഞ്ഞു.... ഡോക്ടർടെ റഫറൻസ് ഒത്തിരി സഹായിച്ചു...

ജീവിതത്തിൽ ആദ്യമായി മെഡിക്കൽ കോളേജ്  എന്ന അനുഭവം... ഇസിജി,  ലാബ് ടെസ്റ്റ്‌... തറയിലും,  ഒരു ബെഡിൽ രണ്ടു പേർ ഒക്കെ കിടക്കുന്ന ജനറൽ വാർഡ്... കണ്ടാൽ ഓക്കാനം വരുന്ന ജനറൽ വാർഡിലെ ഊണ് മുറി... blood ടെസ്റ്റിന് കൊടുക്കാൻ ലാബ് അന്വേഷിച്ചുള്ള ഓട്ടപാച്ചിൽ... മരുന്ന് വാങ്ങാനുള്ള queue നിൽക്കൽ....  അങ്ങനെ ഓടടാ ഓട്ടം...

മെഡിക്കൽ കോളേജ് എത്തിയപ്പോഴത്തേക്കും  അചാച്ചി ക്കു സ്വന്തം മകളായ എന്നെ ചൂണ്ടി കാട്ടി ആരാന്നു ചോദിച്ചാൽ... അതൊരു ലേഡി എന്ന ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു.... ബിജു,  ഈ ലേഡിയുടെ ഉടമസ്ഥനും...

 അമ്മച്ചി ഇതെല്ലാം കണ്ടാൽ തളർന്നു പോകും എന്നതിനാൽ... ഒരാഴ്ച അമ്മച്ചിയെ ആ പരിസരത്തേക്ക് അടിപിച്ചില്ല...  ബിജുവും ഞാനും 3 ആഴ്ചയോളം... മെഡിക്കൽ കോളേജിന്റെ മുക്കിലും മൂലയിലും,  മരുന്നും,  റിപ്പോർട്ടുകളും,  സ്കാനിങ്ങും ഒക്കെ ആയി ഓടി നടന്നു....

തുടക്കത്തിൽ രോഗം /അവസ്ഥ എന്താണെന്നു ആർക്കും പിടികിട്ടിയില്ല... ജൂനിയർ ഡോക്ടര്സിനു പഠിക്കാൻ ഒരു ജീവൻ.... ആകെ നിസ്സഹായ അവസ്ഥ.... പറഞ്ഞത് തന്നെ ഒത്തിരി ഡോക്ടർ മാരെ പറഞ്ഞു കേൾപ്പിച്ചു... രാത്രിയിൽ ഡ്രിപ് ഒക്കെ വലിച്ചു പറിച്ചു കളഞ്ഞേച്ചു ഇറങ്ങി പോകും അചാച്ചി.... നമ്മളെ അറിയാത്തതു കൊണ്ട് പറഞ്ഞാൽ ഒന്നും കേൾക്കില്ലാരുന്നു 1 ആയ്ച...  പിന്നെ പതിയെ ആളുകളെ മനസിലായി തുടങ്ങി.. എങ്കിലും പേരും മറ്റു കാര്യങ്ങളും പറയാൻ പറ്റില്ലായിരുന്നു...

എന്നിട്ടും എന്താണ് സംഭവിച്ചത് എന്നത് 3 week കഴിഞ്ഞാണ് ഡോക്ടർ മാർക്ക് മനസിലായത്... അതുവരെ മെനിഞ്ചൈറ്റിസ് എന്നാണ് പറഞ്ഞു ചികിത്സ നടത്തിയത്... പിന്നീടാണ്... Herpes Encephalitis എന്നാണ് എന്നു മനസിലായത്... അതിന് നന്ദി പറയേണ്ടത്... ന്യൂറോളജിസ്റ് ആയ കബീർ ഡോക്ടർക്കാണ്... ഒരു ഡോക്ടർ എന്നതിൽ ഉപരി ഒരു നല്ല മനുഷ്യൻ അതാണ് അദ്ദേഹത്തെ പറ്റി പറയാനുള്ളത്....  ഷുഗർ ലെവൽ കൂടി... ബ്രയിനിലെ cells ഒക്കെ damage ആയി... കോമ സ്റ്റേജിൽ പോകേണ്ട ആൾക്ക്... ഓർമ കുറവും,  സംസാരിക്കാൻ ഒള്ള പാടും,  കുറച്ചു അധികം വാശിയും ആയി... entirely different ആയ ഒരു അചാച്ചിയെ ആണ്‌ ആ ക്രിസ്മസ് കാലം തിരികെ തന്നത്... ക്രിസ്മസിന്റെ അന്ന് അചാച്ചിയും,  ബിജുവും, ഞാനും... മെഡിക്കൽ കോളേജിലെ Payward ഇൽ ഇരുന്നു സംസാരിക്കുന്നത് ഇന്നും ഓർക്കുന്നു...

