Sara's എന്ന പടം കണ്ടു... വളരെ പുതുമ ഉള്ള ഒരു പ്രമേയം. ഒരു സ്ത്രീയുടെ സ്വപ്നം അച്ചീവ് ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന ഫാമിലി. പൊതുവെ നമ്മുടെ നാട്ടിൽ കണ്ടു വരാത്ത, ആളുകൾക്ക് ദഹിക്കാൻ പറ്റാതെ ഒരു കോൺസെപ്റ്. ഒരു പെൺകുട്ടി / സ്ത്രീ എന്നാൽ, അവരുടെ ജീവിത ലക്ഷ്യം തന്നെ, കല്യാണം കഴിച്ചു ഒരു കുടുംബം കെട്ടിപ്പെടുത്തണം, മക്കളും ഭർത്താവും വീടും മാത്രം ആണ് അവളുടെ ഫസ്റ്റ് പ്രയോറിറ്റി ആവേണ്ടത്, ഒരു ജോലി /ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നവൾമാരെല്ലാം സെൽഫിഷും, വില്ലൻ കഥാപാത്രങ്ങളുമായി ചിത്രീകരിച്ചു വന്ന സിനിമകൾ കണ്ടു വളർന്ന ഒരാളാണ് ഞാൻ... അതെന്നെ ഒത്തിരി ഇൻഫ്ലുൻസ് ചെയ്തിട്ടുണ്ട്... അത് കൊണ്ട് തന്നെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ/ഇപ്പോഴും എന്റേതായ സന്തോഷം എന്ന നിലയിലേക്ക് എന്തേലും ചെയ്യാനായി തുടങ്ങുമ്പോൾ ആദ്യം ഞാൻ ആലോചിക്കുന്നത്, ഞാനീ എടുക്കുന്ന തീരുമാനം കൊണ്ട് എന്റെ ഫാമിലി, മക്കൾ, ഭർത്താവിന്റെ ഒക്കെ ഫീലിംഗ്സ് ഹെർട്ട് ആകുമോ എന്നാണ്... ഞാൻ കാണിക്കുന്നത് സെൽഫിഷ്നെസ്സ് ആണോ എന്നൊക്കെ ആണ്. എത്രയൊക്കെ പുരോഗമനം പറഞ്ഞാലും.... ഞാൻ കണ്ട സിനിമകൾ, സീരിയലുകൾ, എന്റെ ചുറ്റിലും നിന്നു മുതിർന്ന സ്ത്രീകൾ പറഞ്ഞ തന്ന കാര്യങ