Skip to main content

വരട്ടെ മാറ്റങ്ങൾ ; സിനിമയിലൂടെ എങ്കിലും 💪

 Sara's എന്ന പടം കണ്ടു... വളരെ പുതുമ ഉള്ള ഒരു പ്രമേയം.


ഒരു സ്ത്രീയുടെ സ്വപ്നം അച്ചീവ് ചെയ്യാൻ സപ്പോർട്ട് ചെയ്യുന്ന ഫാമിലി. പൊതുവെ നമ്മുടെ നാട്ടിൽ കണ്ടു വരാത്ത, ആളുകൾക്ക് ദഹിക്കാൻ പറ്റാതെ ഒരു കോൺസെപ്റ്.


ഒരു പെൺകുട്ടി / സ്ത്രീ എന്നാൽ, അവരുടെ ജീവിത ലക്ഷ്യം തന്നെ, കല്യാണം കഴിച്ചു ഒരു കുടുംബം കെട്ടിപ്പെടുത്തണം, മക്കളും ഭർത്താവും വീടും മാത്രം ആണ് അവളുടെ ഫസ്റ്റ് പ്രയോറിറ്റി ആവേണ്ടത്, ഒരു ജോലി /ബിസിനെസ്സ് എന്ന് പറഞ്ഞു നടക്കുന്നവൾമാരെല്ലാം സെൽഫിഷും, വില്ലൻ കഥാപാത്രങ്ങളുമായി ചിത്രീകരിച്ചു വന്ന സിനിമകൾ കണ്ടു വളർന്ന ഒരാളാണ് ഞാൻ... അതെന്നെ ഒത്തിരി ഇൻഫ്ലുൻസ് ചെയ്തിട്ടുണ്ട്...


അത് കൊണ്ട് തന്നെ  ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ/ഇപ്പോഴും എന്റേതായ സന്തോഷം എന്ന നിലയിലേക്ക് എന്തേലും ചെയ്യാനായി തുടങ്ങുമ്പോൾ ആദ്യം ഞാൻ ആലോചിക്കുന്നത്, ഞാനീ എടുക്കുന്ന തീരുമാനം കൊണ്ട് എന്റെ ഫാമിലി, മക്കൾ, ഭർത്താവിന്റെ ഒക്കെ ഫീലിംഗ്സ് ഹെർട്ട് ആകുമോ എന്നാണ്... ഞാൻ കാണിക്കുന്നത് സെൽഫിഷ്നെസ്സ് ആണോ എന്നൊക്കെ ആണ്.


എത്രയൊക്കെ പുരോഗമനം പറഞ്ഞാലും.... ഞാൻ കണ്ട സിനിമകൾ, സീരിയലുകൾ, എന്റെ ചുറ്റിലും നിന്നു മുതിർന്ന സ്ത്രീകൾ പറഞ്ഞ തന്ന കാര്യങ്ങൾ ഒക്കെ, ചെറിയ ഒരു കുലസ്ത്രീ സങ്കല്പം എന്റെ ഉള്ളിൽ അവശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് 'ബോൾഡ്' എന്ന് പറയുന്ന  ചെറിയ ചെറിയ തീരുമാനങ്ങൾ എടുക്കേണ്ട അവസ്ഥയിൽ... എന്റെയുള്ളിലെ ഈ സൊ കോൾഡ് 'കുലസ്ത്രീയും', 'പുരോഗമനവാദിയും' തമ്മിൽ ഒരു വൻ മൽപ്പിടുത്തം തന്നെ നടക്കാറുണ്ട്... ചിലപ്പോൾ ഒക്കെ ഈ 'കുലസ്ത്രീ', എന്നെ കുറ്റബോധത്തിന്റെ പടുകുഴിയിൽ ചവിട്ടി താഴ്ത്തുകയും ചെയ്തിട്ടുണ്ട്..... 🥺


അതുകൊണ്ട് ഈ തരത്തിൽ ഉള്ള കോൺഫ്ലിക്ട് അനലൈസ് ചെയ്യാൻ ഇരിക്കുന്ന നേരം, എപ്പോഴും ഞാൻ ആലോചിക്കാറുണ്ട്, ഇത്രേം അധികം സിനിമയും സീരിയലുകളും, നോവലുകളും നമ്മളെ ഇൻഫ്ലുൻസ് ചെയ്യാൻ പാകത്തിന് ഉണ്ടായ പോലെ, കുറച്ചു പുരോഗമനവും ഇവർക്ക് പ്രമേയം ആക്കി കൂടായിരുന്നോ എന്ന്?


എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്നുപറയും പോലെ... ഇപ്പോൾ ആയിരിക്കും അതിനുള്ള സമയം വന്നത്...കാറ്റു മാറി വീശുന്നു എന്നത് അഭിനന്ദനാർഘം .


എന്തോ ഭാഗ്യത്തിന്, ഇൻഡിപെൻഡൻറ് ആവണം എന്ന് എനിക്ക് തോന്നി, എന്നോട് അതൊന്നും ശെരിയല്ല എന്ന് പറഞ്ഞു ബ്രെയിൻ വാഷ് ചെയ്യാൻ, അന്നും ഇന്നും ആരുമില്ലാതിരുന്നത് കൊണ്ട് ഇങ്ങനെ എഴുതാൻ എങ്കിലും എനിക്ക് പറ്റുന്നത്.


സിനിമ കണ്ടപ്പോൾ എന്റെ മനസ്സിൽ കൂടി പോയ കുറച്ചു ചിന്തകൾ ഇതൊക്കെയാണ് 


1. ഒരു സ്ത്രീ/പെൺകുട്ടി, കല്യാണം കഴിച്ചത് കൊണ്ട് മാത്രം അവളുടെ ഭർത്താവിന്റെ വീട്ടുകാരുടെയും, ബന്ധുക്കളുടെയും അഭിപ്രായങ്ങളും, തീരുമാനങ്ങളും അനുസരിക്കേണ്ടതായി വരിക. ഡിസിഷൻ മേക്കിങ്, അതിപ്പോ കുഞ്ഞുങ്ങൾ ഉണ്ടാവുന്നതും, എന്ത് ജോലി ചെയ്യണം എന്നുള്ളതും ഒക്കെ തീരുമാനിക്കാൻ ആണേൽ പോലും , അവളുടെ ജീവിതത്തിൽ, കുറച്ചു അധികം പേര് വലിഞ്ഞു കേറി വന്നു അഭിപ്രായങ്ങൾ പറയാൻ തുടങ്ങും....എന്നാൽ തിരിച്ചു ആണകുട്ടിയുടെ /പുരുഷന്റെ കാര്യത്തിൽ സംഭവിക്കാറുണ്ടോ? ഇനി സംഭവിച്ചാൽ തന്നെ അതിനു അയാൾ നിന്നു കൊടുക്കാറുണ്ടോ, വില വെയ്ക്കാറുണ്ടോ?

2. രണ്ടു പേര് തമ്മിൽ ഇഷ്ടമാണെന്നു കണ്ടു കഴിഞ്ഞാൽ ഉടനെ പിടിച്ചങ്ങു കെട്ടിക്കുക... കുടുംബം എന്ന കോൺസെപ്റ്റുമായി മുന്നോട്ട് പോകാൻ റെഡി ആണോ, അവർക്കു വേറെ പ്രയോരിറ്റീസ് ഉണ്ടോ, ലക്ഷ്യങ്ങൾ ഉണ്ടോ എന്നതൊന്നും ഒരു വിഷയമേ അല്ല..

3. കല്യാണം കഴിപ്പിച്ചു കഴിഞ്ഞാൽ അവരെ വെറുതെ വിടുമോ? ഇല്ല പിറ്റേന്ന് തൊട്ടു 'വിശേഷം ഒന്നും ആയില്ലേ' 🤦‍♀️🤦‍♀️🤦‍♀️🤦‍♀️ എന്ന ചോദ്യവുമായി ഇറങ്ങിക്കോളും... 

4. "ജോലി ഒന്നുമായില്ലേ/ഇവളെ കെട്ടിക്കാറായില്ലേ / ഒരു കൊച്ചു മതിയോ; മൂത്തതിന് ഒരു കൂട്ടു വേണ്ടേ/ എന്തായാലും ഒരു ആണകൊച്ചില്ലാതെങ്ങനെയാണ് /ഇങ്ങനെ രണ്ടു പേരും ജോലിക്ക് പോയാൽ പിള്ളേരുടെ കാര്യം എന്താകും/ഇതെന്തു ജീവിതമാ/ കുടുംബം വിട്ടുള്ള ഒരു കളിക്കും മോളെ നീ നിക്കേണ്ട/അവളിങ്ങനെ തെണ്ടി നടക്കുമ്പോൾ, പിള്ളേരേം നോക്കി വീട്ടിൽ ഇരിക്കുന്ന നിനക്ക് ഉളുപ്പുണ്ടോടാ "  - തുടങ്ങി ഒത്തിരി ചോദ്യങ്ങളും ഉപദേശങ്ങളും ഉഗ്രശാസനകളും, ഒരു കുടുംബത്തിന്റെ നേർക്കു, ജഡ്ജ്മെന്റ് പാനലിൽ നിന്നും വരും... That is inevitable!!! (അനുഭവിച്ചോ ട്ടാ...)