ഒരു കുടുംബത്തിന്റെ നെടും തൂണാണ്... എന്നെ മാത്രേ കെട്ടിച്ചിട്ടുള്ളു... സ്വന്തമായി വീടില്ല... തനിയെ വീടിനു പുറത്തിറങ്ങാൻ അറിയാത്ത അമ്മച്ചി... കോളേജിലും,  സ്കൂളിലും പഠിക്കുന്ന അനിയത്തിയും അനിയനും....  2-3കോൺട്രാക്ട് വർക്ക്‌ നടക്കുന്നു... ഉള്ള സമ്പാദ്യം മൊത്തം അതിലാണ്... സാധാരണ ഇങ്ങനെ ഒരു അവസ്ഥയിൽ ആണ്‌ കോൺട്രാക്ടർ എങ്കിൽ... കോൺട്രാക്ട് അവസാനിപ്പിച്ചു.... വേറെ ടെൻഡർ വിളിക്കും.... 3 ആഴ്ചയോളം അധികാരികളിൽ നിന്നും കാര്യങ്ങൾ മറച്ചു പിടിച്ചു.... സൂപ്പർവൈസർ നെ കൊണ്ട് കാര്യങ്ങൾ നടത്തിച്ചു....  ക്യാഷ് ഒക്കെ തീർന്നു... 2 ആഴ്ച കഴിഞ്ഞപ്പോൾ ആചാച്ചിക്കു ആകെ ചെയ്യാൻ പറ്റിയിരുന്നു ഒപ്പിടാൻ ആയിരുന്നു.... cheque ബുക്ക്‌ കൊണ്ട് ചെന്ന് കുറെ ഒപ്പും വാങ്ങി... ബാങ്ക് അക്കൗണ്ട് മുഴുവൻ ഞാൻ കാലിയാക്കി... ക്യാഷ്യർക്കു ഒരു വശപ്പിശക്‌ തോന്നാതിരുന്നില്ല,  എന്നെ കണ്ടിട്ട് ;) കാര്യങ്ങൾ ഒരു വിധം തട്ടി മുട്ടി മുന്നോട്ടു പോയി... തിരിഞ്ഞു നോക്കുമ്പോൾ എന്താ അല്ലെ... സ്വന്തം പേര് പോലും ഓർമ്മയില്ലാത്ത ഒരാൾക്ക്... തന്റെ ഒപ്പിടാൻ മാത്രം... ഒരു അനുഗ്രഹം....

3 ആയ്ച ക്കു ശേഷം വീട്ടിൽ വന്നെങ്കിലും... ഒട്ടും stable അല്ലാരുന്നു... ഒരു കൊച്ചു കുഞ്ഞിനെ.. അക്ഷരം പറഞ്ഞുകൊടുത്തു... ഒന്നേ ന്നു  നടത്തുന്ന പോലെ ആയിരുന്നു... അഡ്വാൻസ് പേയ്‌മെന്റ് ഉം വാങ്ങി... കമ്പനിയിൽ നിന്ന് ഒരു മാസം ലീവും എടുത്തു ആചാച്ചി ടെ ഡ്രൈവർ ആയും,  പേർസണൽ സെക്രട്ടറി ആയും... office സ്റ്റാഫ്‌ ആയും... കുറച്ചു കാലം...

അചാച്ചിയുടെ പതിവുണ്ടായിരുന്ന പള്ളിയിൽ പോകുന്ന ശീലം ആണ്‌ ആദ്യം തിരികെ കൊണ്ട് വന്നത്.... അതിന്റെ അനുഗ്രഹം ആയിരിക്കും... പിന്നെ ഒരു വാശിയായിരുന്നു... എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നു പ്രൂവ് ചെയ്യുക ആയിരുന്നു അചാച്ചിയുടെ ലക്ഷ്യം.... കാറും /ബൈക്ക് ഉം ഓടിക്കരുത് എന്നു പറഞ്ഞാൽ... നമ്മളോടൊന്നും പറയാതെ നിന്നനില്പിൽ ചങ്ങനാശേരി ഒക്കെ പൊയ്ക്കളയും....  ഓർമയുടെ പ്രശ്നം... എല്ലാം എഴുതി വെച്ചും... ഫയൽ ആയി സൂക്ഷിച്ചും... ഗജനി സ്റ്റൈൽ ഇൽ പരിഹരിച്ചു... ഇപ്പോഴും എന്റെ മിക്ക കാര്യങ്ങളും,  കണക്കുകളും... ഓർത്തു ഇങ്ങോട്ട് പറയും ആചാച്ചി...

