കുറച്ചു ദിവസം മുൻപ് ഓപ്പൺ കിച്ചൻനെ പറ്റി അഭിപ്രായം ചോദിച്ചു ഒരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.. അതിനു വന്ന മറുപടികൾ മിക്കതും.., ഗസ്റ്റിന് അടുക്കളയിലേ മണം അരോചകം ആവും, അത് കൊണ്ട്, പ്രത്യേകിച്ചും മലയാളികൾക്ക് ഓപ്പൺ കിച്ചൻ ശെരിയായ നടപടിയല്ല എന്നതാണ്...
ശെരിയാണ്... ചിലർക്ക് ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് ഇഷ്ടമില്ലായിരിക്കാം... അത് ഓരോരുത്തരുടെ പേർസണൽ ചോയ്സ്...
എന്നാൽ വർഷത്തിൽ അഞ്ചോ ആറോ തവണ വരുന്ന വിരുന്നുക്കാരനാണോ? ദിവസേനെ വീട്ടിലും അടുക്കളയിലും പെരുമാറുന്ന വീട്ടുകാരുടെ ഇഷ്ടങ്ങൾ ആണോ വീട് വെയ്ക്കുമ്പോൾ പരിഗണിക്കേണ്ടത്?
ഭൂരിഭാഗം സമയവും, ഒറ്റയ്ക്ക് അടുക്കളയിൽ പണിയുന്ന വീട്ടുകാരിയുടെ മാനസികആരോഗ്യം മാത്രം കണക്കിലെടുത്താൽ... ഇനിയുള്ള കാലം ഓപ്പൺ കിച്ചൻ എന്നത്, മലയാളികൾക്കു, കുടുംബബന്ധങ്ങളുടെ കേട്ടുറപ്പിനു ഒരു മുതൽകൂട്ടാവും എന്നതിന് യാതൊരു സംശയവും ഇല്ല.
ഒരു വീട്ടുകാരിക്ക്... എപ്പോഴും അടുക്കളയിൽ പണിച്ചെയ്യുന്നതിനേക്കാൾ മടുപ്പു ഒറ്റപ്പെടുന്നു എന്ന തോന്നലാണ്... വീട്ടുകാരെ കണ്ടുകൊണ്ടും, അവരോടു സംസാരിച്ചു കൊണ്ടും ജോലി ചെയ്യുന്നത്, പണ്ടത്തെ അത്ര സമ്മർദ്ദം ഉണ്ടാക്കില്ല. (അതിനു ഞാൻ guarantee 😊) chk my open kitchen tour over here : https://youtu.be/B07A9DeA1NU
ഓപ്പൺ കിച്ചൻ എന്നത് വിടുക.. ഒരു വീട് പ്ലാൻ ചെയ്യുമ്പോൾ... 24 മണിക്കൂറും അടുക്കളയിൽ പെരുമാറുന്ന ഒരു വീട്ടുകാരിക്ക്, അടുക്കളയിലെ സൗകര്യങ്ങളെ പറ്റി അഭിപ്രായം പറയാൻ പോലും അവകാശമില്ലാത്ത കുടുംബങ്ങൾ ഉണ്ട് എന്നതാണ് സങ്കടകരം.
വീട് എന്നത് നമ്മുക്ക് ജീവിക്കാനും, നമ്മുടെ ഇഷ്ടങ്ങളോടും ബന്ധപ്പെട്ടും കിടക്കുന്ന ഒന്നുമാണ് ... എപ്പോഴോ വരുന്ന ഗസ്റ്റിന് ഇഷ്ടപെടുന്ന രീതിയിൽ നമ്മൾ ജീവിക്കുക എന്ന് പറഞ്ഞാൽ... വീടും, ഹോട്ടലും തമ്മിൽ എന്താ വ്യത്യാസം?
നല്ല പാത്രങ്ങൾ, ബെഡ്ഷീറ്റുകൾ, പിള്ളേരുടെ നല്ല കളിപ്പാട്ടങ്ങൾ, കുഞ്ഞുങ്ങളെ കൊണ്ട് പടം വരയ്ക്കാൻ അനുവദിക്കാത്ത ചുവരുകൾ, വൃത്തിയുള്ള സോഫ, വൃത്തിയുള്ള കാർപെറ്റ്, ഒക്കെ എന്നേലും വരുന്ന വിരുന്നുകാരനെ കാത്തു ഇരിക്കുന്നു... നമ്മൾ ജീവിക്കാൻ മറന്നു പോകുന്നുണ്ടോ?.. ചിന്തിക്കേണ്ടി ഇരിക്കുന്നു ♥️
ദീപ ജോൺ
01-Oct-2021
കിച്ചൻ ഓപ്പൺ ആവണോ വേണ്ടയോ എന്നത് തീർത്തും വീട്ടുകാരിയുടെ മാത്രം ചോയിസ് ആണ്. പക്ഷേ വീട് വൃത്തിയാക്കി ഇടേണ്ടത് അത്യാവശ്യം തന്നെയാണ് .വല്ലപ്പോഴും വരുന്ന ഗസ്റ്റിനെ തൃപ്തിപ്പെടുത്താൻ അല്ല പകരം ഇത് എല്ലാ ദിവസവും കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ മന സുഖത്തിനു വേണ്ടി.
ReplyDeleteSo true... When we built our home, I didn't care for anything except having an open kitchen. I told my husband, there are three men and one woman in the family. I don't want to be cut off. He agreed, not very gracefully. Fourteen years later, especially in these Corona times when we are all at home, really feeling the value of that one decision.
ReplyDelete