കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്... ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്... എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്? ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല. ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guarantee 😊) c