1-1.5 മാസം... ആചാച്ചി,  back to normal life... അസുഖത്തിന്റെയോ,  മരുന്നിന്റെയോ അറിയില്ല... സ്വഭാവം ആകെ മാറി.... പെരുമാറ്റം മൊത്തത്തിൽ മാറി... അതങ്ങോട്ടു ഒരു വിഷമം ആണ്‌... എങ്കിലും.... കൈവിട്ടു പോകുമായിരുന്നത്... തിരികെ കിട്ടിയത്... അതൊരു....

വാശി മാത്രമാണ്... ഒട്ടും accept ചെയ്യാൻ ഒക്കാത്തതു.... എന്നാലും.... അതെല്ലാം ആ മനുഷ്യന്റെ will power ഒന്ന് കൊണ്ട് മാത്രമല്ലെ എന്നത്... ഒത്തിരി energy തരും എനിക്ക്.... വാശി കാരണം ഇപ്പോൾ ഞങ്ങൾ തമ്മിൽ അടിപിടി കാണും എപ്പോഴും.... പക്ഷെ എന്ത് പ്രശ്നം വന്നാലും cool n calm ആയി ഒരിരുപ്പുണ്ട്... അകത്തു ആകെ പ്രശ്നങ്ങൾ  കൊണ്ട് ബഹളമയമാണേലും പുറമെ അതൊന്നും കാണിക്കാത്ത ആ നിൽപ്പ്... അതെനിക്കിപ്പോഴും പഠിച്ചെടുക്കാൻ ഒക്കാത്ത കാര്യമാണ്....

എവിടെ തുടങ്ങി എവിടെ എത്തി, ഞാൻ അല്ലെ?...
ഈ ക്രിസ്മസ് കാലത്തു... ഇതു പോലെയുള്ള അനുഭവങ്ങളിൽ കൂടി പോകുന്ന എത്ര പേരുണ്ടാവും അല്ലെ... ജീവിതത്തിൽ വിഷമങ്ങൾ കാരണം തളർന്നിരിക്കുമ്പോൾ... മെഡിക്കൽ കോളേജിലെ casualty വരെ ഒന്ന് പോയി വന്നാൽ മതി... നമ്മളൊക്കെ സ്വർഗത്തിൽ ആണെന്ന് മനസിലാകും....

"ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം" എന്നല്ലേ.... അതുകൊണ്ട്... എല്ലാവർക്കും ഉണ്ണീശോയുടെ  സമാധാനം ആശംസിച്ചു കൊണ്ട്....

ദീപ ജോൺ
14-ഡിസംബർ -2019

Comments

  1. Deepa, salute you and your hero, Achachi. May the Babe of the manger bless your families abundantly.

    ReplyDelete
  2. God bless your Achachi.. Manassil sparshikkunna ezhuth. Manass thanuppikkunna last lines...

    ReplyDelete
  3. പലപല ഓ൪മകളാണ് ഓരോ ആഘോഷത്തിനു൦ ചിലത് നമ്മുക്ക സഹിക്കാ൯ കഴിയാതതായിരിക്കു൦

    ReplyDelete
  4. Heart touching story Deepa Chechi stay blessed. Happy Christmas
    Chechi yudea videos okkea njan kannarund too always fan for you

    ReplyDelete
  5. Almost cried reading this...God bless you dear...

    ReplyDelete
  6. Eniku achachiye bhayankara eshtamanu jan nursing bond cheyumbol ente appachan marichu ,father in law yum ella .Stay blessed dear

    ReplyDelete
  7. Nammal aritatha etrayoperu enthokke vizhamangilude kadannupokunnu..enganeyokke life l undayathukondakum Deepa nalla bold ayathu. Stay blessed...

    ReplyDelete
  8. ദീപ സമ്മതിച്ചു വാക്കുകൾ ഇല്ല ദൈവത്തിന്റെ ഒരു കാര്യം അല്ലെ ദീപ ഗോഡ് bless you and your fly

    ReplyDelete

Post a Comment

Popular posts from this blog

പത്താം ക്ലാസ്സെന്ന കറുത്ത അധ്യായം...!!