5. ഡിസിഷൻ മേക്കിങ് എന്നത്...അത് എന്തിനെ പറ്റിയും ആയിക്കോട്ടെ പാർട്ണർസ് തമ്മിൽ എന്നതിനേക്കാൾ, ബന്ധുക്കളും നാട്ടുകാരും തീരുമാനിക്കും എന്നതാണ്, ഇനി തീരുമാനിക്കാൻ പറ്റിയില്ലേലും, അറ്റ്ലീസ്റ്റ് ഇൻഫ്ലുൻസ് എങ്കിലും ചെയ്തിരിക്കും, കട്ടായം.


ഒത്തിരി പറയാനുണ്ടേലും തല്ക്കാലം ഇവിടെ നിർത്തുന്നു... ഇനിയും ഇതുപോലെ ഉള്ള സിനിമകൾ ഉണ്ടാകട്ടെ...


അപ്പോ പറയും സിനിമയിൽ വന്നത് കൊണ്ട് എന്ത് കാര്യം എന്ന്... അത് ദൃശ്യ മാധ്യമങ്ങളുടെ ശക്തിയെ പറ്റി, അതിന്റെ ഇൻഫ്ലുൻസിനെ പറ്റി അറിയാത്തതു കൊണ്ടാണ് മാഷേ...


പിന്നെ, ഈ സിനിമയിൽ അബോർഷനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നുണ്ട്...  എന്ത് കാര്യത്തിനാണേലും ഒരു ജീവനെ കളയുന്നതിനു ഞാൻ എതിരാണ്.. അത് എന്തോ എനിക്ക് അക്‌സെപ്റ് ചെയ്യാൻ ഒത്തില്ല.അത് എന്റെ പേർസണൽ ചോയ്സ്/അഭിപ്രായം ആണ്.


എന്നിരുന്നാലും നമ്മൾ മറ്റുള്ളവരുടെ ചോയിസും അംഗീകരിക്കണമല്ലോ, കാരണം അതിൽ പറഞ്ഞിരിക്കുന്നത്, Medical Termination of Pregnancy (MTP) Act വഴിയായി ലീഗൽ ആയ കാര്യം തന്നെ ആണ്.. അതിനെ പറ്റി മിക്കവർക്കും അറിയില്ല എന്നതാണ് മറ്റൊരു സത്യം...


കരിയിലകളുടെ ഇടയിലോ, ഓടയിലോ, ഉറുമ്പരിക്കാൻ ഇട്ടുകൊടുക്കുന്നതിനേക്കാൾ നല്ലത് അതായിരിക്കും, എന്ന് വാർത്തകൾ കാണുമ്പോൾ തോന്നാറുണ്ട്... പക്ഷെ ഒരു കൂട്ടർ അത് ദുരുപയോഗം ചെയ്യുന്നു എന്നതും ഒരു വസ്തുത ആണ്... പക്ഷെ സിനിമയുടെ തീം അതായതു കൊണ്ട്, ആ ഒരു വഴി കഥയിലേക്ക് കടക്കേണ്ടി വന്നു എന്ന അനുമാനത്തിൽ ഞാൻ അതിലേക്കു കൂടുതൽ കടക്കുന്നില്ല... 

*****************************

The Medical Termination of Pregnancy (MTP) Act, 1971 provides the legal framework for making CAC services available in India. Termination of pregnancy is permitted for a broad range of conditions up to 20 weeks of gestation as detailed below:

1. When continuation of pregnancy is a risk to the life of a pregnant woman or could cause grave injury to her physical or mental health;

2. When there is substantial risk that the child, if born or dead would be seriously handicapped due to physical or mental abnormalities;

3. When pregnancy is caused due to rape (presumed to cause grave injury to the mental health of the woman);

4. When pregnancy is caused due to failure of contraceptives used by a married woman or her husband (presumed to constitute grave injury to mental health of the woman).

