ജോലി നഷ്ടപ്പെട്ടു ഇനിയെന്ത് എന്ന് ആലോചിച്ചു തേരാ പാരാ നടക്കുന്ന 2015 കാലഘട്ടം (ഒരു സ്ഥിരം സംഭാഷണം ഓഫ് ദി ഇയർ ) ഇപ്പോൾ എന്ത് ചെയ്യുന്നു... ഇപ്പോൾ ബിസിനെസ്സ് ആണ് ( എന്ത് ബിസിനെസ്സ്..☹️ തേരാ പാര നടക്കുന്നു അത്രതന്നെ...) അല്ല ടെക്നോപാർക്കിൽ പോകുന്നുണ്ടായിരുന്നല്ലോ....? ജോലി എന്തോ ഉണ്ടായിരുന്നല്ലോ? ഹ്മ്മ് അതു ഞാൻ നിർത്തിയിട്ടു കുറച്ചു നാളായി.....(ജോലി ഉണ്ടായിരുന്ന സമയത്തു കുഞ്ഞിനെ ആര് നോക്കും എന്നതായിരുന്നു ചോദ്യം ) ശോ നല്ല ശമ്പളം അല്ലാരുന്നോ? പിന്നെ എന്താ ജോലി കളഞ്ഞത്....? ഹോ അതു മടുത്തു, എനിക്ക് ശരിയാവാത്തില്ല അതാ...ഭയങ്കര സ്ട്രെസ് ആണ്... ( ജോലി കളയാനോ ഞാനോ?, എന്നെ പിരിച്ചു വിട്ടതാണ് ഹേ.... ഇനി അതെങ്ങാനും പറഞ്ഞാൽ, അതിന്റെ ഹിസ്റ്ററി കുത്തി പുറത്തിടുന്നവരെ ഇവർ ഇവിടെ തന്നെ കാണും ...) വേറെ ഒന്നും നോക്കുന്നില്ലേ? ഇല്ല ഇപ്പോൾ ബിസിനെസ്സ് ആണ്... എന്ത് ബിസിനെസ്സ് ആണ്? അങ്ങനെ ഒന്നുമില്ല പല ബിസിനസ്സും ഉണ്ട്.... അല്ല ആന്റി ടെ മോൾടെ ഡെലിവറി കഴിഞ്ഞു, ഇവിടുണ്ടോ അതോ പോയോ....കുഞ്ഞ് സുഖം ആയിരിക്കുന്നോ? (വേഗം വിഷയം വഴി തിരിച്ചു വിടാം അല്ലേൽ ഇന്ന് എന്റെ തല തിന്നു തീർക്കും ) -------- -------- -------