എന്റെ വീട്ടിൽ ഒരു പത്താം ക്ലാസുകാരി ഉണ്ടായിരുന്നു....  അതുവരെ ട്യൂഷൻ ഇല്ലാതെ പഠിച്ചവളോട്, 'വെറും peer pressure' കൊണ്ടു, സ്കൂൾ തുറക്കാറായപ്പോൾ  ഞാൻ ചോദിച്ചു... നിനക്ക് ട്യൂഷൻ വെല്ലോം വേണോ....? വേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു... ഡെയിലി കൊണ്ടു വിടാൻ മടിയായിരുന്ന ഞാനാണേ അതിനു നിർബന്ധിക്കാനും പോയില്ല... 🫣.... വർഷം പകുതി ആയപ്പോൾ ക്ലാസ്സിലെ പിള്ളേരൊക്കെ career/ future ഡിസ്‌കസ്സ് ചെയ്യുന്നു... ഏതു സ്കൂളിൽ പ്ലസ് വണ്ണിന് ചേരണം... എന്നു ഡിസ്‌കസ്സ് ചെയ്യുന്നു എന്നൊക്കെ അവൾ വന്നു പറയാൻ തുടങ്ങി.... നമ്മളാണെൽ അങ്ങനെ ഒരു ചിന്ത പോലും ഇല്ലാതെ ഇരിക്കുവാന്.... (The best തന്ത N തള്ള 😎)  പക്ഷെ അവൾക്കു ചെറുതായി ടെൻഷൻ ആവുന്നുണ്ടോ എന്നൊരു തോന്നൽ ആയി എനിക്ക്... ഞാൻ പറഞ്ഞു 'എടി പ്ലസ് വണ്ണിന് ഇഷ്ടപെട്ട വിഷയത്തിൽ ഒരു അഡ്മിഷൻ... അതിനു വേണ്ടി മാത്രം ആണ് നമ്മുക്ക് 10ഇലെ മാർക്ക്‌ വേണ്ടത്.... നീ ടെൻഷൻ അടിക്കേണ്ട...' പറ്റുന്ന പോലെ പഠിച്ചാൽ മതി.... പക്ഷെ അവൾ ടെൻഷൻ ആവുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു... 'വെറും peer pressure'...  ടെൻഷൻ കേറി, ആള് പഠിക്കാതെ.... കണ്ട  webseries ഒക്കെ ഇരുന്നു ക...

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി ...

എന്റെ മക്കൾക്ക്‌ ഒരു തുറന്ന കത്ത്

  എന്റെ അന്നമ്മേ ആനിമ്മേ, നിങ്ങൾ ജനിച്ചത്, ഈ ജീവിതത്തിൽ/ലോകത്തിൽ, നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം explore ചെയ്യാൻ ആണ്... എല്ലായ്പോഴും നിങ്ങളുടെ കൂടെ ഞങ്ങൾ മാതാപിതാക്കൾ ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി നിലപാടുകൾ എടുക്കാനും, ആളുകളെ മനസിലാക്കാൻ പഠിക്കുകയും വേണം....   അതിനു നിങ്ങൾ തന്നെ ശ്രമിക്കണം... എനിക്ക്  വയ്യ, ഞാൻ ഇങ്ങനെ ഓരൊരുരുത്തരുടെ തണലിൽ ജീവിച്ചോളാം എന്ന് പറയുന്നത്, നിങ്ങളുടെ തന്നെ ശവക്കുഴി തോണ്ടുന്നതിനു തുല്യം ആണ്... നിങ്ങൾ ചിലപ്പോൾ ജീവിച്ചിരുന്നു എന്ന് വരാം പക്ഷെ നിങ്ങളുടെ മനസ്സ്/സ്വത്വം മരിച്ചിട്ടുണ്ടാവും... നിങ്ങൾ ഒരിക്കലും മാതാപിതാക്കളുടെയോ, സഹോദരന്റെയോ, ഭർത്താവിന്റെയോ ഉത്തരവാദിത്വം അല്ല... നിങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾ തന്നെ ഏറ്റെടുക്കണം. കല്യാണവും, കുട്ടികളും നിങ്ങളുടെ ചോയ്സ് ആണ്.. നിങ്ങളുടെ പ്രായമോ, മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടിയോ അതിലേക്കു പോകാൻ നിങ്ങൾ നിർബന്ധിതർ ആകരുത്... അതിനുമപ്പുറം കാര്യങ്ങൾ ജീവിതത്തിൽ ഉണ്ട്... നിങ്ങളുടെ ചോയ്സ്സ് ആണ് അതെല്ലാം... ആളുകൾ പലതും പറയും, അവർ നിങ്ങളുടെ ഒരു പ്രശ്നത്തിന് പോലും കൂടെ ഉണ്ടാവ...