*****************************

ഇൻഡിപെൻഡന്റ് ആവുന്നതിനെ പറ്റിയും സ്വയം തീരുമാനങ്ങൾ എടുക്കുന്നതിനെ പറ്റിയും വീഡിയോസ് ചെയ്യുമ്പോൾ, എനിക്ക് വരുന്ന ചില ചോദ്യങ്ങൾ ഉണ്ട് - ' ഞാൻ ഇപ്പോൾ എന്റെ ഭർത്താവിനെ ഡിപെൻഡ് ചെയ്താണ് ജീവിക്കുന്നതു, ഇങ്ങനെ നിന്നു കൊണ്ട് എങ്ങനെ ഇൻഡിപെൻഡന്റ് ആവും, സ്വന്തമായി എങ്ങനെ തീരുമാനം എടുക്കും എന്ന്?'


ഡിസിഷൻ എടുക്കുക , അതുപോലെ ഇൻഡിപെൻഡന്റ് ആവുക എന്നത് ഒക്കെ , ചെറുപ്പം മുതലേ ഡെവലപ്പ് ചെയ്യേണ്ട ഒന്നാണ് ... നിർഭാഗ്യവശാൽ , അങ്ങനെ ഒരു സിസ്റ്റം ഇപ്പോഴും നിലവിൽ ഇല്ല ... മിക്ക മാതാപിതാക്കളും , സ്വന്തം മക്കളുടെ പല കാര്യങ്ങളിലും , ഇടപെടാറുണ്ട് .. അതിപ്പോൾ അവർ പ്രായപൂർത്തി ആയാലും, കല്യാണം കഴിഞ്ഞാലും ഇതു തന്നെ അവസ്ഥ .. അവരെ ഒരു വ്യക്തിയായി  കണ്ടു വളർത്തേണ്ടതാണ് ...


അതൊക്കെ കൊണ്ട് തന്നെ മിക്കവാറും സ്ത്രീകളും , ജീവിതത്തിൽ മുന്നോട്ട് എന്ത് എന്നൊന്നും ആലോചിക്കാതെ ആണ് , കല്യാണത്തിലേക്കും , ഫാമിലി ലൈഫിലേക്കും കടക്കുന്നത് ... ജീവിതം കുറെ മുന്നോട്ടു പോയി കഴിയുമ്പോൾ ആയിരിക്കും ചുരുക്കം ചിലരെങ്കിലും തിരിച്ചറിയുന്നത്, ശോ ഇനി എന്ത് ചെയ്യും എന്ന് ... നമ്മൾ ഇൻഡിപെൻഡന്റ് ആണേൽ ആണ് ഈ വക ഡിസിഷൻ മേക്കിങ്ങിന്റെ ഒക്കെ പോസ്സിബിലിറ്റി തന്നെ വരുന്നത് ...


 അല്ലാത്തവർ അതിനു വേണ്ടി ,അതായതു ഇൻഡിപെൻഡന്റ് ആവാൻ ശ്രമിക്കണം... അതിനു പാർട്ണറുടെ സപ്പോർട്ട് ഉണ്ടെകിൽ കാര്യങ്ങൾ എളുപ്പമാവും ... പക്ഷെ ഇപ്പോഴത്തെ രീതിയിൽ അത് എളുപ്പമല്ല, പ്രത്യേകിച്ചും കല്യാണം കഴിഞ്ഞു ...


 അതുകൊണ്ട് ഇനിയുള്ള തലമുറയിലെക്കെങ്കിലും ഇത്തരത്തിലുള്ള മെസ്സേജ് പോകണം ... ജീവിതം ഒരു ഫാന്റസി അല്ല എന്ന് പറഞ്ഞു മനസിലാക്കി വളർത്തണം . കല്യാണം കഴിഞ്ഞാൽ പാർട്ണർ നോക്കിക്കോളും എന്ന രീതിയിൽ ആണ് പെണ്മക്കളെ , ഭൂരിഭാഗം മാതാപിതാക്കളും വളർത്തുന്നത് .. അത് മാറി .. അവരും വ്യക്തികൾ ആണ് , അവരും ഇൻഡിപെൻഡന്റ് ആയി നിൽക്കേണ്ടവർ ആണ് എന്ന രീതിയിൽ സിസ്റ്റം മാറണം ... നമ്മൾ അതിനു വേണ്ടി ശ്രമിക്കണം.


അല്ലെങ്കിൽ ദാ ഇപ്പോൾ പാലക്കാട്‌ ധോണിയിൽ നിന്നു ഒരു ന്യൂസ്‌ വന്നില്ലേ, എത്രയോ പവൻ സ്വർണവും, ഉള്ളത്ത് മുഴുവനും കൊടുത്തു മകളെ കെട്ടിച്ചു, അവൻ അവളെ നോക്കുന്നില്ല, കുഞ്ഞിനെ നോക്കുന്നില്ല, ചിലവിനു കൊടുക്കുന്നില്ല എന്ന് പറഞ്ഞു ആ പെൺകുട്ടിയും, കുഞ്ഞും, മാതാപിതാക്കളും, കെട്ടിയവന്റെ കാരുണ്യത്തിന് വേണ്ടി സമരം ചെയ്യുന്നു... എത്ര ആയാലും പഠിക്കാത്തതെന്താ.. ആ കുട്ടി ഇൻഡിപെൻഡന്റ് ആണേൽ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കണോ? ഇതു പോലെയുള്ളവരെ ഒന്നും താങ്ങാതെ അന്തസ്സായി കുഞ്ഞിനെയും കൂട്ടി ജീവിച്ചു കാണിക്കാൻ പറ്റില്ലേ??


ഇങ്ങനെ പെണ്മക്കളെ കാശു കൊടുത്തു വേറെ ഒരാളെ നോക്കാൻ ഏല്പിക്കാതെ, അവരെ സ്വന്തം കാലിൽ നിൽക്കാൻ അല്ലെ നോക്കേണ്ടത്?


ആരോട് പറയാൻ , ആര് കേൾക്കാൻ ?


വയ്യ നിർത്തുന്നു

ദീപ ജോൺ

14-ജൂലൈ-2021

Comments

Popular posts from this blog

40 years of excellence !!! 💃💃💃

 40 years of excellence !!! 💃💃💃 എന്ത് പെട്ടെന്നാണ്....?  നഴ്സറി സ്കൂളിൽ നിന്നും പത്താം ക്ലാസ്സിൽ എത്തിയത്... പഠിക്കുമ്പോൾ എങ്ങനേലും കോളേജിൽ എത്തണം എന്നായിരുന്നു.... കളർ ഡ്രസ്സ്‌ ഇടാൻ വേണ്ടി പ്രീഡിഗ്രി എടുത്തു.... ഡ്രസ്സ്‌ ഒക്കെ ഇട്ടു ചെത്തി നടന്നു... പ്രൊജക്റ്റ്‌ വർക്കിനും വൈവയ്ക്കും കാത്തു നിന്നപ്പോൾ..  എങ്ങനേലും ഈ പണ്ടാരമൊക്കെ തീർന്ന് ഒരു ജോലി ആയാൽ മതിയെന്നായിരുന്നു.... വായിനോട്ടവും, പ്രേമിക്കാൻ ഉള്ള ഒരു ചാൻസ് ഉം നോക്കി നോക്കി നടന്നു....ദാ ന്നു പറഞ്ഞു കോളേജ് കാലം തീർന്നു...  ജോലിയായി.... ജോലിയുടെ പ്രഷർ കൂടി കൂടി വന്നപ്പോൾ എങ്ങോട്ടെങ്കിലും ഓടി രക്ഷപെട്ടാൽ മതി എന്നായിരുന്നു..... രക്ഷപെട്ടു എന്നും പറഞ്ഞു ഓടി ചെന്നത് ലവ് കം അറേഞ്ജ്ഡ് മാര്യേജിൽ 😂...... പിന്നെ വീട്ടുകാരിയായി ആയി, കോംപ്ലക്സ്കൾ ആയി, ഫെമിനിസ്റ്റ് ആയി, ഇടയ്ക്കിടയ്ക്ക് ഡിവോഴ്സ് ചെയ്യണമെന്നായി, പിള്ളേരായി, അവരുടെ കാര്യങ്ങളായി, പഠിത്തമായി , വീട്ടുജോലിയായി ... ഗതികേടുകൾ കൂടി കൂടി വന്നു.... കയ്യിലിരുപ്പ് കൊണ്ട് ജോലി പോയി.. വീട്ടിലിരുപ്പായി... കരച്ചിലായി, പിന്നെ അടുത്ത പണി തപ്പലായി.... എന്തൊക്കെയോ ആകാൻ വേണ്ടി എന്തൊക്കെയോ ചെയ്ത്

പുഞ്ചിരിയോടെ ഈ വേദന എങ്ങനെ നേരിടാം?

Come lets fight against this Fibro Pain Ourself... Note : This is the script of my latest video, published on 29th April 2021. Posting for those who have no time to watch the video... ഇയിടയായി ഒത്തിരി കമന്റ്സ് n ഫോൺ കാൾസ് വന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ ഇന്നിവിടെ വന്നിരിക്കുന്നത് .. എന്റെ ഫൈബ്രോ പെയിൻ ഞാൻ എങ്ങനെ ആണ് നേരിടുന്നത്... എന്ത് മരുന്നാണ് കഴിക്കുന്നത്  എന്ത് ഭക്ഷണം ആണ് കഴിക്കുന്നത്.. എന്ത് ലൈഫ്‌സ്‌റ്റൈൽ ആണ് ഫോളോ ചെയ്യുന്നത്, വീഡിയോയിൽ ഹാപ്പി ആയിട്ടാണല്ലോ കാണുന്നത്... എന്താണ് ഇതിന്റെ രഹസ്യം. എന്തോ മരുന്ന് കഴിക്കുന്നുണ്ട്... അത് ഒന്ന് പറഞ്ഞു തരുമോ? ഇങ്ങനെ ആണ് വരുന്ന ചോദ്യങ്ങൾ ഒക്കെ.... അപ്പോ ആ രഹസ്യം പറഞ്ഞു തന്നേക്കാം... Fibromyalgia നെ പറ്റി, എന്താണ് ഞാൻ അനുഭവിക്കുന്നത് എന്നതിനെ പറ്റി വിഡിയോ & write up ഞാൻ ആൾറെഡി ചെയ്തിട്ടുണ്ട്... സൊ ലിങ്ക്  കൊടുക്കാം... കൂടുതൽ  പറയുന്നില്ല... Already done videos & Blog links 1. My Fibromyalgia Story | Living with Chronic Pain | India | Kerala | Deepa John : https://youtu.be/x3QnTxaQsas 2. How is my health and Fibromyalgia | QnA V

വേദനയുടെ കൂട്ടുകാർക്ക്....

 വേദനയുടെ കൂട്ടുകാർക്ക്.... മിക്കവാറും ആഴ്ചയിൽ രണ്ടു ദിവസം, മിനിമം..., എന്റെ ഷോൾഡർ ലെയും കഴുത്തിലെയും മസിൽ പിടിച്ചു കേറി....,ഒരു വല്ലാത്ത അവസ്ഥയിൽ ആവും...... പ്രേത്യേകിച്ചു കാരണം ഒന്നും വേണ്ട... ഇരുപ്പോ,നിൽപ്പോ, എന്തിനു പാത്രം കഴുകുന്ന പോസ്റ്റർ തെറ്റിയാൽ മതി.... ധിം തരികിട തോം...😎 അതിലേക്കൊന്നും കടക്കുന്നില്ല... അപ്പോൾ ഇങ്ങനെ വന്നാൽ പിന്നെ എന്ത് ചെയ്യും എന്നതാണ്.... മരുന്നൊന്നും ഇവിടെ ഏശൂല്ല.... ഡോളോ, ഡാർട്ട് , മുറിവെണ്ണ ഒക്കെ എന്നെ ഫീൽഡ് വിട്ടു.....😂 ലോക്ക് ഡൗൺ തുടങ്ങിയതിൽ പിന്നെ ഡോക്ടർ വീട്ടിൽ തന്നെ ഉണ്ട് .... 😅  'ബിജു ഡോക്ടർ' അതുകൊണ്ട് ഇപ്പോൾ വേദന വരുമ്പോൾ... ബിജു ഡോക്ടർ നെ വിളിക്കുന്നു....ഡോക്ടർ കൈടെ മുട്ട് അല്ലേൽ വിരൽ വെച്ചു, എന്റെ മസിൽ ഇടിച്ചും, വലിച്ചും തിരുമിയും ഒക്കെ ഒരു വിധം റെഡി ആക്കി തരും... ആ തിരുമലിന്റെ നീര് രണ്ടു ദിവസത്തേക്ക് കാണും.... എന്നാൽ ആ വലിച്ചിലിനെക്കാൾ ബെറ്റർ ആണ് നീരിന്റെ വേദന....ബിജു ഇല്ലാത്ത സമയം ചപ്പാത്തി കോല്, ഐസ്പാക്ക് ഒക്കെ ആണ് ശരണം...😁🤗 ഇപ്പോൾ അന്ന കുട്ടിയും, ആനി കുട്ടിയും, മുതുകത്തു ഇടിച്ചു സഹായിക്കാൻ പഠിച്ചു വരുന്നു... 💪💪💪വേദന വന്നാൽ ഒരു